- ന്യൂസ് ഡെസ്ക്
ന്യൂഡല്‍ഹി : കഴിഞ്ഞ 6 വര്‍ഷത്തിനിടയ്ക്ക് ഏറ്റവും കഠിനമായ തണുപ്പ് അനുഭവപ്പെട്ട ക്രിസ്മസ് ആണ് തലസ്ഥാന നഗരി അനുഭവിച്ചത്. 2.9 ഡിഗ്രി ആയിരുന്നു കുറഞ്ഞ താപനില. ഉത്തരേന്ത്യയില്‍ വ്യാപകമായി അതിശൈത്യം അനുഭവപ്പെടുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസം അതിശൈത്യം മൂലം മരണമടഞ്ഞ 3 പേര്‍ കൂടി അടക്കം ഇതു വരെ മരണ സംഖ്യ 131 ആയി.
- ന്യൂസ് ഡെസ്ക്
ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ജനങ്ങള്‍ സംയമനം പാലിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ പരസ്യം പ്രസിദ്ധീകരിച്ച തമിഴ്‌നാട്ടില്‍ പത്രങ്ങള്‍ കത്തിച്ചു. ഈ പരസ്യം തമിഴ്‌നാടിന്റെ നിലപാടിന് എതിരാണെന്ന് പറഞ്ഞു കൊണ്ടാണ് പ്രതിഷേധക്കാര്‍ പത്രങ്ങള്‍ കത്തിച്ചത്. കൂടാതെ തേനിയിലും പരിസരങ്ങളിലും അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തണം എന്നാവശ്യപ്പെട്ട് നിരാഹാര സമരങ്ങളും പ്രതിഷേധ പരിപാടികളും നടന്നു. ഇരു സംസ്ഥാനങ്ങളിലെയും അതിര്‍ത്തി കടന്നുള്ള ട്രാന്‍സ്പോര്‍ട്ട് സര്‍വീസുകള്‍ നിര്‍ത്തി വെക്കാനും, അതിര്‍ത്തി വരെ മാത്രം അതാത് സര്‍വീസുകള്‍ നടത്താനും ധാരണയായി. സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഇങ്ങനെ ഒരു തീരുമാനമെന്ന് പോലീസ് വ്യക്തമാക്കി.
-
വായിക്കുക: അപകടം, ഇന്ത്യന്‍ രാഷ്ട്രീയം, കാലാവസ്ഥ, കേരള രാഷ്ട്രീയം, ദുരന്തം, പരിസ്ഥിതി
ന്യൂദല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യവും ശീതക്കാറ്റും മൂലം മരിച്ചവരുടെ എണ്ണം 26 ആയി. 2.2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയ മീററ്റാണ് ഏറ്റവും തണുപ്പേറിയ സ്ഥലം. ഉത്തര്‍പ്രദേശിലാണ് കൂടുതല്‍ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ ഞായറാഴ്ച രാത്രി മാത്രം ആറു പേര്‍ മരിച്ചു. ഡല്‍ഹിയിലും അതിശൈത്യമാണ് അനുഭവപ്പെടുന്നത്. കനത്ത മൂടല്‍മഞ്ഞ് മൂലം മിക്കയിടങ്ങളിലും റെയില്‍ വ്യോമ ഗതാഗതം തടസ്സപ്പെട്ടിരിക്കയാണ്. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും കടുത്ത അതിശൈത്യമാണ്. ഇവിടെ രേഖപ്പെടുത്തിയ താപനില അഞ്ചു ഡിഗ്ര സെല്‍ഷ്യസ് ആണ്. മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍
-
കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ വ്യാജ മദ്യ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 155 ആയി. 300 ലേറെ പേര്‍ ആശുപത്രികളില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നുണ്ട്. വ്യാജ മദ്യ ദുരന്തവുമായി ബന്ധപ്പെട്ടു പോലീസ് ഇത് വരെ 12 പേരെ അറസ്റ്റ് ചെയ്തു.
എ. എം. ആര്‍. ഐ. ആശുപത്രിയില്‍ നടന്ന തീ പിടിത്തത്തിന്റെ ആഘാതത്തില്‍ നിന്നും ഉണര്ന്നെഴുന്നേല്ക്കും മുന്‍പാണ് വ്യാജ മദ്യ ദുരന്തം പശ്ചിമ ബംഗാളിനെ നടുക്കിയിരിക്കുന്നത്. മീതൈല്‍ ആല്‍ക്കഹോള്‍ അടങ്ങിയ വിഷ മദ്യം കഴിച്ച നൂറു കണക്കിന് ആളുകളാണ് ഡയമണ്ട് ഹാര്‍ബര്‍ ആശുപത്രിയില്‍ ഇപ്പോഴും മരണത്തോട് മല്ലടിച്ച് കഴിയുന്നത്. പെട്ടെന്നുണ്ടായ ദുരന്തത്തില്‍ സ്ഥല സൗകര്യമില്ലാതെ വലയുന്ന ആശുപത്രിയിലെ വരാന്തകളിലും ഗോവണിയിലും വരെ രോഗികള്‍ കിടക്കുന്നു. യുദ്ധ കാലാടിസ്ഥാനത്തിലാണ് ഡോക്ടര്‍മാരും മറ്റ് ആശുപത്രി ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നത്.
ഇതിനിടെ രോഷാകുലരായ നാട്ടുകാരുടെ സംഘങ്ങള്‍ വ്യാജ മദ്യം വിതരണം ചെയ്യുന്ന കടകള്‍ തച്ചു തകര്‍ത്തു. ഇവ അധികൃതരുടേയും പോലീസിന്റെയും അറിവോടെ പരസ്യമായാണ് നടത്തി വന്നിരുന്നത് എന്ന് നാട്ടുകാര്‍ പറയുന്നു.
സംഭവത്തെ പറ്റി അന്വേഷണം നടത്താന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉത്തരവിട്ടു.
- ജെ.എസ്.