ട്രെയിനില്‍ തലയില്ലാത്ത മൃതദേഹം

March 17th, 2012

crime-epathram
ചെന്നൈ: ചെന്നൈയില്‍ എത്തിയ ഗ്രാന്റ്‌ ട്രങ്ക്‌ എക്‌സ്പ്രസ്സില്‍ നിന്ന്‌ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. 40 വയസ്സു പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ്‌ കണ്ടെത്തിയത്‌. ട്രെയിനിന്റെ ജനറല്‍ കംപാര്‍ട്ട്‌മെന്റിലെ സ്‌റ്റീല്‍ ബോക്‌സിലായിരുന്നു മൃതദേഹം. മൃതദേഹം ചെന്നൈ ജനറല്‍ ആശുപത്രിയിലേക്ക്‌ മാറ്റി.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇസ്രയേല്‍ എംബസി വാഹനത്തില്‍ സ്ഫോടനം: ഒരാള്‍ അറസ്റ്റില്‍

March 7th, 2012
Israeli embassy car in Delhi-epathram
ന്യൂഡല്‍ഹി: കഴിഞ്ഞ  മാസം ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസി വാഹനത്തില്‍ ഉണ്ടായ ബോംബ്‌ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. അമ്പത് വയസ്സുള്ള ഒരു ഇന്ത്യന്‍ വംശജനാണ് അറസ്റ്റിലായതെന്നാണ് സൂചന.  ഇയാളെ പോലീസ്  ചോദ്യം ചെയ്തു വരികയാണ്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി ഇനിയും സ്ഥിതീകരിച്ചിട്ടില്ല. ഫെബ്രുവരി 13 നു ഉച്ചക്ക് 3.15 നു നടന്ന സ്ഫോടനത്തില്‍ ഇസ്രായേലി  എംബസി ഉദ്യോഗസ്ഥന്റെ ഭാര്യ ടല്‍ യഷോവ (42)യടക്കം  നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൂടംകുളം ആണവ നിലയം ഉടന്‍ ആരംഭിക്കും: ചിദംബരം

February 5th, 2012

chidambaram-epathram
ന്യൂദല്‍ഹി: എന്തൊക്കെ  എതിര്‍പ്പുകള്‍ ഉണ്ടായാലും കൂടംകുളം ആണവനിലയത്തിന്‍്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്ത മന്ത്രി ചിദംബരം പറഞ്ഞു.   ആണവനിലയത്തിനെതിരായ സമരക്കാര്‍ക്ക് ഫണ്ട് ലഭിക്കുന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രം തീരുമാനിച്ചതായും, പദ്ധതി ജനവിരുദ്ധമാണെന്ന പ്രചരണം തെറ്റാണെന്നും  ചിദംബരം തിരുനെല്‍വേലിയില്‍ പറഞ്ഞു. പദ്ധതിയെ കുറിച്ച് പ്രദേശവാസികളുടെ ആശങ്ക അകറ്റാന്‍ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പ്രസ്താവനയെ ചിദംബരം സ്വാഗതം ചെയ്തു

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചെന്നൈയില്‍ കെട്ടിടത്തിനു തീപിടിച്ച് ഒരാള്‍ മരിച്ചു

January 16th, 2012
fire_chennai-epathram
ചെന്നൈ: ചെന്നൈയില്‍ സര്‍ക്കാര്‍ ഹൌസിങ്ങ്  കോളനിയിലെ കെട്ടിടത്തിനു തീപിടിച്ച് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മറീനാ ബീച്ച് റോഡിലുള്ള ഏഴലിംഗം കോം‌പ്ലക്സിലെ ഒന്നാം നിലയിലാന് തീ പിടിച്ചത്. കെ. അന്‍പഴകന്‍ ആണ് തീപിടുത്തത്തില്‍ മരിച്ചത്.  പ്രഭാകരന്‍, പ്രിയ, മുരുകന്‍ തുടങ്ങി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി ഫയര്‍ എഞ്ചിനുകളുടേയും നാട്ടുകാരുടേയും സഹായത്താല്‍ തീ അണച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ആയിരുന്നു തീ പിടുത്തം.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

അതിശൈത്യം : ഉത്തരേന്ത്യയില്‍ മരണം 165

January 14th, 2012

cold-wave-india-epathram

ഫത്തേപ്പൂര്‍ : അതിശൈത്യത്തില്‍ ഉഴലുന്ന ഉത്തരേന്ത്യയില്‍ 6 പേര്‍ കൂടി മരണമടഞ്ഞതോടെ ഈ ശീതകാലത്തെ മരണ സംഖ്യ 165 ആയി. ന്യൂഡല്‍ഹിയില്‍ ഇന്നലെ 5.3 ഡിഗ്രി കുറഞ്ഞ താപനില രേഖപ്പെടുത്തിയപ്പോള്‍ കൂടിയ താപനില രേഖപ്പെടുത്തിയത്‌ 18.7 ഡിഗ്രി സെല്‍ഷ്യസ്‌ ആണ്. ഉത്തര്‍ പ്രദേശിലെ ഫത്തേപ്പൂര്‍ ജില്ലയില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ ഇന്നലെ രാത്രി മരിച്ചു. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ താപനിലയായ 2 ഡിഗ്രി സെല്‍ഷ്യസ്‌ നജീബബാദ്‌ രേഖപ്പെടുത്തി. കാശ്മീരിലെ കാര്‍ഗില്‍ മൈനസ് 19.6 ഡിഗ്രി ആയിരുന്നു തണുപ്പ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

13 of 221012131420»|

« Previous Page« Previous « ഡാം 999 നിരോധനം : സുപ്രീം കോടതി വിശദീകരണം തേടി
Next »Next Page » പതിനേഴുകാരിയെ സംഘം ചേര്‍ന്ന്‌ പീഡിപ്പിച്ചു »



  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine