മലപ്പുറം : മുസ്ലിം ലീഗ് നേതാവും ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി യുമായ പി. കെ. കുഞ്ഞാലി ക്കുട്ടി മലപ്പുറം ലോക് സഭാ ഉപ തെരഞ്ഞെ ടുപ്പിൽ 1, 71, 023 വോട്ടു കളുടെ ഭൂരി പക്ഷം നേടി വിജയിച്ചു.
ഏപ്രിൽ 12ന് നടന്ന തെരഞ്ഞെടുപ്പിൽ 1, 175 ബൂത്തു കളിലായി 71.33 ശതമാനം വോട്ടിംഗ് നടന്നു. ഐക്യ മുന്നണി യിലെ പി. കെ. കുഞ്ഞാലി ക്കുട്ടി യും ഇടതു മുന്നണി യിലെ എം. ബി. ഫൈസലും തമ്മിലാ യിരുന്നു പ്രധാന മത്സരം.
പി. കെ. കുഞ്ഞാലി ക്കുട്ടി 5,15,330 വോട്ടു കളും എം. ബി ഫൈസൽ 3, 44, 307വോട്ടു കളും നേടി. മൂന്നാം സ്ഥാനത്ത് 65, 662 വോട്ടുകൾ നേടി ബി. ജെ. പി. യുടെ ശ്രീപ്രകാശും രംഗ ത്തുണ്ട്.
ഐക്യ ജനാധി പത്യ മുന്നണി യുടെ സിറ്റിംഗ് സീറ്റായ മലപ്പുറത്ത് മുസ്ലീം ലീഗ് നേതാ വായിരുന്ന ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടർ ന്നാണ് ഉപ തെര ഞ്ഞെ ടുപ്പ് നടന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്