തിരുവനന്തപുരം/ന്യൂഡെല്‍ഹി: ചാനല്‍ അഭിമുഖങ്ങളില്‍ പാര്‍ട്ടിയ്ക്ക് ദോഷകരമാകുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയ പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്ദന് സി.പി.എം കേന്ദ്രകമ്മറ്റിയുടെ ശക്തമായ മുന്നറിയിപ്പ്. ആത്മാര്‍ഥമായി ശ്രമിച്ചിരുന്നെങ്കില്‍ 2011-ല്‍ ഇടതു പക്ഷത്തിന് വീണ്ടും അധികാരത്തില്‍ വരാമായിരുന്നു എന്നും ചില മണ്ഡലങ്ങള്‍ തോറ്റു കൊടുത്തു എന്നും അദ്ദേഹം ചാനല്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പിഴവ് പറ്റിയതായും തനിക്ക് പോലും സീറ്റ് ലഭിച്ചത് കേന്ദ്ര കമ്മറ്റിയുടെ ഇടപെടല്‍ കൊണ്ടാണെന്നും വി.എസ് പറഞ്ഞു. ടി.പി.വധം സി.പി.എമ്മിന്റെ അന്തസ്സ് കെടുത്തിയെന്നും വ്യത്യസ്ഥ അഭിപ്രായക്കാരെ വകവരുത്തുന്നത് പാര്‍ട്ടി നയമല്ലെന്നും അദ്ദേഹം തുറന്നടിച്ചു. ലാവ്‌ലിന്‍ വിഷയത്തില്‍ സി.എ.ജി റിപ്പോര്‍ട്ടിലാന്‍` തനിക്ക് വിസ്വാസമെന്നും പിണറായി വിജയനോട് വ്യക്തിവിരോധം ഇല്ലെന്നും വി.എസ്. പറഞ്ഞു.
സംസ്ഥാനത്തെ സംഘടനാ പ്രശ്നങ്ങളില്‍ തെളിവെടുപ്പ് നടത്തുന്നതിനായി പി.ബി നിയോഗിച്ച കമ്മീഷന്‍ കേരളത്തില്‍ തെളിവെടുപ്പ് നടത്തിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് വി.എസിന്റെ പ്രസ്ഥാവന. ഇത് കേരള ഘടകത്തിലെ ഔദ്യോഗിക നേതൃത്വത്തെ ചൊടിപ്പിച്ചു. അവര്‍ ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. തുടര്‍ന്ന് നടന്ന അവൈലബിള്‍ പി.ബി വിഷയം ചര്‍ച്ച ചെയ്തു. വി.എസ്. ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പാര്‍ട്ടിക്ക് ക്ഷീണം ഉണ്ടാക്കുന്നതാണെന്നും വിലയിരുത്തി. അദ്ദേഹത്തിന്റെ പ്രസ്ഥാവനകള്‍ ഗൌരവത്തില്‍ എടുക്കുന്നതായും ഇത്തരം പരസ്യപ്രസ്ഥാവനകള്‍ നടത്തരുതെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം