കൊച്ചി : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളി ലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് (വ്യാഴം) ആരംഭിച്ചപ്പോള്‍ വോട്ടര്‍മാര്‍ രാവിലെ ആറര മണി മുതല്‍ തന്നെ ആവേശ ത്തോടെ പോളിംഗ് ബൂത്തു കളിലേക്ക് എത്തുന്നു എന്നാണ് റിപ്പോര്‍ട്ട്.
കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ വോട്ടര്‍ മാരാണ് ഇന്ന് രണ്ടാം ഘട്ട ത്തില്‍ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗി ക്കുന്നത്. കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാ ത്തല ത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുവാന്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് കേരള ത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
മൂന്നാം ഘട്ട വോട്ടെടുപ്പ് ഡിസംബർ 14 തിങ്കളാഴ്ച നടക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർ ഗോഡ് ജില്ല കളിലെ വോട്ടര്‍മാരാണ് മൂന്നാം ഘട്ട ത്തില്‍ പോളിംഗ് ബൂത്തു കളിലേക്ക് എത്തുക.
ആദ്യഘട്ട തെരഞ്ഞെടുപ്പ് തിരുവനന്ത പുരം, കൊല്ലം, പത്തനം തിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഡിസംബർ 8 ചൊവ്വാഴ്ചയാണ് നടന്നത്. 73.12 ശതമാനം പോളിംഗ് നടന്നു എന്ന്സര്‍ക്കാര്‍ വൃത്തങ്ങള്‍ പബ്ലിക് റിലേഷന്‍ വകുപ്പിന്റെ പ്രസ്സ് റിലീസില്‍ അറിയിച്ചു. വോട്ടെണ്ണല്‍ ബുധനാഴ്ചയാണ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്, സാമൂഹികം