വനിതാ ഹോസ്റ്റലില്‍ ഒളിക്യാമറ: വിദ്യാര്‍ത്ഥിനിയെ പിടികൂടി

February 7th, 2011

girl-in-bathroom-epathram

കൊല്ലം: കൊല്ലത്തെ പ്രമുഖ എഞ്ചിനീയറിങ്ങ് കോളേജിലെ വനിതാ ഹോസ്റ്റലിലെ കുളിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഒരു പെണ്‍കുട്ടിയെ പ്രിന്‍സിപ്പല്‍ പിടി കൂടി. വയനാട് സ്വദേശിനിയായ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് സഹപാഠികളുടെ നഗ്നത പകര്‍ത്തുവാനായി കുളിമുറിയില്‍ മൊബൈല്‍ ക്യാമറ സ്ഥാപിച്ചത്. ക്യാമറ തുണിക്കുള്ളില്‍ ഒളിപ്പിച്ച് വച്ചിരിക്കു കയായിരുന്നു. കുളിമുറിയില്‍ കയറിയ മറ്റൊരു പെണ്‍കുട്ടിയുടെ കൈ തട്ടി തുണിയും ക്യാമറയും താഴെ വീണു. ക്യാമറ കണ്ടെത്തിയ പെണ്‍കുട്ടി മറ്റുള്ളവരെയും മേട്രനേയും പ്രിസിപ്പലിനെയും വിവരം അറിയിക്കു കയായിരുന്നു.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ ക്യാമറ വെച്ചതിനു പിന്നില്‍ വയനാട് സ്വദേശിനിയായ യുവതിയാണെന്ന് മനസ്സിലായി. തുടര്‍ന്ന് പോലീസിലും യുവതിയുടെ വീട്ടിലും വിവരം അറിയിച്ചു. സ്വന്തം നഗ്നത കാണുവാനാ‍ണ് ക്യാമറ സ്ഥാപിച്ചതെന്ന് ആദ്യം യുവതി പറഞ്ഞെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ കോയമ്പത്തൂരില്‍ പഠിക്കുന്ന കാമുകന്റെ നിര്‍ദ്ദേശ പ്രകാരമാണ് ക്യാമറ സ്ഥാപിച്ചതെന്നു യുവതി പറഞ്ഞതായാണ് സൂചന. ഇതിനു മുമ്പ് ഇത്തരത്തില്‍ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടോ എന്ന് അറിയുവാനായി യുവതിയുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പല്‍ സസ്പെന്‍ഡ്‌ ചെയ്തു. യുവതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍

December 23rd, 2010

eachara-warrier-epathram

നിറഞ്ഞ ചിരിയോടെയാണ് കരുണാകരന്‍ ഞങ്ങളെ സ്വീകരിച്ചത്‌. പക്ഷെ എന്നെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ ചിരി ഒരല്‍പ്പം മങ്ങിയോ? വെറുതെ തോന്നിയതാവും. ഞാന്‍ സ്വയം സമാശ്വസിച്ചു.

അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു. ഇതെന്തേ എന്നോട് നേരത്തേ പറഞ്ഞില്ല? ഞാന്‍ അത് അപ്പോള്‍ തന്നെ കൈകാര്യം ചെയ്യുമായിരുന്നുവല്ലോ? അദ്ദേഹം അത് പറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ പ്രത്യാശ മിന്നി മറഞ്ഞു.

ഈ രാജന്‍ എന്ന പേര് ഞാന്‍ കേട്ടിട്ടുണ്ട്. കരുണാകരന്‍ തുടര്‍ന്നു. എന്തോ ഗൌരവമായ പ്രശ്നത്തിലാണ് അയാള്‍ പെട്ടിരിക്കുന്നത്.

ഞാന്‍ എന്റെ കൈകള്‍ ബഹുമാനപൂര്‍വ്വം കൂപ്പി.

ഇല്ല. അവന് അങ്ങനെയൊന്നും ചെയ്യാനാവില്ല. കായണ്ണ പോലീസ്‌ സ്റ്റേഷന്‍ ആക്രമിക്കുന്ന സമയത്ത് അവന്‍ ഫറൂക്ക് കോളേജില്‍ യുവജനോത്സവത്തില്‍ പങ്കെടുക്കുകയായിരുന്നു. അവന്റെ എന്‍ജിനിയറിംഗ് കോളേജിലെ ആര്‍ട്ട്സ് ക്ലബ്‌ സെക്രട്ടറിയായിരുന്നു അവന്‍. ഞാന്‍ അറിയിച്ചു.

കരുണാകരന്‍ എന്റെ തോളില്‍ തട്ടി. മൃദുവായ ശബ്ദത്തില്‍ പറഞ്ഞു – ഞാന്‍ അന്വേഷിച്ച് വിവരം അറിയിക്കാം. എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ ചെയ്യാം. നമ്മള്‍ തമ്മിലുള്ള ബന്ധം അങ്ങനെയല്ലേ?

ഒരിക്കല്‍ കൂടി അദ്ദേഹത്തെ ബഹുമാനപൂര്‍വ്വം കൈ കൂപ്പി മന്മോഹന്‍ പാലസില്‍ നിന്നും ഞാന്‍ ഇറങ്ങി.

മരണം വരെ തന്റെ മകന്റെ മരണത്തിന് കാരണമായവര്‍ക്കെതിരെ നിയമ യുദ്ധം നടത്തിയ ഈച്ചരവാര്യരുടെ “ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍‍” എന്ന പുസ്തകത്തിലെ വരികളാണിവ.

- ജെ.എസ്.

വായിക്കുക: , , , , ,

1 അഭിപ്രായം »

നിയമന തട്ടിപ്പ് : ബഹളത്തെ തുടര്‍ന്ന് സഭ പിരിഞ്ഞു

December 21st, 2010

തിരുവനന്തപുരം : വയനാട്ടിലെ കളക്ട്രേറ്റില്‍ നടന്ന പി. എസ്. സി നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമ സഭ ഇന്നത്തേക്ക് പിരിഞ്ഞു. റവന്യൂ മന്ത്രി കെ. പി. രാജേന്ദ്രനെ മാറ്റി നിര്‍ത്തി ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗം തിരുവഞ്ചൂര്‍ രാധാകൃഷണന്‍ ആണ് അടിയന്തിര പ്രമേയത്തിനു അപേക്ഷ നല്‍കിയത്. ഈ വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചതായും അതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തിര പ്രമേയത്തിനു പ്രസക്തിയില്ലെന്നും മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ സഭയില്‍ വിശദീകരണം നല്‍കി. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെയ്ക്കുകയായിരുന്നു.

പോലീസ് വെരിഫിക്കേഷനില്‍ പോലും കൃത്രിമം കാണിക്കുകയും പി. എസ്. സി. യുടെ നിയമനത്തെ അട്ടിമറിച്ചു കൊണ്ട് പണം കൈപ്പറ്റി സര്‍ക്കാര്‍ ജോലിയില്‍ നിയമനം നടത്തുകയും ചെയ്തത് അങ്ങേയറ്റം ഗുരുതരമായി കണക്കാക്കണമെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദക്ഷിണാഫ്രിക്കയില്‍ കാണാതായ യുവാവിന് വേണ്ടി അന്വേഷണം ആരംഭിച്ചു

December 16th, 2010

nithin-k-baby-epathram

കല്‍പ്പറ്റ : പ്രിട്ടോറിയ യില്‍ വെച്ച് കൊള്ളക്കാര്‍ തട്ടിക്കൊണ്ടു പോയ മലയാളി നിഥിന്‍ കെ. ബേബിയെ മോചിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചതായി കേന്ദ്ര പ്രവാസ കാര്യ മന്ത്രി വയലാര്‍ രവി അറിയിച്ചു. ഇതിലേക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ എംബസ്സിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രിട്ടോറിയയിലെ സണ്ണി ഡെയില്‍ പോലീസ്‌ ചൊവ്വാഴ്ച തന്നെ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നും വയലാര്‍ രവി കാണാതായ യുവാവിന്റെ കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച് അറിയിച്ചു.

കഴിഞ്ഞ ആറു വര്‍ഷമായി പ്രിട്ടോറിയയില്‍ റിസോര്‍ട്ട് നടത്തുന്ന നിഥിന്‍ കെ. ബേബി തിങ്കളാഴ്ച ഏതാനും സുഹൃത്തുക്കളെ കണ്ടു ജോഹന്നാസ്ബര്‍ഗില്‍ നിന്നും പ്രിട്ടോറിയ യിലേക്ക്‌ മടങ്ങുന്ന വഴിയാണ് ഒരു സംഘം അജ്ഞാതര്‍ ഇദ്ദേഹത്തെ തട്ടിക്കൊണ്ടു പോയത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബാങ്ക് തട്ടിപ്പ് കേസില്‍ പി.ഡി.പി. നേതാവിനു ജാമ്യം

October 4th, 2010

തിരുവനന്തപുരം : ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയുടെ വ്യാജ ഡി. ഡി. യുണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പി. ഡി. പി. നേതാവ് സി. കെ. അബ്ദുള്‍ അസീസിനു ജാമ്യം. മധുരയിലെ പ്രത്യേക കോടതിയില്‍ നിന്നുമാണ് അസീസിനു ജാമ്യം ലഭിച്ചത്. കഴിഞ്ഞ മാസം ആദ്യ വാരമായിരുന്നു  കേസുമായി ബന്ധപ്പെട്ട് അബ്ദുള്‍ അസീസ് അറസ്റ്റിലായത്. പത്തോളം വ്യാജ ഡി. ഡി. യുണ്ടാക്കി പണം തട്ടിയെന്നതാണ് ഇയാള്‍ക്ക്‌ എതിരായുള്ള കേസ്. ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ചോളം കേസുകള്‍ ഇയാള്ക്കെതിരെയുണ്ട്.

പി. ഡി. പി. യുടെ മുന്‍ നിര നേതാക്കളില്‍ ഒരാളാണ് സി. കെ. അബ്ദുള്‍ അസീസ്. ബാംഗ്ലൂര്‍ സ്ഫോടന ക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പി. ഡി. പി. നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ കേസുകളുമായി ബന്ധപ്പെട്ട് ഇദ്ദേഹമായിരുന്നു സജീവമായി രംഗത്തുണ്ടായിരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

90 of 931020899091»|

« Previous Page« Previous « ചേകന്നൂര്‍ മൌലവി വധക്കേസ്‌ പ്രതിക്ക് ഇരട്ട ജീവപര്യന്തം
Next »Next Page » കേരള കൌമുദി മാനേജിങ്ങ് ഡയറക്ടര്‍ എം. എസ്. ശ്രീനിവാസന്‍ അന്തരിച്ചു »



  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine