

- എസ്. കുമാര്‍
വായിക്കുക: എതിര്‍പ്പുകള്‍, പരിസ്ഥിതി, പോലീസ്, പോലീസ് അതിക്രമം, പ്രതിരോധം, വിവാദം, സ്ത്രീ

ഇടുക്കി: കൂടുതല്‍ ഭീതി പരത്തി ഇടുക്കിയില്‍ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ബുധനാഴ്ച വൈകുന്നേരം 6.04നും 6.06നും ഇടക്ക് റിക്ടര്‍ സ്കെയിലില്‍ 1.1 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ മൂന്നാമത്തെ ചലനമാണ് അനുഭവപ്പെട്ടത്. വെഞ്ഞൂര്‍മൂടാണ് ഭൂചലനത്തിന്‍െറ പ്രഭവ കേന്ദ്രമെന്നാണ് സൂചന. ശനിയാഴ്ച പുലര്‍ച്ചെ ഉണ്ടായ ഭൂചലനത്തിന്‍െറ തീവ്രത റിക്ടര്‍ സ്കെയിലില്‍ 2.3 രേഖപ്പെടുത്തിയിരുന്നു. അഞ്ചാം തിയ്യതി അനുഭവപ്പെട്ട ചലനത്തിന്‍െറ തീവ്രത 2.1 ആയിരുന്നു. ഇതോടെ ജനങ്ങള്‍ കൂടുതല്‍ ഭീതിയിലാണ്. ഇതോടെ മുല്ലപെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ഭീതി വര്‍ദ്ധിച്ചിരിക്കുകയാണ്.
- ന്യൂസ് ഡെസ്ക്

കോഴിക്കോട് : പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും അദ്ധ്യാപകനുമായ പ്രൊഫ. ഡോ. കെ. ടി. വിജയമാധവന്റെ നിര്യാണത്തിൽ കോഴിക്കോട്ടെ സാമൂഹ്യ സാംസ്ക്കാരിക നായകന്മാർ ഒത്തുചേർന്നു. ചാവറ കൾച്ചറൽ സെന്ററിൽ നടന്ന അനുശോചന യോഗത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. കെ. മാധവൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.

ഡോ. എം. ജി. എസ്., മുൻ പ്രോ വൈസ് ചാൻസലർ ഡോ. എം. കെ. പ്രസാദ്, ഡോ. എ. അച്യുതൻ, ഫാദർ ജോസ് ഇടപ്പടിയിൽ, പ്രൊഫ. ഉണ്ണികൃഷ്ണൻ നമ്പീശൻ, പ്രൊഫ. കെ. ശ്രീധരൻ എന്നിവർ സംസാരിച്ചു. കോഴിക്കോട് പ്രവാസി മലയാളി പഠന കേന്ദ്രം ഡയറക്ടർ എം. എ. ജോൺസൻ e പത്രം പരിസ്ഥിതി സംഘത്തിനു വേണ്ടി ആദരാഞ്ജലികൾ അർപ്പിച്ചു.
- ജെ.എസ്.
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ചരമം, പരിസ്ഥിതി

കോഴിക്കോട് : ചാലിയാറിലെ മെർക്കുറി മലിനീകരണത്തെ കുറിച്ച് ഗവേഷണം നടത്തി ആദ്യമായി ഈ പ്രശ്നം പൊതുശ്രദ്ധയിൽ കൊണ്ടുവന്ന പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും അദ്ധ്യാപകനുമായ പ്രൊഫ. ഡോ. കെ. ടി. വിജയമാധവൻ അന്തരിച്ചു. 76 വയസ്സായിരുന്നു. ഇന്നലെ വൈകീട്ട് 4 മണിക്ക് കോഴിക്കോട് വെച്ചായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
“സേവ് ചാലിയാർ” പ്രസ്ഥാനത്തിനെ നയിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച ഡോ. വിജയമാധവൻ ദീർഘകാലം സൊസൈറ്റി ഫോർ പ്രൊട്ടക്ഷൻ ഓഫ് എനവയണ്മെന്റ് കേരള (Society for Protection of Environment – Kerala SPEK) യിൽ അംഗമായിരുന്നു. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജിൽ പ്രൊഫസർ ആയി വിരമിച്ച ഡോ. വിജയമാധവൻ ചാലിയാറിലെ “ഹെവി മെറ്റൽ” മലിനീകരണത്തെ പറ്റി ആദ്യ കാലത്ത് തന്നെ ഗവേഷണം നടത്തി മുന്നറിയിപ്പ് നൽകിയ ജൈവ മലിനീകരണ ശാസ്ത്രജ്ഞനാണ്.
ചാലിയാറിലെ മെർക്കുറി വിഷബാധ ക്രമേണ മെർക്കുറിയുടെ അളവ് മത്സ്യങ്ങളിൽ വർദ്ധിക്കുവാൻ ഇടയാക്കുകയും അവ ചത്തൊടുങ്ങുകയും ചെയ്യാൻ കാരണമായതായി അദ്ദേഹം കണ്ടെത്തി. എന്നാൽ ജലം രാസ പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ ജലത്തിലെ മെർക്കുറിയുടെ അളവ് അനുവദിക്കപ്പെട്ട തോതിലും കുറവ് ലഭിക്കുകയും ചെയ്യുന്നു. ഈ കാരണം കൊണ്ട് സർക്കാർ ജലം മലിനമല്ല എന്ന നിലപാട് സ്വീകരിക്കുന്നു. എന്നാൽ ഇത്തരത്തിലുള്ള വിഷബാധയാണ് കൂടുതൽ അപകടം എന്ന് ഡോ. കെ. ടി. വിജയമാധവൻ കണ്ടെത്തി. കാരണം ഇതിന്റെ ദൂഷ്യം പെട്ടെന്ന് പ്രകടമാവുന്നില്ല. വൻ തോതിലുള്ള വിഷബാധ പെട്ടെന്ന് ജനശ്രദ്ധ പിടിച്ചു പറ്റുകയും അതിനെതിരെ നടപടികൾ സ്വീകരിക്കാൻ അധികാരികളെ നിർബന്ധിതരാക്കുകയും ചെയ്യുമ്പോൾ ഇത്തരം “സ്ലോ പോയസനിംഗ്” അതിന്റെ ദൂഷ്യ ഫലങ്ങൾ പ്രകടിപ്പിക്കാൻ എറെ കാലതാമസം എടുക്കുന്നു എന്നും അപ്പോഴേക്കും എറെ വൈകി കഴിഞ്ഞിരിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോഴിക്കോട് മെഡിക്കൽ കോളജിനു സമീപമുള്ള സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. ശവസംസ്ക്കാരം ബുധനാഴ്ച്ച നടക്കും.
കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ആയിരുന്ന ഡോ. പി. രാജരാജേശ്വരി യാണ് ഭാര്യ. ഡോ. വിവേൿ, ദുബായിൽ ആർക്കിടെക്ട് ആയ വിനിത എന്നിവർ മക്കളാണ്.
- ജെ.എസ്.
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ചരമം, പരിസ്ഥിതി, പ്രതിരോധം, വൈദ്യശാസ്ത്രം

തിരുവനന്തപുരം: ലാലൂരിലെ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാക്കിയ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ എട്ടു ദിവസമായി നിരാഹാര സമരം നടത്തിവരുന്ന കെ.വേണു അവശനിലയില്‍ ആയതിനാലാണ് അറസ്റ്റ് ചെയ്തു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നും ഇപ്പോള്‍ പൌര സമിതി പ്രവര്‍ത്തകര്‍ നടത്തിവരുന്ന നിരാഹാര സമരം അടിയന്തരമായി അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാലിന്യം തരംതിരിച്ച് സംസ്‌കരിക്കുകയും കോള്‍ വികസനത്തിന്റെ ഭാഗമായി ബണ്ട് നിര്‍മിക്കുകയും ചെയ്യും. പൊതുമരാമത്ത് വകുപ്പിനാണ് ഇതിന്റെ ചുമതല. ഇവരോട് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ആവശ്യമായ ഫണ്ട് അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി
- ന്യൂസ് ഡെസ്ക്
വായിക്കുക: കേരള രാഷ്ട്രീയം, പരിസ്ഥിതി, പ്രതിരോധം