കൊച്ചി: ഇന്തോനേഷ്യയില്‍ ഉണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് കേരളമടക്കം വിവിധ ഇടങ്ങളില്‍ ഭൂചലനം ഉണ്ടായെങ്കിലും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട അവസ്ഥ ഇപ്പോഴില്ലെന്നും, എന്ത് അടിയന്തര സാഹചര്യം ഉണ്ടായാലും നേരിടാന്‍ സംസ്ഥാനം തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ സുനാമി മുന്നറിയിപ്പ് നല്‍കിയതിനാല്‍ തീരദേശത്തുള്ളവരും മത്സ്യതൊഴിലാളികളും ജാഗരൂകരായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേരളതീരത്ത് സുനാമി ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
































