പി. എസ്. സി. വഴി 276 ഡോക്ടർ‍‍മാരെ നിയമിച്ചു

March 24th, 2020

chavakkad-console-medical-charitable-trust-ePathram

തിരുവനന്തപുരം : കൊവിഡ്-19 പ്രതിരോധ പ്രവർ‍ത്തന ങ്ങൾ‍ കൂടുതല്‍ ശക്ത മാക്കുന്നതിന് വേണ്ടി 276 ഡോക്ടർ‍‍ മാരെ നിയമിച്ചു.  പി. എസ്. സി. റാങ്ക് ലിസ്റ്റില്‍ ഉള്ള വർ‍‍‍ ക്കാണ് നിയമനം. എല്ലാവർ‍‍‍ക്കും നിയമന ഉത്തരവ് നൽ‍കി ക്കഴിഞ്ഞു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

പ്രതിരോധ പ്രവർത്തന ങ്ങൾ‍ക്കുള്ള വിശദമായ പദ്ധതി ആരോഗ്യ വകുപ്പ് തയ്യാറാക്കി യിരുന്നു. ഈ പദ്ധതിക്ക് അനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ‍ മുന്നോട്ടു കൊണ്ടു പോകുവാനാണ് ഡോക്ടർമാരുടെ നിയമനം നടത്തുന്നത്. മറ്റു പാരാ മെഡിക്കൽ‍ വിഭാഗ ക്കാരേയും അടിയന്തരമായി നിയമിക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പരിശോധന കൂടുതൽ ഫല പ്രദമാക്കും : മുഖ്യമന്ത്രി

March 17th, 2020

pinarayi-vijayan-epathram
തിരുവനന്തപുരം : കൊവിഡ്-19 വ്യാപനം തടയുവാന്‍ പരിശോധനകള്‍ കൂടുതൽ ഫലപ്രദ മാക്കും എന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ. ഇതു മായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് മുഖ്യ മന്ത്രി ഇക്കാര്യം പറഞ്ഞത്.

റിസോർട്ടുകൾ, ഹോം – സ്റ്റേകൾ, ഹോട്ടലുകൾ എന്നി വിട ങ്ങളിൽ കഴിയുന്ന വിദേശി കളുടെ യാത്രാ വിവര ങ്ങളെപ്പറ്റി അവർ താമസിക്കുന്ന സ്ഥാപന ങ്ങളുടെ നടത്തിപ്പുകാർ ജില്ലാ ഭരണ കൂടത്തെ അറി യിക്കണം. കൊവിഡ്-19 പരിശോധനക്ക് വിധേയ രായ വിദേശി കൾക്ക് പരിശോധനാ ഫലം നെഗറ്റീവ് ആയതിനു ശേഷം മാത്രമേ തുടർ യാത്രക്ക് അനുമതി നൽകാവൂ.

കേരളത്തില്‍ എത്തുന്ന വിദേശ പൗരൻമാരുടെ കൃത്യ മായ വിവരം ജില്ലാ ഭരണ കൂടങ്ങൾക്ക് സംസ്ഥാന പോലീസ് ആസ്ഥാനത്തു നിന്നും ശേഖരിച്ചു നൽകണം.

ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍, ചീഫ് സെക്രട്ടറി ടോം ജോസ്, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, ആരോഗ്യവകുപ്പ് പ്രിൻസി പ്പൽ സെക്ര ട്ടറി ഡോ. രാജൻ ഖൊബ്രഗഡെ, മുഖ്യ മന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി. എസ്. സെന്തിൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

പി. എൻ. എക്സ്. 1051/2020

 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സേവന ങ്ങൾ പുനരാരംഭിക്കുന്നു

March 15th, 2020

ogo-norka-roots-ePathram
തിരുവനന്തപുരം : താൽക്കാലികമായി നിർത്തി വെച്ചിരി ക്കുന്ന സർട്ടി ഫിക്കറ്റ് അറ്റസ്റ്റേഷന്‍ അടക്ക മുള്ള നോര്‍ക്ക – റൂട്ട്സ് സേവന ങ്ങള്‍ 2020 മാർച്ച് 16 മുതൽ പുനരാരംഭിക്കും എന്ന് ചീഫ് എക്‌സി ക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

നോർക്ക – റൂട്ട്‌സിന്റെ തിരുവനന്ത പുരം, കൊച്ചി, കോഴിക്കോട് മേഖലാ ഓഫീ സുക ളിൽ ആയിരിക്കും സേവന ങ്ങള്‍ പുനരാരംഭിക്കുക.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇനി മുതല്‍ ‘ഭിന്ന ശേഷിക്കാർ’ എന്ന പദം ഉപയോഗിക്കണം

February 26th, 2020

specially-abled-in-official-avoid-disabled-ePathram

തിരുവനന്തപുരം : ഭിന്നശേഷിക്കാർക്ക് വേണ്ടി യുള്ള ദേശീയ അവകാശ നിയമ ത്തിന്റെ ഭാഗ മായി ഓഫീസ് രേഖകൾ, ബ്രോഷർ, പദ്ധതി കൾ, വെബ് സൈറ്റ്, ആശയ വിനിമയം തുടങ്ങിയ എല്ലാ വിധ മേഖല കളിലും ഭിന്ന ശേഷിക്കാർ / Specially Abled / PWD എന്ന വാക്കുകൾ മാത്രമേ ഉപ യോഗി ക്കാവൂ എന്ന് ഭിന്ന ശേഷി ക്കാർ ക്കായുള്ള സംസ്ഥാന കമ്മീ ഷണർ നിർദ്ദേശിച്ചു.

അംഗ പരിമിതർ / Handi caped / Disabled എന്ന വാക്കു കൾ പൂർണ്ണ മായി നീക്കം ചെയ്യണം. ഇക്കാര്യം എല്ലാ വകുപ്പ് മേധാവി കളും പ്രത്യേക ശ്രദ്ധ പുലർ ത്തണം എന്നും നിർദ്ദേശിച്ചു.

പി. എൻ. എക്സ്. 782/2020   

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ചക്ക : കീമോ തെറാപ്പി യുടെ പാർശ്വ ഫല ങ്ങൾ ഇല്ലാതാക്കും എന്നു പഠനം

February 5th, 2020

chakka-jackfruit-official-fruit-kerala-ePathram
കൊച്ചി : അര്‍ബ്ബുദ രോഗ ത്തിനുള്ള ചികിത്സ യുടെ ഭാഗ മായ കീമോ തെറാപ്പി യുടെ പാർശ്വ ഫല ങ്ങൾ പച്ച ചക്ക യിലൂടെ ഇല്ലാതാക്കാം എന്നുള്ള പഠന പ്രബന്ധ ത്തിന് അംഗീ കാരം. കീമോ തെറാപ്പി നല്‍കുന്ന വരിൽ 43% പേർക്കും വയറിളക്കം, ന്യൂമോണിയ, ക്ഷീണം, വായിലെ വ്രണം എന്നിങ്ങനെ യാണ് പാര്‍ശ്വ ഫലങ്ങള്‍ കണ്ടു വരുന്നത്.

പച്ചച്ചക്ക പൊടിച്ച് ദിവസം 30 ഗ്രാം വീതം പ്രാതലിനും അത്താഴത്തിനും നൽകി. ഇവരില്‍ ഇത്തര ത്തിലുള്ള അസ്വസ്ഥത കള്‍ (കീമോയുടെ പാർശ്വ ഫല ങ്ങൾ) വരുന്നില്ല എന്നാണു കൊച്ചി റിനൈ മെഡി സിറ്റി യിലെ പഠന ത്തിൽ കണ്ടെത്തിയത്. അര്‍ബ്ബുദ രോഗി കളായ 50 പേരില്‍ ഡോക്ടര്‍. തോമസ് വർഗ്ഗീസിന്റെ മേൽ നോട്ട ത്തിൽ നടത്തിയ പരീക്ഷ ണത്തിലാണ് ഇതു തെളിഞ്ഞത്.

രാസ മരുന്ന് എന്ന നിലയിൽ അല്ല ചക്ക പ്പൊടി യുടെ ഉപ യോഗം എന്നും ഇതു ഭക്ഷണം ആയി നല്‍കി യതാണ് എന്നും ഡോക്ടര്‍. തോമസ് വർഗ്ഗീസ് വിശദീ കരിച്ചു. പഴ വർഗ്ഗ ങ്ങളില്‍ ഉള്ള പെക്റ്റിൻ ഉപയോഗിച്ച് പാർശ്വ ഫല ങ്ങളെ തടയുക യാണ്. 30 ഗ്രാം ചക്ക പ്പൊടി യിൽ ഒരു ഗ്രാം പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. രോഗി കൾക്കു ഗുണം ചെയ്യുന്ന ഭക്ഷ്യ പദാർത്ഥ ങ്ങൾ ലോക മെമ്പാടും ഉപ യോഗി ക്കുന്നുണ്ട്.

അതുകൊണ്ട് കീമോ തെറാപ്പി ചെയ്തു വരുന്നവര്‍ക്കു കൊടുക്കുന്ന ദോശ, ഇഡ്ഡലി, പുട്ട്, ചപ്പാത്തി, ഓട്സ് എന്നിവയില്‍ ചക്കപ്പൊടി നൽകിയത്. അന്താരാഷ്ട്ര മെഡിക്കൽ ജേര്‍ ണല്‍ ബയോ മോളി ക്യൂൾസിൽ ഈ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ല’; പിണറായി വിജയന്‍
Next »Next Page » പന്തീരങ്കാവ് യു.എ.പി.എ കേസിലെ മുഖ്യമന്ത്രിയുടെ നിലപാട് മാറ്റം വൈകി വന്ന വിവേകമെന്ന് ചെന്നിത്തല »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine