മലേറിയ വാക്സിന് അംഗീകാരം നല്‍കി

October 10th, 2023

malaria-vaccine-r-21-matrix-m-approved-who-ePathram
നാല് രാജ്യങ്ങളില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തി വിജയം കണ്ടിട്ടുള്ള മലേറിയ വാക്സിന് ലോക ആരോഗ്യ സംഘടന (W H O) അംഗീകാരം നല്‍കി. ഓക്സ് ഫോഡ് യൂണിവേഴ്സിറ്റിയും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ചേര്‍ന്നു വികസിപ്പിച്ച R21/Matrix-M എന്ന പേരിലുള്ള മലേറിയ വാക്സിൻ ഉയര്‍ന്ന ഫലപ്രാപ്തിയും നല്ല സുരക്ഷയും നല്‍കുന്നു എന്നും കണ്ടെത്തി.

നിലവില്‍ നൈജീരിയ, ഘാന, ബുര്‍ക്കിന ഫാസോ എന്നിവിടങ്ങളില്‍ വാക്സിന്‍ ഉപയോഗത്തിന് ലൈസന്‍സ് നല്‍കിയിട്ടുണ്ട്. കുട്ടികളില്‍ മലേറിയ തടയുന്നതിനുള്ള ലോകത്തിലെ രണ്ടാമത്തെ വാക്സിന്‍ ആണ് ഇത് എന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അവകാശപ്പെടുന്നു. W H O

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു

October 27th, 2022

british-prime-minister-rishi-sunak-ePathram
ലണ്ടന്‍ : ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രിയായി ചുമതലയേറ്റു. ബ്രിട്ടനില്‍ പ്രധാന മന്ത്രി പദ ത്തില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന സവിശേഷതയും ഇദ്ദേഹത്തിന് സ്വന്തം.

കിഴക്കൻ ആഫ്രിക്കയിൽ നിന്നും ബ്രിട്ടണില്‍ കുടിയേറിയ ഇന്ത്യൻ മാതാ പിതാക്കളുടെ മകനായി 1980 മെയ് 12 ന് സതാംപ്ടണിൽ ജനിച്ച സുനക്, വിൻചെസ്റ്റർ കോളേജില്‍ നിന്നും വിദ്യാഭ്യാസം നേടി. തുടർന്ന് ഓക്സ് ഫോഡിലെ ലിങ്കൺ കോളേജിൽ തത്ത്വ ചിന്ത, രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം എന്നിവ യില്‍ ബിരുദമെടുത്തു. പിന്നീട് സ്റ്റാൻഫോഡ് യൂണി വേഴ്സിറ്റിയില്‍ നിന്നും എം. ബി. എ. കരസ്ഥമാക്കി. 2015 ലെ പൊതു തെരഞ്ഞെടുപ്പിൽ റിച്ച് മോണ്ടിലേക്ക് (യോർക്ക്) തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പാർലമെന്‍ററി അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി സേവനം അനുഷ്ഠിച്ചു.

ഋഷി സുനകിന്‍റെ ഭാര്യ അക്ഷത മൂർത്തി, ഇൻഫോസിസ് സ്ഥാപകനും ഇന്ത്യൻ കോടീശ്വരനു മായ വ്യവസായി എൻ. ആർ. നാരായണ മൂർത്തിയുടെ മകളാണ്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സ്വതന്ത്ര വിദേശ നയം : വീണ്ടും ഇന്ത്യയെ പ്രകീര്‍ത്തിച്ച് ഇമ്രാന്‍ ഖാന്‍

August 16th, 2022

imran-khan-epathram

ഇസ്ലാമാബാദ് : ഇന്ത്യയുടെ വിദേശകാര്യ നയങ്ങളെ വീണ്ടും പ്രശംസിച്ച് പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ലാഹോറില്‍ നടന്ന പൊതു പരിപാടിയില്‍ പ്രസംഗിക്കുമ്പോഴാണ് ഇന്ത്യന്‍ വിദേശ കാര്യ വകുപ്പു മന്ത്രി എസ്. ജയ ശങ്കറിന്‍റെ വീഡിയോ ക്ലിപ്പ് പ്രദര്‍ശിപ്പിച്ചു കൊണ്ട് ഇന്ത്യയുടെ സ്വതന്ത്രമായ വിദേശ നയത്തേയും വിദേശ കാര്യ വകുപ്പു മന്ത്രി എസ്. ജയശങ്കറിനേയും ഇമ്രാന്‍ ഖാന്‍ അഭിനന്ദിച്ചത്. പാക് പ്രസിഡണ്ട് പദവിയിൽ ഉള്ളപ്പോഴും ഇമ്രാൻ ഖാൻ ഇന്ത്യയുടെ വിദേശ നയങ്ങളെ പ്രശംസിച്ചിരുന്നു.

റഷ്യയുടെ പക്കല്‍ നിന്ന് ഇന്ധനം വാങ്ങുന്നതില്‍ അമേരിക്ക അതൃപ്തി പ്രകടിപ്പിച്ചു എങ്കിലും അത് വക വെക്കാതെ സ്വന്തം നില പാടില്‍ ഉറച്ചു നില്‍ക്കും എന്ന് അറിയിച്ച ഇന്ത്യയെ കുറ്റപ്പെടുത്തിയ പാശ്ചാത്യ രാജ്യങ്ങളെ ഇമ്രാന്‍ ഖാന്‍ രൂക്ഷമായി വിമര്‍ശിച്ചു.

എസ്. ജയശങ്കര്‍ സ്ലൊവാക്യയില്‍ പങ്കെടുത്ത പരിപാടിയുടെ വീഡിയോ ക്ലിപ്പ് ആയിരുന്നു ഇമ്രാന്‍ ഖാന്‍ പ്രദര്‍ശിപ്പിച്ചത്.

പാകിസ്ഥാനും ഇന്ത്യക്കും ഒന്നിച്ചാണ് സ്വാതന്ത്ര്യം ലഭിച്ചത്. ജനങ്ങളുടെ ആവശ്യം അറിഞ്ഞുള്ള വിദേ ശനയം സ്വീകരിക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നു. സമ്മര്‍ദ്ദത്തിന് വഴങ്ങി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരായി മാറി പാകിസ്ഥാനിലെ ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാര്‍.

റഷ്യയുടെ പക്കല്‍ നിന്ന് എണ്ണ വാങ്ങരുത് എന്ന് ഇന്ത്യയോട് അമേരിക്ക ഉത്തരവിട്ടു. അമേരിക്കയുടെ നയ തന്ത്ര സുഹൃത്താണ് ഇന്ത്യ, പാകിസ്ഥാന്‍ അങ്ങനെ അല്ല. എന്നാല്‍ അമേരിക്കയുടെ നിര്‍ദ്ദേശത്തിനു ഇന്ത്യയുടെ വിദേശ കാര്യവകുപ്പു മന്ത്രി നല്‍കിയ മറുപടി നമുക്കു കാണാം എന്നു പറഞ്ഞായിരുന്നു എസ്. ജയ ശങ്കറിന്‍റെ വീഡിയോ ഇമ്രാന്‍ ഖാന്‍ പ്രദര്‍ശിപ്പിച്ചത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ക്രിപ്‌റ്റോ കറന്‍സി : തീവ്രവാദത്തിനും കള്ളപ്പണ ഇടപാടുകള്‍ക്കും ഉപയോഗിക്കാന്‍ സാദ്ധ്യത

April 20th, 2022

crypto-currency-bitcoin-ePathram
വാഷിംഗ് ടണ്‍ : തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും കള്ളപ്പണം വെളുപ്പിക്കുന്നതിനും ഉപയോഗിക്കപ്പെടും എന്നതാണ് ക്രിപ്‌റ്റോ കറന്‍സി കൊണ്ടുള്ള ഏറ്റവും വലിയ ദോഷം എന്ന് കേന്ദ്ര ധനവകുപ്പു മന്ത്രി നിര്‍മ്മല സീതാരാമന്‍. എല്ലാ രാജ്യങ്ങളും നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതു തന്നെയാണ്.

സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ടുള്ള നിയന്ത്രണം മാത്രം ആയിരിക്കും ഇതിനുള്ള പ്രതിവിധി. ഈ നിയന്ത്രണം വളരെ സമര്‍ത്ഥവും കാര്യ ക്ഷമവും ആയിരിക്കണം. അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ. എം. എഫ്.) വാഷിംഗ് ടണ്‍ ഡി. സി. യില്‍ നടക്കുന്ന സമ്മേളനത്തിന്‍റെ ഭാഗമായ സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി നിര്‍മ്മല സീതാരാമന്‍.

ഇന്ത്യയില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ചക്കും വ്യാപനത്തിനും വേണ്ടി സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളും അതിന്‍റെ നേട്ടങ്ങളും മന്ത്രി വിശദീകരിച്ചു. കൊവിഡ് വ്യാപനത്തിന്‍റെ നാളുകളില്‍ ഇന്ത്യയില്‍ ഡിജിറ്റല്‍ സാമ്പത്തിക ക്രയവിക്രയ തോത് 85% ആയി എന്നും അവര്‍ വിശദീകരിച്ചു. ലോക ബാങ്കിന്‍റെയും G-20 ധന മന്ത്രിമാരുടെയും യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് മന്ത്രി നിര്‍മ്മല സീതാരാമന്‍ വാഷിംഗ് ടണില്‍ എത്തിയത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മുംബൈ ഭീകരാക്രമണം : ഹാഫിസ് സഈദിന് 32 വര്‍ഷം തടവ്

April 9th, 2022

hafiz-saeed-epathram
കറാച്ചി : മുംബൈ ഭീകരാക്രമണക്കേസിൽ പ്രതി ഹാഫിസ് സഈദിന് 32 വർഷം കൂടി തടവു ശിക്ഷ. ഭീകര സംഘടന കൾക്ക് സാമ്പത്തിക സഹായം നൽകിയ കേസുകളിലാണ് പാക്കിസ്ഥാന്‍ ഭീകര വിരുദ്ധ കോടതി യുടെ വിധി. ഇയാളുടെ സ്വത്തുക്കള്‍ എല്ലാം കണ്ടു കെട്ടാനും കോടതി ഉത്തരവിട്ടു.

ഭീകര പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയ കേസിൽ 2020 ലും ഹാഫിസിനെ 15 വർഷം തടവിന് ശിക്ഷിച്ചിരുന്നു. മുംബൈ ഭീകര ആക്രമണ ത്തിന്‍റെ മുഖ്യ ആസൂത്രകനും ജമാഅത്തു ദ്ദഅവ സ്ഥാപകനുമാണ് ഹാഫിസ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യയുടെ വിദേശ നയം ജനങ്ങള്‍ക്കു വേണ്ടിയുള്ളത് : ഇമ്രാന്‍ ഖാന്‍

March 21st, 2022

cricketer-imran-khan-as-pakistan-prime-minister-ePathram
ഇസ്ലാമാബാദ് : ഇന്ത്യയുടെ വിദേശ നയത്തെ പുകഴ്ത്തി പാകിസ്ഥാന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍. സ്വതന്ത്രവും ജനക്ഷേമ പരവുമാണ് ഇന്ത്യയുടെ വിദേശ നയം എന്നാണ് ഇമ്രാന്‍ ഖാന്‍ വിശേഷിപ്പിച്ചത്.

അമേരിക്കയുടെ ക്വാഡ് (QUAD) സഖ്യത്തില്‍ അംഗം ആയിരിക്കെ തന്നെ അമേരിക്ക യുടെ ഉപരോധം നേരിടുന്ന റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യന്‍ തീരുമാനത്തെ പ്രശംസിച്ചു കൊണ്ടാണ് ഒരു റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് ഇമ്രാന്‍ ഖാന്‍ ഇങ്ങിനെ പറഞ്ഞത്.

‘ഞാന്‍ ഇന്ന് ഇന്ത്യയെ അഭിവാദ്യം ചെയ്യുന്നു. അവര്‍ എല്ലായ്‌പ്പോഴും ഒരു സ്വതന്ത്ര വിദേശനയം നില നിര്‍ത്തിയിട്ടുണ്ട്. അമേരിക്ക യുമായി ഇന്ത്യ സഖ്യത്തിലാണ്. അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നിവർക്ക് കൂടെ നാലു രാഷ്ട്ര കൂട്ടായ്മയായ ക്വാഡിൽ ഇന്ത്യ അംഗമാണ്. എന്നാൽ അവർ പക്ഷം പിടിക്കുന്നില്ല. അമേരിക്കയുടെ ഉപരോധം നേരിടുന്ന റഷ്യയില്‍ നിന്നാണ് ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയുടെ വിദേശ നയം ജനക്ഷേമം ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണ്’. ഇമ്രാന്‍ ഖാനെ ഉദ്ധരിച്ച് പാകിസ്ഥാന്‍ ന്യൂസ് പോർട്ടൽ എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം.

ജനക്ഷേമം മുന്നിൽ കണ്ടു കൊണ്ടാണ് താനും വിദേശ നയം സ്വീകരിക്കുന്നത്. ആർക്കു മുന്നിലും തലകുനിക്കില്ല എന്നും ഇമ്രാൻ ഖാന്‍ പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് : ഹര്‍നാസ് സന്ഥു കിരീടം ചൂടി

December 13th, 2021

harnaaz-sandhu-miss-universe-2021-ePathram
2021ലെ വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക്. ഇസ്രയേലിലെ ഏയ്‌ലറ്റിൽ നടന്ന എഴുപതാമത് മിസ്സ് യൂണി വേഴ്സ് മത്സരത്തില്‍ വിജയ കിരീടം ചൂടിയത് ഇന്ത്യക്കാരിയായ ഹര്‍നാസ് സന്ഥു. ഇരുപത്തി ഒന്നു കാരിയായ ഹർനാസ് പഞ്ചാബിലെ ചണ്ഡീ ഗഡ് സ്വദേശി യാണ്. പരാഗ്വേ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളി ലെ സുന്ദരിമാരെ മറികടന്നാണ് ഹര്‍നാസ് വിജയ കിരീടം ചൂടിയത്.

വിശ്വ സുന്ദരിപ്പട്ടം ചൂടുന്ന മൂന്നാമത്തെ ഇന്ത്യക്കാരി യാണ് ഇവർ. 21 വർഷ ങ്ങൾക്ക് ശേഷമാണ് വിശ്വ സുന്ദരി കിരീടം ഇന്ത്യയിലേക്ക് വീണ്ടും എത്തുന്നത്.

1994 ൽ സുസ്മിത സെന്‍, 2000 ത്തിൽ ലാറാ ദത്ത എന്നിവര്‍ ആയിരുന്നു വിശ്വ സുന്ദരിപ്പട്ടം ഇന്ത്യ യിലേക്ക് എത്തിച്ചത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സമാധാന പരമായി പ്രതിഷേധി ക്കുവാന്‍ ജന ങ്ങൾക്ക് അവകാശമുണ്ട് എന്ന് ഐക്യരാഷ്ട്ര സഭ

December 5th, 2020

united-nations-ePathram വാഷിംഗ്ടണ്‍ : സമാധാന പര മായി പ്രതി ഷേധി ക്കുവാന്‍  ജനങ്ങള്‍ക്ക് അവകാശം ഉണ്ട് എന്ന് ഐക്യ രാഷ്ട്ര സഭ യുടെ പരാമര്‍ശം. ഇന്ത്യയിലെ കര്‍ഷക സമര ത്തിന്റെ പശ്ചാത്തല ത്തില്‍ പ്രതികരി ക്കുക യായിരുന്നു യു. എന്‍. അധികൃതര്‍. കർഷക രുടെ സമരത്തെ കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയ വിദേശ രാജ്യങ്ങള്‍ക്ക് ഇന്ത്യ താക്കീതു നല്‍കിയിരുന്നു. ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യ ങ്ങളു മായി ബന്ധപ്പെട്ട വിഷയ ത്തിൽ വിദേശ നേതാക്കൾ അഭിപ്രായം പറയേണ്ടതില്ല എന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.

ഇന്ത്യയിലെ കർഷക പ്രതിഷേധത്തിൽ ആശങ്ക പ്രകടി പ്പിച്ച കനേഡിയൻ പ്രധാന മന്ത്രി ജസ്റ്റിൻ ട്രൂഡോ യുടെ പരാമർശ ത്തിൽ പ്രതിഷേധം രേഖപ്പെടു ത്തുന്ന തിനായി കനേഡിയൻ ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചു വരുത്തു കയും ഇരുരാജ്യങ്ങളും തമ്മിലുളള നയതന്ത്ര ബന്ധത്തെ ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ ഗുരുതര മായി ബാധിക്കും എന്നും മുന്നറി യിപ്പും നല്‍കിയിരുന്നു.

ഈ സാഹചര്യത്തിലാണ് ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസി ന്റെ വക്താവ് സ്റ്റീഫൻ ഡുജാറിക്ക്, സമാധാന പരമായി പ്രതിഷേധി ക്കുവാന്‍ ജനങ്ങള്‍ക്ക് അവകാശം ഉണ്ട് എന്ന് കർഷക സമരത്തെ കുറിച്ചുളള ചോദ്യത്തോട് പ്രതികരിച്ചത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രിയങ്ക രാധാകൃഷ്ണന്‍ ന്യൂസിലന്‍ഡ് മന്ത്രി സഭയിൽ

November 2nd, 2020

new-zealand-minister-priyanca-radhakrishnan-priyancanzlp-ePathram
വെല്ലിംഗ്ടണ്‍ : മലയാളി സമൂഹ ത്തിന്റെ അഭിമാനം വീണ്ടും ലോകത്തിന്റെ നെറുക യിലേക്ക് ഉയര്‍ത്തി ക്കൊണ്ട് ന്യൂസിലന്‍ഡ് മന്ത്രി സഭ യിൽ മലയാളി സാന്നിദ്ധ്യം. പ്രിയങ്ക രാധാകൃഷ്ണന്‍ എന്ന പറവൂര്‍ സ്വദേശിനി യാണ് ന്യൂസിലന്‍ഡ് പ്രധാന മന്ത്രി ജസീന്ത ആര്‍ഡന്റെ നേതൃത്വ ത്തിലുള്ള മന്ത്രി സഭ യില്‍ യുവ ജന ക്ഷേമം, സാമൂഹിക വികസനം, സന്നദ്ധ മേഖല എന്നീ വകുപ്പു കളുടെ ചുമതല യും തൊഴില്‍ വകുപ്പി ന്റെ സഹ മന്ത്രി ചുമതല യും  ലഭിച്ചിട്ടുണ്ട്.

ആദ്യമായിട്ടാണ് ന്യൂസിലന്‍ഡില്‍ ഒരു ഇന്ത്യക്കാരി മന്ത്രി പദവിയില്‍ എത്തു ന്നത്. എറണാകുളം ജില്ലയിലെ പറവൂര്‍ മാടവന പ്പറമ്പ് രാമൻ രാധാകൃഷ്ണൻ – ഉഷ ദമ്പതി കളുടെ മകളായ പ്രിയങ്ക 14 വർഷമായി ലേബർ പാർട്ടിയില്‍ പ്രവർ ത്തിക്കുന്നു. ഭര്‍ത്താവ് ക്രൈസ്റ്റ് ചര്‍ച്ച് സ്വദേശി റിച്ചാര്‍ഡ്‌സണ്‍.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സൗദി അറേബ്യ യിലേക്ക് വിമാന യാത്രാ വിലക്ക്

September 23rd, 2020

corona-viruses-or-germs-do-not-spread-on-flight-and-air-crafts-ePathram
റിയാദ് : സൗദി അറേബ്യ യിൽ നിന്നും ഇന്ത്യയിലേക്കും അർജന്റീന, ബ്രസീൽ എന്നീ രാജ്യങ്ങളിലേക്കും തിരിച്ചും ഉള്ള വിമാന സർവ്വീസുകള്‍ നിര്‍ത്തി വെച്ചു. കൊവിഡ് വ്യാപനം അധികരിച്ച സാഹചര്യ ത്തിലാണ് വ്യോമയാന ബന്ധം താല്‍ക്കാലിക മായി നിര്‍ത്തുന്നത് എന്ന് സൗദി സിവിൽ ഏവിയേഷൻ അഥോറിറ്റി വ്യക്തമാക്കി.

ഇന്ത്യയിലേക്ക് സർവ്വീസ് നടത്തി വരുന്ന വന്ദേ ഭാരത് മിഷൻ പദ്ധതി പ്രകാരമുള്ള വിമാന ങ്ങൾക്കും ഈ വിലക്ക് ബാധകമാണ്.

gaca-saudi-arabia-civil-aviation-press-release-ePathram

മാത്രമല്ല രണ്ടാഴ്ച ക്കുള്ളില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയവരും മറ്റു രാജ്യങ്ങളില്‍ നിന്നും സൗദി അറേബ്യ യിലേക്ക് വരുന്നവരു മായ യാത്ര ക്കാര്‍ക്കും വിലക്ക് ഉണ്ട്.

ഇന്ത്യ, അർജന്റീന, ബ്രസീൽ എന്നീ രാജ്യങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ച താമസിച്ച ഇതര രാജ്യ ക്കാർക്കും സൗദി യിലേക്ക് ഇപ്പോള്‍ വരാന്‍ കഴിയില്ല എന്നും സൗദി സിവിൽ ഏവിയേഷൻ അഥോറിറ്റി വ്യക്തമാക്കി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

1 of 1512310»|

« Previous « നാളികേര ക്ഷാമം : ശ്രീലങ്കന്‍ മന്ത്രി തെങ്ങില്‍ കയറി വാര്‍ത്താ സമ്മേളനം നടത്തി
Next Page » കുവൈറ്റ് ഭരണാധികാരി അന്തരിച്ചു »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine