ഇറാന്റെ യുദ്ധക്കപ്പലുകള്‍ മദ്ധ്യധരണ്യാഴിയില്‍

February 18th, 2012

iran-navy-epathram

ടെഹ്റാന്‍ : ഇസ്രയേലുമായി സംഘര്‍ഷം മുറുകി വരുന്ന സാഹചര്യത്തില്‍ ഇറാന്‍ തങ്ങളുടെ യുദ്ധക്കപ്പല്‍ വ്യൂഹം മദ്ധ്യധരണ്യാഴിയില്‍ വിന്യസിച്ചു. പ്രാദേശിക രാഷ്ട്രങ്ങളെ തങ്ങളുടെ സൈനിക ബലം ബോദ്ധ്യപ്പെടുത്താന്‍ വേണ്ടിയാണ് ഈ നടപടി എന്ന് ഇറാന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. എത്ര കപ്പലുകള്‍ സൂയെസ്‌ കനാല്‍ കടന്നു മദ്ധ്യധരണ്യാഴിയില്‍ എത്തി എന്ന് ഇവര്‍ വെളിപ്പെടുത്തിയില്ല.

ഇറാന്റെ കപ്പലുകള്‍ തങ്ങളുടെ തീരത്ത് അടുക്കുന്നുണ്ടോ എന്ന് തങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ് എന്ന് ഇസ്രായേല്‍ അറിയിച്ചു. നാവിക സേനയെ ഇത്തരത്തില്‍ വിന്യസിച്ച നടപടി പ്രകോപനപരമാണ് എന്നും ഇസ്രായേല്‍ പ്രതികരിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യ സിറിയക്ക്‌ എതിരെ വോട്ട് രേഖപ്പെടുത്തി

February 18th, 2012

ന്യൂയോര്‍ക്ക് : ഐക്യ രാഷ്ട്ര സഭ പാസാക്കിയ പ്രമേയത്തില്‍ ഇന്ത്യ സിറിയക്ക്‌ എതിരെ വോട്ടു രേഖപ്പെടുത്തി. സിറിയയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി അറബ് രാജ്യങ്ങളുടെ പിന്തുണയോടെയാണ് പ്രമേയം അവതരിപ്പിച്ചിരുന്നത്. സിറിയന്‍ പ്രസിഡണ്ട് ബഷാര്‍ അല്‍ ആസാദ്‌ സ്ഥാനം ഒഴിയണം എന്നാണ് പ്രമേയത്തിലെ ആവശ്യം.

റഷ്യയും ചൈനയും പ്രമേയത്തിനെ എതിര്‍ത്തു. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സമാനമായ ഒരു പ്രമേയത്തിനെ എതിര്‍ത്ത ഇന്ത്യ ഇത്തവണ തങ്ങളുടെ നിലപാടില്‍ മലക്കം മറിഞ്ഞു സിറിയക്ക്‌ എതിരെ വോട്ട് ചെയ്യുകയാണ് ഉണ്ടായത്‌.

സിറിയന്‍ നേതൃത്വത്തെ ഒറ്റപ്പെടുത്തി ബാഹ്യമായ ഒരു പരിഹാരം അടിച്ചേല്‍പ്പിക്കുക എന്ന തെറ്റായ സമീപനമാണ് ഈ പ്രമേയത്തിന് പുറകില്‍ എന്ന് റഷ്യ പ്രതികരിച്ചു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇന്‍ഡോ ഇറാന്‍ എണ്ണ വ്യാപാരം : അമേരിക്കയ്ക്ക് ആശങ്ക

February 15th, 2012

IRAN-OIL-epathram

വാഷിംഗ്ടണ്‍ : ഇറാന് എതിരെയുള്ള ഉപരോധത്തില്‍ മറ്റ് രാഷ്ട്രങ്ങളോടൊപ്പം ഇന്ത്യയും പങ്ക് ചേരും എന്ന് അമേരിക്ക പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യ ഇറാനില്‍ നിന്നും വാങ്ങുന്ന എണ്ണയുടെ അളവില്‍ ഗണ്യമായ കുറവ്‌ വരുത്തും എന്നാണ് അമേരിക്കയുടെ പ്രതീക്ഷ. എന്നാല്‍ ഭക്ഷണം, മരുന്ന് എന്നിങ്ങനെയുള്ള വ്യാപാരം ഇറാനുമായി തുടരുന്നതില്‍ അമേരിക്കയ്ക്ക് എതിര്‍പ്പില്ല. ഇറാന്റെ ആണവ പദ്ധതികള്‍ക്ക്‌ കരുത്ത്‌ പകരുന്ന എണ്ണ കച്ചവടം തടയുക എന്നതാണ് ഉപരോധത്തിന്റെ ലക്‌ഷ്യം. അല്ലാതെ ഭക്ഷണവും മരുന്നുമൊക്കെ ഇറാനില്‍ എത്തുന്നത്‌ തടയുകയല്ല എന്നും അമേരിക്കന്‍ വക്താവ്‌ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

സൗദി അറേബ്യ കഴിഞ്ഞാല്‍ ഇന്ത്യ ഏറ്റവും അധികം എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇറാനില്‍ നിന്നാണ്. പ്രതിമാസം 1.2 കോടി ബാരല്‍ ക്രൂഡ്‌ ഓയില്‍ ഇന്ത്യ ഇറാനില്‍ നിന്നും വാങ്ങുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

എംബസി ആക്രമണത്തിന് പുറകില്‍ ഇസ്രായേല്‍ എന്ന് ഇറാന്‍

February 14th, 2012

israel-embassy-bomb-blast-epathram

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് നേരെ നടന്ന ആക്രമണത്തിന് പുറകില്‍ ഇസ്രായേല്‍ തന്നെയാണ് എന്ന് ഇറാന്‍ ആരോപിച്ചു. ഇറാനുമായി സൗഹൃദം പുലര്‍ത്തുന്ന രാഷ്ട്രങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത് ഇസ്രയേലിന്റെ തന്ത്രമാണ്. ആക്രമണങ്ങള്‍ നടത്തുന്നത് ഇറാനാണ് എന്ന് ആരോപിച്ച് ഈ രാഷ്ട്രങ്ങളുമായുള്ള ഇറാന്റെ സൗഹൃദം തകര്‍ക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. മാത്രവുമല്ല, ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇറാനുമായി മനശാസ്ത്രപരമായി യുദ്ധം നടത്താനുള്ള തയ്യാറെടുപ്പ്‌ കൂടി നടത്തുകയാണ് ഇസ്രായേല്‍ എന്നും ഇറാന്റെ വിദേശ കാര്യ വക്താവ്‌ അറിയിച്ചു.

ഡല്‍ഹിയിലെ അതീവ സുരക്ഷാ മേഖലയിലെ ഇസ്രയേലി എംബസിക്ക് പുറത്ത്‌ നടന്ന ബോംബ്‌ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇസ്രയേലി എംബസിയുടെ കാറിലാണ് ബോംബ്‌ സ്ഫോടനം നടന്നത്. ഒരു നയതന്ത്ര ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് സാരമായ പരിക്കുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ആക്രമണത്തിന് പുറകില്‍ ഇറാന്‍ ആണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മാലിദ്വീപില്‍ സൈനിക അട്ടിമറി

February 7th, 2012

maldives-president-muhammad-nasheed-resigns-epathram

മാലെ: മാലിദ്വീപില്‍ സൈനിക അട്ടിമറിയെ തുടര്‍ന്ന് പ്രസിഡന്റ് മുഹമ്മദ് നഷീദ് രാജിവെച്ചു. അഴിമതിയാരോപണത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് ഇപ്പോള്‍ ഭരണ അട്ടിമറിയില്‍ എത്തിയിരിക്കുന്നത്. അഴിമതി ആരോപണത്തെ തുടര്‍ന്ന് ഒരു ജഡ്ജിയെ പുറത്താക്കാന്‍ പ്രസിഡന്റ് ഉത്തരവ് നല്‍കിയിരുന്നു. ഇതിനെതിരെ രൂക്ഷമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. സൈന്യവും പൊലീസും ചേര്‍ന്നാണ് ഭരണത്തെ അട്ടിമറിച്ചത്. പ്രസിഡന്റ് മുഹമ്മദ് നഷീദ് രാജ്യം വിട്ടതായും സൂചനയുണ്ട്. കൊളംബോയിലെ മാലിദ്വീപ് ഹൈക്കമ്മീഷന്‍ വക്താവാണ് പ്രസിഡന്റിന്റെ രാജിക്കാര്യം പുറത്തുവിട്ടത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇസ്രായേല്‍ ഇറാനെ ആക്രമിച്ചേക്കും

February 4th, 2012

leon-panetta-epathram

വാഷിംഗ്ടണ്‍ : മൂന്നു മാസത്തിനുള്ളില്‍ ഇസ്രായേല്‍ ഇറാന്റെ മേല്‍ ആക്രമണം നടത്താന്‍ സാദ്ധ്യതയുണ്ടെന്ന് അമേരിക്കന്‍ സൈനിക സെക്രട്ടറി ലിയോണ്‍ പനേറ്റ വിശ്വസിക്കുന്നതായി സൂചന. വാഷിംഗ്ടണ്‍ പോസ്റ്റ് പത്രത്തിന്റെ എഡിറ്റോറിയലില്‍ ആണ് ഇത് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. ബ്രസല്‍സില്‍ നാറ്റോ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹത്തോട് ഈ കാര്യം മാദ്ധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും വ്യക്തമായ ഒരു മറുപടി പറയാതെ അദ്ദേഹം ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. ഇസ്രായേലിനു ഇത്തരമൊരു പദ്ധതി ഉണ്ടായിരുന്നു എന്നും ഇത് സംബന്ധിച്ച് തങ്ങളുടെ ആശങ്ക ഇസ്രയേലിനെ അറിയിച്ചു എന്നും മാത്രം അദ്ദേഹം മറുപടി പറഞ്ഞു.

അമേരിക്കന്‍ ചാര സംഘടനയായ സി. ഐ. എ. (CIA – Central Intelligence Agency) യുടെ മുന്‍ മേധാവിയാണ് പനേറ്റ.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഫ്ഗാനില്‍ നിന്ന് ഫ്രഞ്ച് സേന മാര്‍ച്ചില്‍ പിന്മാറും : സാര്‍കോസി

January 29th, 2012

nicolas-sarkozy-epathram

പാരിസ്: ഫ്രഞ്ച് സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ ഈ മാര്‍ച്ച് മുതല്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി പ്രസിഡന്‍റ് നികോളാസ് സാര്‍കോസി വ്യക്തമാക്കി.  മുമ്പേ പറഞ്ഞതിലും ഒരു വര്‍ഷം നേരത്തേയാണ്  പിന്മാറുന്നത്. നാല് ഫ്രഞ്ച് സൈനികരെ കഴിഞ്ഞയാഴ്ച ഒരു അഫ്ഗാന്‍ ഭടന്‍ കൊലപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ സര്‍കോസിക്കെതിരെ ജനരോഷം ശക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സൈനിക പിന്മാറ്റം നേരത്തേയാക്കാനുള്ള തീരുമാനം. ഇന്നലെ അഫ്ഗാന്‍ പ്രസിഡന്‍റ് ഹാമിദ് കര്‍സായിയും സാര്‍കോസിയും പാരിസില്‍ സംഭാഷണം നടത്തിയിരുന്നു. 3600 സൈനികരെയാണ് ഫ്രാന്‍സ് അഫ്ഗാനില്‍ വിന്യസിച്ചിട്ടുള്ളത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗള്‍ഫ്‌ മേഖലയില്‍ വീണ്ടും അശാന്തിയുടെ നിഴല്‍

January 25th, 2012

IRAN-OIL-epathram

ടെഹ്റാന്‍: അന്താരാഷ്ട്ര എണ്ണ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ യുദ്ധക്കപ്പലുകള്‍ വിന്യസിക്കുമെന്ന് ഇറേനിയന്‍ പാര്‍ലമെന്‍റ് അറിയിച്ചതോടെ ഗള്‍ഫ്‌ മേഖലയില്‍ വീണ്ടും അശാന്തിയുടെ നിഴല്‍ പരക്കുകയാണ്. യൂറോപ്യന്‍ യൂണിയന്‍ കടുത്ത ഉപരോധങ്ങള്‍ക്ക് തീരുമാനമെടുത്തതോടെയാണ്  പേര്‍ഷ്യന്‍ ഗള്‍ഫ് കടലിടുക്കില്‍ നിയന്ത്രണമേര്‍പ്പെടുത്തുമെന്ന ഭീഷണിയുമായി ഇറാന്‍ വീണ്ടും രംഗത്ത് വന്നത്.  ഇറാന്‍റെ എണ്ണ കയറ്റുമതിക്കു കടിഞ്ഞാണിടാന്‍ വേണ്ടിയാണ് കഴിഞ്ഞദിവസം യൂറോപ്യന്‍ യൂണിയന്‍ ഇങ്ങനെ ഒരു തീരുമാനമെടുത്തത്. യൂറോപ്യന്‍ യൂണിയന്‍റെ തീരുമാനത്തെ യു. എസ് ഇന്നലെ സ്വാഗതം ചെയ്തിരുന്നു, ഇറാന്‍റെ സാമ്പത്തിക വരുമാനത്തിന് കടുത്ത വിഘാത മേല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യൂണിയന്‍ എണ്ണ ഉപരോധത്തിനു തീരുമാനിച്ചത്. .

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റഷ്യന്‍ ആണവ അന്തര്‍വാഹിനി ‘നേര്‍പ’ ഇനി ഇന്ത്യന്‍ പടയോട്ടത്തോടൊപ്പം

January 23rd, 2012

Nerpa_nuclear_submarine-epathram

മോസ്‌കോ: പത്തു വര്‍ഷത്തെ കരാര്‍ അടിസ്‌ഥാനത്തില്‍ റഷ്യന്‍ ആണവഅന്തര്‍വാഹിനി കെ-152 ‘നേര്‍പ’ ഇന്ത്യന്‍ സൈന്യത്തിനു കൈമാറി. 90 കോടി ഡോളര്‍ വിലമതിക്കുന്ന അന്തര്‍വാഹിനി ഇനി ഐഎന്‍എസ്‌ ചക്ര എന്ന പേരിലായിരിക്കും ഇനി അറിയപ്പെടുക. ടോര്‍പസ്‌, ക്രൂയിസ്‌ മിസൈലുകള്‍ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള നേര്‍പയ്‌ക്ക് സമുദ്രത്തിനടിയില്‍ നൂറു ദിവസം വരെ മുങ്ങിക്കിടക്കാന്‍ കഴിയും. 2004ലാണ്‌ നേര്‍പ കൈമാറുന്നതിന്‌ കരാറുണ്ടായി എങ്കിലും 2008ല്‍ നേര്‍പയുടെ പരീക്ഷണ വേളയില്‍ അപകടമുണ്ടായത്‌ കൈമാറ്റം വൈകിപ്പിക്കുകയായിരുന്നു. ഈ അപകടത്തില്‍  വിഷവാതകം ശ്വസിച്ച്‌ കപ്പലിലുണ്ടായിരുന്ന 20 നാവികര്‍ മരിച്ചിരുന്നു.
ഈയിടെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ റഷ്യ സന്ദര്‍ശിക്കെയാണ് ഈ കൈമാറ്റം എന്നത് ശ്രദ്ധേയമാണ്. കിഴക്കന്‍ പ്രിമോറി പ്രദേശത്തു വെച്ച് നടന്ന  കൈമാറ്റ ചടങ്ങില്‍ റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ അജയ്‌ മല്‍ഹോത്ര, യുണൈറ്റഡ്‌ ഷിപ്പ്‌ ബില്‍ഡിംഗ്‌ കോര്‍പറേഷന്‍ മേധാവി റോമന്‍ ടോട്‌സെന്‍കോ എന്നിവര്‍ സന്നിഹിതരായിരുന്നു. ഇതോടെ യു. എസ്‌, റഷ്യ, ഫ്രാന്‍സ്‌, ബ്രിട്ടന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കു പുറമേ ആണവ അന്തര്‍വാഹിനി ഉപയോഗിക്കുന്ന ആറാമത്തെ രാജ്യമായി  ഇന്ത്യയും.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

സിറിയയില്‍ പ്രതിസന്ധി രൂക്ഷം രക്ഷാസമിതി ഉടന്‍ ഇടപെടണം -ബാന്‍ കി മൂണ്‍

January 18th, 2012

ban-ki-moon-epathram

അബൂദാബി: ദിനം പ്രതി ആഭ്യന്തര സംഘര്‍ഷം രൂക്ഷമാകുന്ന സിറിയന്‍ പ്രശ്നത്തില്‍ ഗൗരവമായി ഇടപെടണമെന്ന് രക്ഷാ സമിതിയോട് യു. എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപെട്ടു. രക്ഷാസമിതിയിലെ അംഗരാഷ്ട്രങ്ങള്‍ തമ്മില്‍ ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും സിറിയയില്‍ ഇടപെടേണ്ട സമയം അതിക്രമിച്ചെന്നും, കാര്യങ്ങള്‍ ഇത്തരത്തില്‍ മുന്നോട്ടുപോവാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.  അബൂദാബിയില്‍ ഊര്‍ജ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

9 of 21891020»|

« Previous Page« Previous « ലെബനോനില്‍ കെട്ടിടം തകര്‍ന്നു വീണ് 26 മരണം
Next »Next Page » ലൈബീരിയന്‍ പ്രസിഡന്‍റായി എലന്‍ ജോണ്‍സണ്‍ സര്‍ലീഫ് അധികാരമേറ്റു »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine