മേജര്‍ രവി പട്ടാള കഥ വിട്ട് ‘കേരള കഫേ’യുടെ പിന്‍ഗാമിയാവാന്‍ ‘ഒരു യാത്രയില്‍’ എന്ന സിനിമയുമായി വരുന്നു. ഒരു സിനിമക്കുള്ളിലെ പത്ത് സിനിമകളുമായാണ് രഞ്ജിത്തും കൂട്ടുകാരും കേരള കഫെയുമായി എത്തിയത്. ഇപ്പോഴിതാ ഈ പാത പിന്തുടരാനൊരുങ്ങുകയാണ് മേജര്‍ രവിയും. ഒരു സിനിമക്കകത്ത് തന്നെ അഞ്ച് സിനിമകളാണ് ഇതിലുള്ളത്. മേജര്‍ രവിക്ക് പുറമേ ദേശീയ പുരസ്കാരം നേടിയിട്ടുള്ള പ്രിയനന്ദനന്‍, രാജേഷ് അമനങ്കര, വിനോദ് വിജയന്‍, മാത്യൂസ് എന്നിവരാണ് മറ്റു സംവിധായകര്‍. പ്രശസ്ത കഥാകൃത്ത് അശോകന്‍ ചരുവിലിന്റെ ‘മരിച്ചവരുടെ കടല്‍’ എന്ന കഥയാണ് ആണ് പ്രിയനന്ദനന്‍ സിനിമയാക്കുന്ന ഭാഗം. രണ്ടു ദേശീയ പുരസ്കാരങ്ങള്‍ നേടിയ പ്രിയനന്ദനന്റെ മറ്റുള്ളവരുമായുള്ള കൂട്ടു സംവിധാനത്തില്‍ ആദ്യ സംരഭമാണ് ഇത്. വ്യത്യസ്തത തേടുന്ന മലയാളത്തിന് പുതിയ അനുഭവമായിരിക്കും ഇത്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: filmmakers