ജീവിതം ഒരു ദിനത്തില്‍ – Life in a day. ഇന്ന് ജൂലൈ 24 നു നിങ്ങളുടെ ജീവിതത്തില്‍ എന്ത് സംഭവിക്കുന്നു എന്ന് വീഡിയോ കാമറയില്‍ പകര്‍ത്തി യൂട്യൂബില്‍ അപ്ലോഡ് ചെയ്യുവാന്‍ അവാര്‍ഡ് ജേതാവായ ഡോക്യുമെന്ററി സംവിധായകന്‍ കെവിന്‍ മക് ഡോണാള്‍ഡ് ആഹ്വാനം ചെയ്യുന്നു. നിങ്ങള്‍ പകര്‍ത്തിയ വീഡിയോ തെരഞ്ഞെടുക്കപ്പെട്ടാല്‍ അത് കെവിന്‍ സംവിധാനം ചെയ്യുന്ന Life in a day എന്ന സിനിമയുടെ ഭാഗമാകും. അതോടെ ലോക സിനിമാ ചരിത്രത്തിന്റെയും. കാരണം ഇത് ഒരു ചരിത്ര പ്രാധാന്യമുള്ള ആഗോള സിനിമാ പരീക്ഷണമാണ്.
ഭാവി തലമുറകള്‍ക്ക് 2010 ജൂലൈ 24 എങ്ങനെയായിരുന്നു എന്ന് കാണിച്ചു കൊടുക്കാനുള്ള ഒരു ആഗോള ഉദ്യമത്തിന്റെ ഭാഗമാണ് ഈ സിനിമ. ഏറ്റവും അധികം ആളുകളുടെ പങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്ന സിനിമയും ഇതായിരിക്കും.
“One day in September” എന്ന അക്കാദമി പുരസ്കാരം നേടിയ സിനിമയുടെ സംവിധായകനാണ് കെവിന്‍ മക് ഡോണാള്‍ഡ്. സിനിമയ്ക്ക് പുറമേ ഗാര്‍ഡിയന്‍, ടെലിഗ്രാഫ്, ഒബ്സേര്‍വര്‍ എന്നീ പത്രങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമ പ്രവര്‍ത്തകണ്‍ കൂടിയാണ് കെവിന്‍.
പതിമൂന്നു വയസിനു മുകളില്‍ പ്രായമുള്ള ആര്‍ക്കും ഈ ഉദ്യമത്തില്‍ പങ്കെടുക്കാം. പതിമൂന്നു വയസില്‍ താഴെ പ്രായമുള്ളവരുടെ വീഡിയോ തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം രക്ഷിതാക്കളുടെ സമ്മത പത്രം ആവശ്യമായി വരും.
ഇന്ന് (ജൂലൈ 24) രാവിലെ പന്ത്രണ്ടു മണി മുതല്‍ രാത്രി പന്ത്രണ്ടു മണി വരെയാണ് ചിത്രീകരണത്തിനുള്ള സമയം. എഡിറ്റ് ചെയ്യാതെയുള്ള (റഷസ്) വീഡിയോ ആണ് യൂട്യൂബില്‍ അപ്ലോഡ് ചെയ്യേണ്ടത്. ശബ്ദം മൈക്ക് വെച്ച് രേഖപ്പെടുതുന്നതാവും നല്ലത്. നല്ല ശബ്ദ രേഖയുള്ള ചിത്രങ്ങളാണ് തെരഞ്ഞെടുക്കപ്പെടാന്‍ കൂടുതല്‍ സാധ്യത. എന്നാല്‍ ഇത് ഒരു അത്യാവശ്യ ഘടകമല്ല. മൊബൈല്‍ ക്യാമറ മുതല്‍ ഹൈ ഡിഫനീഷ്യന്‍ ക്യാമറ വരെ ഉപയോഗിക്കാം.
നാല് ചോദ്യങ്ങളാണ് സംവിധായകന്‍ മുന്നോട്ട് വെയ്ക്കുന്നത്.
1) നിങ്ങള്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് എന്ത്?
2) നിങ്ങള്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് എന്തിനെ?
3) നിങ്ങളെ ഏറ്റവും കൂടുതല്‍ ചിരിപ്പിക്കുന്നത് എന്താണ്?
4) നിങ്ങളുടെ പോക്കറ്റില്‍ എന്താണുള്ളത്? സ്ത്രീകളാണെങ്കില്‍ ഹാന്‍ഡ് ബാഗില്‍ എന്താണുള്ളത്?
ഈ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി ഉത്തരം നല്‍കാനുള്ള ശ്രമമാകാം നിങ്ങളുടെ സിനിമ എന്നാണു സംവിധായകനായ കെവിന്‍ പറയുന്നത്. ഇന്ന് ഷൂട്ട് ചെയ്ത വീഡിയോ അടുത്ത ഏഴു ദിവസത്തിനകം നിങ്ങള്‍ക്ക് അപ്ലോഡ് ചെയ്യാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: world-cinema