കൊച്ചി : പ്രശസ്ത ചലച്ചിത്ര താരം കാവ്യാ മാധവന്‍ വിവാഹ മോചനം തേടി കുടുംബ കോടതി യില്‍. ഭര്‍ത്താവ് നിഷാല്‍ ചന്ദ്രനും കുടുംബാം ഗങ്ങളും മാനസിക മായും ശാരീരിക മായും തന്നെ പീഡിപ്പിക്കുന്നു. അതിനാല്‍ ഇനി വിവാഹ മോചന ത്തിനായി കോടതിയുടെ കാരുണ്യം തേടുന്നു എന്ന് കാവ്യ ഹര്‍ജിയില്‍ പറഞ്ഞു.
താന്‍ ഇപ്പോള്‍ ഭര്‍ത്താ വില്‍ നിന്നും മാറി താമസിക്കുക യാണെങ്കിലും കുടുംബാംഗ ങ്ങളുടെ ഭീഷണി തുടരു കയാണ്. എതിര്‍ കക്ഷികള്‍ വളരെ ക്രൂരമായി ട്ടാണ് തന്നോട് പെരുമാറി യിട്ടുള്ളത് എന്ന്‍ കാവ്യാ മാധവന്‍ ആരോപിച്ചു.
ഏത് നിമിഷ വും അവര്‍ കൊച്ചി പാലാരിവട്ട ത്തുള്ള തന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറി തന്നെ അപായ പ്പെടുത്താന്‍ സാദ്ധ്യത യുണ്ട്. ഗാര്‍ഹിക പീഡന നിയമ ത്തിന്‍റെ പരിധി യില്‍ വരുന്ന കുറ്റ കൃത്യങ്ങള്‍ അവര്‍ ചെയ്യാന്‍ ഇടയുണ്ട്. അങ്ങനെ ആയാല്‍ താന്‍ മാനസിക മായി ഇനിയും പീഡിപ്പിക്ക പ്പെടും.
തന്‍റെ 65 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണവും ബാക്കി പണവും ഉള്‍പ്പെടെ 95 ലക്ഷം രൂപ ഭര്‍ത്താവില്‍ നിന്ന് തിരിച്ചു കിട്ടാനും കാവ്യാ മാധവന്‍ ഹര്‍ജി നല്‍കി യിട്ടുണ്ട്. കുടുംബ കോടതി യില്‍ നല്‍കി യിട്ടുള്ള ഹര്‍ജി സപ്തംബര്‍ 29 ലേക്ക് മാറ്റിവച്ചു കൊണ്ട് കോടതി ഉത്തരവായി.
കൊച്ചി ഇടപ്പള്ളി രജിസ്ട്രാര്‍ ഓഫീസില്‍ വച്ചാണ് കാവ്യാ മാധവനും നിഷാല്‍ ചന്ദ്രനും 2008 ഡിസംബറില്‍ രജിസ്റ്റര്‍ വിവാഹം ചെയ്തത്. മതാചാര പ്രകാരമുള്ള വിവാഹം കഴിഞ്ഞ വര്‍ഷം ഫിബ്രവരി 5 ന് മൂകാംബിക ക്ഷേത്ര ത്തിലും നടന്നു.
വിവാഹ ശേഷം ഭര്‍ത്താ വിന്‍റെ യും മാതാ പിതാക്ക ളുടെ യും സമീപന ത്തില്‍ മാറ്റമുണ്ടായി. ലക്ഷ ക്കണക്കിന് രൂപ സ്ത്രീധന മായി അവര്‍ ആവശ്യ പ്പെട്ടപ്പോള്‍ തനിക്ക് തീവ്രമായ മനോ വേദന യുണ്ടായി. അവരുടെ താല്പര്യം പണം മാത്രം ആയിരുന്നു എന്ന് മനസ്സിലായി. തന്നെ അവര്‍ ക്രൂരമായി പീഡിപ്പിക്കാന്‍ തുടങ്ങി. അവരുടെ അന്യായ ആവശ്യങ്ങള്‍ എല്ലാം ശക്തമായി എതിര്‍ത്ത പ്പോള്‍ പീഡന വും വര്‍ദ്ധിച്ചു. വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങാന്‍ പോലും സ്വാതന്ത്ര്യം നിഷേധിച്ചു. ഭര്‍ത്താ വിനൊപ്പം കുവൈറ്റില്‍ താമസിച്ചിരുന്ന താന്‍ തുടര്‍ന്ന്, കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27 ന് കേരള ത്തിലേക്ക് തിരിച്ചു വന്നു.
ഭര്‍ത്താവ് എന്ന നിലയില്‍ തന്നെ സംരക്ഷിക്കാന്‍ ഉള്ള യാതൊരു ചുമതല യും നിഷാല്‍ ചന്ദ്രന്‍ ഏറ്റെടുത്തില്ല. അദ്ദേഹം മാതാ പിതാക്ക ളുടെ വെറും അടിമ യായിരുന്നു. തന്നെ മുന്നില്‍ നിര്‍ത്തി ലക്ഷങ്ങള്‍ വാരിക്കൂട്ടുക യായിരുന്നു അവരുടെ ലക്ഷ്യം. തന്‍റെ സ്ത്രീത്വം തന്നെ അവരുടെ താല്പര്യ ങ്ങള്‍ക്കായി അടിയറ വയേ്ക്കണ്ട ദയനീയ സ്ഥിതി യിലേക്ക് നീങ്ങിയിരുന്നു. ഇതായിരുന്നു കുവൈറ്റില്‍ നിന്ന് മടങ്ങാന്‍ കാരണം.
തനിക്ക് ചലച്ചിത്ര രംഗത്തെ പ്രമുഖ വ്യക്തി കളുമായി അവിഹിത ബന്ധങ്ങള്‍ ഉണ്ട് എന്നും ഭര്‍ത്താ വിന്‍റെ കുടുംബക്കാര്‍ ആരോപിച്ചു. പൊതു ജനങ്ങള്‍ക്ക് ഇടയില്‍ തന്നെ കരിതേച്ചു കാണിക്കാനും ശ്രമങ്ങള്‍ തുടങ്ങി.
ഇതേ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആഗസ്ത് 21 ന് മദ്ധ്യസ്ഥ രുടെ സാന്നിദ്ധ്യ ത്തില്‍ ചര്‍ച്ച നടന്നു. താനും ഭര്‍ത്താവും പരസ്പരം സമ്മതിച്ചു കൊണ്ട് വിവാഹ മോചന ഹര്‍ജി നല്‍കാന്‍ ആയിരുന്നു തീരുമാനം. എന്നാല്‍, ഭര്‍ത്താവ് അത് ലംഘിച്ചു. ഈ സാഹചര്യ ത്തിലാണ് താന്‍ കുടുംബ കോടതിയെ വിവാഹ മോചന ത്തിനായി സമീപിക്കുന്നത് എന്ന് കാവ്യാ മാധവന്‍ പറഞ്ഞു.
ഗാര്‍ഹിക പീഡന നിരോധന നിയമം അനുസരിച്ച് തനിക്ക് സംരക്ഷണം വേണം എന്ന് ആവശ്യപ്പെട്ട് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലും കാവ്യ ഹര്‍ജി നല്‍കി യിട്ടുണ്ട്. ഭര്‍ത്താവ് നിഷാല്‍ ചന്ദ്രന്‍, ഭര്‍ത്താവിന്‍റെ അച്ഛന്‍ ചന്ദ്ര മോഹന്‍ നായര്‍, അമ്മ മണി മോഹന്‍, സഹോദരന്‍ ഡോ. ദീപക് എന്നിവ രെയും എതിര്‍ കക്ഷികള്‍ ആക്കിയിട്ടുണ്ട്.
- pma