കൊച്ചി: നടി കാവ്യാ മാധവനും ഭര്‍ത്താവ് നിശാല്‍ ചന്ദ്രമോഹനും ഉഭയ സമ്മത പ്രകാരം വിവാഹ മോചന ത്തിന് എറണാകുളം കുടുംബ കോടതിയില്‍ ഹരജി നല്‍കി. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ഇരുവരും നേരിട്ട് കോടതി യില്‍ എത്തി. ഒരുമിച്ച് തുടര്‍ ജീവിതം സാദ്ധ്യമല്ല എന്നും വിവാഹ മോചനവു മായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കോടതിക്ക് പുറത്ത് ഒത്തു തീര്‍പ്പാക്കി എന്നും ഇരുവരും ഒപ്പിട്ട് നല്‍കിയ സംയുക്ത ഹരജിയില്‍ പറയുന്നു. ഹരജി 2011 ഏപ്രില്‍ 23 ന് പരിഗണിക്കും. കാവ്യ യുടെ പരാതി യുടെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പൊലീസ് സ്ത്രീധന പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ അറസ്റ്റ് ഭയന്ന് കുടുംബ കോടതി യിലും മജിസ്‌ട്രേറ്റ് കോടതി യിലും നിശാല്‍ നേരത്തേ ഹാജരായിരുന്നില്ല.
2008 ഡിസംബര്‍ 11 നായിരുന്നു സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം ഇരുവരും വിവാഹിത രായത്. 2009 ഫെബ്രുവരി അഞ്ചിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ത്തില്‍ മതാചാര പ്രകാരം വിവാഹം നടത്തി. ജൂണ്‍ 27 വരെ കാവ്യ കുവൈത്തില്‍ നിശാലിന് ഒപ്പമാണ് താമസിച്ചത്. നാട്ടിലേക്ക് മടങ്ങിയ ശേഷം പിന്നീട് ഭര്‍ത്താവിന്‍റെ അടുത്തേക്ക് തിരിച്ചു പോകാന്‍ കാവ്യ തയ്യാറായില്ല. വിവാഹ ജീവിതം തുടക്കം മുതലേ സന്തുഷ്ടമല്ല എന്നും ബന്ധത്തില്‍ വിള്ളലുണ്ടായി എന്നും ഹരജി യില്‍ പറയുന്നു. സമാധാന ത്തോടെ ഒരുമിച്ച് ജീവിതം സാദ്ധ്യമല്ലാതായി. ബന്ധുക്കളും മധ്യസ്ഥരും സുഹൃത്തുക്കളും ഒരുമിപ്പിക്കാന്‍ ശ്രമം നടത്തി എങ്കിലും പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ വിവാഹ മോചനത്തിന് ധാരണ യില്‍ എത്തിയതായി ഇരുവരും ഹരജി യില്‍ പറഞ്ഞു.
സംയുക്ത ഹരജി നല്‍കിയ സാഹചര്യ ത്തില്‍, കാവ്യ നല്‍കിയ വിവാഹ മോചന ഹരജിയും പണവും സ്വര്‍ണ്ണാഭരണങ്ങളും തിരികെ വേണം എന്ന ഹരജിയും ഗാര്‍ഹിക പീഡന നിരോധ നിയമ പ്രകാരം എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹരജിയും പിന്‍വലിക്കാന്‍ ധാരണ യായി എന്നും വ്യക്തമാക്കി. കാവ്യയുടെ പരാതി യില്‍ സ്ത്രീധന പീഡനത്തിന് പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഒത്തുതീര്‍പ്പാക്കാനും ധാരണയായി.
- pma
മൂന്നു വിഡ്ഢികളുടെ കഥ , മുനാമന്‍?
പാവപെട്ട ഒരുവന്‍ രെക്ഷപ്പെട്ടു.പൊട്ടന ചെട്ടീ ചതിചാല്‍ ചെട്ടീയ ദൈവം ചതിക്കും. കവ്യക്കു ദൈവം കൊട്ക്കും.
കാവ്യക്ക് സമ്മതം ആണെങ്കില്‍ അവളെ ഞാന്‍ വിവാഹം കഴിക്കാം