Thursday, January 1st, 2009

അറേബ്യന്‍ ട്വന്‍റി ട്വന്‍റി : ജനുവരി 2ന് ജയ് ഹിന്ദ് ടി. വി. യില്‍

റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് രംഗത്തെ കുടിപ്പകയുടേയും പടല പ്പിണക്കങ്ങളുടേയും കഥ പറയുന്ന ഒരു ടെലിസിനിമ അറേബ്യന്‍ മണ്ണില്‍ നിന്നും പിറവിയെടുക്കുന്നു. ജനുവരി 2 വെള്ളിയാഴ്ച, യു. എ. ഇ. സമയം 2 മണിക്ക് (ഇന്‍ഡ്യന്‍ സമയം 3:30) ജയ്ഹിന്ദ് ടി. വി. യില്‍ ടെലികാസ്റ്റ് ചെയ്യുന്ന “അറേബ്യന്‍ ട്വന്‍റി ട്വന്‍റി” ബിസിനസ്സിലെ ഉയര്‍ച്ചയും, തകര്‍ച്ചയും, പ്രവാസി കുടുംബങ്ങളിലെ മൂല്യച്ച്യുതികളേയും വരച്ചു കാട്ടുന്നു.

ജീവിത യഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരി ക്കാനാവാതെ നട്ടം തിരിയുന്ന ഒരു പറ്റം മനുഷ്യാ ത്മാക്കളുടെ വ്യഥകളും, കടക്കത്തി വീശി അലറി ച്ചിരിക്കുന്ന ശകുനിമാരുടെ വിവണവും ഈ കഥയില്‍ നമുക്കു കാണാം…

നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള ഷാജി നായകനായി വരുന്നു. യു. എ. ഇ. യിലെ വേദികളിലും ടെലിവിഷന്‍ പരിപാടികളിലും അവതാരകയായും മോഡലായും ശ്രദ്ധിക്കപ്പെട്ട നര്‍ത്തകി കൂടിയായ ആരതി ദാസ് നായികാ വേഷത്തില്‍ എത്തുന്നു. എഴുത്തുകാരന്‍, നടന്‍ എന്നീ നിലകളില്‍ നാടക രംഗത്തും സീരിയല്‍ – സിനിമാ മേഖലയിലും ഒരു പോലെ അംഗീകരിക്കപ്പെട്ട ഗോപന്‍ മാവേലിക്കര, “അറേബ്യന്‍ ട്വന്‍റി ട്വന്‍റി” എന്ന ടെലി സിനിമക്ക് തിരക്കഥയും സംഭാഷണവും എഴുതുന്നതോടൊപ്പം ഒരു സുപ്രധാന വില്ലന്‍ കഥാപാത്രത്തെ തന്‍മയ ത്വത്തോടെ അവതരിപ്പി ച്ചിരിക്കുന്നു.

ഇവരെ ക്കൂടാതെ സതീഷ് മേനോന്‍, സലാം കോട്ടക്കല്‍, അശോക് കുമാര്‍, റാഫി പാവറട്ടി, സാം, സാക്കിര്‍, സുഭാഷ്, നിഷാന്ത്, മധു, രാജു, സുമേഷ്, തസ്നി, ഗീത എന്നിവരും ഇതിലെ കഥാ പാത്രങ്ങള്‍ക്ക് ജീവനേകുന്നു.

മിച്ചു മൂവീ ഇന്‍റര്‍നാഷ ണലിന്‍റെ ബാനറില്‍ ഷാജി നിര്‍മ്മിക്കുന്ന “അറേബ്യന്‍ ട്വന്‍റി ട്വന്‍റി” സംവിധാനം ചെയ്തിരിക്കുന്നത് താജുദ്ദീന്‍ വാടാനപ്പള്ളി. ഐ. വി. ശശി, ഷാജി കൈലാസ് തുടങ്ങിയവരുടെ സഹ സംവിധായക നായിരുന്ന താജുദ്ദീന്‍, സാധാരണ ടെലി സിനിമകളുടെ സ്ഥിരം ശൈലിയില്‍ നിന്നും തികച്ചും വ്യത്യസ്തമായി വര്‍ണ്ണ ശബളമായ വിഷ്വലുകളിലൂടെ ഗള്‍ഫിന്‍റെ മനോഹാരിത ഒപ്പിയെ ടുത്തിരിക്കുന്നു. ക്യാമറ ചെയ്തിരിക്കുന്നത് സലീം. സസ്പെന്‍സ് നിറഞ്ഞ ഈ ആക്ഷന്‍ ത്രില്ലറിന് കഥ എഴുതിയത് സുമേഷ്. തിരക്കഥയും സംഭാഷണവും : ഗോപന്‍ മാവേലിക്കര.

– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാ‍ബി

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine