അബുദാബി : അബുദാബി യിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ‘അബുദാബി ഫിലിം ഫെസ്റ്റ് 2012 ‘ എമിറേറ്റ് പാലസ് ഹോട്ടലില്‍ ആരംഭിച്ചു. മലയാള ത്തിന്റെ അഭിമാന താരം മമ്മൂട്ടി അടക്കം ലോക ത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചലച്ചിത്ര പ്രതിഭകള്‍ സന്നിഹിതരായ ചടങ്ങില്‍ വെച്ച് യു. എ. ഇ. ഉന്നത വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന് ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തു.
അര്‍ജന്റീന, അള്‍ജീരിയ,അയര്‍ലന്‍ഡ്, അഫ്ഗാനിസ്ഥാന്, ആസ്ത്രേലിയ, ഇന്ത്യ, ഇറാന്, ഇറ്റലി, ബഹ്റൈന്‍, ബല്‍ജിയം, ബ്രസീല്‍, കാനഡ, ചിലി, ചൈന, ക്രൊയേഷ്യ, ഡന്മാര്ക്ക്, ഈജിപ്ത്, ഫ്രാന്‍സ്, ജോര്‍ജിയ, ജര്‍മനി, ഗ്രീസ്, ജപ്പാന്, ജോര്‍ദാന്‍, കെനിയ, കൊസോവ, കുവൈത്ത്, ലബനന്, മലേഷ്യ, മൊറോക്കോ, പാകിസ്താന്, പലസ്തീന്, പോര്‍ച്ചുഗല്‍, ഖത്തര്‍, റഷ്യ, സൗദി അറേബ്യ, സ്ലോവേനിയ, സൗത്ത് കൊറിയ, സ്പെയിന്, സ്വീഡന്, സ്വിറ്റ്സര്‍ലന്‍ഡ്, സിറിയ, ടുണീഷ്യ, തുര്‍ക്കി, അമേരിക്ക, ബ്രിട്ടന്, യു. എ. ഇ. തുടങ്ങിയ 48 രാജ്യ ങ്ങളില്‍ നിന്നായി 81 ഫീച്ചര്‍ ഫിലിമുകളും 84 ഷോര്‍ട്ട് ഫിലിമുകളുമാണ് 10 ദിവസത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കുക.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: film-festival, filmmakers, mammootty, world-cinema