തെന്നിന്ത്യയിലെ പ്രശസ്ത നടി നിത്യാ മേനോന് ഒരു പ്രമുഖ നടനുമായി വിവാഹം ഉറപ്പിച്ചു എന്നും ഇവര്‍ ഉടനെ വിവാഹിതരാവും എന്നും ചില മാധ്യമങ്ങള്‍ ആഘോഷിക്കുന്നത് വെറും വ്യാജ വാര്‍ത്തകള്‍ എന്ന് നടിയുടെ പ്രതികരണം. വിവാഹ വാര്‍ത്തയുടെ സത്യാവസ്ഥ നിത്യാ മേനോന് പുറത്തു വിട്ടിരിക്കുന്നത് അവരുടെ ഫേയ്സ് ബുക്ക് പേജിലൂടെയാണ്.
‘ഞാനിപ്പോള്‍ വിവാഹിതയാകുന്നില്ല. വാര്‍ത്തയില്‍ പറഞ്ഞതു പോലെ ഒരു വ്യക്തിയും ഇല്ല. ഞാന്‍ ഇപ്പോള്‍ വിവാഹം കഴിക്കുന്നില്ല എന്ന് നേരിട്ട് പറയാന്‍ വേണ്ടി യാണ് ഈ അവസരം ഉപയോഗിക്കുന്നത്. പിന്നെ അഭിനയത്തില്‍ ചില ഇടവേളകള്‍ എടുക്കാറുണ്ട്. എന്നെ ത്തന്നെ തിരിച്ചു പിടിക്കാന്‍ എനിക്ക് അങ്ങനെ ഒരു സമയം ആവശ്യം തന്നെയാണ്. റോബോട്ട് പോലെ തുടര്‍ച്ചയായി ജോലി എടുക്കുവാന്‍ എനിക്കു കഴിയില്ല. അവര്‍ തുടരുന്നു…
ഏറ്റെടുത്ത പ്രൊജക്ടുകള്‍ ഇപ്പോള്‍ പൂര്‍ത്തിയായി. എല്ലാം റിലീസിന് ഒരുങ്ങുകയാണ്. അതാണ് ഏറ്റവും സന്തോഷകരമായ വാര്‍ത്ത. വിവാഹ വാര്‍ത്ത അടിസ്ഥാന രഹിതം എന്നു ആവര്‍ത്തിച്ച നിത്യ, വിവാഹത്തിനു വേണ്ടതായ ഒരുക്കങ്ങള്‍ ചെയ്തു തരാം എന്നും പറഞ്ഞുള്ള ഫോണ്‍ വിളികളും സന്ദേശങ്ങളും ദയവ് ചെയ്ത് ഒഴിവാക്കണം എന്നും ആവശ്യപ്പെട്ടു.
പിന്നെ ഞാനൊരു വെക്കേഷന് ഒരുങ്ങുകയാണ്. അങ്ങനെയൊരു ഇടവേള എനിക്ക് ആവശ്യമാണ്. അതു കൊണ്ട് വിവാഹത്തിനു വേണ്ടതായ ഒരുക്കങ്ങള്‍ ചെയ്തു തരാം എന്നു പറഞ്ഞുള്ള ഫോണ്‍ വിളികളും മെസ്സേജുകളും ദയവു ചെയ്ത് ഒഴുവാക്കൂ. എനിക്ക് അങ്ങനെ ഒരു പ്ലാന്‍ ഇല്ല. ഇതിനിടെ കാലിൽ പരിക്കു പറ്റിയതിനെ കുറിച്ചും ബെഡ് റസ്റ്റിൽ ആയിരുന്നു എന്നും അവർ വ്യക്തമാക്കി.
- Image Credit : FB Page
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress, controversy, nithya menon, relationships, social-media, viral