
കൊച്ചി: പ്രിയ നടന് ശ്രീനിവാസന് വിട നല്കി കേരളം. ഉദയംപേരൂരിലെ കണ്ടനാട്ടെ വീട്ടുവളപ്പില്‍ ഇന്ന് രാവിലെ ആയിരുന്നു സംസ്ക്കാരം. മക്കളായ വിനീതും ധ്യാനും ചിതക്ക് തീ കൊളുത്തി. ആയിരക്കണക്കിന് ആളുകളാണ് സംസ്ക്കാരത്തിന് വീട്ടില്‍ എത്തിയത്. സംവിധായകന് സത്യന് അന്തിക്കാട് “എന്നും എല്ലാവര്ക്കും നന്മകള് നേരുന്നു” എന്ന് എഴുതിയ ഒരു കുറിപ്പും പേനയും ശ്രീനിവാസന്റെ ഭൗതികദേഹത്തില്‍ സമര്‍പ്പിച്ചു. ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്ക്കാര ചടങ്ങില്‍ രാഷ്ട്രീയ പ്രമുഖരും ചലചിത്ര പ്രവര്‍ത്തകരും അടക്കം അനേകായിരങ്ങള്‍ പങ്കെടുത്തു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actor, death, obituary, sreenivasan






















