‘ദൈവസൂത്രം’ അവാര്‍ഡുകള്‍ വാരിക്കൂട്ടി ബാലചലച്ചിത്രോത്സവം കൊടിയിറങ്ങി

November 18th, 2011

കോഴിക്കോട്: നാല് ദിവസം നീണ്ട കുട്ടികളുടെ ചലച്ചിത്രോത്സവത്തിന് കൊടിയിറങ്ങി. 138 ചലച്ചിത്രങ്ങളാണ് മേളയില്‍ മാറ്റുരച്ചത്. കാസര്‍കോട് പീലിക്കോട് സി.കെ.എന്‍.എസ്. ജി.എച്ച്.എസ്.എസ്. തയ്യാറാക്കിയ ദൈവസൂത്രത്തിനാണ് കുട്ടികള്‍ നിര്‍മിച്ച മികച്ച ചിത്രത്തിനുള്ള ചീഫ് മിനിസ്‌റ്റേഴ്‌സ് അവാര്‍ഡ് ലഭിച്ചത്. ഒരു ലക്ഷം രൂപയും ചീഫ് മിനിസ്‌റ്റേഴ്‌സ് ട്രോഫിയുമാണ് പുരസ്‌കാരം. കൂടാതെ മികച്ച നടനായി പീലിക്കോട് സി.കെ.എന്‍.എസ്. ജി.എച്ച്.എസ്.എസ്സിലെ ദിന്‍കര്‍ലാല്‍ (ദൈവസൂത്രം), മികച്ച സംവിധായികയായി പീലിക്കോട് സി.കെ.എന്‍.എസ്. ജി.എച്ച്.എസ്.എസ്സിലെ നിബിഷ ടി.കെ. (ദൈവസൂത്രം) യെയും തെരഞ്ഞെടുത്തു. കുട്ടികള്‍ക്കുവേണ്ടി നിര്‍മിച്ച മികച്ച ചിത്രത്തിനുള്ള 50,000 രൂപയും എജ്യുക്കേഷന്‍ മിനിസ്‌റ്റേഴ്‌സ് ട്രോഫിയുമടങ്ങുന്ന പുരസ്‌കാരം കോഴിക്കോട് കാരയാട് എ.എല്‍.പി. സ്‌കൂള്‍ നിര്‍മിച്ച ‘പറഞ്ഞില്ല കേട്ടുവോ’ എന്ന ചിത്രത്തിനു ലഭിച്ചു. തിരുവനന്തപുരം കണിയാപുരം ബി.ആര്‍.സി. യിലെ ലീധയാണ് (ടെന്‍, നയന്‍, എയ്റ്റ്) മികച്ച നടി. പതിനായിരം രൂപയും ശില്പവുമാണ് ഇവര്‍ക്കുള്ള പുരസ്‌കാരം.
കുട്ടികള്‍ നിര്‍മിച്ച ചിത്രങ്ങള്‍, കുട്ടികള്‍ക്കുവേണ്ടി നിര്‍മിച്ച ചിത്രങ്ങള്‍ എന്നിങ്ങനെ തിരിച്ച് പ്രൈമറി, സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി, ബി.ആര്‍.സി. വിഭാഗങ്ങളില്‍ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി. കുട്ടികള്‍ നിര്‍മിച്ച ചിത്രങ്ങളില്‍ കൊല്ലം തലവൂര്‍ ഗവ. യു.പി. സ്‌കൂള്‍ നിര്‍മിച്ച ‘അനുവിന്റെ വിചിന്തനങ്ങള്‍’ പ്രൈമറി വിഭാഗത്തിലും മലപ്പുറം കോഡൂര്‍ എ.കെ.എം.എച്ച്.എസ്. നിര്‍മിച്ച ‘പൂതപ്പാട്ടിന് ശേഷം’ സെക്കന്‍ഡറി വിഭാഗത്തിലും പീലിക്കോട് സി.കെ.എന്‍.എസ്.ജി.എച്ച്.എസ്.എസ്. നിര്‍മിച്ച ‘ദൈവസൂത്രം’ സീനിയര്‍ സെക്കന്‍ഡറി വിഭാഗത്തിലും തിരുവനന്തപുരം പാലോട് ബി.ആര്‍.സി. നിര്‍മിച്ച ‘ഒറ്റമണിച്ചിലങ്ക’ ബി.ആര്‍.സി. വിഭാഗത്തിലും മികച്ച ചിത്രത്തിനുള്ള അവാര്‍ഡുകള്‍ നേടി.
കുട്ടികള്‍ക്കുവേണ്ടി നിര്‍മിച്ച ചിത്രങ്ങളുടെ വിഭാഗത്തില്‍ കോഴിക്കോട് കാരയാട് എ.എല്‍.പി. സ്‌കൂളിന്റെ ‘പറഞ്ഞില്ല കേട്ടുവോ’ പ്രൈമറി വിഭാഗത്തിലും കണ്ണൂര്‍ ഉറുസുലൈന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ‘മഷിപ്പേന’ സെക്കന്‍ഡറി വിഭാഗത്തിലും തൃശ്ശൂര്‍ ശ്രീ ശാരദ ഗേള്‍സ് എച്ച്.എസ്.എസ്സിന്റെ ‘വൃശ്ചികത്തിലെ ആല്‍മരം’ സീനിയര്‍ സെക്കന്‍ഡറി വിഭാഗത്തിലും കാസര്‍കോട് ചിറ്റാരിക്കല്‍ ബി.ആര്‍.സി. നിര്‍മിച്ച ‘നിധി’ ബി.ആര്‍.സി. വിഭാഗത്തിലും മികച്ച ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരം നേടി.
വിഷ്വല്‍ എജ്യുക്കേഷനും കമ്യൂണിക്കേഷനും നല്‍കിയ സംഭാവന പരിഗണിച്ച് ‘ഐ.ടി. അറ്റ് സ്‌കൂള്‍ വിക്‌ടേഴ്‌സ്’ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി. സ്റ്റേറ്റ് സ്‌കൂള്‍ ഓഫ് എജ്യുക്കേഷണല്‍ സൊസൈറ്റിയാണ് മേള സംഘടിപ്പിച്ചത്.
സമാപനസമ്മേളനം കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പുനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിനെ പോലെയുള്ള ഒരു സിനിമാ പഠനകേന്ദ്രം കേരളത്തില്‍ തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഇതിന് എല്ലാ സഹായങ്ങളും നല്‍കാന്‍ തയ്യാറാണ്. സംസ്ഥാനസര്‍ക്കാറാണ് മുന്‍കൈയെടുക്കേണ്ടത്. കുട്ടികളുടെ സിനിമകളില്‍നിന്ന് മുതിര്‍ന്നവര്‍ക്ക് ഏറെ പഠിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംവിധായകന്‍ എം. മോഹനനും മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും ചേര്‍ന്ന് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ചടങ്ങില്‍ മേയര്‍ എ.കെ. പ്രേമജം അധ്യക്ഷത വഹിച്ചു. കളക്ടര്‍ പി.ബി. സലിം. ഫിയാഫ് ഫസ്റ്റ് വൈസ്പ്രസിഡന്റ് പി.വി. ഗംഗാധരന്‍, കോര്‍പ്പറേഷന്‍ പ്രതിപക്ഷനേതാവ് എം.ടി. പത്മ, കൗണ്‍സിലര്‍ പി. കിഷന്‍ചന്ദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി, എസ്.ഐ.ഇ.ടി. ഡയറക്ടര്‍ സാബുസെബാസ്റ്റ്യന്‍, ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ കെ. കമലം എന്നിവര്‍ സംസാരിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പൃഥ്വിരാജിനു വീണ്ടും നഷ്ടം

November 17th, 2011

prithviraj-epathram

പൃഥ്വിരാജിനു തുടരെ രണ്ടു സിനിമകള്‍ നഷ്ടമായി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന മുംബൈ പോലീസില്‍ പൃഥ്വിരാജിനു ശക്തമായ ഒരു കഥാപാത്രം ഉണ്ടായിരുന്നു എങ്കിലും ചില പ്രത്യേക കാരണങ്ങളാല്‍ ആ സിനിമയില്‍ നിന്നും പൃഥ്വിരാജിനെ ഒഴിവാക്കുകയായിരുന്നു. എന്നാല്‍ അവിടെയും നില്‍ക്കുന്നില്ല കാര്യങ്ങള്‍. പോക്കിരിരാജ സീനിയേഴ്സ് എന്നീ ചിത്രങ്ങളെടുത്ത വൈശാഖിന്റെ പുതിയ ചിത്രമായ മല്ലുസിംഗ് പൃഥ്വിരാജിനു നഷ്ടമാകുന്നു. ശക്തമായ കഥാപാത്രമുള്ള ഈ ചിത്രത്തില്‍ പുതിയ താരം ഉണ്ണി മുകുന്ദനാണ് നായകനാകുന്നത്. ഡേറ്റ് ഇല്ല എന്നതാണ് പ്രശ്നമെന്ന് പറയുന്നു എങ്കിലും റാണി മുഖര്‍ജിയുമായുള്ള സിനിമയ്ക്ക് പൃഥ്വിരാജ് കൂടുതല്‍ പ്രാധാന്യം നല്‍കിയതില്‍ വൈശാഖും പൃഥ്വിരാജും തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് ഈ സിനിമയും നഷ്ടപ്പെടാന്‍ കാരണമെന്ന് പറയുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

നടി അനുഷ്ക ഷെട്ടിയുടെ വീട്ടില്‍ റെയ്ഡ്

November 17th, 2011

anushka-shetty-epathram

പ്രശസ്ത തെന്നിന്ത്യന്‍ നടി അനുഷ്ക ഷെട്ടിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ബുധനാഴ്ച വൈകീട്ടായിരുന്നു റെയ്ഡ് നടന്നത്. പണവും ബാങ്ക് പാസ് ബുക്കുകളും മറ്റു രേഖകളും കണ്ടെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇതു രണ്ടാം തവണയാണ് അനുഷ്ക ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നേരിടേണ്ടി വരുന്നത്. ജൂബിലി ഹിത്സിലെ വുഡ്സ് അപ്പാര്‍ട്ട്‌മെന്റിലേക്ക് ആദായ നികുതി വകുപ്പിന്റെ വാഹനം കടന്നു പോകുന്നത് കണ്ടതോടെ ആണ് റെയ്ഡ് സംബന്ധിച്ച വാര്‍ത്ത പരന്നത്. എന്നാല്‍ നടിയുടെ വീട്ടില്‍ റെയ്ഡ് നടന്നിട്ടില്ലെന്നാണ് അവരോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ ഏറെ പ്രശസ്തയായ അനുഷക ഗ്ലാമര്‍ പ്രദര്‍ശനത്തിലൂടെ തെന്നിന്ത്യയില്‍ തന്റെ ആധിപത്യം ഉറപ്പിച്ചു കൊണ്ടിരിക്കുന്ന തിനിടയിലാണ് തുടര്‍ച്ചയായുള്ള ആദായ നികുതി റെയ്ഡുകള്‍.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോളിളക്കം വീണ്ടും വരുന്നു : ജയന് ഒരു ഓര്‍മ്മച്ചിത്രം

November 16th, 2011

actor-jayan-in-kolilakkam-movie-ePathram
തിരുവനന്തപുരം : ജയന്‍. 1980 നവംബര്‍ 16 ന് പൊലിഞ്ഞു പോയ താരകം. ജയനു പകരം വെക്കാന്‍ ജയന്‍  മാത്രം. ഈ നിത്യ ഹരിത ആക്ഷന്‍ ഹീറോ അഭിനയിച്ച് മലയാള സിനിമാ ചരിത്ര ത്തില്‍ ‘കോളിളക്കം’ ആയി മാറിയ സിനിമ യുടെ രണ്ടാം ഭാഗം വരുന്നു. അതും ഒരു പകര ക്കാരന്‍റെ സമര്‍പ്പണം.

ജയന്‍റെ ചേതനയറ്റ ശരീരത്തിന് കാവലായി,  ഇളകിമറിഞ്ഞ ജനക്കൂട്ടത്തിന് ഇടയിലൂടെ കൊല്ലത്തെ വീട്ടില്‍ എത്തുകയും പിന്നീട് ജയന്‍റെ പകരക്കാരന്‍ ആവുകയും ചെയ്ത നടന്‍ ഭീമന്‍ രഘു ഒരുക്കുന്നതാണ് ഈ ഓര്‍മ്മച്ചിത്രം.

actor-jayan-avathar-epathram

‘കാഹളം’ എന്ന സിനിമ യില്‍, ജയന്‍റെ വേഷ വിധാനങ്ങളും രൂപ ഭാവങ്ങളുമായി പ്രത്യക്ഷപ്പെട്ടിരുന്ന തിരുവനന്ത പുരത്തെ ഒരു പോലീസ് ഉദ്യോഗസ്ഥനെ ജയന്‍റെ ആരാധകര്‍ സഹര്‍ഷം സ്വീകരിച്ചു. പിന്നീട് ‘ഭീമന്‍’ എന്ന സിനിമ യിലെ നായകനായി. ‘കോളിളക്ക’ ത്തിന്‍റെ ചിത്രീകരണ ത്തിനിടെ കോപ്റ്റര്‍ അപകട ത്തില്‍ ജയന്‍ മരിക്കുമ്പോള്‍ തിരുവനന്ത പുരം എയര്‍പോര്‍ട്ടില്‍ സുരക്ഷാ വിഭാഗം സബ് ഇന്‍സ്‌പെക്ടറായിരുന്നു രഘു.

actor-bheeman-raghu-ePathram

ഇന്ന് ജയന്‍റെ വേര്‍പാടിന് 31 വര്‍ഷം  തികയുമ്പോള്‍, ഭീമന്‍ രഘു തന്നെ മുന്നിട്ടിറങ്ങിയാണ് ‘കോളിളക്കം – 2’ എന്ന ഈ സിനിമ ഒരുക്കുന്നത്.  മരണ ത്തിന് കാരണമായ ‘കോളിളക്ക’ ത്തിലെ ഹെലികോപ്റ്റര്‍ രംഗം ഉള്‍പ്പടെ യുള്ളവ പുനര്‍ചിത്രീകരി ക്കുക യാണ് ഈ സിനിമ യില്‍.  ഹെലികോപ്റ്റര്‍ അപകട ദൃശ്യങ്ങളും പഴയ കോളിളക്ക ത്തില്‍ അഭിനയിച്ച മധു, കെ.  ആര്‍.  വിജയ ഉള്‍പ്പടെ യുള്ള താരങ്ങളും കോളിളക്കം രണ്ടാം ഭാഗത്തിലും ഉണ്ടാകും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നടി ധന്യമേരി വര്‍ഗ്ഗീസ് വിവാഹിതയാകുന്നു

November 15th, 2011
dhanya-mary-epathram
കൂത്താട്ടുകുളം: യുവ നടി ധന്യ മേരി വര്‍ഗ്ഗീസ് വിവാഹിതയാകുന്നു. നര്‍ത്തകനും നിര്‍മ്മാണ കമ്പനി ഉടമയുമായ തിരുവനന്തപുരം സ്വദേശി ജോണ്‍ ആണ് വരന്‍.  ഇവരുടെ വിവാഹ നിശ്ചയം തിങ്കളാഴ്ച കൂത്താട്ടുകുളം കണ്‍‌വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്നു. ചടങ്ങില്‍ ചലച്ചിത്ര താരങ്ങളായ രമ്യ നമ്പീശന്‍, സരയു, അശ്വതി, മധുപാല്‍, ലാലു അലക്സ് തുടങ്ങിയവര്‍ പങ്കെടുത്തു. ജനുവരി ഒമ്പതിനു തിരുവനന്തപുരം സി. എസ്. ഐ പള്ളിയില്‍ വച്ചായിരിക്കും വിവാഹം.
ഇടയാര്‍ വെട്ടിക്കപ്പറമ്പില്‍ വര്‍ഗ്ഗീസിന്റേയും ഷീബയുടേയും മകളായ ധന്യ തിരുടി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് വരുന്നത്. തലപ്പാവ്, വ് വൈരം എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടി നായകനായ ദ്രോണ, മോഹന്‍ ലാല്‍ ചിത്രമായ റെഡ് ചില്ലീസ് എന്നിവ കൂടാതെ കേരള കഫേ , നന്മ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ധന്യ അഭിനയിച്ചിട്ടുണ്ട്. കണ്ണിമറ്റത്തില്‍ ജേക്കബ് സാംസന്റേയും ലളിതയുടേയും മകനായ ജോണ്‍ ടൂര്‍ണമെന്റ് എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

106 of 172« First...1020...105106107...110120...Last »

« Previous Page« Previous « വിറ്റോറിയോ ഡി സിക്ക നിയോറിയലിസത്തിന്റെ തുടക്കകാരന്‍
Next »Next Page » കോളിളക്കം വീണ്ടും വരുന്നു : ജയന് ഒരു ഓര്‍മ്മച്ചിത്രം »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine