ഗോവന്‍ രാജ്യാന്തര ചലച്ചിത്ര മേള തുടങ്ങി

November 23rd, 2011

goa-international-film-festival-2011-epathram

പനാജി: ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്ര മേളയായ നാല്‍പ്പത്തിരണ്ടാമത് രാജ്യാന്തര ഗോവന്‍ ചലച്ചിത്ര മേള ഇന്ന് പനാജിയില്‍ തുടക്കംക്കുറിച്ചു. 286 സിനിമകളാണ് മേളയില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ‘ദി കോണ്‍സല്‍ ഓഫ് ബോര്‍ദോ’ ആണ് ഉദ്ഘാടന ചിത്രം. മത്സര വിഭാഗത്തില്‍ 18 ചിത്രങ്ങളാണ് ഉള്ളത്. ലോകസിനിമാ വിഭാഗത്തില്‍ 74 ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏഷ്യന്‍, ലാറ്റിന്‍ അമേരിക്കന്‍, ആഫ്രിക്കന്‍ ഭാഷകളില്‍ നിനിന്നായി 112 ചിത്രങ്ങളുണ്ട്. ഇന്ത്യന്‍ പനോരമയില്‍ നിന്നും മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെ 82 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 10 ചിത്രങ്ങളുടെ രാജ്യാന്തര പ്രീമിയറും 15 എണ്ണത്തിന്റെ ഏഷ്യന്‍ പ്രീമിയറിനും ഗോവ വേദിയാകും. 8000ല്‍ അധികം ഡെലിഗേറ്റുകളും സിനിമാ പ്രവര്‍ത്തകരും 400 മാധ്യമപ്രവര്‍ത്തകരും ഫെസ്റ്റിവലിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബ്ലെസിയുടെ ‘പ്രണയം’ കോപ്പിയടിയെന്ന് പനോരമ

November 21st, 2011

pranayam-innocence-plagiarism-epathram

പല സംവിധായകരെയും പോലെ ബ്ലെസിയും കോപ്പിയടി തുടങ്ങിയെന്ന് ഇന്ത്യന്‍ പനോരമ ബോര്‍ഡ്‌. തരക്കേടില്ലാത്ത മാധ്യമ ശ്രദ്ധയും പ്രേക്ഷക പ്രീതിയും നേടിയ ബ്ലെസിയുടെ ചിത്രമായ പ്രണയത്തെ കുറിച്ചാണ് ഈ പരാമര്‍ശം ഉണ്ടായത്‌. ഈയിടെ മലയാളത്തില്‍ വ്യത്യസ്തമായ ചിത്രമെന്ന പേരില്‍ പുറത്തിറങ്ങി വിജയിച്ച പലതും ഇത്തരത്തില്‍ വിദേശ ചിത്രങ്ങളില്‍ നിന്നും ആശയം കടമെടുത്തതോ അതെ പടി പകര്‍ത്തിയതോ ആയിരുന്നു. ഇത്തരത്തില്‍ ഓസ്‌ട്രേലിയന്‍ സംവിധായകനായ പോള്‍ കോക്‌സിന്റെ ‘ഇന്നസെന്‍സ്‌’എന്ന ചിത്രം അതേപടി പകര്‍ത്തിയതാണ് ബ്ലെസിയുടെ പ്രണയം പനോരമയിലേക്ക് തെരഞ്ഞെടുക്കാന്‍ തടസ്സമായത്‌ എന്നാണ് പനോരമയുടെ വക്‌താക്കള്‍ അറിയിച്ചത്‌.

പനോരമയില്‍ സെലക്ഷന്‍ കിട്ടിയ ‘ചാപ്പാകുരിശ്‌’, ‘ഫോണ്‍ ബുക്ക്‌’ എന്ന കൊറിയന്‍ ചിത്രത്തിന്റെ അനുകരണമായിട്ടും തെരെഞ്ഞെടുക്കപെടുകയും ചെയ്തു. എന്നാല്‍ ‘ചാപ്പാകുരിശ്‌’ പൂര്‍ണ്ണമായും പകര്‍ത്തിയത്‌ അല്ലെന്നും ‘ഫോണ്‍ ബുക്ക്‌’ എന്ന ചിത്രത്തിന്റെ ആശയം മാത്രമേ കടമെടുത്തിട്ടുള്ളൂ എന്നാണു പനോരമയുടെ ഭാഷ്യം. ഇന്ത്യന്‍ പനോരമയില്‍ സെലക്ഷന്‍ കിട്ടാത്ത പ്രണയത്തിന്‌ ഇന്ത്യയില്‍ ഇനി നടക്കാനിരിക്കുന്ന മറ്റ്‌ ഫിലിം ഫെസ്‌റ്റിവെലുകളില്‍ ഇടം കിട്ടാനിടയില്ല. എന്തായാലും മലയാള സിനിമയില്‍ വ്യത്യസ്തതയുള്ള ചിത്രങ്ങള്‍ പലതും കോപ്പിയടിയണെന്നോ? ഈ ചോദ്യം സിനിമയിലെ പുതു തലമുറയുടെ തലക്കു മീതെയുള്ള ഡെമോക്ലീസിന്റെ വാളാണ്. ഇതിനെ മറികടന്നു കൊണ്ടാണ് ഇനി മലയാള സിനിമയുടെ മുന്നേറ്റം ഉണ്ടാവേണ്ടത്.

-

വായിക്കുക: , , , ,

1 അഭിപ്രായം »

കാണി ചലച്ചിത്രോല്‍സവം

November 21st, 2011

kaani film festival-epathram

ചങ്ങരംകുളം: കേരള ചലച്ചിത്ര അക്കാദമി, ഫിലിം സൊസൈറ്റീസ് ഫെഡറേഷന്‍, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, ക്ലബുകള്‍ എന്നിവയുടെ സഹകരണത്തോടെ കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 2011 നവംബര്‍ 25, 26, 27 തിയ്യതികളിലായി നടത്തും. മൂന്നു ദിവസത്തെ ചലച്ചിത്രോത്സവം ചങ്ങരംകുളം കൃഷ്ണാ മൂവീസില്‍  വെച്ച് നടക്കുന്നു. ചലച്ചിത്രോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം മന്ത്രി എ. പി. അനില്‍ കുമാര്‍ 25ന് വൈകുന്നേരം 4.00 മണിക്ക് നിര്‍വഹിക്കും. വിവിധ സമ്മേളനങ്ങളില്‍ സര്‍വ്വശ്രീ. പി. ശ്രീരാമകൃഷ്ണന്‍, എം. എല്‍. എ ഡോ. കെ. ടി. ജലീല്‍ , ജില്ലാ പഞ്ചായത് പ്രസിഡന്റ് സുഹറ മമ്പാട്, പി. ടി കുഞ്ഞു മുഹമ്മദ്,വി. കെ ശ്രീരാമന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, എം. സി. രാജനാരായണന്‍, കുഞ്ഞിക്കണ്ണന്‍ വാണിമേല്‍, കെ. എ. മോഹന്‍‌ദാസ്, പ്രേം ലാല്‍ എന്നിവരും പങ്കെടുക്കും.

മൂന്നു ദിവസത്തെ ചലച്ചിത്രോത്സവത്തില്‍ മലയാള സിനിമ, ഇന്ത്യന്‍ സിനിമ, ലോക സിനിമ വിഭാഗങ്ങളിലായി മൊത്തം 25 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും
പ്രദര്‍ശനങ്ങള്‍ ‘കാണി’ അംഗങ്ങള്‍ക്കും ഡെലിഗേറ്റുകള്‍ക്കും മാത്രമായിരിക്കും. വിവിധ സമ്മേളനങ്ങള്‍, സെമിനാറുകള്‍ എന്നിവയിലേക്കുള്ള പ്രവേശനം സൌജന്യമാണ്. ഡെലിഗേറ്റ് ഫീസ് മുതിര്‍ന്നവര്‍ക്ക് 100 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപയുമായിരിക്കും. ക്ലാസ്സിക് സിനിമകള്‍ മുതല്‍, ഏറ്റവും പുതിയ പ്രവണതകള്‍ വരെ അനുഭവിക്കാന്‍ സാധ്യമാക്കുന്ന ഈ ചലച്ചിത്രോത്സവത്തെ ഹൃദയപൂര്‍വ്വം സ്വീകരിക്കാന്‍ എല്ലാവരോടും അപേക്ഷിക്കുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രണ്ടാമൂഴത്തില്‍ കമല്‍ഹാസനും

November 21st, 2011

Kamal-Hassan-epathram
എം ടി വാസുദേവന്‍ നായരുടെ പ്രശസ്ത നോവലായ രണ്ടാമൂഴം സിനിമയാകുന്നതോടെ ആരാകും കഥാപാത്രങ്ങള്‍ എന്ന കാര്യത്തില്‍ പല ഊഹാപോഹങ്ങള്‍ ഉണ്ടാകുകയാണ്. ആദ്യം ഭീമനായി മോഹന്‍ലാലും ദുര്യോധനനായി മമ്മൂട്ടിയും വരുന്നു എന്നാണു കേട്ടത്. എന്നാല്‍ ദുര്യോധന വേഷത്തില്‍ കമല്‍ഹാസന്‍ എത്തുമെന്നാണ് ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട്. കര്‍ണ്ണന്‍റെ വേഷത്തിലാകും മമ്മുട്ടി എത്തുക എന്നറിയുന്നു. ലാലിന്‍റെ വേഷത്തില്‍ മാറ്റമില്ല. അങ്ങനെ വന്നാല്‍ എം. ടി – ഹരിഹരന്‍ ടീമിന്റെ ഈ ബിഗ്‌ ബഡ്ജറ്റ്‌ ചിത്രം മൂന്ന് പ്രമുഖ താരങ്ങള്‍ മാറ്റുരക്കുന്ന സിനിമയാകും.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിനിമയും കവിതയും: കവിതാമത്സരം.

November 19th, 2011

സിനിമയും അനുബന്ധ മേഖലകളും അനുഭവാഖ്യാനങ്ങളായിട്ടുള്ള നിരവധി കവിതകള്‍ മലയാളത്തിലെഴുതപ്പെട്ടിട്ടുണ്ട്. അത്തരം കവിതകളുടെ ഒരു സമാഹാരം ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്നു. മലയാളത്തിലെഴുതപ്പെട്ട സിനിമാസംബന്ധിയായ എല്ലാ മികച്ച കവിതകളുടേയും ഒരു സമാഹാരമായിരിക്കണം അതെന്നു താല്പര്യമുണ്ട്. പ്രസ്തുത സമാഹാരത്തിലുള്‍പ്പെടുത്തേണ്ടതായ കവിതകളെ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാനും സാധ്യമെങ്കില്‍ പ്രസിദ്ധീകരിക്കപ്പെട്ട കവിതകളുടെ ഒരു പകര്‍പ്പ് അയച്ചുതരുവാനും എല്ലാ സഹൃദയരോടും അഭ്യര്‍ത്ഥിക്കുന്നു. വിവരങ്ങള്‍ ഇമെയിലായും ഫോണ്‍ വഴിയും അറിയിക്കാം.
ഇതൊടൊപ്പം സിനിമയുടെ വൈവിദ്ധ്യമാര്‍ന്ന അനുഭവത്തെ പ്രമേയമാക്കി ഒരു കവിതാ മത്സരവും സംഘടിപ്പിക്കുന്നു. ഏതു പ്രായക്കാര്‍ക്കും പങ്കെടുക്കാം. മറ്റു നിബന്ധനകളൊന്നുമില്ല. കവിതകള്‍ ലഭിക്കേണ്ട അവസാന തിയ്യതി 2011 നവംബര്‍ 30.മേല്‍ വിലാസം(ഇ മെയില്‍ വിലാസവും മൊബൈല്‍ ഫോണ്‍ നമ്പരുമുള്‍പ്പെടെ) പ്രത്യേകം രേഖപ്പെടുത്താനപേക്ഷ. സമ്മാനാര്‍ഹവും തെരഞ്ഞെടുക്കപ്പെടുന്നതുമായ കവിതകള്‍ സമാഹാരത്തിലുള്‍പ്പെടുത്തുന്നതാണ്.
വിലാസം: സെക്രട്ടറി, കാണി ഫിലിം സൊസൈറ്റി,ചങ്ങരംകുളം, പി.ഒ. നന്നംമുക്ക് – 679 575, മലപ്പുറം ജില്ല, ഇ-മെയില്‍ : kaanimail@gmail.com ഫോണ്‍ : 9447924898 കൂടുതല്‍ വിവരങ്ങള്‍ക്ക് കാണിയുടെ ബ്ലോഗ്, (www.kaanineram.blogspot.com) ഫേസ് ബുക്ക് (facebook.com/kaanifs) എന്നിവ കാണുക

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

105 of 172« First...1020...104105106...110120...Last »

« Previous Page« Previous « ‘ദൈവസൂത്രം’ അവാര്‍ഡുകള്‍ വാരിക്കൂട്ടി ബാലചലച്ചിത്രോത്സവം കൊടിയിറങ്ങി
Next »Next Page » രണ്ടാമൂഴത്തില്‍ കമല്‍ഹാസനും »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine