അബുദാബി : കാവ്യാ മാധവനെ കേന്ദ്ര കഥാപാത്രമാക്കി കമല്‍ ഒരുക്കിയ ഗദ്ദാമ യ്ക്ക് ഗള്‍ഫില്‍ വിലക്ക്. അറബി കളെ മോശമായി ചിത്രീകരിച്ചു എന്ന് ആദ്യമേ പരാതികള്‍ ഉയര്‍ന്ന സിനിമ യാണ് ഗദ്ദാമ.
യു. എ. ഇ. സെന്‍സര്‍ ബോര്‍ഡാണ് ചിത്രത്തിനു പ്രദര്‍ശന അനുമതി നിഷേധി ച്ചത് എന്നറിയുന്നു. യു. എ. ഇ. ക്കു പുറമേ ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലും ‘ഗദ്ദാമ’ യെ വിലക്കി.
സൗദി അറേബ്യ പോലെയുള്ള ഒരു മുസ്ലീം രാജ്യത്തെ മോശമായും അറബി കളെ ക്രൂരന്മാരായും ചിത്രീകരിച്ചു എന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡി ന്റെ കണ്ടെത്തല്‍.
മികച്ച സിനിമ ക്കുള്ള 2010 ലെ അറ്റ്ലസ് – ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ഗദ്ദാമ കരസ്ഥ മാക്കി. ഗദ്ദാമ യിലൂടെ കാവ്യാ മാധവന്‍ മികച്ച നടി യായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കാവ്യാ മാധവനെ കൂടാതെ ശ്രീനിവാസന്‍, ബിജുമേനോന്‍, സുകുമാരി, കെ. പി. എ. സി. ലളിത, മുരളിഗോപി, സുരാജ് വെഞ്ഞാറമൂട്, ജാഫര്‍ ഇടുക്കി, ലെന, പുതുമുഖം ഷൈന്‍ ടോം തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.
ഇന്തോനേഷ്യ, ഇറാന്‍, ഈജിപ്റ്റ്, പാകിസ്ഥാന്‍, സുഡാന്‍, ശ്രീലങ്ക എന്നീ രാജ്യ ങ്ങളില്‍ നിന്നുള്ള കലാ കാരന്‍മാര്‍ ഈ ചിത്ര ത്തില്‍ പങ്കാളി കള്‍ ആയിട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: controversy, kavya
പണ്ട് മുതലെ കേട്ടിട്ടുള്ളതാണ്.ഈ അറബികള്‍ കൊള്ളക്കാരും, പിടിച്ച് പറിയമ്മാരുമാണെന്ന്. കടലില്‍ പോയാല്‍ അറബികള്‍ കൊള്ളയടിക്കും. പെണ്ണുങങളെ പിടിച്ചുകൊണ്ടു പോകും എന്നോക്കെ. .എണ്ണ ക്ണ്ടുപിടിച്ച തു കൊണ്ടു, അവര്‍ രക്ഷപ്പെട്ടു. അത് ഒന്നുകൂടി ഇത് കണ്ടപ്പോള്‍ ഉറച്ചു. അത്ര മാത്രം.