സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു ; ജയസൂര്യയും സൗബിനും മികച്ച നടന്മാര്‍, നിമിഷ നടി

February 27th, 2019

state film award-epathram

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ സൗബിന്‍ ഷാഹിറും ക്യാപ്ടന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രത്തിലെ അഭിനയത്തിലൂടെ ജയസൂര്യയും മികച്ച നടന്മാരായി തെരെഞ്ഞെടുക്കപ്പെട്ടു. ചോല, ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രങ്ങളിലെ അഭിനയത്തിന് നിമിഷ സജയന്‍ മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടി. ഒരു ഞായറാഴ്ച ഒരുക്കിയ ശ്യാമപ്രസാദാണ് മികച്ച സംവിധായകന്‍.

മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് ഉള്‍പ്പടെ അഞ്ചു പുരസ്കാരങ്ങളാണ് സുഡാനി ഫ്രം നൈജീരിയ നേടിയത്. ജോസഫിലെയും ചോലയിലെയും അഭിനയത്തിന് ജോജു ജോര്‍ജ് മികച്ച സ്വഭാവ നടനായി. സുഡാനിയിലെ അമ്മമാരായ സാവിത്രീ ശ്രീധരനും, സരസ ബാലുശേരിയും മികച്ച സ്വഭാവനടിക്കുള്ള അവാര്‍ഡ് പങ്കിട്ടു. വിജയ് യേശുദാസ് ഗായകനും ശ്രേയാ ഘോഷാല്‍ ഗായികയുമാണ്. കാര്‍ബണിലെ ഗാനങ്ങളൊരുക്കിയ വിശാല്‍ ഭരദ്വാജാണ് സംഗീത സംവിധായകന്‍.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മാലെക്കും കോള്‍മാനും അഭിനേതാക്കള്‍, ഗ്രീന്‍ ബുക്ക് മികച്ച ചിത്രം ; ഓസ്കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

February 26th, 2019

oscar-epathram

ലോസ് ആഞ്ജലീസ് : വംശവെറിക്കാരുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു ഇറ്റാലിയന്‍ ബൗണ്‍സറെ വാടകയ്ക്ക് എടുത്ത് ദീര്‍ഘയാത്ര ചെയ്യുന്ന ആഫ്രിക്കന്‍ വംശജനായ പിയാനിസ്റ്റിന്റെ കഥ പറഞ്ഞ ഗ്രീന്‍ബുക്കിനാണ് മികച്ച ചിത്രത്തിനുള്ള ഇത്തവണത്തെ ഓസ്കര്‍. മികച്ച ചിത്രം, മികച്ച സഹനടന്‍, ഒറിജിനല്‍ സ്ക്രീന്‍പ്ലേ എന്നിങ്ങനെ മൂന്ന് അവാര്‍ഡുകള്‍ ചിത്രം സ്വന്തമാക്കി.

ബൊഹീമിയന്‍ റാപ്സോഡി എന്ന ചിത്രത്തില്‍ ഫ്രെഡി മെര്‍ക്കുറി എന്ന ക്യൂന്‍ റോക്ക് ബാന്‍ഡിലെ ഗായകന്റെ വേഷം അനശ്വരമാക്കിയ റാമി മാലെക്കാണ് മികച്ച നടന്‍. 1700 ല്‍ ബ്രിട്ടീഷ് രാജ്ഞിയായിരുന്ന ക്യൂന്‍ ആനിനെ അവതരിപ്പിച്ച ഒലിവിയ കോള്‍മാന്‍ ദി ഫേവറിറ്റ് എന്ന ചിത്രത്തിലൂടെ മികച്ച നടിയായി.

മെക്‌സിക്കോയിലെ സംഘര്‍ഷഭരിതമായ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നാല് മക്കള്‍ക്കുവേണ്ടി കഷ്ടപ്പെടുന്ന ക്ലിയോ എന്ന ആയയുടെ കഥ പറഞ്ഞ റോമ സംവിധാനം ചെയ്ത അല്‍ഫോണ്‍സോ ക്യുറോണാണ് മികച്ച സംവിധായകന്‍.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മാണിക്യാ മണി കാന്തി പുവ്വേ… മാണിക്യ മലര്‍ തെലുഗു ഡബ്ബിംഗ് തരംഗമാവുന്നു

February 2nd, 2019

priya-warrier-omar-lulu-oru-adar-love-ePathram
ഒരു അഡാറ് ലവ് എന്ന ചിത്ര ത്തിലെ പ്രിയ വാര്യ രുടെ കണ്ണിറുക്കലും തുടര്‍ വിവാദവും ലോക മലയാളി കള്‍ക്ക് മറക്കുവാന്‍ കഴിയില്ല. ഇപ്പോള്‍ തെലുങ്കില്‍ മൊഴി മാറ്റം ചെയ്ത് ”ലവേഴ്സ് ഡേയ്സ്” എന്ന പേരിൽ റിലീസിനു ഒരുങ്ങുന്ന സിനിമ യിലെ മാണിക്യാ മണി കാന്തി പുവ്വേ…’ എന്ന ഗാനം സോഷ്യല്‍ മീഡിയ യില്‍ തരംഗം ആവുന്നു.

തെലുങ്ക് ”ലവേഴ്സ് ഡേയ്സ്” ഗാന ത്തിന്റെ ലോഞ്ച് നിർവ്വ ഹിച്ചത് സൂപ്പർ താരം അല്ലു അർജ്ജുനന്‍. വിനീത് ശ്രീനിവാസന്‍ പാടിയ ‘മാണിക്യ മല രായ പൂവി’ തെലു ങ്കില്‍ പാടി യത് അനുദീപ്. വരികള്‍ കുറിച്ചിരിക്കു ന്നത് ചന്ദ്ര ബോസ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലെനിൻ രാജേ ന്ദ്രൻ അന്തരിച്ചു

January 15th, 2019

film-maker-lenin-rajendran-passes-away-ePathram
ചെന്നൈ : പ്രമുഖ ചലച്ചിത്രകാരനും സംസ്ഥാന ചല ച്ചിത്ര വികസന കോര്‍പ്പ റേഷന്‍ ചെയര്‍ മാനു മായ ലെനിൻ രാജേ ന്ദ്രൻ അന്തരിച്ചു. തിങ്കളാഴ്ച രാത്രി എട്ടര മണി യോടെ യായിരുന്നു അന്ത്യം. കരള്‍ മാറ്റി വെക്കല്‍ ശസ്ത്ര ക്രിയ യെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശു പത്രി യില്‍ ചികിത്സ യിലാ യി രുന്നു.

ലെനിൻ രാജേന്ദ്ര ന്റെ ഭൗതിക ശരീരം ചെന്നൈ യിൽ നിന്ന് ഇന്നു വൈകുന്നേരം തിരു വനന്ത പുര ത്ത് എത്തി ക്കും. ബുധനാഴ്ച രാവിലെ 10 മണി മുതൽ കെ. എസ്. എഫ്. ഡി. സി. കലാ ഭവൻ തിയ്യ റ്ററിൽ പൊതു ദർശന ത്തിനു ശേഷം ഉച്ചക്കു രണ്ടു മണിയോടെ തൈക്കാട് ശാന്തി കവാട ത്തിൽ സംസ്കരിക്കും.

നെയ്യാറ്റിൻ കര ഊരൂട്ടമ്പലത്ത് എം. വേലു ക്കുട്ടി – ഭാസമ്മ ദമ്പതികളുടെ മക നാണ് ലെനിൻ രാജേന്ദ്രന്‍.  ഭാര്യ : ഡോക്ടര്‍. രമണി, മക്കൾ : ഡോകടര്‍. പാർവ്വതി, ഗൗതമൻ.

തിരുവനന്ത പുരം യൂണി വേഴ്‌സിറ്റി കോളേ ജിൽ നിന്ന് ബിരുദം നേടിയ ശേഷം കെ. എസ്. എഫ്. ഇ. യിൽ ജോലി യിൽ പ്രവേശിച്ചു. സംവി ധായകന്‍ പി. എ. ബക്കറിന്റെ അസി സ്റ്റന്റ് ആയി സിനിമാ രംഗത്ത് എത്തി.

‘വേനൽ’ (1981) എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവി ധായ കന്‍ ആയി. ചില്ല് (1982), പ്രേം നസീറിനെ കാണ്മാ നില്ല (1983), മീന മാസ ത്തിലെ സൂര്യന്‍ (1985), സ്വാതി തിരു നാള്‍ (1987), പുരാ വൃത്തം (1988), വചനം (1989), ദൈവ ത്തിന്റെ വികൃതി കള്‍ (1992), കുലം (1996), മഴ (2000), അന്യര്‍ (2003), രാത്രി മഴ (2007), മകര മഞ്ഞ് (2010), ഇടവ പ്പാതി (2016) തുടങ്ങിയ യാണ് ലെനിന്‍ ചിത്രങ്ങള്‍.

മികച്ച സംവി ധായ കനുള്ള അവാർഡ് ‘രാത്രി മഴ’ യിലൂടെ കരസ്ഥമാക്കി. ദൈവ ത്തിന്റെ വികൃതി കള്‍, മഴ എന്നീ സിനിമ കൾക്ക് ഏറ്റവും നല്ല ചിത്ര ങ്ങള്‍ ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു.

കേരളാ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍ പ്രൈസ സില്‍ ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ലെനിന്‍, സംസ്ഥാന ചല ച്ചിത്ര വിക സന കോര്‍ പ്പറേ ഷനില്‍ ദീര്‍ഘ കാലം പ്രവര്‍ ത്തിച്ചു. ദേശീയ – സംസ്ഥാന അവാർഡ് സമിതി കളിൽ അംഗം ആയി പ്രവര്‍ത്തിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മൃണാള്‍ സെന്‍ അന്തരിച്ചു

December 30th, 2018

film-maker-mrinal-sen-passes-away-ePathram
കൊല്‍ക്കത്ത : പ്രശസ്ത ചല ച്ചിത്ര കാരന്‍ മൃണാള്‍ സെന്‍ (95) അന്തരിച്ചു. കൊല്‍ക്കത്ത യിലെ ഭവാനി പുരി ലെ വസതി യില്‍ വെച്ചാ യിരുന്നു അന്ത്യം. വാർ ദ്ധ്യക സഹജ മായ അസുഖ ങ്ങളെ തുടർന്ന് ദീർഘ കാല മായി ചികില്‍സ യില്‍ ആയിരുന്നു അദ്ദേഹം.

ബംഗ്ലാദേശിലെ ഫരീദ്പൂരിൽ 1923 മെയ് 14 നാണ് മൃണാള്‍ സെന്‍ ജനിച്ചത്. ഹൈസ്കൂൾ പഠന ത്തിനു ശേഷം ബംഗ്ലാ ദേശിൽ നിന്നും കൊല്‍ ക്കൊത്ത യിലേക്ക് എത്തി. കൊല്‍ക്കത്ത സര്‍വ്വ കലാ ശാല യിലെ പഠന കാലത്ത് ഇന്ത്യന്‍ പീപ്പിള്‍സ് തിയ്യറ്റര്‍ അസ്സോസ്സിയേ ഷനില്‍ (ഇപ്‍റ്റ) സജീവമായി.

1955 ല്‍ പുറത്തിറങ്ങിയ രാത്ത് ബോരെ യാണ് സംവി ധാനം ചെയ്ത ആദ്യ ചിത്രം. നീൽ ആകാഷേർ നീചെ, ബൈഷേയ് ശ്രവൺ, ഭുവൻ ഷോം, മൃഗയ, അകലർ സാന്ദനെ, കൽക്കത്ത 71 എന്നിവ യാണ് പ്രശസ്ത സിനിമ കൾ. 27 ഫീച്ചർ ചിത്രങ്ങൾ, 14 ലഘുചിത്രങ്ങൾ, 5 ഡോക്യു മെന്ററികൾ തുടങ്ങിയവ സംവിധാനം ചെയ്തു.

ബംഗാളി ഭാഷ യിലുള്ള ചിത്ര ങ്ങള്‍ ആയി രുന്നു എങ്കിലും ലോക വ്യാപകമായി സെന്നി ന്റെ സിനിമ കള്‍ക്ക് ആരാധകര്‍ ഉണ്ട്. വെനീസ്, ബർലിൻ, കാൻ, കെയ്റോ, മോസ്കോ, ഷിക്കാഗോ, മോൺട്രിയൽ തുട ങ്ങിയ രാജ്യാന്തര ചലച്ചിത്ര മേള കളിൽ അദ്ദേഹത്തി ന്റെ ചിത്ര ങ്ങള്‍ പ്രദര്‍ശി പ്പിക്കു കയും പുരസ്കാര ങ്ങള്‍ നേടുകയും ചെയ്തു.

നിരവധി തവണ ദേശീയ അവാര്‍ഡു കള്‍ കരസ്ഥമാക്കിയ മൃണാള്‍ സെന്നിനെ 1981 ലെ പത്മ ഭൂഷണ്‍, 2005 ലെ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് എന്നിവ നല്‍കി ആദരി ച്ചിരുന്നു. 1998 മുതൽ 2003 വരെ പാർല മെന്റിൽ നാമ നിർദ്ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

26 of 174« First...1020...252627...3040...Last »

« Previous Page« Previous « ഗോവ ചല ച്ചിത്ര മേള യിൽ മലയാള ത്തിനു അഭിമാന നേട്ടം
Next »Next Page » ലെനിൻ രാജേ ന്ദ്രൻ അന്തരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine