തിരുവനന്തപുരം : പ്രശസ്ത സംഗീത സംവി ധായകന്‍ വയലിനിസ്റ്റ് ബാല ഭാസ്‌കര്‍ (40) അന്തരിച്ചു. വാഹന അപ കട ത്തില്‍ ഗുരു തര മായി പരി ക്കേറ്റ് ചികിത്സ യില്‍ ആയി രുന്നു ബാല ഭാസ്കര്‍. ഇന്നു പുലര്‍ച്ചെ ഒരു മണി യോടെ യായിരുന്നു അന്ത്യം.
സെപ്റ്റംബര്‍ 25 ന് തിരു വനന്ത പുരം പള്ളി പ്പുറ ത്തിനു സമീപ മായി രുന്നു ബാല ഭാസ്‌ക റും ഭാര്യയും മകള്‍ തേജസ്വിനി ബാല യും സഞ്ച രിച്ച കാര്‍ അപ കട ത്തില്‍ പ്പെട്ടത്. മകള്‍ കഴിഞ്ഞ ദിവസം മരണ ത്തിനു കീഴടങ്ങി. ഗുരുതര പരുക്കുകളോടെ ഭാര്യ ലക്ഷ്മി (38), വാഹനം ഓടിച്ച സുഹൃത്ത് അർജുൻ (29) എന്നി വർ ചികിൽസ യി ലാണ്.
തിരുമല സ്വദേശി ചന്ദ്രൻ – ശാന്തകുമാരി ദമ്പതി കളുടെ മകനാണ് ബാലഭാസ്കര്‍. സഹോ ദരി : മീര.
തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ മൃത ദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം യൂണി വേഴ് സിറ്റി കോളേ ജിൽ പൊതു ദർശന ത്തിനു വെച്ചു. ബുധനാഴ്ച രാവിലെ 11.30 ന് തൈക്കാട് ശാന്തി കവാട ത്തിൽ സംസ്കരിക്കും.