കൊച്ചി : നടന്‍ ശ്രീജിത്ത് വിജയ് വിവാഹിത നായി. വധു കണ്ണൂര്‍ സ്വദേശിനി അര്‍ച്ചന ഗോപി നാഥ്. കൊച്ചി യില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.
ഫാസില്‍ സംവി ധാനം ചെയ്ത ചിത്രം ‘ലിവിംഗ് ടുഗെദര്‍’ എന്ന സിനിമ യിലൂടെ യാണ് ശ്രീജിത്ത് സിനിമ യില്‍ എത്തു ന്നത്. പിന്നീട് ടി. കെ. രാജീവ് കുമാര്‍ സംവിധനം ചെയ്ത ‘രതി നിര്‍വ്വേദം‘ എന്ന ചിത്ര ത്തില്‍ പപ്പുഎന്ന കഥാ പാത്ര ത്തെ അവതരി പ്പിച്ച തിലൂടെ ഏറെ ശ്രദ്ധേ യനായ നടനാണ് ശ്രീജിത്.
മുംബൈ : ബോളിവുഡ് താര സുന്ദരി സോനം കപൂറും മുംബൈ ആസ്ഥാനമായ ബിസിനസ്സുകാരൻ ആനന്ദ് അഹൂജയും തമ്മിലുള്ള വിവാഹം മെയ് എട്ടിന്. വിവാഹ ചടങ്ങുകൾ മുംബൈയിൽ വെച്ചായിരിക്കുമെന്ന് ഇവരുടെ കുടുംബാംഗങ്ങൾ സംയുക്ത പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ബോളിവുഡ് താരം അനിൽ കപൂറിന്റെയും സുനിതയുടെയും മകളാണ് 32 കാരിയായ സോനം. സോനം അഭിനയിച്ച ഹിറ്റ് ചിത്രങ്ങളിലെ പാട്ടുകൾക്ക് വധു സംഗീത-നൃത്ത പരിപാടികൾക്കിടെ ചുവടുവെക്കും. ഇതിന്റെ ഒരുക്കങ്ങൾ അനിൽ കപൂറിന്റെ വസതിയിൽ നടക്കുകയാണ്. ഭാനെ എന്ന ബ്രാൻഡിൽ മുംബൈ ആസ്ഥാനമായി വസ്ത്ര നിർമ്മാണ്ണം നടത്തുകയാണ് ആനന്ദ് അഹൂജ.
റിയാദ് : മൂന്നര പതിറ്റാണ്ടിനു ശേഷം സൗദി അറേബ്യ യിൽ സിനിമാ പ്രദർശന ത്തിന് അംഗീകാരം. സൗദി യിൽ പ്രദർശി പ്പി ക്കുന്ന ആദ്യ ഹോളി വുഡ് സിനിമ ‘ബ്ലാക്ക് പാന്ഥര്‍’ ഏപ്രില്‍ 18 നു റിയാദ് കിംഗ് അബ്ദുല്ല ഫിനാൻ ഷ്യൽ സെന്റ റിലെ തിയ്യേറ്റ റില്‍ റിലീസ് ചെയ്യും.
അമേരിക്കൻ മൾട്ടി സിനിമ എന്‍റർ ടെയ്ൻ മെന്‍റ് (എ. എം. സി.) കമ്പനി വിപു ല മായ സൗകര്യ ങ്ങളോടെ ലോകോ ത്തര നില വാര ത്തില്‍ ഒരു ക്കുന്ന ഇൗ തിയ്യേറ്റ റില്‍ വര്‍ണ്ണാഭമായ ചടങ്ങു കളോടെ സിനിമ യുടെ ആദ്യ ദിവസത്തെ പ്രദർശനം നടക്കും.
ഷാഡ്വിക് ബോസ് മാന്‍ മുഖ്യ വേഷ ത്തില്‍ എത്തുന്ന സൂപ്പർ ഹീറോ സിനിമ യായ ‘ബ്ലാക്ക് പാന്ഥര്‍’ അമേരി ക്ക യിൽ 2018 ഫെബ്രു വരി 16 ന് റിലീസ് ചെയ്തിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ തിയ്യേറ്റർ ഗ്രൂപ്പായ എ. എം. സി. യുടെ നൂറാം വാർഷിക ത്തിലെ ഏറ്റവും പ്രധാന പദ്ധതി യാണ് സൗദി അറേ ബ്യ യിലെ 40 തിയ്യേ റ്റര്‍ ശൃംഖല. ഇതി നുള്ള കരാര്‍ കഴിഞ്ഞ ദിവസം ലോസ് ആഞ്ചല സിൽ വെച്ചു നടന്ന ചടങ്ങില്‍ സൗദി കിരീട അവ കാശി അമീർ മുഹമ്മദ് ബിൻ സൽമാൻ എ. എം. സി. യു മായി ഒപ്പു വെച്ചി രുന്നു. ഇതനുസരിച്ച് സൗദി യിലെ 15 നഗര ങ്ങളി ലായി അടുത്ത അഞ്ചു വർഷത്തിനിടെ എ. എം. സി. എന്‍റർ ടെയ്ൻ മെന്‍റ് 40 തിയ്യേറ്ററു കള്‍ തുറക്കും.
രാജ്യത്ത് സാംസ്കാരിക മൂല്യച്യുതി ഉണ്ടാക്കും എന്ന കാരണത്താൽ സൗദി അറേബ്യ യിൽ തിയ്യേറ്ററു കള്‍ക്ക് വിലക്കു വരുന്നത് എണ്‍ പതു കളി ലാണ്.
അമീർ മുഹമ്മദ് ബിൻ സൽമാൻ രാജ കുമാരൻ പ്രഖ്യാ പിച്ച ഉദാര വത്ക്കരണ നടപടി കളുടെ ഭാഗ മായാണ് സൗദി അറേബ്യയിലും സിനിമാ പ്രദര്‍ശനം പുനരാ രംഭി ക്കുന്നത്.
കൊച്ചി : ചലച്ചിത്ര നടന്‍ കൊല്ലം അജിത് (56) അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തെ ത്തുടര്‍ന്ന് കൊച്ചി യിലെ സ്വകാര്യ ആശുപത്രി യില്‍ ചികിത്സ യില്‍ ആയി രുന്നു.
ഇന്നു പുലര്‍ച്ചെ 3.40 ഓടെയായിരുന്നു അന്ത്യം. സ്വദേശ മായ കൊല്ലത്തേക്ക് മൃത ദേഹം കൊണ്ടു പോയി. പൊതു ദർശന ത്തിന് ശേഷം വൈകുന്നേരം ആറു മണിയോടെ കൊല്ലം കടപ്പാക്കട ശ്മശാന ത്തിൽ സംസ്കരിക്കും
1983 ല്‍ റിലീസ് ചെയ്ത പി. പത്മരാജന്റെ ‘പറന്നു പറന്നു പറന്ന്’ എന്ന സിനിമ യിലൂടെ അഭിനയ രംഗത്ത് എത്തിയ അജിത്, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷ കളി ലായി അഞ്ഞൂ റോളം സിനിമ കളിലും നിര വധി ടെലി വിഷന്‍ പരമ്പര കളിലും അഭിന യിച്ചു. 1989 ല്‍ റിലീസ് ചെയ്ത ‘അഗ്നി പ്രവേശം’ എന്ന സിനിമ യില്‍ നായകന്‍ ആയിരുന്നു.
അപരൻ, നാടോടി ക്കാറ്റ്, മനു അങ്കിൾ, പൂവിന് പുതിയ പൂന്തെന്നൽ, നമ്പർ 20 മദ്രാസ് മെയിൽ, ലാല്‍ സലാം, നിര്‍ണ്ണയം, ആറാം തമ്പു രാൻ, വല്ല്യേട്ടൻ, ബാലേട്ടൻ, ഒളിമ്പ്യന്‍ അന്തോണി ആദം, പ്രജാപതി തുടങ്ങിയ സിനിമ കളില്‍ ശ്രദ്ധേയമായ വേഷ ങ്ങള്‍ ചെയ്തു.
കോളിംഗ് ബെല്‍, പകല്‍ പോലെ എന്നീ രണ്ടു സിനിമകള്‍ കഥ തിരക്കഥ സംഭാഷണവും എഴുതി സംവിധാനം ചെയ്തിട്ടുമുണ്ട്.
കൊല്ലം റയിൽവേ സ്റ്റേഷൻ മാസ്റ്റര്‍ ആയിരുന്ന കോട്ടയം സ്വദേശി പത്മനാഭന്റെയും സരസ്വതി യുടെയും മകനായ അജിത് ജനിച്ചത് കൊല്ലത്ത് ആയതു കൊണ്ട് അദ്ദേഹം പേരിനോടൊപ്പം കൊല്ലം എന്നു ചേര്‍ക്കുകയും ചെയ്തു. ഭാര്യ:പ്രമീള. മക്കള്‍ ഗായത്രി, ശ്രീഹരി എന്നിവര്‍.
തിരുവനന്തപുരം : മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവന ക്കുള്ള ജെ. സി. ഡാനിയേല്‍ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിക്കും.
കവി, ഗാന രചയിതാവ്, സംഗീത സംവി ധായകന്‍, തിര ക്കഥാകൃത്ത്, നിര്‍മ്മാതാവ്, സംവിധായകന്‍ എന്നീ നില കളില്‍ വ്യക്തി മുദ്ര പതി പ്പിച്ച ശ്രീകുമാരന്‍ തമ്പി 30 സിനിമ കള്‍ സംവി ധാനം ചെയ്യുകയും 22 സിനിമ കള്‍ നിര്‍മ്മി ക്കുകയും ചെയ്തു.
പ്രേംനസീർ നായകനായി അഭിനയിച്ച ‘ചന്ദ്ര കാന്തം’ ആയിരുന്നു ശ്രീകുമാരന്‍ തമ്പിസംവിധാനം ചെയ്ത ആദ്യ ചിത്രം.
ചന്ദ്രകാന്തം (1974), ഭൂഗോളം തിരിയുന്നു (1974), തിരു വോണം (1975), മോഹിനിയാട്ടം (1976), ഏതോ ഒരു സ്വപ്നം (1978), വേനലിൽ ഒരു മഴ (1979), പുതിയ വെളിച്ചം (1979), മാളിക പണി യുന്നവർ (1979), ജീവിതം ഒരു ഗാനം (1979), സ്വന്തം എന്ന പദം (1980), അമ്പലവിളക്ക് (1980), ഇടി മുഴക്കം (1980), ആധിപത്യം, ഇരട്ടി മധുരം (1981), അരിക്കാരി അമ്മു (1981) അമ്മക്കൊരുമ്മ (1981), ആക്രമണം (1981), മുന്നേറ്റം (1981), ഗാനം (1982), ഒരേ രക്തം (1985), വിളിച്ചു വിളി കേട്ടു (1985), യുവ ജനോത്സവം (1986), അമ്മേ ഭഗവതി (1987), ബന്ധുക്കൾ ശത്രു ക്കൾ (1993), അമ്മ ക്കൊരു താരാട്ട് (2014) എന്നിവ യാണ് അദ്ദേഹം തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ചിത്ര ങ്ങൾ
മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം 1971 ലും 2011 ലും അദ്ദേഹത്തെ തേടി എത്തി യിരുന്നു. ശ്രീകുമാരന്‍ തമ്പി സംവി ധാനം ചെയ്ത ‘ഗാനം’ എന്ന സിനിമക്ക് 1981 ല്‍ ജന പ്രീതിയും കലാമൂ ല്യവുമുള്ള ചിത്ര ത്തിനുള്ള സംസ്ഥാന പുരസ്കാരം നേടി. അദ്ദേഹ ത്തിന്റെ ‘സിനിമ : കണക്കും കവിത യും’ എന്ന പുസ്ത കം മികച്ച ചലച്ചിത്ര ഗ്രന്ഥ ത്തിനുള്ള ദേശീയ അവാര്‍ഡ് നേടി യിട്ടുണ്ട്. നാടക ഗാന രചന, ലളിത സംഗീതം എന്നീ മേഖല കളിലെ സമഗ്ര സംഭാവന ക്കുള്ള കേരള സംഗീത നാടക അക്കാദമി യുടെ പുരസ്കാരം 2015 ല്‍ ലഭിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണ് ജെ. സി. ഡാനിയേല്‍ പുര സ്‌കാരം. നടന്‍ മധു ചെയര്‍മാനും സംവി ധായകന്‍ സത്യന്‍ അന്തി ക്കാട്, നിര്‍മ്മാതാവ് സിയാദ് കോക്കര്‍, ചല ച്ചിത്ര അക്കാ ദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് എന്നിവര്‍ അംഗങ്ങളുമായ സമിതി യാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെ ടുത്തത്. കൊല്ലത്ത് സംഘടി പ്പി ക്കുന്ന സംസ്ഥാന ചല ച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ പുരസ്‌കാരം സമര്‍ പ്പിക്കും.