ചെന്നൈ : മലയാള ത്തിലെ നിരവധി ഹിറ്റ് സിനിമ കളുടെ എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ച ചിത്ര സംയോ ജകൻ ടി. ആര്. ശേഖര്‍ (81) അന്തരിച്ചു.
കഴിഞ്ഞ അമ്പത് വർഷ ത്തിനിടെ വിവിധ ഭാഷ കളി ലായി ഇരുന്നൂ റോളം സിനിമ കളിൽ പ്രവർത്തിച്ച ടി. ആര്. ശേഖര്‍, മലയാള ത്തിലെ ആദ്യ സിനിമാ സ്കോപ്പ് ചിത്രം ‘തച്ചോളി അമ്പു‘, ആദ്യ 70 എം. എം. ചിത്രം ‘പട യോട്ടം‘ ഇന്ത്യയിലെ ആദ്യ ത്രിമാന (3D) സിനിമ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‘ എന്നിവ യുടെ ചിത്ര സംയോജ കനായി സിനിമ യുടെ ചരിത്ര ത്തില്‍ ഇടം പിടിച്ചു.
പ്രമുഖ സംവിധായ കരായ ഫാസിൽ, സിദ്ധീഖ് – ലാൽ തുടങ്ങി യവ രുടെ സ്ഥിരം എഡിറ്റർ ആയിരുന്നു ടി. ആര്. ശേഖര്‍. ‘വിസ്മയ ത്തുമ്പത്ത്’ ആണ് അവസാനം എഡിറ്റ് ചെയ്ത മലയാള സിനിമ.
സിദ്ദിഖ് സംവിധാനം ചെയ്ത ‘സാധു മിരണ്ട‘ എന്ന തമിഴ് സിനിമ യോടെ അദ്ദേഹം വിരമിച്ചു വിശ്രമ ജീവിതം നയിക്കുക യായിരുന്നു.
- ePathram TAG : ചരമം
- നവോദയ അപ്പച്ചന് അന്തരിച്ചു
- ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ വീണ്ടും