ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തു വിടും

August 15th, 2024

women-in-cinema-collective-wcc-ePathram
സിനിമ രംഗത്തെ വനിതകളുടെ ദുരനുഭവങ്ങൾ പഠിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൻ്റെ പകർപ്പ്‌ ആഗസ്റ്റ് 17 ശനിയാഴ്‌ച പുറത്തു വിടും. സിനിമാ രംഗത്തെ വനിത കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാന ത്തിലാണ് ഹേമ കമ്മിറ്റി രൂപീകരിച്ചത്.

ഹൈക്കോടതി മുൻ ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ. എ. എസ്. ഉദ്യോഗസ്ഥ കെ. ബി. വത്സല കുമാരി എന്നിവരുടെ മൂന്നംഗ സമിതിയാണ് ഈ കമ്മിറ്റിയിൽ.

ഷൂട്ടിംഗ് ലൊക്കേഷനുകളിലും സിനിമയുടെ പിന്നണിയിലും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ട് വിമൻ ഇൻ സിനിമ കളക്ടീവ് നൽകിയ നിവേദനത്തിൽ നടപടി എടുത്തതാണ്. 2017 ൽ നിയോഗിക്കപ്പെട്ട സമിതി, ആറു മാസത്തിനകം പഠന റിപ്പോർട്ട് സമർപ്പിക്കണം എന്നായിരുന്നു സർക്കാർ ആവശ്യപ്പെട്ടിരുന്നത്. 2019 ഡിസംബറിൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പി ക്കുകയും ചെയ്തു.

റിപ്പോർട്ട് പുറത്തു വിടാൻ നേരത്തെ വിവരാവകാശ കമ്മീഷണർ ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയം ആയതിനാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടരുത് എന്ന് ആവശ്യപ്പെട്ട്‌ സിനിമാ നിർമ്മാതാവ് സജിമോൻ പാറയിൽ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

2017 ൽ നടിയെ ആക്രമിച്ച സംഭവത്തിനു ശേഷമാണ് അന്വേഷണ കമ്മീഷൻ വേണം എന്ന ആവശ്യം വിമന്‍ ഇന്‍ സിനിമ കലക്ടീവ് മുന്നോട്ടു വെച്ചത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറിയെ തെരഞ്ഞെടുത്തു

July 11th, 2024

logo-kerala-state-film-awards-ePathram
തിരുവനന്തപുരം : 54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണ്ണയത്തിനുള്ള (2023 വർഷം) ജൂറിയെ തെരഞ്ഞെടുത്തു. ദേശീയ പുരസ്‌കാര ജേതാവും തിരക്കഥാ കൃത്തും സംവിധായകനുമായ സുധീര്‍ മിശ്രയാണ് ജൂറി അദ്ധ്യക്ഷൻ.

സംവിധായകന്‍ പ്രിയനന്ദനൻ, സംവിധായകനും ഛായാഗ്രാഹകനുമായ അഴകപ്പൻ എന്നിവരെ പ്രാഥമിക ജൂറി അദ്ധ്യക്ഷന്മാരായും നിയമിച്ച് സർക്കാർ ഉത്തരവായി. ഇരുവരും അന്തിമ വിധി നിർണ്ണയ സമിതിയിലെ അംഗങ്ങളും ആയിരിക്കും.

എഴുത്തുകാരന്‍ എന്‍. എസ്. മാധവന്‍, സംവിധായൻ ലിജോ ജോസ് പെല്ലിശ്ശേരി, അഭിനേത്രിയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ ആന്‍ അഗസ്റ്റിന്‍, സംഗീത സംവിധായകന്‍ ശ്രീവത്സന്‍ ജെ. മേനോന്‍ എന്നിവരാണ് ജൂറി അംഗങ്ങൾ.

തിരക്കഥാ കൃത്തുക്കളായ ശിഹാബുദ്ദീൻ പൊയ്ത്തും കടവ്, വിനോയ് തോമസ്, എഴുത്തുകാരി മാളവിക ബിന്നി, ഛായാഗ്രാഹകൻ പ്രതാപ് പി. നായർ, എഡിറ്റർ വിജയ് ശങ്കർ, ശബ്ദ ലേഖകൻ സി. ആർ. ചന്ദ്രൻ എന്നിവരാണ് പ്രാഥമിക വിധി നിർണ്ണയ സമിതിയിലെ മറ്റ് അംഗങ്ങൾ.

ചലച്ചിത്ര നിരൂപകയും എഴുത്തു കാരിയുമായ ഡോ. ജാനകി ശ്രീധരനാണു രചനാ വിഭാഗം ജൂറി ചെയർ പേഴ്സൺ. ചലച്ചിത്ര നിരൂപകനും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ ഡോ. ജോസ് കെ. മാനുവൽ, എഴുത്തുകാരൻ ഡോ. ഒ. കെ. സന്തോഷ്, അക്കാദമി സെക്രട്ടറി സി. അജോയ് (ജൂറി മെമ്പർ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങൾ.

2023 വർഷത്തിൽ റിലീസ് ചെയ്തതിൽ 160 സിനിമ കളാണ് അവാർഡിന് സമർപ്പിച്ചിട്ടുള്ളത്. ജൂലായ് 13 ന് ജൂറി സ്‌ക്രീനിംഗ് ആരംഭിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ. എസ്. ചിത്ര എക്കാലത്തേയും മികച്ച ഇന്ത്യൻ ഗായിക

June 17th, 2024

ks-chithra-award-british-parliament-epathram

ബർമിംഗ്ഹാം: “എക്കാലത്തെയും മികച്ച ഇന്ത്യൻ ഗായിക” എന്ന പുരസ്കാരം മലയാളത്തിൻ്റെ സ്വന്തം വാനമ്പാടി കെ. എസ്. ചിത്രയ്ക്ക് ബ്രിട്ടീഷ് പാർലമെൻ്റ് സമ്മാനിച്ചു. ലിംഗ ഭേദമന്യേ ‘ഗ്രെയിറ്റസ്റ്റ് ഇന്ത്യൻ സിംഗർ ഓഫ് ആൾ ടൈംസ്” എന്നാണ് പുരസ്കാരത്തിൻ്റെ പേര് എന്നത് ഈ പുരസ്‌കാരത്തിൻ്റെ മാറ്റ് കൂട്ടുന്നു. ഈ കഴിഞ്ഞ ആഴ്ച ജൂൺ 12ന് ബ്രിട്ടീഷ് പാർലമെൻ്റിൽ നടന്ന ചടങ്ങിൽ പർലമെൻ്റ് അംഗമായ സാറാ ജോൺസ് പുരസ്കാരദാനം നിർവഹിച്ചു.

ks-chithra-british-parliament-award-epathram

Greatest-Indian-Singer-Of-All-Times-KS-Chithra

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രേക്ഷക ശ്രദ്ധ നേടി ‘പേയിംഗ് ഗസ്റ്റ്’

April 30th, 2024

paying-guest-short-film-ePathram

ലഹരിക്ക് എതിരെ അവബോധം നല്കുവാനായി ഒരുക്കിയ ‘പേയിംഗ് ഗസ്റ്റ്’ എന്ന ഹ്രസ്വ ചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നു.  നിരവധി അവാർഡുകൾ നേടിയ അനിൽ കാരക്കുളം തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘പേയിംഗ് ഗസ്റ്റ്’ കഴിഞ്ഞ വർഷത്തെ ജയൻ സ്മാരക പുരസ്കാരം കരസ്ഥമാക്കി. നിർമ്മാണം : സിബിൻ ഡേവിസ്.

ദിവ്യ, ഷീല, സ്മിത, സിബിൻ ഡേവീസ്, രാമചന്ദ്രൻ, ഹൃതിക് നാഥ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.

anil-karakkulam-and-team-for-paying-guest-short-film-ePathram

അസോസിയേറ്റ് ഡയറക്ടർ : ഷാനവാസ്‌ കണ്ണഞ്ചേരി, ക്യാമറ : ഫോക്കസ്മാൻ സാം, എഡിറ്റിംഗ് : രതീഷ് നായർ, മേക്കപ്പ് : ജയരാമൻ പൂപ്പാത്തി, കോസ്റ്റ്യൂം : മനോജ്, ആർട്ട്‌ : രജനീഷ്, ബി. ജി. എം: ആനന്ദ് ബാബു, പ്രൊഡക്ഷൻ കൺ ട്രോളർ : നിലമ്പൂർ സണ്ണി എന്നിവരാണ് പിന്നണി പ്രവർത്തകർ.

കേരളം അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. മയക്കു മരുന്ന് വില്പനയും ഉപയോഗവും കുട്ടികളെയും പിടി മുറുക്കിയതായി വാർത്തകൾ കാണുന്നു. ഓരോ ദിവസം ചെല്ലുന്തോറും ദൈവത്തിന്‍റെ സ്വന്തം നാട് ലഹരിയുടെ വലയിൽ അകപ്പെടുന്നു.

അദ്ധ്യാപകർ അടക്കം ഉത്തരവാദിത്വപ്പെട്ടവരും കൂടി ഇതിന്‍റെ ഭാഗമാകുമ്പോൾ നാളത്തെ തല മുറയുടെ ഭാവി എന്തായിരിക്കും എന്ന ആശങ്കയാണ് ‘പേയിംഗ് ഗസ്റ്റ്’ നിർമ്മിക്കുവാന്‍ തന്നെ പ്രേരിപ്പിച്ചത് എന്ന് നിർമ്മാതാവ് സിബിൻ ഡേവീസ് പറഞ്ഞു.

  •  ‘പേയിംഗ് ഗസ്റ്റ്’ ഇവിടെ കാണാം

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പങ്കജ് ഉദാസ് അന്തരിച്ചു

February 28th, 2024

gazal-singer-pankaj-udhas-ePathram

വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉദാസ് (72) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്നു. അദ്ദേഹത്തിൻ്റെ മകൾ നയാബ് ഉദാസ്, ഇൻസ്റ്റാ ഗ്രാമി ലൂടെയാണ് വിയോഗ വാർത്ത അറിയിച്ചത്.

1980 ൽ ‘ആഹത്’ എന്ന ആദ്യ ആൽബത്തിലൂടെ പങ്കജ് ഉദാസ് സംഗീത ആസ്വാദകരുടെ മനം കവർന്നു. പിന്നീട് മുഖരാർ, തറന്നം, മെഹ്ഫിൽ തുടങ്ങിയവയും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു.

മഹേഷ് ഭട്ട് സംവിധാനം ചെയ്ത് 1986 ൽ റിലീസ് ചെയ്ത ‘നാം’ എന്ന ഹിന്ദി സിനിമയിലെ ‘ചിട്ടി ആയീ ഹേ… ആയീ ഹേ… വതൻ സെ ഛിട്ടി’ എന്ന എവർ ഗ്രീൻ ഹിറ്റ് ഗാനത്തിലൂടെ പങ്കജ് ഉദാസ് സിനിമാ മേഖലക്കും പ്രിയപ്പെട്ട ഗായകനായി മാറി. ശരാശരി നിലവാരം മാത്രമുണ്ടായിരുന്ന ‘നാം’ എന്ന സിനിമയുടെ വൻ വിജയത്തിന്‌ ഈ ഗാനം കാരണമായി എന്ന് പറയാം.

വിദേശങ്ങളിൽ അടക്കം നിരവധി സംഗീത വേദി കളിലും ധാരാളം സിനിമകളിലും പാടി. ‘എന്നുമീ സ്വരം’ എന്ന മലയാള ആൽബത്തിൽ പാടിയിട്ടുണ്ട്. 2006 ൽ പത്മശ്രീ പുരസ്കാരം നേടിയിരുന്നു.

* Image Credit : Kamal Kassim 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

4 of 174« First...345...1020...Last »

« Previous Page« Previous « ദേശീയ ചലച്ചിത്ര പുരസ്‌കാരം : ഇന്ദിരാ ഗാന്ധി, നർഗ്ഗീസ് ദത്ത് എന്നിവരുടെ പേരുകള്‍ ഒഴിവാക്കി
Next »Next Page » പ്രേക്ഷക ശ്രദ്ധ നേടി ‘പേയിംഗ് ഗസ്റ്റ്’ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine