പ്രീതി സിന്റക്കെതിരെ ജാമ്യമില്ലാ വാറന്റ്

September 13th, 2013

preity-zinta-epathram

മുംബൈ: വണ്ടിച്ചെക്ക് കെസില്‍ നടി പ്രീതി സിന്റക്കെതിരെ ജാമ്യമില്ലാ വാറന്റ്. അക്കൌണ്ടില്‍ പണമില്ലാത്ത കാരണത്താല്‍ ചെക്ക് മടങ്ങിയ സംഭവുമായി ബന്ധപ്പെട്ടാണ് അന്ധേരി കോടതി താരത്തിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. തിരക്കഥാകൃത്ത് അബാസ് ടയര്‍വാലയ്ക്ക് പ്രീതി നല്‍കിയ 18.9 ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയിരുന്നു. ഇതെ തുടര്‍ന്ന് ഫയല്‍ ചെയ്ത കേസില്‍ തുടര്‍ച്ചയായി പ്രീതി കോടതിയില്‍ ഹാജാരാകാഞ്ഞതിനെ തുടര്‍ന്നാണ് വ്യായാഴ്ച കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. പ്രീതി നിര്‍മ്മിച്ച ചിത്രത്തിന്റെ തിരക്കഥാ കൃത്തായിരുന്നു അബാസ് ടയര്‍ വാല.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

നടി ശാലു മേനോന്റെ വീട് ജപ്തി ചെയ്യുവാന്‍ നിര്‍ദ്ദേശം

September 13th, 2013

shalu-menon-epathram

തിരുവനന്തപുരം: സോളാ‍ര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടി ശാലു മേനോന്റെ ചങ്ങനാശ്ശേരിയിലെ വീട് ജപ്തി ചെയ്യുവാന്‍ കോടതി നിര്‍ദ്ദേശം. വിന്റ്‌മില്‍ സ്ഥാപിക്കുവാന്‍ സഹായിക്കാമെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശി മാത്യു തോമസിന്റെയും ഭാര്യ അനു മാത്യുവിന്റേയും കൈയ്യില്‍ നിന്നും 29.6 ലക്ഷം രൂപ ശാലു തട്ടിച്ചു എന്ന കേസിലാണ് കോടതി നിര്‍ദ്ദേശം. തിരുവനന്ത പുരം പ്രിസിപ്പല്‍ സബ് ജഡ്ജ് വിന്‍സന്റ് ചാര്‍ളിയാണ് ഉത്തരവിട്ടത്. 29.6 ലക്ഷം രൂപയുടെ ജാമ്യം നല്‍കിയാല്‍ ജപ്തി നടപടികളില്‍ നിന്നും ഒഴിവാകാം. മണക്കാട് സ്വദേശിയായ റഫിഖ് അലിയില്‍ നിന്നും 25 ലക്ഷം തട്ടിയെടുത്ത കേസില്‍ ശാലു മേനോനെതിരെ കേസുണ്ട്.

ഒന്നരക്കോടിക്ക് മുകളില്‍ ചിലവു വരുന്ന ആഢംഭര വീടാണ് ശാലു മേനോന്‍ നിര്‍മ്മിച്ചത്. സിനിമയിലോ സീരിയലിലോ കാര്യമായ അവസരങ്ങല്‍ ഇല്ലാത്ത നടി ഇത്രയും വലിയ വീട് നിര്‍മ്മിച്ചതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരില്‍ സംശയം ഉയര്‍ത്തിയിരുന്നു. അതിനിടയിലാണ് സോളാര്‍ തട്ടിപ്പ് കേസ് പുറത്തുവന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ശാലുവും സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി ബിജുവും തമ്മിലുള്ള ബന്ധവും സാമ്പത്തിക ഇടപാടും പുറത്തുവന്നിരുന്നു.സോളാര്‍ തട്ടിപ്പ് കേസില്‍ ജയിലില്‍ ആയിരുന്ന ശാലു കഴിഞ്ഞ മാസമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

റീമ കല്ലിങ്ങലും സനുഷയും ഗര്‍ഭിണികള്‍ ആശ ശരത്ത് ഗര്‍ഭിണിയല്ല !!

September 5th, 2013

സക്കറിയയുടെ ഗര്‍ഭിണികല്‍ എന്ന ചിത്രത്തില്‍ റീമ കല്ലിങ്ങലും, സനുഷയും, ഗീതയും, സാന്ദ്രാതോമസും ഗര്‍ഭിണികള്‍ ആയി അഭിനയിക്കുന്നു. എന്നാല്‍ ആശ ശരത്ത് അവതരിപ്പിക്കുന്ന കഥാപാത്രം ഗര്‍ഭിണിയല്ല. ഒരു ഗൈനക്കോളേജിസ്റ്റും അദ്ദേഹത്തിന്റെ അടുത്തത്തുന്ന അഞ്ചു സ്ത്രീകളും മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രമാണ് സക്കറിയയുടെ ഗര്‍ഭിണികള്‍. ലാലാണ് നായകന്‍. ലാലിന്റെ ഭാര്യയായാണ് ആശ ശരത്ത് അഭിനയിക്കുന്നത്. അനീഷ് അന്‍‌വര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സ്ത്രീയുടെ ഗര്‍ഭവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിഷയവും മുഖ്യ പ്രമേയമാകുന്ന ചിത്രങ്ങള്‍ അടുത്തടുത്ത് ഇറങ്ങുന്നത് ആദ്യമായാണ്. ശ്വേതാ മേനോനെ നായികയാക്കി ബ്ലസ്സി സംവിധാനം ചെയ്ത കളിമണ്ണ് റിലീസ് ചെയ്തിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. പ്രസവ രംഗം ചിത്രീകരിച്ചു എന്നതിന്റെ പേരില്‍ ചിത്രം റിലീസ് ചെയ്യുന്നതിനു മുമ്പ് ഒരുപാട് വിവാദങ്ങള്‍ ഉണ്ടായെങ്കിലും ചിത്രത്തില്‍ അത്തരം രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നടനും സംവിധായകനുമായ ഹക്കീം അന്തരിച്ചു

September 5th, 2013

കോട്ടയം: നടനും സംവിധായകനുമായ ഹക്കീം റാവുത്തര്‍ അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു. കലാഭവന്‍ മണി നായകനായ “ദി ഗാര്‍ഡ്” എന്ന സിനിമ സംവിധാനം ചെയ്തിട്ടുള്ള ഹക്കീം കലാഭവന്റെ ആദ്യകാല പ്രവര്‍ത്തകന്‍ ആയിരുന്നു. ജയരാജ് സംവിധാന ചെയ്ത് മമ്മൂട്ടി നായകനായ ജോണിവാക്കര്‍ എന്ന സിനിമയിലെ മാഫിയ സംഘംഗാംഗത്തെ അവതരിപ്പിച്ച ഹക്കീം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മൂക്കില്ലാ രാജ്യത്ത് എന്ന ചിത്രത്തിലെ മാനസിക രോഗിയുടെ വേഷവും ശ്രദ്ധിക്കപ്പെട്ടു.തിളക്കം, പൈതൃകം, മന്ത്ര മോതിരം, പട്ടണത്തില്‍ സുന്ദരന്‍, കാഴ്ച, രസികന്‍, നായിക, വെട്ടം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഗസല്‍ ഗായികയും എഴുത്തുകാരിയുമായ ദേവി മേനോന്‍ ആണ് ഭാര്യ.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

തോര്‍ത്ത് സൂപ്പര്‍ ഹിറ്റ്

September 3rd, 2013

ഒരു മുഷിഞ്ഞ തോര്‍ത്തിന്റെ കഥയില്‍ എന്തിരിക്കുന്നു എന്ന് ചോദിക്കുന്നവര്‍ ഉണ്ടാകാം. എന്നാല്‍ ഒരു തോര്‍ത്തിന്റെ കഥ ഓണ്‍ലൈനില്‍ വൈറലായിരിക്കുകയാണ്. 8 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള തോര്‍ത്ത് എന്ന ഷോട്ട് ഫിലിം യൂറ്റൂബിലും ഫേസ്ബുക്കിലും വന്‍ തരംഗമാണിപ്പോള്‍. മധുപാലിന്റെ അസിസ്റ്റന്റായ അല്‍ത്താഫ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രാവിലെ മുതല്‍ ഒരാള്‍ക്കൊപ്പം സഞ്ചരിക്കുന്ന തോര്‍ത്ത് പല തലങ്ങളില്‍ ഉപയോഗിക്കുന്നത് എപ്രകാരമാണെന്ന് ഇതില്‍ കാണിക്കുന്നു.തോര്‍ത്തും പോറോട്ടയും മലയാളിയുടെ ദൈന്യം ദിന ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ തോര്‍ത്തും പോറോട്ടയും തമ്മിലുള്ള ബന്ധത്തെ പറ്റിയും സംവിധായകന്‍ പറയുന്നുണ്ട്.
പൊറോട്ട ഉണ്ടാക്കുവാന്‍ കുഴച്ച് ഉരുട്ടി വച്ചിരിക്കുന്ന മാവിനു മുകളീല്‍ ജോലിക്കാരന്‍ തന്റെ ശരീരത്തിലെ വിയര്‍പ്പ് ഒപ്പി അതു കൊണ്ട് മൂടിയിടുന്ന സീനിനെ കുറിച്ചാണ് സോഷ്യല്‍ മീഡിയകളില്‍ പലരും കമന്റിട്ടിരിക്കുന്നത്. പ്രശാന്ത് കൃഷ്ണ ക്യമറ ചെയ്തിരിക്കുന്നു. സുനില്‍ എസ്.പിള്ളയാണ് എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതം ജിജിത്ത് വിപി. ഓണലിനില്‍ തോര്‍ത്ത് സൂപ്പര്‍ ഹിറ്റായതോടെ അതിന്റെ വ്യാജന്മാരും നിരവധി ഇറങ്ങിയിട്ടുണ്ട്. തോര്‍ത്ത് എന്ന് സെര്‍ച്ച് ചെയ്താല്‍ തോര്‍ത്തുടുത്ത് നില്‍ക്കുന്ന ഷക്കീലയും, സുമലതയും വരെ ലിസ്റ്റില്‍ വരും. ഒറിജിനലിനെ വെല്ലുന്ന ഹിറ്റുകളാണ് വ്യാജന്മാര്‍ക്കും ലഭിച്ചു കൊണ്ടിരിക്കുന്നത്.

- എസ്. കുമാര്‍

അഭിപ്രായം എഴുതുക »

53 of 173« First...1020...525354...6070...Last »

« Previous Page« Previous « പ്രണയവും തീവ്രവാദവും പ്രമേയമാക്കി ദിലീപ് കാശ്മീരിലേക്ക്
Next »Next Page » നടനും സംവിധായകനുമായ ഹക്കീം അന്തരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine