കന്യക ടാക്കീസ് പനോരമയിലെ ഉദ്ഘാടന ചിത്രം

October 16th, 2013

kanyaka-talkies-epathram

ന്യൂഡല്‍ഹി: ഗോവയില്‍ അരങ്ങേറുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇത്തവണ ഇന്ത്യന്‍ പനോരമയിലേക്ക് മലയാളത്തില്‍ നിന്ന്‍ ആറ് ചിത്രങ്ങൾ. ഉദ്ഘാടന ചിത്രം കെ. ആർ‍. മനോജ് സംവിധാനം ചെയ്ത ‘കന്യക ടാക്കീസ്’ ആണ്. കൂടാതെ ജോയി മാത്യു സംവിധാനം ചെയ്ത ‘ഷട്ടർ’, സലിം അഹമ്മദിന്റെ ‘കുഞ്ഞനന്തന്റെ കട’, സിദ്ധാര്‍ഥ് ശിവ സംവിധാനം നിര്‍വഹിച്ച ‘101 ചോദ്യങ്ങൾ’, ശ്യാമപ്രസാദിന്റെ ‘ആര്‍ട്ടിസ്റ്റ്’, മലയാള സിനിമയുടെ പിതാവ് ജെ. സി. ഡാനിയേലിന്റെ കഥ പറയുന്ന കമലിന്റെ ‘സെല്ലുലോയ്ഡ്, എന്നീ ചിത്രങ്ങളും പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ബാബു കാമ്പ്രത്ത് ഒരുക്കിയ ‘ബിഹൈന്‍ഡ് ദി മിസ്റ്റ്’, പ്രസന്ന രാമസ്വാമിയുടെ ‘ലൈറ്റ്‌സ് ഓണ്‍ അടൂര്‍ ഗോപാലകൃഷ്ണന്‍’, വിപിന്‍ വിജയ് സംവിധാനം ചെയ്ത ‘വിഷപര്‍വം’ എന്നിവയും തിരഞ്ഞെടുക്കപ്പെട്ടു.

- ഫൈസല്‍ ബാവ

വായിക്കുക: ,

1 അഭിപ്രായം »

ശരീര പ്രദര്‍ശന വിവാദ രംഗം : നസ്റിയ പരാതി നല്‍കി

October 9th, 2013

actress-nazriya-nasim-ePathram
ചെന്നൈ : മലയാള നടി നസ്റിയ നസിം തമിഴ് താരം ധനുഷി നോടൊപ്പം അഭിനയിക്കുന്ന ‘നെയ്യാണ്ടി’ യിലെ വിവാദ രംഗങ്ങള്‍ക്ക് എതിരെ ചെന്നൈ സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കി.

ധനുഷും നസ്റിയ യും ഒരുമിച്ചുള്ള ഒരു രംഗ മാണ് വിവാദത്തിനിട യാക്കിയത്. തമിഴ് സിനിമാ താര ങ്ങളുടെ സംഘടന യായ നടികര്‍ സംഘ ത്തിന് ഞായറാഴ്ച പരാതി നല്‍കി യിരുന്നു. താന്‍ അഭിനയിച്ചു കഴിഞ്ഞ ചില രംഗ ങ്ങളില്‍ പിന്നീട് തന്റെ അറിവോ സമ്മതമോ ഇല്ലാതെ മറ്റൊരു നടിയെ ഉപയോഗിച്ച് ഷൂട്ട് ചെയ്ത രംഗങ്ങള്‍ തന്റെത് എന്ന പേരില്‍ സിനിമ യില്‍ ഉള്‍പ്പെടുത്തി. വിവാദ സീനില്‍ കാണിക്കുന്നത് തന്റെ ശരീരമല്ലെന്നും താരം പറയുന്നു. ഇതിന് എതിരെ യാണ് സംവിധായകനും നിര്‍മാ താവിനും എതിരെ നടി പരാതി നല്‍കിയത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

തെലുങ്ക് സീരിയല്‍ നടി അനാശാസ്യത്തിനു പിടിയില്‍

October 3rd, 2013

ഹൈദരാബാദ്: തെലുങ്ക് സീരിയല്‍ നടി ശ്രാവണയെ അനാശാസ്യം നടത്തിയതിന് അറസ്റ്റ് ചെയ്തു. ഒരു ബിസിനസ്സ് കാരനേയും മറ്റൊരാളെയും പിടികൂടിയിട്ടുണ്ട്. ഹൈദരബാദിലെ മധപൂരിലെ ഒരു ആഡംഭര ഫ്ലാറ്റില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. 2 ലക്ഷം രൂപയും ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. മാദകത്വം നിറഞ്ഞ വേഷവിധാനത്തോടെ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ഈ ഇരുപത്തിമൂന്നുകാരിക്ക് ആരാധകര്‍ ഏറെയുണ്ട്. ഇടപാടുകാരില്‍ നിന്നും വന്‍ തുക ഈടാക്കുന്ന ഹൈടെക് സെക്സ് റാക്കറ്റിലെ അംഗമാണ് ശ്രാവണി എന്നാണ് സൂചന. കുപ്രസിദ്ധനായ ദല്ലാള്‍ റെയ്ഡിനു തൊട്ട് മുന്‍പ് രക്ഷപ്പെട്ടു. അറസ്റ്റിനു ശേഷം മുഖം തുണി കൊണ്ട് മറച്ചാണ് പോലീസ് നടിയെ കൊണ്ടു പോയത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹൌ ഓള്‍ഡ് ആര്‍ യു? മഞ്ജു വാര്യര്‍-രോഷന്‍ ആന്‍ഡ്രൂസ് ചിത്രം

October 1st, 2013

ഇടവേളയ്ക്ക് ശേഷം രണ്‍ജിത്ത് ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ സിനിമയിലേക്ക് മടങ്ങിയെത്തുമ്പോള്‍ കാത്തിരിക്കുന്നത് പ്രമുഖ സംവിധായകരുടെ ചിത്രങ്ങള്‍. മുന്‍ നിര സംവിധായകനായ രോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ബോബി സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന ഹൌ ഓള്‍ഡ് ആര്‍ യു ആയിരിക്കും മഞ്ജുവിന്റെ രണ്ടാമത്തെ ചിത്രം. തുടര്‍ച്ചയായി വിജയ ചിത്രങ്ങളുടെ ഭാഗമായ കുഞ്ചാക്കോ ബോബനാണ് നായകന്‍. ചിത്രം ഒരു ക്ലീന്‍ എന്റര്‍ ടെയ്നര്‍ ആയിരിക്കും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

ചിത്രം നിര്‍മ്മിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ്. നിരുപമ എന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയായിട്ടാണ് മഞ്ജു ഈ ചിത്രത്തില്‍ വേഷമിടുന്നത്. പ്രായത്തെ കുറിച്ചുള്ള ചിന്തകളും ചോദ്യങ്ങളും ആളുകളില്‍ ഉണ്ടാക്കുന്ന വ്യത്യസ്ഥമായ പ്രതികരണങ്ങളും അനുഭവങ്ങളുമാണ് ചിത്രത്തിലെ പ്രമേയം.മോഹന്‍ ലാല്‍ നായകനായ കാസനോവ എന്ന ചിത്രം ബോക്സോഫീസില്‍ വന്‍ പരാജയം ആയിരുന്നു എങ്കിലും കൊമേഴ്സ്യല്‍ ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ പ്രതിഭ തെളിയിച്ചിട്ടുള്ള രോഷന്‍ ആന്‍ഡ്രൂസില്‍ പ്രതീക്ഷ പകരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അനാശാസ്യം; നടി രേഷ്മയ്ക്ക് തടവും പിഴയും

October 1st, 2013

ആലുവ: അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട കേസില്‍ നടി രേഷ്മക്ക് ആയിരം രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ ലഭിച്ചു. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നടിയെ ശിക്ഷിച്ചത്. 2007 ഡിസംബര്‍ 17 നു കാക്കനാട്ടെ ഒരു വീട്ടില്‍ നിന്നുമാണ് രേഷ്മയുള്‍പ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. ജാമ്യത്തിലിറങ്ങിയ ശേഷം കേസ് പരിഗണിച്ചപ്പോള്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് രേഷ്മക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്ന് കോടതിയില്‍ ഹാജരായി കുറ്റം സമ്മതിക്കുകയായിരുന്നു. ഇതേ കേസിലെ മറ്റു പ്രതികളായ കാഞ്ഞിരപ്പള്ളി സ്വദേശിനി ബീന, കൊല്ലം സ്വദേശിനി രമ്യ, ബാംഗ്ലൂര്‍ സ്വദേസിനി സിമ്രാന്‍ എന്നിവര്‍ക്കെതിരെ വാറന്റ് നിലവില്‍ ഉണ്ട്. പര്‍ദ്ദയിട്ട് കോടതിയില്‍ എത്തിയ രേഷ്മയെ അധികമാരും തിരിച്ചറിഞ്ഞില്ല. മകനും അമ്മയ്ക്കും ഒപ്പമായിരുന്നു രേഷ്മ കോടതിയില്‍ എത്തിയത്.

ഷക്കീല ചിത്രങ്ങളുടെ തരംഗം ഉണ്ടായ സമയത്ത് അവര്‍ക്കൊപ്പം അസ്ലീല ചിത്രങ്ങളില്‍ നിറഞ്ഞ് നിന്ന നടിയായിരുന്നു കര്‍ണ്ണാടകക്കാരിയായ രേഷ്മ. പല സിനിമകളിലും അര്‍ദ്ധനഗ്നയായി രേഷ്മ പ്രത്യക്ഷപ്പെട്ടിരുന്നു. മെലിഞ്ഞതും അംഗവടിവൊത്തതുമായ ശരീരമുണ്ടായിരുന്ന രേഷ്മയ്ക്ക് അക്കാലത്ത് വന്‍ ആരാധകര്‍ ഉണ്ടായി. സോഫ്റ്റ് പോണ്‍ സീരീസിലുള്ള ഷക്കീല ചിത്രങ്ങള്‍ക്ക് ഇടിവു സംഭവിച്ചതോടെ രേഷ്മ അനാശാസ്യത്തിലേക്ക് നീങ്ങുകയായിരുന്നു എന്നാണ് അറിയുന്നത്. അസ്ലീല നടി എന്ന നിലയില്‍ ഉണ്ടായ പ്രശസ്തി ഇവര്‍ക്ക് വലിയ മാര്‍ക്കറ്റ് നേടിക്കൊടുത്തു. കൊച്ചിയില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം രേഷ്മയെ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ എന്ന പേരില്‍ വന്ന ദൃശ്യങ്ങള്‍ ഇന്റര്‍ നെറ്റില്‍ വൈറല്‍ ആയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

52 of 173« First...1020...515253...6070...Last »

« Previous Page« Previous « പ്രീതി സിന്റക്കെതിരെ ജാമ്യമില്ലാ വാറന്റ്
Next »Next Page » ഹൌ ഓള്‍ഡ് ആര്‍ യു? മഞ്ജു വാര്യര്‍-രോഷന്‍ ആന്‍ഡ്രൂസ് ചിത്രം »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine