അക്ഷര ഹാസന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു

November 19th, 2013

പ്രശസ്ത നടന്‍ കമലഹാസന്റെ ഇളയ മകളും നടി ശ്രുതി ഹാസന്റെ അനുജത്തിയുമായ അക്ഷര ഹാസന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു.കമലഹാസന്റെ മുന്‍ ഭാര്യ സരികയില്‍ ഉള്ള മകളാണ് അക്ഷര. രജനികാന്തിന്റെ മരുമകനും തമിഴ് സൂപ്പര്‍ സ്റ്റാറുമായ ധനുഷാണ് നായകന്‍. പ്രമുഖ പരസ്യ ചിത്ര സംവിധായകന്‍ ആര്‍.ബാല്‍കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തില്‍ അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് സൂചന.

ധനുഷിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമാണ് ഇത്. നേരത്തെ രാഞ്ജന എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ബോളിവുഡില്‍ അരങ്ങേറിയത്. ആദ്യം ഷാരൂഖ് ഖാനെ ആയിരുന്നു ചിത്രത്തില്‍ നായകനായി നിശ്ചയിച്ചിരുന്നത്. ഷാരൂഖ് പിന്മാറിയതോടെയാണ് ധനുഷിന് അവസരം ലഭിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഗസ്റ്റിന്‍ തിരശ്ശീലയൊഴിഞ്ഞു

November 15th, 2013

actor-agustin-ePathram
കോഴിക്കോട് : ചെറുതെങ്കിലും ശ്രദ്ധിക്കപ്പെട്ട നിരവധി കഥാപാത്ര ങ്ങള്‍ക്കു മലയാള സിനിമ യില്‍ ജീവനേകിയ നടന്‍ അഗസ്റ്റിന്‍ അന്‍പത്തി ആറാം വയസ്സില്‍ തിരശ്ശീല ക്കു പിന്നിലേക്കു മറഞ്ഞു. നൂറിലധികം ചിത്ര ങ്ങളില്‍ അഭിനയിച്ച അദ്ദേഹ ത്തിനു 2009 ല്‍ പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് ചികിത്സ യില്‍ ആയിരുന്നു.

ഐ. വി. ശശിയുടെ മമ്മൂട്ടി ചിത്രമായ 1921, ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ്, ദേവാസുരം, ആറാം തമ്പുരാന്‍, രാവണ പ്രഭു, ചന്ദ്രോത്സവം, വല്യേട്ടന്‍, തിരക്കഥ, അലിഭായ്, ചന്ദ്രലേഖ, സദയം, ഉസ്താദ്, കേരള കഫേ, ദാദാ സാഹിബ്, വാമന പുരം ബസ് റൂട്ട്, കാഴ്ച, കൃഷ്ണ ഗുഡി യില്‍ ഒരു പ്രണയ കാലത്ത്, ശ്രീധരന്റെ ഒന്നാം തിരു മുറിവ്, നീലഗിരി, കമ്മീഷണര്‍, ഊട്ടിപ്പട്ടണം, ബല്‍റാം വെഴ്സസ് താരാ ദാസ്, രാഷ്ട്രം, വര്‍ഗം, കഥ പറയുമ്പോള്‍ തുടങ്ങിയ ചിത്ര ങ്ങളിലെ വേഷ ങ്ങള്‍ അഗസ്റ്റിനെ കാണികളുടെ ഇഷ്ട നടനാക്കി.

മമമൂട്ടിയുടെയും മോഹന്‍ലാലിന്റേയും മിക്ക സിനിമ കളിലും അഗസ്റ്റിനു വേഷങ്ങള്‍ ലഭിച്ചിരുന്നു. അസുഖ ബാധിത നായ ശേഷം ഇന്ത്യന്‍ റുപ്പി, ബാവുട്ടി യുടെ നാമ ത്തില്‍, സീന്‍ നമ്പര്‍ ഒന്ന് നമ്മുടെ വീട്, ചേട്ടായീസ്, ഷട്ടര്‍ എന്നിങ്ങനെ പത്തോളം സിനിമ കളില്‍ അഗസ്റ്റിന്‍ അഭിനയിച്ചു. ‘മിഴി രണ്ടിലും’ എന്ന സിനിമ നിര്‍മ്മിക്കുകയും ചെയ്തു.

നാടക ക്കളരി യില്‍ നിന്നുമാണ് അഗസ്റ്റിന്‍ സിനിമാ ലോക ത്തേക്ക് എത്തിച്ചേരുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ നാടക ങ്ങളില്‍ അഭിനയിച്ചു തുടങ്ങി. സുരാസു എഴുതിയ ‘ഉപാസന’ എന്ന നാടക ത്തിലൂടെ അഗസ്റ്റിനിലെ നടനെ അഭിനയ ലോകവും പ്രേക്ഷകരും ശ്രദ്ധിച്ചു തുടങ്ങി.1979 ല്‍ ‘കലോപാസന’ എന്ന പേരില്‍ ഇതേ നാടകം സിനിമ യാക്കി യപ്പോള്‍ അഗസ്റ്റിനും അതില്‍ ഒരു വേഷം ലഭിച്ചു. എന്നാല്‍ ഈ ചിത്രം പ്രദര്‍ശന ത്തിന് എത്തിയില്ല.

കുന്നുമ്പുറത്ത് മാത്യുവിന്‍്റെയും റോസി യുടെയും മകനായി കോടഞ്ചേരി യില്‍ ജനിച്ചു. ഹാന്‍സിയാണ് ഭാര്യ. ലാല്‍ ജോസിന്‍്റെ ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’ യിലൂടെ നായിക യായി മലയാള സിനിമയില്‍ എത്തിയ ആന്‍ അഗസ്റ്റിന്‍ മകളാണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

താരശോഭയില്‍ കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഉദ്ഘാടനം

October 21st, 2013

അനന്തപുരിയുടെ കണ്ണും മനസ്സും കീഴടക്കിക്കൊണ്ട് ഐസ്വര്യ റായ് ബച്ചനും മഞ്ജുവാര്യരും ചേര്‍ന്ന് കല്യാണ്‍ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. എം.ജി.റോഡില്‍ താര റാണിമാരെ കാണാന്‍ ആരാധകര്‍ ആവേശത്തോടെ ആര്‍ത്തലച്ചെത്തി. ഐശ്വര്യം വിതറിക്കൊണ്ട് ലോകസുന്ദരിയും മലയാളിത്തം വിളങ്ങുന്ന ഭാവവുമായി മഞ്ജുവും ഒരെ വേദിയിലെത്തിയപ്പോള്‍ നൂറുകണക്കിനു ക്യാമറകള്‍ അതൊപ്പിയെടുക്കുവാനായി മത്സരിച്ചു.പച്ചക്കരയുള്ള കസവു സാരിയില്‍ മഞ്ജു കൂടുതല്‍ സുന്ദരിയായി മാറി. കാറില്‍ വന്നിറങ്ങിയ മഞ്ജുവിനു ചുറ്റും ആരാധകര്‍ തിക്കിത്തിരക്കി. അവരോട് ഏതാനും വാക്കുകള്‍ പറഞ്ഞ് മഞ്ജു ജ്വല്ലറിയുടെ അകത്തേക്ക് പോയി. അല്പം കഴിഞ്ഞപ്പോള്‍ ഐശര്യ റായി എത്തി. ആരാധകര്‍ ഇളകി മറിഞ്ഞു.

ആരാധകര്‍ക്കിടയിലൂടെ അകത്തെക്ക് പോയ ഐശ്വര്യ അല്പ സമയം കഴിഞ്ഞ് മഞ്ജുവിനൊപ്പം തിരിച്ചെത്തി തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് നാട മുറിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കല്യാണ്‍ ജ്വല്ലേഴ്സ് ചെയര്‍മാന്‍ ആന്റ് മാനേജിങ്ങ് ഡയറക്ടര്‍ ടി.എസ്. കല്യാണ രാമന്‍, മന്ത്രി വി.എസ്.ശിവകുമാര്‍, എസ്.ബി.ടി.മാനേജിങ്ങ് ഡയറക്ടര്‍ സജീവ് കുമാര്‍, രമേഷ് കല്യാണരാമന്‍,രാജേഷ് കല്യാണരാമന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

നസ്രിയ തമിഴില്‍ നിന്നും അകലുന്നു?

October 21st, 2013

കണ്ണടച്ച് തുറക്കും മുമ്പെ തമിഴ് സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് മലയാളിയായ നസ്രിയ. നസ്രിയ അഭിനയിച്ച ചിത്രങ്ങള്‍ വന്‍ വിജയവുമായി. ഫേസ് ബുക്കില്‍ ഏറ്റവും അധികം പേര്‍ പിന്തുടരുന്ന താരമാണ് നസ്രിയ. ഇതൊക്കെ ആണെങ്കിലും നെയ്യാണ്ടി എന്ന ചിത്രത്തിലെ ചില രംഗങ്ങളുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ തുടര്‍ന്ന് ഇവര്‍ തമിഴ് സിനിമയില്‍ നിന്നും അകലുന്നതായി സൂചന. തന്റേതെന്ന് തെറ്റിദ്ധരിപ്പിക്കും വിധം ചില രംഗങ്ങള്‍ സിനിമയില്‍ ചേര്‍ത്തു എന്ന് ആരോപിച്ച് ചിത്രത്തിന്റെ സംവിധായകന്‍ സര്‍ ഗുണനെതിരെ നസ്രിയ പരാതി നല്‍കിയിരുന്നു.
പിന്നീട് പ്രശ്നം ഒത്തു തീര്‍പ്പായെങ്കിലും തമിഴ് സിനിമാ ഇന്റസ്ട്രിയില്‍ ഒരു കുഴപ്പക്കാരി എന്ന ഇമേജ് നസ്രിയക്ക് ഉണ്ടായി. ഇതേ തുടര്‍ന്ന് നസ്രിയയെ നായികയാക്കി പ്ലാന്‍ ചെയ്തിരുന്ന ചില ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കിയതായി വാര്‍ത്തകള്‍ ഉണ്ട്. നെയ്യാണ്ടി ബോക്സോഫീസില്‍ ചലനം ഉണ്ടാക്കിയില്ലെങ്കിലും നസ്രിയയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന്റെ പരാജയ കാരണം നസ്രിയയുടെ തലയില്‍ കെട്ടിവെക്കുവാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്.

ജ്യോതികയെ പോലെ തമിഴില്‍ വലിയ താരമാകും എന്ന് കരുതിയിരിക്കുമ്പോളാണ് നെയ്യാണ്ടി വിവാദം നസ്രിയയുടെ കരിയറില്‍ കറുപ്പ് വീഴ്ത്തിയത്. ശരീര പ്രദര്‍ശനം നടത്തുവാന്‍ തയ്യാറല്ല എന്ന് ആവര്‍ത്തിച്ചു പറയുന്ന നടിയാണ് നസ്രിയ. സംവിധായകനെതിരെ താരതമ്യേന പുതുമുഖ നടി പരാതിയുമായി രംഗത്തെത്തിയത് തമിഴ് സിനിമയില്‍ വലിയ വിവാദത്തിനു തിരികൊളുത്തുകയും ചെയ്തു. കരിയറില്‍ വലിയ ദോഷം ഉണ്ടാക്കും എന്ന് മനസ്സിലായിട്ടും തന്റെ വ്യക്തിത്വത്തെ അടിയറ വെക്കാതെ ഇത്തരം ഒരു നടപടി സ്വീകരിച്ചതിനെ അനുകൂലിച്ച് നിരവധി പേര്‍ അഭിപ്രായപ്പെട്ടിരുന്നു. മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാനോടൊപ്പം സലാല മൊബൈത്സ് എന്ന ചിത്രത്തില്‍ അഭിനയിക്കുന്നു എന്നതാണ് പുതിയ വാര്‍ത്തകള്‍.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നഗ്നയായി തൂണില്‍ കയറി ഷെര്‍ളിന്‍ ചോപ്ര

October 19th, 2013

ഷെര്‍ളിന്‍ ചോപ്ര ഇതെന്തിനുള്ള പുറപ്പാടാണ്?വര്‍ക്കെന്താ തുണിയോട് ഇത്ര അലര്‍ജി എന്ന് ആളുകള്‍ ചോദിക്കുവാന്‍ തുടങ്ങിയിട്ട് നാളുകുറച്ചായി. ഒരു കാപ്പി കപ്പുകൊണ്ട് നഗ്നത മറച്ച് വാര്‍ത്ത സൃഷ്ടിച്ചതിന്റെ അലയൊലി അടങ്ങും മുമ്പെ വെളുത്ത കുതിരപ്പുറത്ത് നഗ്നയായി ഇരുന്ന് പോസ് ചെയ്ത് ഷെര്‍ളിന്‍ ചോപ്ര വാര്‍ത്തകളില്‍ ഇടം പിടിച്ചു. ഇപ്പോളിതാ നഗ്നയായി ഒരു തൂണില്‍ കയറുന്ന ചിത്രം പുറത്ത് വിട്ടിരിക്കുന്നു അവര്‍. പേരിനൊരു ചുവന്ന ദുപ്പട്ട ശരീരത്തില്‍ ഉണ്ടെന്നതൊഴിച്ചാല്‍ ശരീരം

നഗ്നം തന്നെ. ചിത്രം ട്വിറ്ററില്‍ ആരാധകര്‍ക്കായി പുറത്ത് വിട്ടതോടെ കാമസൂത്രയിലെ നായികയ്ക്ക് അഭിനന്ദനങ്ങളുടെയും വിമര്‍ശനങ്ങളുടെയും പ്രവാഹം. ഷെര്‍ളിന്‍ കൂടുതല്‍ സെക്സിയായിട്ടുണ്ടെന്ന് ചിലര്‍ അഭിപ്രായപ്പെടുമ്പോല്‍ തുണിയുടുക്കുവാന്‍ ഉപദേശിക്കുന്നവരും ഉണ്ട് കൂട്ടത്തില്‍. എന്തായാലും കാമസൂത്ര എന്ന 3ഡി ചിത്രം റിലീസ് ചെയ്യുന്നതിനു മുമ്പ് തന്നെ പറ്റാവുന്നത്രയും മേനി പ്രദര്‍ശനം നടത്തുവാനാണ് ഷെര്‍ളിന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്നാണ് ബോളിവുഡ്ഡ് പപ്പരാസികള്‍ പറയുന്നത്. തനിക്കൊന്നും മറയ്ക്കുവാനില്ലെന്ന് പറയാതെ പറയുകയാണ് താരം.

ഷെര്‍ളിനോട് മത്സരിച്ച് ഇനി ഏതെല്ലാം താരങ്ങള്‍ തുണിയുരിയും എന്നതും ചൂടേറിയ ചര്‍ച്ചയാണ്. പൂനം പാണ്ഡെ ഇടയ്ക്ക് ചില ചൂടന്‍ ചിത്രങ്ങള്‍ പുറത്ത് വിടാറുണ്ടെങ്കിലും ഷെര്‍ളിന്‍ തന്നെയാണ് ആരാധകര്‍ക്കിടയില്‍ ഹരം. നീലച്ചിത്ര നായികയെന്ന നിലയില്‍ ലോകപ്രശസ്തയായതിനു ശേഷം ബോളിവുഡ്ഡില്‍ നായികയായ സണ്ണിലിയോണിനോട് മത്സരിക്കുവാന്‍ ഇരുവരും ആയിട്ടില്ലെന്നത് വേറെ കാര്യം. കാപ്പിക്കപ്പും, കുതിരയും കഴിഞ്ഞ് തൂണില്‍ കയറിയ ഷെര്‍ളിന്റെ അടുത്ത ചിത്രം എന്തായിരിക്കും എന്ന് കാത്തിരുന്ന് കാണാം.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

51 of 173« First...1020...505152...6070...Last »

« Previous Page« Previous « കന്യക ടാക്കീസ് പനോരമയിലെ ഉദ്ഘാടന ചിത്രം
Next »Next Page » നസ്രിയ തമിഴില്‍ നിന്നും അകലുന്നു? »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine