പ്രണയവും തീവ്രവാദവും പ്രമേയമാക്കി ദിലീപ് കാശ്മീരിലേക്ക്

September 3rd, 2013

പ്രണയവും തീവ്രവാദവും പ്രമേയമാക്കി കാശ്മീരിന്റെ പശ്ചാത്തലത്തില്‍ ഒരു ദിലീപ് ചിത്രം ഒരുങ്ങുന്നു.ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനു ഇനിയും പേരിട്ടിട്ടില്ല. ഉത്തരേന്ത്യയില്‍ എത്തുന്ന ഒരു യുവാവ് അവിടെ വച്ച് കണ്ടുമുട്ടുന്ന ഒരു മുസ്ലിം പെണ്‍കുട്ടിയുമായുണ്ടാകുന്ന പ്രണയമാണ് പ്രധാന പ്രമേയം. തീവ്രവാദം ഇതില്‍ മറ്റൊരു പ്രധാന വിഷയമായി കടന്നു വരുന്നു. വൈ.വി.രാജേഷാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഉത്തരേന്ത്യന്‍ നടിയെ ആയിരിക്കും നായികയാക്കുക. താര നിര്‍ണ്ണയം നടന്നു വരുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഈ വര്‍ഷം അവസാനം ആരംഭിക്കുവാനാണ് സ്‍ാധ്യത.

ബോബന്‍ സംവിധാനം ചെയ്ത ജനപ്രിയന്‍ എന്ന ചിത്രത്തില്‍ ജയസൂര്യയായിരുന്നു നായകന്‍. തുടര്‍ന്ന് ബിജുമേനോന്‍-കുഞ്ചാക്കോ ബോബന്‍ എന്നിവരെ നായകന്മാരാക്കി റോമന്‍സ് ഒരുക്കി. ഈ ചിത്രങ്ങള്‍ രണ്ടും ബോക്സോഫീസില്‍ വിജയമായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

രണ്‍ജിത്ത്-മോഹന്‍ലാല്‍-മഞ്ജുവാര്യര്‍ ടീം വീണ്ടും

September 3rd, 2013

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ ലാല്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം ആറാം തമ്പുരാനു ശേഷം രണ്‍ജിത്ത്-മോഹന്‍ലാല്‍-മഞ്ജുവാര്യര്‍ ടീം ഒന്നിക്കുന്നു. ഷാജികൈലാസ് സംവിധാനം ചെയ്ത ആറാം തമ്പുരാനു വേണ്ടി രണ്‍ജിത്ത് ഒരുക്കിയ അന്വശ്വര കഥാപാത്രങ്ങളായ ജഗന്നാഥനായി മോഹന്‍ ലാലും ഉണ്ണിമായയായി മഞ്ജുവും മത്സരിച്ച് അഭിനയിക്കുകയായിരുന്നു. ആ സിനിമ മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടം പിടിക്കുകയും ചെയ്തു.

മോഹന്‍ലാലിനേയും മഞ്ജുവാര്യരേയും ഭാര്യാഭര്‍ത്താക്കന്മാരാകുന്ന രീതിയില്‍ ഒരു കുടുമ്പ ചിത്രമാണ് രണ്‍ജിത്ത് ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വന്‍ തുക പ്രതിഫലം പറ്റിക്കൊണ്ട് ചിത്രത്തിനായി മഞ്ജു കരാറില്‍ ഒപ്പുവച്ചു. പതിനാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്ന മഞ്ജുവിന്റെ ആദ്യ ചിത്രവു ഇതായിരിക്കും എന്നാണ് സൂചന.നടന്‍ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും മഞ്ജുവാര്യര്‍ അകന്നു നില്‍ക്കുകയായിരുന്നു. അടുത്തിടെ നൃത്തത്തിലൂടെ പൊതു വേദിയിലേക്ക് തിരിച്ചു വരവ് നടത്തിയ മഞ്ജു തുടര്‍ന്ന് അമിതാഭ് ഭച്ചനൊപ്പം കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തിലും അഭിനയിച്ചു. ഫേസ്ബുക്ക്, വെബ്സൈറ്റ് എന്നിവയിലൂടെ ഓണ്‍ലൈനിലും മഞ്ജുവാര്യര്‍ സജീവമാണ്. കഴിഞ്ഞ ദിവസം സിനിമയിലേക്കുള്ള മടങ്ങിവരവ് അറിച്ച് മഞ്ജു ഇറക്കിയ ഫേസ്ബുക്ക് കുറിപ്പ് വലിയ ഹിറ്റായിരുന്നു. തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം തിരിച്ചെത്തുന്നു എന്ന് അതില്‍ കുറിച്ചിരുന്നു.

അടുത്തിടെ പുറത്തിറങ്ങിയ രണ്‍ജിത്ത്-മമ്മൂട്ടി ടീമിന്റെ കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രം സാറ്റ്‌ലൈറ്റ് റേറ്റില്‍ റെക്കോര്‍ഡിട്ടെങ്കിലും തീയേറ്ററില്‍ പ്രേക്ഷകര്‍ നിരസിച്ചു. മോശം പ്രകടനമാണ് നടനെന്ന നിലയില്‍ മമ്മൂട്ടിയും തിരക്കഥാകൃത്ത് -സംവിധായകന്‍ എന്ന നിലയില്‍ രണ്‍ജിത്തും ഈ ചിത്രത്തില്‍ നടത്തിയിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മഞ്ജുവാര്യര്‍ സിനിമയില്‍ തിരിച്ചെത്തുന്നു

September 1st, 2013

manju-warrier-epathram
മഞ്ജു വാര്യരുടെ ആരാധകര്‍ ആകാംക്ഷ യോടെ കാത്തിരുന്ന വാര്‍ത്ത പുറത്തു വന്നു. രഞ്ജിത് സംവിധാനം ചെയ്യുന്ന പുതിയ ചിത്ര ത്തില്‍ മോഹന്‍ലാലിന്റെ നായിക യായി മഞ്ജു വാര്യര്‍ സിനിമ യിലേക്ക് തിരിച്ചെത്തുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് നവംബറിലോ ഡിസംബറിലോ തുടങ്ങും എന്നറിയുന്നു.

ഒരു പ്രമുഖ ഫാഷന്‍ മാഗസിന് നല്‍കിയ അഭിമുഖ ത്തിലൂടെ യാണ് സിനിമ യിലേക്കുള്ള തിരിച്ചു വരവിന്റെ വിശേഷ ങ്ങള്‍ മഞ്ജു വാര്യര്‍ പറഞ്ഞത്. പത്രം എന്ന സിനിമയിലെ അതി ശക്തമായ കഥാപാത്രം അവതരിപ്പിച്ചതിനു ശേഷമാണ് അവര്‍ കുടുംബ ജീവിത ത്തിലേക്ക് തിരിഞ്ഞത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വേണ്ടി വന്നാല്‍ വിവസ്ത്ര യായി അഭിനയിക്കാനും തയ്യാര്‍ : ശ്വേതാ മേനോന്‍

August 27th, 2013

swetha-menon-kayam-epathram
അഭിനയം തന്റെ ജോലിയാണ്. അതിന്റെ ഭാഗമായി വിവസ്ത്ര യായി അഭിനയിക്കേണ്ടി വന്നാലും തനിക്ക്‌ ലജ്ജയില്ല എന്നു ശ്വേതാ മേനോന്‍ പറഞ്ഞു. ജോലി ചെയ്യുമ്പോള്‍ തനിക്ക് നാണിക്കേണ്ട കാര്യമില്ല. തൊഴില്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ താന്‍ ആത്മാര്‍ത്ഥത യോടെ ചെയ്യുന്നു എന്നേ ഉള്ളൂ. മംഗളം വാരികയിലാണ് ശ്വേതാ മേനോന്റെ ഈ അഭിപ്രായം അച്ചടിച്ചു വന്നത്.

ടെലിവിഷന്‍ പരിപാടി അവതരി പ്പിക്കാന്‍ തന്നെയാണ് തനിക്ക്‌ കൂടുതല്‍ ഇഷ്ടം. സിനിമ യില്‍ സ്വന്തം വ്യക്തിത്വ ത്തിനു സ്ഥാനം ഇല്ല. നമ്മള്‍ കഥാ പാത്രമായി മാറുക യാണ്. ടി. വി. പരിപാടി അവതരി പ്പിക്കുമ്പോള്‍ ശ്വേതാ മേനോന്റെ വ്യക്തിത്വ മാണ് പുറത്തു വരുന്നത് .

താനും അല്പം നാണം കൂടുതലുള്ള കൂട്ടത്തിലാണ് എന്നും ഇവര്‍ പറയുന്നു. എന്നാല്‍ കഥാപാത്ര മാവാന്‍ വേണ്ടി ക്യാമറയ്ക്ക് മുന്നില്‍ വിവസ്ത്ര യായി അഭിനയിക്കാനും തയ്യാര്‍ എന്ന ശ്വേതാ മേനോന്റെ പ്രസ്താവന സിനിമാ രംഗത്ത് കൂടുതല്‍ ചര്‍ച്ച കള്‍ക്കു വഴി വെക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മംമ്ത മോഹന്‍ദാസ് വിവാഹ മോചിതയായി

August 19th, 2013

mamta-mohandas-wedding-epathram
എറണാകുളം : ചലച്ചിത്ര  നടിയും ഗായിക യുമായ മംമ്ത മോഹന്‍ദാസ് വിവാഹ മോചിതയായി. എറണാകുളം കുടുംബ കോടതി യാണ് മംമ്തയ്ക്കും പ്രജിത്തിനും വിവാഹ മോചനം അനുവദിച്ച് ഉത്തരവായത്.

വര്‍ഷങ്ങള്‍ നീണ്ട സൗഹൃദത്തിനും ഒരു വര്‍ഷം നീണ്ട ദാമ്പത്യത്തിനും ശേഷമാണ് പ്രജിത്തു മായി വഴി പിരിയാന്‍ മംമ്ത തീരുമാനിച്ചത്.

2011 നവംബറി ലായിരുന്നു ഇവരുടെ വിവാഹം.  2012 ഡിസംബറി ലാണ് വിവാഹ മോചിതരാകാന്‍ രണ്ട് പേരും തീരുമാനിച്ചത്.

ബഹ്‌റൈനില്‍ ബിസിനസു കാരനാണ് മംമ്ത യുടെ ബാല്യകാല സുഹൃത്തു കൂടിയായ പ്രജിത്ത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

54 of 173« First...1020...535455...6070...Last »

« Previous Page« Previous « കടല്‍ കടന്ന മാത്തുക്കുട്ടിയും പ്രേക്ഷകന്‍ വീണ കുഴിയും
Next »Next Page » വേണ്ടി വന്നാല്‍ വിവസ്ത്ര യായി അഭിനയിക്കാനും തയ്യാര്‍ : ശ്വേതാ മേനോന്‍ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine