- ലിജി അരുണ്‍
വായിക്കുക: actress, controversy, nithya menon, politics
കൈക്കുടുന്ന നിറയെ പ്രണയത്തിന്‍റെ മധുരമുള്ള ഗാനങ്ങള്‍ നല്‍കിയ ഗിരീഷ് പുത്തഞ്ചേരി നമ്മെ വിട്ടകന്നിട്ട് രണ്ടു വര്‍ഷം തികയുന്നു ഹൃദയ സ്പര്‍ശിയായ നിരവധി ഗാനങ്ങള്‍ മലയാളത്തിനു നല്‍കിയ ഈ മഹാ പ്രതിഭയുടെ വിയോഗം തീര്‍ത്ത വിടവ് ഇന്നും മലയാള സിനിമാ ഗാന രചനാ രംഗത്ത് നിലനില്‍ക്കുന്നു. പിന്നെയും പിന്നെയും പടികടന്നെത്തുന്ന പദനിസ്വനം, ഹരിമുരളീരവം, ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടു വാ, അക്ഷരനക്ഷത്രം കോര്‍ത്ത ജപമാല, സൂര്യകിരീടം വീണുടഞ്ഞു, കാര്‍മുകില്‍ വര്‍ണ്ണന്‍റെ ചുണ്ടില്‍, കളഭം തരാം ഭഗവാനെന്‍ മനസ്സും തരാം…. ഇങ്ങനെ മലയാളി എന്നും ഓര്‍ക്കുന്ന മൂളുന്ന നിരവധി ഗാനങ്ങളാണ് പുത്തഞ്ചേരി നമുക്കായി നല്‍കിയിട്ടുള്ളത് 2010 ഫെബ്രുവരി പത്തിന് രാത്രിയില്‍ ഏവരേയും വേദനിപ്പിച്ചുകൊണ്ട് ആ ഹരിമുരളീരവം നിലച്ചു
- ന്യൂസ് ഡെസ്ക്
വായിക്കുക: remembrance
തിരുവനന്തപുരം: ഈ വര്‍ഷത്തെ മികച്ച സിനിമയ്ക്കുള്ള പി. ഭാസ്‌ക്കരന്‍ പുരസ്‌കാരം നവാഗതനായ മാധവ് രാംദാസ് സംവിധാനം ചെയ്ത ‘മേല്‍വിലാസ’ത്തിന് ലഭിച്ചു. ഈ ചിത്രത്തിലെ തന്നെ അഭിനയത്തിന് പാര്‍ത്ഥിപന്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. സൂര്യ കൃഷ്ണമൂര്‍ത്തി രചന നിര്‍വഹിച്ച ചിത്രത്തിന്റെ നിര്‍മാതാവ് മുഹമ്മദ് സലീമാണ്. വിവിധ സിനിമകളിലെ അഭിനയമികവ് പരിഗണിച്ച് ശ്വേതാ മേനോനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം. നവാഗത സംവിധായികയായി ശാലിനി ഉഷാനായരും മികച്ച സംഗീത സംവിധായകന്‍ എം. ജി ശ്രീകുമാര്‍, ഗാനരചയിതാവ് – വയലാര്‍ ശരത്ചന്ദ്രവര്‍മ, ഗായകന്‍ സുദീപ്കുമാര്‍, ഗായിക രാജലക്ഷ്മി, ലളിത ഗാന രചയിതാവ് ശ്രീകണ്ഠന്‍നായര്‍, എന്നിവര്‍ക്കാണ് മറ്റു പുരസ്കാരങ്ങള്‍, മേല്‍വിലാസത്തിന്റെ സംവിധായകനും നിര്‍മാതാവിനും പ്രത്യേകം അവാര്‍ഡുകള്‍ നല്‍കും. സമഗ്ര സംഭാവനയ്ക്കുള്ള പി. ഭാസ്‌ക്കരന്‍ പുരസ്‌കാരം നടന്‍ മധുവിനും പ്രതിഭാപുരസ്‌കാരങ്ങള്‍ ഷീല, മുകേഷ് എന്നിവര്‍ക്കും നല്‍കും. ഇന്ദ്രബാബുവിന്റെ ‘ശബ്ദമില്ലാത്ത കാലം’ എന്ന കവിതാ സമാഹാരത്തിനാണ് കവിതാ പുരസ്‌കാരം.
- ന്യൂസ് ഡെസ്ക്
വായിക്കുക: awards, film-festival, suresh-gopi, swetha-menon
ആയോധന കലയെ സിനിമയിലൂടെ അവതരിപ്പിച്ചു കൊണ്ട് ലോകം മുഴുവന്‍ ആരാധകരുള്ള ജാക്കിചാനും മലയാളത്തിന്റെ സ്വന്തം സൂപ്പര്‍താരമായ മോഹന്‍ലാലും ഒരു ചിത്രത്തില്‍ ഒന്നിക്കുന്നു. ഒപ്പം ബോളിവുഡിലെ താര സുന്ദരി കത്രീന കൈഫും, തമിഴ് ലോകത്തെ സൂപ്പര്‍ ഡയറക്ടര്‍ ഷങ്കറും ഒന്നിക്കുന്ന ചിത്രം തീര്‍ച്ചയായും വമ്പന്‍ സംഭവമാകുമെന്ന കാര്യത്തില്‍ സംശയമില്ല. മലയാള മടക്കം മൂന്നു ഭാഷകളിലായി ശങ്കര്‍ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം തന്‍റെ ‘നന്പന്‍’ എന്ന ചിത്രത്തിനു ശേഷം തുടങ്ങുമെന്നാണ് സൂചന. തമിഴിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ അസ്‌കര്‍ ഫിലിംസായിരിക്കും മൂന്നു ഭാഷകളിലായി മെഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുക. മലയാളത്തില്‍ മോഹന്‍ലാലും, തമിഴില്‍ കമല്‍ ഹാസനും തെലുങ്കില്‍ പ്രഭാസുമാകും നായകന്‍മാര്‍. കൂടാതെ ഹിന്ദിയിലും ഇറക്കാന്‍ ഉദ്ദേശിക്കുന്നതായി നിര്‍മാതാക്കള്‍ അറിയിക്കുന്നു എ. ആര്‍. റഹ്മാനായിരിക്കും സംഗീത സംവിധായകന്‍. ഉടന്‍ തന്നെ ചിത്രത്തെക്കുറിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്ന് അറിയുന്നു.
- ന്യൂസ് ഡെസ്ക്
വായിക്കുക: bollywood, mohanlal, world-cinema
ബോളിവുഡ് താരം ജെനീലിയ ഡിസൂസ വിവാഹിതയായി. ജെനീലിയയും കേന്ദ്ര മന്ത്രിയും മുന്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രിയുമായ വിലാസ് റാവു ദേശ്മുഖിന്റെ മകനും അഭിനേതാവുമായ റിതേഷ് ദേശ്മുഖും തമ്മിലുള്ള ദീര്‍ഘ നാളത്തെ പ്രണയത്തിന് സാഫല്യമായ വിവാഹത്തില്‍ ഒട്ടേറെ രാഷ്ട്രീയ നേതാക്കളും സിനിമാ രംഗത്തെ പ്രമുഖരും പങ്കെടുത്തു. ഷാറൂഖ് ഖാന്‍, അഭിഷേക് ബച്ചന്‍, ജയാബച്ചന്‍, അജയ് ദേവ്ഗന്‍, കാജോള്‍, ജാക്കി ഷ്രോഫ്, ലിയാണ്ടര്‍ പെയ്സ്, അക്ഷയ്കുമാര്‍, അസിന്‍, മഹാരാഷ്ട്രാ മുഖ്യമന്ത്രി പൃഥ്വിരാജ് ചൌഹാന്‍, സംസ്ഥാന കോണ്ഗ്രസ് അദ്ധ്യക്ഷന്‍ കൃപാശങ്കര്‍ സിംഗ്, ശിവസേനാ നേതാവ് ഉദ്ദവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ എന്നിങ്ങനെ ഒട്ടേറെ പേര്‍ പങ്കെടുത്ത വിവാഹം രണ്ടു ഘട്ടമായാണ് നടന്നത്.
പരമ്പരാഗത മറാത്തി ആചാര പ്രകാരം നടന്ന വിവാഹത്തിന് ശേഷം ബാന്ദ്രയിലെ സെന്റ് ആന്‍സ് പള്ളിയില്‍ കത്തോലിക്കാ ആചാര പ്രകാരവും ഇവര്‍ വിവാഹിതരായി. മുംബൈ സാന്താക്രൂസ് ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലായിരുന്നു ആഡംബര പൂര്‍ണ്ണമായ ഈ താര വിവാഹം.
“തുജെ മേരി കസം” എന്ന ഇവരുടെ ആദ്യ ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഇവാര്‍ ആദ്യമായി പ്രണയത്തിലായത് എന്ന് ബോളിവുഡ് ഗോസിപ്പുകള്‍ പറയുന്നു. പിന്നീട് ഇവര്‍ ഇരുവരും ചേര്‍ന്ന് “മസ്തി” എന്ന ഒരു കോമഡി സിനിമയും അഭിനയിക്കുകയുണ്ടായി.
- ജെ.എസ്.