മോഹന്‍ ലാലിനെ വ്യക്തിപരമായി ആക്ഷേപിച്ചു എന്ന കാരണത്താല്‍ വിവാദമായ പത്മശ്രീ ഡോക്‌ടര്‍ സരോജ് കുമാര്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് വൈശാഖ് രാജന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായേക്കുമെന്ന് സൂചന. സരോജ് കുമാറില്‍ മോഹന്‍ലാലിനെ വ്യക്‌തിപരമായി കളിയാക്കുന്ന രംഗങ്ങള്‍ ചേര്‍ത്തതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ലാല്‍ ക്യാമ്പിലെത്തിയ നിര്‍മ്മാതാവ് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.ലാലും ശ്രീനിവാസനും തമ്മില്‍ പിരിയാന്‍ കാരണമായ ചിത്രത്തിന്റെ നിര്‍മാതാവായ വൈശാഖ് രാജന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ തന്നെ മോഹന്‍ലാല്‍ അഭിനയിച്ചാല്‍ അത് ശ്രീനിവാസനോടുള്ള ഒരു മധുര പ്രതികാരമാവും. മലയാള സിനിമയുടെ യാത്ര ഇത്തരത്തില്‍ പ്രയോചന പ്രദമല്ലാത്ത വിവാദങ്ങളില്‍ കുരുങ്ങി കിടക്കുകയാണ്. അത് കൊണ്ട് തന്നെ അന്യഭാഷാ ചിത്രങ്ങള്‍ ഇവിടെ പണം വാരുന്നു.