അമല പോളും സംവിധായകന്‍ വിജയും വിവാഹിതരായി

June 14th, 2014

amala-paul-vijay-wedding-epathram

ചെന്നൈ: വിവാദങ്ങള്‍ക്കൊടുവില്‍ പ്രമുഖ തെന്നിന്ത്യന്‍ നായിക അമല പോളും സംവിധായകന്‍ എ. എല്‍. വിജയും ചെന്നൈയില്‍ വിവാഹിതരായി. ഹിന്ദു ആചാര പ്രകാരം എം. ആര്‍. സി. സെണ്ടാരില്‍ വച്ചായിരുന്നു വിവാഹം. പ്രമുഖ ഡിസൈനര്‍ സബാഷി മുഖര്‍ജി ഡിസൈന്‍ ചെയ്ത കാഞ്ചീപുരം പട്ടുടുത്തായിരുന്നു അമല വിവാഹ വേദിയില്‍ എത്തിയത്. മണി രത്നം, ബാല, പ്രിയദര്‍ശന്‍, ഭാര്യ ലിസി, നടന്മാരായ വിക്രം, ജെയം രവി, ജി. വി. പ്രകാശ്, അബ്ബാസ് തുടങ്ങി ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. പണമായി ലഭിക്കുന്ന സമ്മാനങ്ങള്‍ എല്ലാം വിഭിന്ന ശേഷിയുള്ളവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ചെന്നൈ ആസ്ഥാനമായുള്ള എബിലിറ്റി ഫൌണ്ടേഷനു സംഭാവനയായി നല്‍കുമെന്ന് നവ ദമ്പതികള്‍ പ്രഖ്യാപിച്ചു.

ക്രിസ്ത്യന്‍ മത വിശ്വാസിയായ അമല പോളും ഹിന്ദു മത വിശ്വാസിയായ വിജയുമായി ആലുവ സെന്റ് പോള്‍ പള്ളിയില്‍ വിവാഹ നിശ്ചയം നടന്നതായുള്ള വാര്‍ത്തകളുമായി ബന്ധപ്പെട്ട് വലിയ വിവാദം ഉണ്ടായിരുന്നു. സഭാ വിശ്വാസികള്‍ ഇതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. എന്നാല്‍ പള്ളിയില്‍ വച്ച് നടന്നത് കത്തോലിക്ക വിശ്വാസ പ്രകാരം ഉള്ള വിവാഹ നിശ്ചയമല്ലെന്നും ദാമ്പത്യ ജീവിതത്തിലേക്ക് കടക്കും മുമ്പുള്ള പ്രാ‍ര്‍ഥനയായിരുന്നു എന്നും ഉള്ള വിശദീകരണവുമായി അമലയുടെ പിതാവ് പോള്‍ രംഗത്തെത്തി. മാധ്യമ വാര്‍ത്തകള്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പെരുച്ചാഴിയില്‍ പൂനം ബജ്‌വയുടെ ഐറ്റംഡാന്‍സ്

March 12th, 2014

മോഹന്‍ ലാല്‍ നായകനാകുന്ന പെരുച്ചാഴി എന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം പൂനം ബജ്‌വ ഐറ്റം ഡാന്‍സ് ചെയ്യുന്നു. ചിത്രത്തില്‍ ഒരു പ്രധാന വേഷവും പൂനം ചെയ്യുന്നുണ്ട്. ബോളിവുഡ് നടിയും ടെലിവിഷന്‍ താരവുമായ രാഗി നന്ദ്വാനിയാണ് ചിത്രത്തില്‍ മോഹന്‍ ലാലിന്റെ നായിക. മുകേഷ്, ബാബുരാജ്, അജു വര്‍ഗ്ഗീസ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. മോഹന്‍ ലാലിനൊപ്പം ചൈന ടൌണ്‍ എന്ന ചിത്രത്തില്‍ പൂനം അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയ്ക്കൊപ്പം വെനീസിലെ വ്യാപാരി ജയറാമിനൊപ്പം മാന്ത്രികന്‍ എന്നീ ചിത്രങ്ങളും അഭിനയിച്ചിട്ടുണ്ട്.

അരുണ്‍ വൈദ്യനാഥന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ആദ്യ മലയാള സിനിമയാണ് പെരുച്ചാഴി. അമേരിക്കയില്‍ വച്ച് ചിത്രീകരിക്കുന്ന ചിത്രത്തില്‍ മോഹന്‍ ലാല്‍ ഒരു രാഷ്ടീയക്കാരന്റെ വേഷമാണ് ചെയ്യുന്നത്. മോഹന്‍ ലാല്‍-മുകേഷ് ടീമിന്റെ മികച്ച പ്രകടനമായിരിക്കും ചിത്രത്തില്‍ പ്രതീക്ഷിക്കുന്നത്. അരവിന്ദ് കൃഷ്ണയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അയന്‍ വേണുഗോപാലനും അരുണ് വൈദ്യനാഥനും ചേര്‍ന്നാണ് സംഭാഷണം രചിച്ചിരിക്കുന്നത്. അറോറ സംഗീതം നല്‍കിയിരിക്കുന്നു.

മലയാളിയും ഹോളിവുഡ് ചിത്രങ്ങള്‍ക്ക് വിഷ്വല്‍ ഇഫെക്ട് നിര്‍വ്വഹിച്ച ആളുമായ മധുസൂദനന്‍ ആണ് ചിത്രത്തിനായി വി.എഫ്.എക്സ് കൈകാര്യം ചെയ്തിരിക്ക്ന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മീരാ ജാസ്മിന്‍ വിവാഹിതയാവുന്നു

December 30th, 2013

actress-meera-jasmine-ePathram
കൊച്ചി : പ്രമുഖ ചലച്ചിത്ര താരം മീരാ ജാസ്മിന്‍ വിവാഹിത യാകുന്നു. ഫെബ്രുവരി 12ന് തിരുവനന്തപുരം പാളയം എല്‍. എം. എസ്. പള്ളി യില്‍ വെച്ചാണ് വിവാഹം.

ദുബായില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ അനില്‍ ജോണ്‍ ടൈറ്റസ് ആണ് വരന്‍.

ചെന്നൈ ഐ. ഐ. ടി. യില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബി. ടെക് നേടിയ അനില്‍, നന്ദവനം സ്വദേശി കളായ ടൈറ്റസിന്റെയും സുഗത യുടെയും മകനാണ്. തിരുവല്ല താഴെ യില്‍ പുത്തന്‍വീട്ടില്‍ ജോസഫ് ഫിലിപ്പിന്റെയും ഏലിയാമ്മ യുടെയും മകളാണ് മീരാ ജാസ്മിന്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അക്ഷര ഹാസന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു

November 19th, 2013

പ്രശസ്ത നടന്‍ കമലഹാസന്റെ ഇളയ മകളും നടി ശ്രുതി ഹാസന്റെ അനുജത്തിയുമായ അക്ഷര ഹാസന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു.കമലഹാസന്റെ മുന്‍ ഭാര്യ സരികയില്‍ ഉള്ള മകളാണ് അക്ഷര. രജനികാന്തിന്റെ മരുമകനും തമിഴ് സൂപ്പര്‍ സ്റ്റാറുമായ ധനുഷാണ് നായകന്‍. പ്രമുഖ പരസ്യ ചിത്ര സംവിധായകന്‍ ആര്‍.ബാല്‍കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തില്‍ അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് സൂചന.

ധനുഷിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമാണ് ഇത്. നേരത്തെ രാഞ്ജന എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ബോളിവുഡില്‍ അരങ്ങേറിയത്. ആദ്യം ഷാരൂഖ് ഖാനെ ആയിരുന്നു ചിത്രത്തില്‍ നായകനായി നിശ്ചയിച്ചിരുന്നത്. ഷാരൂഖ് പിന്മാറിയതോടെയാണ് ധനുഷിന് അവസരം ലഭിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

താരശോഭയില്‍ കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഉദ്ഘാടനം

October 21st, 2013

അനന്തപുരിയുടെ കണ്ണും മനസ്സും കീഴടക്കിക്കൊണ്ട് ഐസ്വര്യ റായ് ബച്ചനും മഞ്ജുവാര്യരും ചേര്‍ന്ന് കല്യാണ്‍ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. എം.ജി.റോഡില്‍ താര റാണിമാരെ കാണാന്‍ ആരാധകര്‍ ആവേശത്തോടെ ആര്‍ത്തലച്ചെത്തി. ഐശ്വര്യം വിതറിക്കൊണ്ട് ലോകസുന്ദരിയും മലയാളിത്തം വിളങ്ങുന്ന ഭാവവുമായി മഞ്ജുവും ഒരെ വേദിയിലെത്തിയപ്പോള്‍ നൂറുകണക്കിനു ക്യാമറകള്‍ അതൊപ്പിയെടുക്കുവാനായി മത്സരിച്ചു.പച്ചക്കരയുള്ള കസവു സാരിയില്‍ മഞ്ജു കൂടുതല്‍ സുന്ദരിയായി മാറി. കാറില്‍ വന്നിറങ്ങിയ മഞ്ജുവിനു ചുറ്റും ആരാധകര്‍ തിക്കിത്തിരക്കി. അവരോട് ഏതാനും വാക്കുകള്‍ പറഞ്ഞ് മഞ്ജു ജ്വല്ലറിയുടെ അകത്തേക്ക് പോയി. അല്പം കഴിഞ്ഞപ്പോള്‍ ഐശര്യ റായി എത്തി. ആരാധകര്‍ ഇളകി മറിഞ്ഞു.

ആരാധകര്‍ക്കിടയിലൂടെ അകത്തെക്ക് പോയ ഐശ്വര്യ അല്പ സമയം കഴിഞ്ഞ് മഞ്ജുവിനൊപ്പം തിരിച്ചെത്തി തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് നാട മുറിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കല്യാണ്‍ ജ്വല്ലേഴ്സ് ചെയര്‍മാന്‍ ആന്റ് മാനേജിങ്ങ് ഡയറക്ടര്‍ ടി.എസ്. കല്യാണ രാമന്‍, മന്ത്രി വി.എസ്.ശിവകുമാര്‍, എസ്.ബി.ടി.മാനേജിങ്ങ് ഡയറക്ടര്‍ സജീവ് കുമാര്‍, രമേഷ് കല്യാണരാമന്‍,രാജേഷ് കല്യാണരാമന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

16 of 50« First...10...151617...2030...Last »

« Previous Page« Previous « നസ്രിയ തമിഴില്‍ നിന്നും അകലുന്നു?
Next »Next Page » അഗസ്റ്റിന്‍ തിരശ്ശീലയൊഴിഞ്ഞു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine