“മൂസക്കായീന്റെ പാത്തു” ഗുരുവായൂരില്‍ വിവാഹിതയായി

October 22nd, 2014

surabhi-lakshmi-wedding-epathram

കോഴിക്കോട്: പ്രേക്ഷക ശ്രദ്ധ ഏറെ പിടിച്ചു പറ്റിയ എം.80 മൂസ എന്ന കോമഡി സീരിയലിലെ നായിക പാത്തുവിനെ അവതരിപ്പിച്ചു വരുന്ന സുരഭി ലക്ഷ്മി വിവാഹിതയായി. കോഴിക്കോട് സ്വദേശി വിപിന്‍ ആണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. വിവാഹ ചടങ്ങില്‍ ബന്ധുക്കളും എം.80 മൂസയിലെ അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു.

ബെസ്റ്റ് ആക്ടര്‍ എന്ന പ്രോഗ്രാമിലൂടെയാണ് സുരഭി ക്യാമറക്ക് മുമ്പില്‍ എത്തിയത് തുടര്‍ന്ന് നിരവധി സീരിയലുകള്‍ക്കൊപ്പം തിരക്കഥ, പകല്‍ നക്ഷത്രങ്ങള്‍, ഗുല്‍‌മോഹര്‍, അയാളും ഞാനും തമ്മില്‍, പുതിയ മുഖം, കഥ തുടര്‍ന്നു, ഏഴു സുന്ദര രാത്രികള്‍ തുടങ്ങി സിനിമകളിലും അഭിനയിച്ചു. എന്നാല്‍ വിനോദ് കോവൂര്‍ നായകനായ എം.80 മൂസ എന്ന സീരിയലില്‍ മൂസയുടെ ഭാര്യ പാത്തുവാണ് സുരഭിയെ പ്രശസ്തയാക്കിയത്. മലബാറിലെ നാട്ടിന്‍ പുറത്തെ സാധാരണക്കാരിയായ ഒരു വീട്ടമ്മയെ തന്മയത്വത്തോടെ ആണ് സുരഭി അവതരിപ്പിച്ചത്. പ്രവാസികള്‍ക്കിടയിലും ഈ കഥാപാത്രം ഏറെ പ്രശംസ പിടിച്ചു പറ്റി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മഞ്ജിമ മോഹന്‍ നായികയായി തിരിച്ചെത്തുന്നു

September 23rd, 2014

film-actress-manjima-mohan-ePathramചെന്നൈ : മലയാള സിനിമയില്‍ ബാല നടിയായി ശ്രദ്ധേയ കഥാപാത്ര ങ്ങള്‍ക്ക് ജീവന്‍ നല്‍കിയ മഞ്ജിമ മോഹന്‍ ഒരു ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുന്നു. വിനീത് ശ്രീനി വാസന്റെ തിരക്കഥ യില്‍ പുതുമുഖ സംവിധായ കനായ പ്രജിത് കാരണവര്‍ ഒരുക്കുന്ന ചിത്ര ത്തിലാണ് നിവിന്‍ പോളി യുടെ നായികയായി മഞ്ജിമ മോഹന്‍ അഭിനയി ക്കുന്നത്.

annum-innum-manjima-mohan-old-and-new-ePathram

അന്നും - ഇന്നും : മഞ്ജിമ മോഹന്‍

മധുര നൊമ്പരക്കാറ്റ്, പ്രിയം തുടങ്ങിയ സിനിമ കളില്‍ ബാല താരമായി മികച്ച പ്രകടനം കാഴ്ച വെച്ച മഞ്ജിമ, പഠനം പൂര്‍ത്തി യാക്കുന്ന തിനായി സിനിമാ രംഗം വിടുക യായി രുന്നു. ‘മധുര നൊമ്പരക്കാറ്റ്’ എന്ന ചിത്ര ത്തിലെ അഭിനയ ത്തിന് ബാല നടിക്കുളള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്.

പ്രമുഖ സിനിമാട്ടോഗ്രാഫറായ വിപിന്‍ മോഹന്‍ – ഗിരിജ ദമ്പതി കളുടെ മകളാണ് മഞ്ജിമ.

- pma

വായിക്കുക: ,

Comments Off on മഞ്ജിമ മോഹന്‍ നായികയായി തിരിച്ചെത്തുന്നു

ശ്രിന്ദ അഷാബ്‌ പൃഥ്വിരാജിന്റെ നായിക

September 2nd, 2014

shrindha-ashab-heroin-of-movie-1983-ePathram
കൊച്ചി : പുതിയ തലമുറയിലെ ശ്രദ്ധേയ നടി ശ്രിന്ദ അഷാബ്‌ പൃഥ്വിരാജിന്റെ നായിക യായി എത്തുന്നു.

1983 എന്ന സിനിമയിലെ നായിക വേഷം ഗംഭീരമാക്കിയ ശ്രിന്ദ അഷാബ്‌, നവാഗത സംവിധായകനായ ദിലീഷ് നായര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ടമാര്‍ പഠാർ’ എന്ന സിനിമയി ലാണ് പൃഥ്വി യുടെ നായികയാകുന്നത്.

സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ടാ തടിയാ, ഇടുക്കി ഗോള്‍ഡ് തുടങ്ങിയ ആഷിഖ് അബു ചിത്ര ങ്ങളുടെ തിരക്കഥ ഒരുക്കിയ ദിലീഷിന്റെ സംവിധാന രംഗ ത്തേക്കുള്ള ചുവടു വയ്പ്പാണ് ഹാസ്യത്തിനു പ്രാധാന്യമുള്ള ചിത്ര മായ ‘ടമാര്‍ പഠാര്‍’

പൃഥ്വിരാജിനൊപ്പം ബിജു മേനോന്‍, ബാബുരാജ്, ചെമ്പന്‍ വിനോദ് എന്നിവ രാണ് ടമാര്‍ പഠാറിലെ പ്രധാന കഥാപാത്രങ്ങളെ അവതരി പ്പിക്കുന്നത്.

- pma

വായിക്കുക: , ,

Comments Off on ശ്രിന്ദ അഷാബ്‌ പൃഥ്വിരാജിന്റെ നായിക

ജോണ്‍ ബ്രിട്ടാസ് നായകനാകുന്ന് ഈ വെള്ളിവെളിച്ചത്തില്‍

August 21st, 2014

ദുബായ്: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കൈരളി ടി.വി എം.ഡിയുമായ ജോണ്‍ ബ്രിട്ടാസ് നായകനാകുന്ന സിനിമയാണ് ഈ വെള്ളി വെളിച്ചത്തില്‍. മധു കൈതപ്രം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇനിയയാണ് നായിക. ബഹ്‌റൈനിലെ പ്രശസ്ത നാടക പ്രവര്‍ത്തക ദമ്പതികളായ ജയാമേനോനും പ്രകാശ് വടകരയും ചിത്രത്തില്‍ പ്രധാന റോളുകളില്‍ എത്തുന്നുണ്ട്.

മസ്കറ്റിലെ പ്രവാസികളുടെ ജീവിതമാണ് ചിത്രത്തിലെ പ്രമേയം. ഒമാനിലാണ് ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. അവിടെ ഒരു ബ്രിട്ടീഷ് കമ്പനിയിലെ ജോലിക്കാരനായാണ് ബ്രിട്ടാസ് വേഷമിടുന്നത്. ഇനിയ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു നര്‍ത്തകിയുടേതാണ്. ടിനി ടോം, ശ്രീജിത്ത് രവി, സുരാജ് വെഞ്ഞാറമ്മൂട്, ലാലു അലക്സ്, ഗീതാ പൊതുവാള്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

സി.വി. ബാലകൃഷ്ണന്റെ സുല്‍ത്താന്‍ വീട് എന്ന നോവലിനെ അടിസ്ഥാനമാക്കി അദ്ദേഹം തന്നെയാണ് ചിത്രത്തിനു തിരക്കഥ രചിച്ചിരിക്കുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടേ വരികള്‍ക്ക് മകന്‍ ദീപാങ്കുരന്‍ സംഗീതം ഒരുക്കിയിരിക്കുന്നു. രമേശ് നമ്പ്യാരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

നടി മീരാ ജാസ്മിന്റെ വിവാഹ രജിസ്ട്രേഷന്‍ നഗരസഭ തടഞ്ഞു

August 4th, 2014

meera-jasmine-wedding-anil-john

തിരുവനന്തപുരം: പ്രശസ്ത നടി മീരാ ജാ‍സ്മിന്റെ വിവാഹ രജിസ്ട്രേഷന്‍ നഗരസഭ താല്‍ക്കാലികമായി തടഞ്ഞു. മീരയുടെ ഭര്‍ത്താവ് തിരുവനന്തപുരം നന്ദാവനം സ്വദേശി അനില്‍ ജോണ്‍ ടൈറ്റസ് നേരത്തെ മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ടെന്ന വാര്‍ത്തയെ തുടര്‍ന്നാണിത്. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുവാന്‍ നഗര സഭ തീരുമാനിച്ചു. ഈ വര്‍ഷം ഫെബ്രുവരി 12നാണ് മീരയുടേയും അനില്‍ ജോണിന്റേയും വിവാഹം എല്‍. എം. എസ്. പള്ളിയില്‍ വച്ച് നടന്നത്. ബാംഗ്ളൂരില്‍ ഉള്ള ഒരു യുവതി ഭാര്യയാണെന്നുള്ള വാര്‍ത്തകള്‍ അനില്‍ നിഷേധിച്ചിരുന്നു. എന്നാല്‍ വിവാഹത്തിനു അനില്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നത് വാര്‍ത്തയായിരുന്നു.

മാര്യേജ് ആക്ട് പ്രകാരം രണ്ടാം വിവാഹങ്ങള്‍ക്ക് സാധുത ലഭിക്കണമെങ്കില്‍ നേരത്തെ ഉള്ള വിവാഹ ബന്ധം വേര്‍പെടുത്തിയതിന്റേയോ നേരത്തെ വിവാഹം കഴിച്ച പങ്കാളിയുടെ മരണ സര്‍ട്ടിഫിക്കേറ്റോ ഉള്‍പ്പെടെ ഉള്ള രേഖകള്‍ ഹാജരാക്കണം. നേരത്തെ അനിലിന്റേയും മീരയുടേയും വിവാഹം രജിസ്റ്റര്‍ ചെയ്തതായുള്ള വാര്‍ത്തകളെ കുറിച്ചും അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് വിദേശത്തുള്ള അനിലും മീരയും ഇനിയും പ്രതികരിച്ചിട്ടില്ല.

അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്തും സംവിധാകനുമായ ലോഹിതദാസ് ആണ് മീരയെ സിനിമാ രംഗത്തേക്ക് കൊണ്ടു വന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, പൃത്ഥ്വിരാജ്, ദിലീപ് തുടങ്ങിയവര്‍ക്കൊപ്പം നായികയായി അഭിനയിച്ചിട്ടുള്ള മീര ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച അഭിനേത്രി എന്ന് പേരെടുത്തു. മലയാളത്തില്‍ കൂടാതെ അന്യ ഭാഷാ ചിത്രങ്ങളിലും മീര ശ്രദ്ധിക്കപ്പെട്ടു. അടുത്ത കുറച്ച് കാലമായി മീര സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. അവസാനം അഭിനയിച്ച ചിത്രങ്ങള്‍ പലതും ബോക്സോഫീസില്‍ വന്‍ പരാജയവുമായിരുന്നു. പ്രശസ്തിക്കൊപ്പം വിവാദങ്ങളും മീരയെ പിന്തുടര്‍ന്നിരുന്നു. നേരത്തെ മറ്റൊരു കലാകാരനുമായി വിവാഹിതയാകുവാന്‍ പോകുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

15 of 50« First...10...141516...2030...Last »

« Previous Page« Previous « സംവിധായകൻ ശശികുമാര്‍ അന്തരിച്ചു
Next »Next Page » കോഴിക്കോട് അബ്ദുല്‍ ഖാദറായി ഫഹദ് ഫാസില്‍ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine