വേശ്യാലയ വിവാദം;നവ്യാ നായര്‍ പ്രതികരിക്കുന്നു

March 10th, 2015

വേശ്യാലയങ്ങളെ കുറിച്ചും ഫ്രീ സെക്സിനെ കുറിച്ചും താന്‍ നടത്തിയതായി പ്രചരിക്കുന്ന പരാമര്‍ശങ്ങള്‍ വളച്ചൊടിച്ചതാണെന്ന് നടി നവ്യാ നായര്‍.സ്ത്രീ പീഡനങ്ങള്‍ തടയുവാന്‍ വേശ്യാലയങ്ങള്‍ വരണമെന്ന് താന്‍ പറഞ്ഞതായുള്ള വാര്‍ത്തകള്‍ താരം നിഷേധിച്ചു. തന്റെ ഫേസ് ബുക്ക് പേജിലാണ് നവ്യയുടെ പ്രതികരണം. ‘നമ്മുടെ നാട്ടില്‍ സ്ത്രീ പീഡനങ്ങള്‍ പെരുകി വരുന്നു. പ്രതികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുന്നുമില്ല. ചിലര്‍ പറയുന്നു വേശ്യാലയങ്ങള്‍ വന്നാല്‍ ഇതിന് മാറ്റം വരുമെന്ന്. നമ്മുടെ ഗവണ്‍മെന്റ് ഇതിനെകുറിച്ച് ആലോചിച്ച് വിദഗ്ധ അഭിപ്രായം തേടി, നമ്മുടെ സംസ്‌കാരത്തിനും സാഹചര്യത്തിനും ചേരുന്നു എങ്കില്‍ അങ്ങനെ ഒരു തീരുമാനം എടുക്കുക.‘ഇതാണ് താന്‍ പറഞ്ഞത്.

സ്ത്രീകളുടെ വസ്ത്ര ധാരണം അതോരോരുത്തരുടേയും സ്വാതന്ത്രമാണെന്നും എങ്കിലും സാഹചര്യത്തിനും ശരീരത്തിനും യോജിച്ച വസ്ത്രം ധരിക്കുക എന്നതാണ് താന്‍ കരുതുന്നതെന്നും നവ്യ പറഞ്ഞു. സ്ത്രീ പീഡന പരമ്പര ഇല്ലാതാകണം അത് എന്തു തന്നെ ചെയ്തിട്ടാണെങ്കിലും, ആ ചിന്തയില്‍ എല്ലാവരും, നമ്മുടെ ഗവണ്മെന്റും ജാഗരൂകരാവണം. ഇതു മാത്രമാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്.

ഒരു വിവാദത്തിനും താല്പര്യമില്ല എന്ന് പറയുന്ന താരം തന്റെ പരാമര്‍ശങ്ങള്‍ ആരെ എങ്കിലും വിഷമിപ്പിച്ചു എങ്കില്‍ സദയം ക്ഷമിക്കുവാനും അഭ്യര്‍ഥിക്കുന്നുണ്ട്. നവ്യയുടെ അഭിപ്രായമെന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചക്ക് വഴി വെച്ചിരുന്നു. പലരും നവ്യക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. ഇതേ തുടര്‍ന്നാണ് വിശദീകരണവുമായി നവ്യ രംഗത്തെത്തിയത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

“എന്നും എപ്പോഴും” ട്വീസര്‍ പുറത്തിറങ്ങി

March 1st, 2015

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍‌ലാലും, മഞ്ജുവാര്യരും ഒരുമിക്കുക അതും സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍. മലയാളി പ്രേക്ഷകനെ സംബന്ധിച്ച് ഒരു സിനിമയെ കുറിച്ചുള്ള പ്രതീക്ഷ വാനോളം ഉയരുവാന്‍ വേറെ എന്തു വേണം? ആ പ്രതീക്ഷകള്‍ക്ക് ചിറകേകിക്കൊണ്ട് എന്നും എപ്പോഴും എന്ന ചിത്രത്തിന്റെ ട്വീസര്‍ പുറത്തിറങ്ങിയിരിക്കുന്നു. ഓണ്‍‌ലൈനില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

വനിതാ രത്നം മാഗസിന്റെ സീനിയര്‍ റിപ്പോര്‍ട്ടര്‍ വിനീത് എന്‍.പിള്ള എന്ന കഥാപാത്രമായാണ് മോഹന്‍ ലാല് അഭിനയിക്കുന്നത്. കുടും‌‌ബകോടതിയിലെ അഭിഭാഷക ദീപ എന്ന കഥാപാത്രമായി മഞ്ജുവും. ഇവര്‍ക്കൊപ്പം ഡോ.മീര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ബഹ്‌റിനില്‍ നിന്നും സുന്ദരിയായ ശ്രീകുട്ടി രമേശ് എന്ന പുതുമുഖവും എത്തുന്നു. വിനീത് എന്‍.പിള്ളയുടേയും അഡ്വ.ദീപയുടേയും ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു വഴിത്തിവുമായാണ് ഡോ.മീരയുമായുള്ള കണ്ടുമുട്ടല്‍. നാടകത്തിലും സീരിയലിലും ശ്രദ്ധിക്കപ്പെട്ടുവരുന്ന ശ്രീക്കുട്ടിയുടെ അരങ്ങേറ്റ ചിത്രം കൂടെയാണ് എന്നും എപ്പോഴും.ലാലും മഞ്ജുവും ചേരുമ്പോള്‍ അഭിനയത്തിന്റെ മത്സരപ്പൂരമാണ് നടക്കുക എന്ന് ആര്‍ക്കും ഊഹിക്കാം.ഇവര്‍ക്കൊപ്പം ലെന, ഇന്നസെന്റ്, റിനു മാത്യൂസ്, ഗ്രിഗറി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

കുടുമ്പ പ്രേക്ഷരെ ലക്ഷ്യം വച്ചുകൊണ്ടുള്ള പതിവ് രീതിതന്നെയാണ് ഈ ചിത്രത്തിലും സത്യന്‍ അന്തിക്കാട് അവലംബിച്ചിരിക്കുന്നത്. സാധാരണ സത്യന്‍ ചിത്രങ്ങളില്‍പശ്ചാത്തലമാകുന്ന മിഡില്‍ ക്ലാസില്‍ നിന്നും ഇത്തവണ അല്പം കൂടെ മുന്നോട്ട് പോയിട്ടുണ്ടെന്ന് മാത്രം. മനസ്സിനക്കരെ,അച്ചുവിന്റെ അമ്മ ഉള്‍പ്പെടെ ഒട്ടേറേ മികച്ച തിരക്കഥകള്‍ ഒരുക്കിയിട്ടുള്ള രഞ്ജന്‍ പ്രമോദ് ആണ് എന്നും എപ്പോഴും എന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. നീല്‍ഡി കുഞ്ഞ ആണ് ഛായാഗ്രാഹകന്‍. ആശീര്‍വാദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിര്‍ക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണം നല്‍കിയിരിക്കുന്നു. മാര്‍ച്ച് 27 നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രിയങ്ക ചോപ്ര ഏഷ്യയിലെ ഏറ്റവും സെക്സിയായ വനിത

December 4th, 2014

priyanka-chopra-epathram

ലണ്ടന്‍: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെ ഏഷ്യയിലെ ഏറ്റവും സെക്സിയായ വനിതയായി തിരഞ്ഞെടുത്തു. ലണ്ടന്‍ ആസ്ഥാനമാക്കിയ വീക്ക്‍ലി ന്യൂസ് പേപ്പര്‍ ‘ഈസ്റ്റണ്‍ ഐ’ ആണ് തിരഞ്ഞെടുപ്പിനു നേതൃത്വം നല്‍കിയത്. കഴിഞ്ഞതവണ കത്രീന കൈഫായിരുന്നു ഈ പട്ടം നേടിയത്. ദ്ര്ഷ്ടി ധാമി, സനയ ഇറാനി എന്നീ അഭിനേത്രികളാണ് ഒന്നും രണ്ടും സ്ഥാനത്ത്. കടുത്ത മത്സരത്തില്‍ കത്രീന നാലാംസ്ഥാനത്തേക്ക് പിന്‍‌തള്ളപ്പെട്ടു. കഴിഞ്ഞ ദിവസം മുംബൈയില്‍ സദാചാര പോലീസ് ചമഞ്ഞ യുവാവില്‍ നിന്നും അടിയേറ്റ ഗൌഹര്‍ ഖാന്‍ ആണ് അഞ്ചാം സ്ഥാനത്ത്.

മത്സരത്തില്ാകെ 10 മില്യണ്‍ വോട്ടുകളാണ് രേഖപ്പെടുത്തിയത്. ലോകത്താകമാനം ഉള്ളവര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെ താന്‍ ജേതാവായി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. ലോകത്തിലെ ഏറ്റവും ആകര്‍ഷകയായ വനിത എന്നത് പോലെ തന്നെ പ്രിയങ്ക ഒരു നല്ല ഹൃദയത്തിന് ഉടമയാണെന്ന് ജഡ്ജിംഗ് പാനല്‍ അദ്ധ്യക്ഷന്‍ അസ്ജദ് നാസിര്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

“മൂസക്കായീന്റെ പാത്തു” ഗുരുവായൂരില്‍ വിവാഹിതയായി

October 22nd, 2014

surabhi-lakshmi-wedding-epathram

കോഴിക്കോട്: പ്രേക്ഷക ശ്രദ്ധ ഏറെ പിടിച്ചു പറ്റിയ എം.80 മൂസ എന്ന കോമഡി സീരിയലിലെ നായിക പാത്തുവിനെ അവതരിപ്പിച്ചു വരുന്ന സുരഭി ലക്ഷ്മി വിവാഹിതയായി. കോഴിക്കോട് സ്വദേശി വിപിന്‍ ആണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. വിവാഹ ചടങ്ങില്‍ ബന്ധുക്കളും എം.80 മൂസയിലെ അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു.

ബെസ്റ്റ് ആക്ടര്‍ എന്ന പ്രോഗ്രാമിലൂടെയാണ് സുരഭി ക്യാമറക്ക് മുമ്പില്‍ എത്തിയത് തുടര്‍ന്ന് നിരവധി സീരിയലുകള്‍ക്കൊപ്പം തിരക്കഥ, പകല്‍ നക്ഷത്രങ്ങള്‍, ഗുല്‍‌മോഹര്‍, അയാളും ഞാനും തമ്മില്‍, പുതിയ മുഖം, കഥ തുടര്‍ന്നു, ഏഴു സുന്ദര രാത്രികള്‍ തുടങ്ങി സിനിമകളിലും അഭിനയിച്ചു. എന്നാല്‍ വിനോദ് കോവൂര്‍ നായകനായ എം.80 മൂസ എന്ന സീരിയലില്‍ മൂസയുടെ ഭാര്യ പാത്തുവാണ് സുരഭിയെ പ്രശസ്തയാക്കിയത്. മലബാറിലെ നാട്ടിന്‍ പുറത്തെ സാധാരണക്കാരിയായ ഒരു വീട്ടമ്മയെ തന്മയത്വത്തോടെ ആണ് സുരഭി അവതരിപ്പിച്ചത്. പ്രവാസികള്‍ക്കിടയിലും ഈ കഥാപാത്രം ഏറെ പ്രശംസ പിടിച്ചു പറ്റി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മഞ്ജിമ മോഹന്‍ നായികയായി തിരിച്ചെത്തുന്നു

September 23rd, 2014

film-actress-manjima-mohan-ePathramചെന്നൈ : മലയാള സിനിമയില്‍ ബാല നടിയായി ശ്രദ്ധേയ കഥാപാത്ര ങ്ങള്‍ക്ക് ജീവന്‍ നല്‍കിയ മഞ്ജിമ മോഹന്‍ ഒരു ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുന്നു. വിനീത് ശ്രീനി വാസന്റെ തിരക്കഥ യില്‍ പുതുമുഖ സംവിധായ കനായ പ്രജിത് കാരണവര്‍ ഒരുക്കുന്ന ചിത്ര ത്തിലാണ് നിവിന്‍ പോളി യുടെ നായികയായി മഞ്ജിമ മോഹന്‍ അഭിനയി ക്കുന്നത്.

annum-innum-manjima-mohan-old-and-new-ePathram

അന്നും - ഇന്നും : മഞ്ജിമ മോഹന്‍

മധുര നൊമ്പരക്കാറ്റ്, പ്രിയം തുടങ്ങിയ സിനിമ കളില്‍ ബാല താരമായി മികച്ച പ്രകടനം കാഴ്ച വെച്ച മഞ്ജിമ, പഠനം പൂര്‍ത്തി യാക്കുന്ന തിനായി സിനിമാ രംഗം വിടുക യായി രുന്നു. ‘മധുര നൊമ്പരക്കാറ്റ്’ എന്ന ചിത്ര ത്തിലെ അഭിനയ ത്തിന് ബാല നടിക്കുളള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്.

പ്രമുഖ സിനിമാട്ടോഗ്രാഫറായ വിപിന്‍ മോഹന്‍ – ഗിരിജ ദമ്പതി കളുടെ മകളാണ് മഞ്ജിമ.

- pma

വായിക്കുക: ,

Comments Off on മഞ്ജിമ മോഹന്‍ നായികയായി തിരിച്ചെത്തുന്നു

14 of 49« First...10...131415...2030...Last »

« Previous Page« Previous « ശ്രിന്ദ അഷാബ്‌ പൃഥ്വിരാജിന്റെ നായിക
Next »Next Page » പവിഴമല്ലി ത്തറയില്‍ മേളപ്പൂമഴ തീര്‍ത്ത് ജയറാം »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine