- എസ്. കുമാര്‍
വായിക്കുക: actress, controversy
മുംബൈ: വിവാഹശേഷം ബോളീവുഡില്‍ നിന്നു കുറച്ചുകാലത്തേക്ക് വിട്ടു നിന്ന നേപ്പാള്‍ സുന്ദരി മനീഷ കൊയ്‌രാള തിരിച്ചു വരുന്നു. 1991-ല്‍ റിലീസ് ചെയ്ത സൌദഗറ എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ മനീഷയ്ക്ക് അഭിനയശേഷിയും ഒപ്പം ആരാകവടിവും അവസരങ്ങള്‍ ലഭിക്കുന്നതിനു കാരണമായി . ഖാമോഷി,1942 എ ലൌസ്റ്റോറി തുടങ്ങിയ ചിത്രങ്ങളിലൂടെ ഹിന്ദി സിനിമയില്‍ മനീഷ തന്റെ സാന്നിധ്യം ഉറപ്പിച്ചു. മണിരത്നം സംവിധാനം ചെയ്ത ബോംബെ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിലും മനീഷ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ഇന്ത്യന്‍, ആളവന്താന്‍ എന്നീ കമല ഹാസന്‍ ചിത്രങ്ങളിലും ബാബ എന്ന രജനി കാന്ത് ചിത്രത്തിലും ശ്രദ്ദേയമായ വേഷങ്ങള്‍ ചെയ്തു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഇലക്ട്ര എന്ന ചിത്രത്തിലൂടെ ഇടക്കാലത്ത് മനീഷ മലയാള സിനിമയിലും ഒരു കൈ നോക്കി. ഈ ചിത്രത്തില്‍ നയന്‍ താരയുടെ അമ്മയുടെ വേഷമാണ് മനീഷ ചെയ്തത്. ഹിന്ദി ചിത്രങ്ങളിലൂടെ രണ്ടാം വരനൊരുങ്ങുന്ന മനീഷയ്ക്ക് വീണ്ടും തരംഗം സൃഷ്ടിക്കുവാന്‍ ആകുമെന്ന പ്രതീക്ഷയുണ്ട്.
- എസ്. കുമാര്‍
ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മിനി സ്‌ക്രീനിലെ സൂപ്പര്‍താരമായി മാറിയ രഞ്ജിനി ഹരിദാസ് ഇനി സിനിമയിലേക്കും. നവാഗത സംവിധായകന്‍ രാജേഷ് അമനങ്കര സംവിധാനം ചെയ്യുന്ന എന്‍ട്രി എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിലാണ് രഞ്ജിനി ഹരിദാസ് പോലീസായി വേഷമിടുന്നത്. ഇപ്പോഴത്തെ ജോലി തന്നെ ശരിക്കും ബോറടിപ്പിച്ചതിനാലാണ് കളം മാറ്റി ചവിട്ടുന്നത്. ഇതൊരു പുതിയ പരീക്ഷണമാണ്. ഇതില്‍ വിജയം കണ്ടാല്‍ തുടരും രഞ്ജിനി വ്യക്തമാക്കി.
- ന്യൂസ് ഡെസ്ക്
വായിക്കുക: actress, television
- ലിജി അരുണ്‍
വായിക്കുക: actress, film-festival
ഹോമിയോ ഡോക്ടറായ ഇഖ്‌ബാല്‍ കുറ്റിപ്പുറമാണ് ഡയമണ്ട് നെക്‍ലസിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോഷി സംവിധാനം ചെയ്ത സെവന്‍സ് എന്ന ചിത്രത്തിന്റെ വന്‍ പരാജയത്തിനു ശേഷം ഡോ. ഇഖ്ബാല്‍ കുറ്റിപ്പുറം തിരക്കഥയൊരുക്കുന്ന ഡയമണ്ട് നെക്‍ലസ്. സെവന്‍സ് ഫുഡ്‌ബോളും കൊട്ടേഷനുമെല്ലാം പശ്ചാത്തലമാക്കി യുവതാരങ്ങളെ അണിനിരത്തി ചെയ്ത സെവന്‍സ് പ്രതീക്ഷിച്ച നിലവാരമില്ലാത്തതിനാല്‍ പ്രേക്ഷകര്‍ തിരസ്കരിക്കുകയായിരുന്നു
- ന്യൂസ് ഡെസ്ക്
വായിക്കുക: actress, filmmakers