ബാരി മികച്ച ചിത്രം; വിദ്യാബാലന്‍ മികച്ച നടി

March 7th, 2012
Vidya Balan-epathram
ന്യൂഡല്‍ഹി: അന്‍പത്തൊമ്പതാമത്  ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളിയായ കെ. പി. സുവീരന്‍ സംവിധാനം ചെയ്ത ബാരിയും മറാത്തി ചിത്രമായ ദേവൂളും മികച്ച ചിത്രങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.   ദേവൂള്‍ എന്ന  മറാത്തി ചിത്രത്തിലെ അഭിനയത്തിന് ഗിരീഷ് കുല്‍ക്കര്‍ണ്ണിയെ മികച്ച നടനായി തിരഞ്ഞെടുത്തു. ഡെര്‍ട്ടി പിക്‍ച്ചര്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള പുരസ്കാരം വിദ്യാബാലന്‍ കരസ്ഥമാക്കി. അന്തരിച്ച പ്രശസ്ത നടി സില്‍ക്ക് സ്മിതയുടെ ജീ‍വിതത്തെ പശ്ചാത്തലമാക്കി നിര്‍മ്മിച്ച ഡെര്‍ട്ടി പിക്‍ചറ് വന്‍ വിജയമായിരുന്നു.
ലിപിയില്ലാത്ത ഭാഷയായ ബ്യാരിയില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ചിത്രമാണ് ബ്യാരി. കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലെ ആളുകള്‍ക്കിടയിലെ സംസാര ഭാഷയാണ് ബ്യാരി.ഈ ചിത്രത്തിലെ  നാദിറ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ തൃശ്ശൂര്‍ സ്വദേശിയായ മല്ലിക ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായി.  മലയാളീയായ ഷെറി സംവിധാനം ചെയ്ത ‘ആദിമധ്യാന്ത‘ ത്തിനും പ്രത്യേക പരാമര്‍ശമുണ്ട്. ജനപ്രിയ ചിത്രമായി അഴഗാര്‍ സ്വാമിയിന്‍ കുതിരൈ എന്ന തമിഴ് ചിറ്റ്ഹ തിരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രത്തില്‍ അഭിനയിച്ച അപ്പുക്കുട്ടിയാണ് മികച്ച സഹനടന്‍. ആന്റ് വി പ്ലേ ഓണ്‍ ആണ്‌ നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ മികച്ച ചിത്രം.
രഞ്ജിത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിയാണ് മികച്ച മലയാള ചിത്രം. കുട്ടികള്‍ക്കുള്ള ചിത്രത്തിനുള്ള പുരസ്കാരം  ചില്ലര്‍ പാര്‍ട്ടിക്കാണ്.  മികച്ച ചലച്ചിത്ര ഗന്ഥമായി ആര്‍.ഡി ബര്‍മന്‍ ദ് മാന്‍ ഓഫ് ദ് മ്യൂസിക് തിരഞ്ഞെടുത്തു. ചലച്ചിത്ര നിരൂപകനുള്ള പുരസ്കാരം ആസ്സാമി എഴുത്തുകാ‍രനായ മനോജ് ഭട്ടാചാര്യക്ക് ലഭിച്ചു. രോഹിണി ഹട്ടങ്കടി അധ്യക്ഷയായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

നടി അല്‍‌ഫോണ്‍സ ആത്മഹത്യക്ക് ശ്രമിച്ചു

March 6th, 2012
alphonsa-epathram
ചെന്നൈ: രജനീകാന്ത്, മോഹന്‍ ലാല്‍ തുടങ്ങി മെഗാസ്റ്റാറുകളുടെ ചിത്രങ്ങളില്‍ ഐറ്റം ഡാന്‍സ് നടത്തി ശ്രദ്ധിക്കപ്പെട്ട നര്‍ത്തകിയും തെന്നിന്ത്യന്‍ നടിയുമായ അല്‍‌ഫോണ്‍സ ആത്മഹത്യക്ക് ശ്രമിച്ചു. ആല്‍‌ഫോണ്‍സയുടെ ലിവിങ്ങ് പാര്‍ട്ട്‌ണര്‍ എന്നറിയപ്പെട്ടിരുന്ന ചലച്ചിത്ര നര്‍ത്തകന്‍ വിനോദ് കുമാര്‍ തിങ്കളാഴ്ച പുലര്‍ച്ചെ തൂങ്ങി മരിച്ചിരുന്നു. ഇയാളുടെ മരണത്തെ  തുടര്‍ന്ന് മനം നൊന്താണ് നടി  വിരുമ്പാക്കത്തുള്ള ഫ്ലാറ്റില്‍ ഉറക്ക ഗുളികള്‍ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് കരുതുന്നു. ആല്‍‌ഫോണ്‍സയെ പിന്നീട് വടപളനിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ വിവാഹിതയായിരുന്ന അല്‍‌ഫോണ്‍സ പിന്നീട് ഭര്‍ത്താ‍വുമായി വേര്‍ പിരിയുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി വിനോദിനൊപ്പമാണ് നടി താമസിച്ചിരുന്നത്. ദുബായില്‍ ഒരു പ്രോഗ്രാമ്മില്‍പങ്കെടുത്ത് തിങ്കളാ‌ഴ്ച പുലര്‍ച്ചെയാണ് അല്‍‌ഫോണ്‍സ മടങ്ങിയെത്തിയത്.  ഫ്ലാറ്റില്‍ എത്തിയ അല്‍‌ഫോണ്‍സ വിനോദുമായി വഴക്കിട്ടിരുന്നതായും പറയപ്പെടുന്നു. വിനോദിന്റെ മരണവുമായി ബന്ധപ്പെട്ട് അല്‍‌ഫോണ്‍സയെ പോലീസ് ചോദ്യം ചെയ്തിരുന്നു.
രജനീകാന്ത് നായകനായ ‘ബാഷ“യില്‍ ആല്‍‌ഫോണ്‍സ അവതരിപ്പിച്ച ഐറ്റം ഡാന്‍സ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ ലാലിന്റെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റായ “നരസിംഹം” എന്ന ചിത്രത്തിലും നടി മാദകനൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ഇടക്കാലത്ത് അവസരം കുറഞ്ഞതോടെ എണ്ണത്തോണി പോലുള്ള ബി ഗ്രേഡ് ചിത്രങ്ങളിലും ആല്‍‌ഫോണ്‍സ പ്രത്യക്ഷപ്പെട്ടിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

1 അഭിപ്രായം »

അടിപിടിക്കേസില്‍ പത്മശ്രീ സെയ്‌ഫ് അലിഖാനു ജാമ്യം

February 25th, 2012

saif-ali-khan-epathram

മുംബൈ : താജ് ഹോട്ടലില്‍ അടിപിടി ഉണ്ടാക്കിയ ബോളിവുഡ് താരം പത്മശ്രീ സെയ്‌ഫ് അലിഖാനെ മുംബൈ പോലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു. താജിലെ വാസാബി റസ്റ്റോറന്റില്‍ വച്ച് വ്യവസായിയായ ഇഖ്ബാല്‍ ശര്‍മ്മയേയും കുടുംബത്തേയും മര്‍ദ്ദിച്ച കേസില്‍ ആയിരുന്നു അറസ്റ്റ്. ബോളിവുഡ് നടിമാരായ കരീന കപൂര്‍, മലൈക അറോറ, മലൈകയുടെ സഹോദരി അമൃത അറോറ തുടങ്ങി ചില സുഹൃത്തുക്കള്‍ക്കൊപ്പം റസ്റ്റോറന്റില്‍ എത്തിയ സെയ്ഫിന്റെയും സുഹൃത്തുക്കളുടേയും ഉച്ചത്തിലുള്ള ശബ്ദ കോലാഹലം തൊട്ടടുത്ത ടേബിളില്‍ ഇരുന്നിരുന്ന ഇഖ്‌ബാല്‍ ശര്‍മ്മയ്ക്കും കുടുംബത്തിനും അസഹനീയമായി. ഇതിനെ തുടര്‍ന്ന് ശബ്ദം താഴ്ത്തി സംസാരിക്കുവാന്‍ അവര്‍ അഭ്യര്‍ഥിച്ചു. ഇത് വക്ക് തര്‍ക്കത്തിലേക്ക് നയിക്കുകയും ക്ഷുഭിതനായ പത്മശ്രീ സെയ്ഫ് അലിഖാന്‍ ഇഖ്‌ബാലിനെയും കൂടെ ഉണ്ടായിരുന്നവരേയും മര്‍ദ്ദിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. മര്‍ദ്ദനമേറ്റ ഇഖ്‌ബാലിന്റെ മൂക്കിന്റെ പാലം തകര്‍ന്നു. പരിക്കേറ്റ ഇദ്ദേഹത്തെ ജി. ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇഖ്‌ബാല്‍ സെയ്ഫിനെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പത്മപ്രിയ ഗ്ലാമര്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു

February 20th, 2012
padmapriya-epathram

ഐറ്റം നമ്പറുകള്‍ ചെയ്യുവാന്‍ താന്‍ തയ്യാറാണെന്ന് നടി പത്മ പ്രിയ. ബോളിവുഡ്ഡില്‍ കത്രീന കൈഫ് ചെയ്ത ചിക്ക്നി ചമേലി, ദബാംഗിലെ  മുന്നി ബദ്നാം പോലെ ഉള്ള ഐറ്റം നമ്പറുകളാണ് താന്‍ ചെയ്യുവാന്‍ ഇഷ്ടപ്പെടുന്നതെന്ന് അവര്‍ പറഞ്ഞു. അന്യഭാഷകളില്‍ അമിതമായ ഗ്ലാമര്‍ പ്രദര്‍ശനത്തിനു തയ്യാറാകുന്ന നടിമാര്‍ പലരും മലയാളത്തില്‍ അത്തരം വേഷങ്ങള്‍ ചെയ്യാറില്ല. ഏതു പ്രായത്തിലുള്ള നടന്മാര്‍ക്കൊപ്പം അഭിനയിക്കുവാനും താന്‍ തയ്യാറാണെന്ന് പത്മപ്രിയ പറഞ്ഞു. മലയാളത്തില്‍ നിരവധി നല്ല കഥാപത്രങ്ങളെ പത്മ പ്രിയ അഭിനയിച്ച്  കഴിവു തെളിയിച്ചിട്ടുള്ള നടിയാണ് പത്മപ്രിയ. പഴശ്ശിരാജയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ചിത്രത്തില്‍ പത്മപ്രിയ സ്വന്തം ശബ്ദത്തില്‍ തന്നെയാണ് ഡബ്ബ് ചെയ്തത്. ഗ്ലാമര്‍ പ്രദര്‍ശനത്തിനും ഐറ്റം നമ്പറുകള്‍ക്കും തയ്യാറാണെന്ന പത്മപ്രിയയുടെ വെളിപ്പെടുത്തല്‍ കൂടുതല്‍  വേഷങ്ങള്‍ ലഭിക്കുവാന്‍ സാധ്യത ഒരുക്കും എന്നാണ് കരുതപ്പെടുന്നത്

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

നിത്യാമേനോന്‍ ചിത്രങ്ങള്‍ക്കും വിലക്ക്

February 13th, 2012
nithya_menon-epathram
നടി നിത്യാമേനോന്‍ അഭിനയിച്ച ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതിനു വിതരണക്കാരുടെ വിലക്ക്. ഉസ്താദ് ഹോട്ടല്‍, ബാച്ചിലേഴ്സ് പാര്‍ട്ടി തുടങ്ങിയ ചിത്രങ്ങളുടെ റിലീസിങ്ങിനെ വിലക്ക് ബാധിക്കും. ടി. കെ. രാ‍ജീവ് കുമാര്‍ സംവിധാനം ചെയ്ത് ചിത്രത്തിന്റെ ഷൂട്ടിങ്ങ് സ്ഥലത്തെത്തിയ ചില നിര്‍മ്മാതാക്കളെ കാണുവാന്‍ വിസ്സമതിച്ചതിനെ തുടര്‍ന്നാണ് പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ വിലക്ക് നിലനില്‍ക്കും‌മ്പോള്‍ നടിയെ അഭിനയിപ്പിച്ചതാണ് വിതരണക്കാരെ ചൊടിപ്പിച്ചത്. തനിക്കു നേരെ ഉള്ള നിര്‍മ്മാതാക്കളുടെ വിലക്ക് ബാലിശവും അപക്വവുമാണെന്നാണ് നിത്യാമേനോന്‍ നേരത്തെ പ്രതികരിച്ചിരുന്നത്. ഷൂട്ടിങ്ങിനിടെ ആരോ കാണാന്‍ വന്നപ്പോള്‍ പിന്നീട് കാണാമെന്ന് പറഞ്ഞത് തെറ്റല്ലെന്നും സ്വന്തം പ്രൊഫഷനെ മാനിക്കുന്നതിനാലാണ് അങ്ങനെ ചെയ്തതെന്നും നിത്യ വ്യക്തമാക്കിയിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

34 of 49« First...1020...333435...40...Last »

« Previous Page« Previous « കൈക്കുടുന്ന നിറയെ മധുര ഗീതങ്ങള്‍ നല്‍കിയ പുത്തഞ്ചേരി
Next »Next Page » ഹോളിവുഡിലെ ആക്ഷന്‍ ഹീറോകള്‍ ഒന്നിക്കുന്നു. »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine