നിത്യാമേനോന്‍ ചിത്രങ്ങള്‍ക്കും വിലക്ക്

February 13th, 2012
nithya_menon-epathram
നടി നിത്യാമേനോന്‍ അഭിനയിച്ച ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതിനു വിതരണക്കാരുടെ വിലക്ക്. ഉസ്താദ് ഹോട്ടല്‍, ബാച്ചിലേഴ്സ് പാര്‍ട്ടി തുടങ്ങിയ ചിത്രങ്ങളുടെ റിലീസിങ്ങിനെ വിലക്ക് ബാധിക്കും. ടി. കെ. രാ‍ജീവ് കുമാര്‍ സംവിധാനം ചെയ്ത് ചിത്രത്തിന്റെ ഷൂട്ടിങ്ങ് സ്ഥലത്തെത്തിയ ചില നിര്‍മ്മാതാക്കളെ കാണുവാന്‍ വിസ്സമതിച്ചതിനെ തുടര്‍ന്നാണ് പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ വിലക്ക് നിലനില്‍ക്കും‌മ്പോള്‍ നടിയെ അഭിനയിപ്പിച്ചതാണ് വിതരണക്കാരെ ചൊടിപ്പിച്ചത്. തനിക്കു നേരെ ഉള്ള നിര്‍മ്മാതാക്കളുടെ വിലക്ക് ബാലിശവും അപക്വവുമാണെന്നാണ് നിത്യാമേനോന്‍ നേരത്തെ പ്രതികരിച്ചിരുന്നത്. ഷൂട്ടിങ്ങിനിടെ ആരോ കാണാന്‍ വന്നപ്പോള്‍ പിന്നീട് കാണാമെന്ന് പറഞ്ഞത് തെറ്റല്ലെന്നും സ്വന്തം പ്രൊഫഷനെ മാനിക്കുന്നതിനാലാണ് അങ്ങനെ ചെയ്തതെന്നും നിത്യ വ്യക്തമാക്കിയിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇറാനിയന്‍ നടിക്ക് രാജ്യത്ത് വിലക്ക്

January 23rd, 2012
Golshifteh-Farahani-epathram
മദാം ലെ ഫിഗാരോ എന്ന ഫഞ്ച് മാഗസിനു വേണ്ടി അര്‍ദ്ധനഗ്നയായി ഫോട്ടോഷൂട്ടില്‍ പങ്കെടുത്ത പ്രമുഖ ഇറാനിയന്‍ നടി ഗോത്ഷിഫ്തെ ഫറഹാനിയക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ വിലക്ക്. ചിത്രം വിവാദമായതിനെ തുടര്‍ന്നാണ് ഇറാനിയന്‍ ഭരണ കൂടം നടിയ്ക്കെതിരെ കര്‍ശനമായ നിലപാടെടുത്തത്. ചിത്രം ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയായിലും വന്നിരുന്നു. വിലക്കു സംബന്ധിച്ച് നടി തന്നെയാണ് വെളിപ്പെടുത്തിയത്. ഇറാനു കലാകാരന്മാരെയോ അഭിനേതാക്കളേയോ ആവശ്യമില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്നാണ്  ഇരുപത്തെട്ടുകാരിയായ ഈ ഇറാനിയന്‍ നടി പ്രതികരിച്ചത്. മികച്ച അഭിനേത്രിയെന്ന നിലയില്‍ ലോകമെമ്പാടും ഏറെ ആരാധകരുള്ള നടിയാണ് ഫറഹാനി.
1998-ല്‍ റിലീസ് ചെയ്ത ദ പിയര്‍ ട്രീ എന്ന ചിത്രത്തിലൂടെയാണ് ഫറഹാനി സിനിമയില്‍ എത്തുന്നത്. ചിത്രത്തിലെ അഭിനയത്തിനു നിരവധി രാജ്യാന്തര പുരസ്കാരങ്ങള്‍ അവരെ തേടിയെത്തി. ടൈറ്റാനിക്ക് ഫെയിം ലിയാനാര്‍ഡോ ഡി കാപ്രിയക്കും റസ്സല്‍ ക്രോക്കും ഒപ്പം ഫറഹാനി അഭിനയിച്ച ബോഡി ഓഫ് ലൈസ് എന്ന ഹോളിവുഡ്ഡ് ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രമുഖ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിയുടെ  ചിത്രങ്ങളിലും ഫറഹാനി അഭിനയിച്ചിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട്  കടുത്ത നിയന്ത്രണങ്ങളാണ് ഇറാനില്‍ ഉള്ളത്. ഒട്ടേറേ പ്രതിസന്ധികള്‍ തരണം ചെയ്ത് നിര്‍മ്മിക്കപ്പെടുന്ന ഇറാനിയന്‍ ചിത്രങ്ങള്‍ അന്താരാഷ്ട്ര മേളകളില്‍ ഏറെ പുരസ്കാരങ്ങളും പ്രശംസയും നേടാറുമുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സിനിമ സീരിയല്‍ നടി കൃപ വിവാഹിതയാകുന്നു

January 16th, 2012
kripa malayalam actress-epathram
സിനിമ സീരിയല്‍ നടി കൃപ വിവാഹിതയാകുന്നു. അന്തരിച്ച പ്രശസ്ത കവിയും ഗാനരചയിതാവുമായ മുല്ലനേഴിയുടെ മകന്‍ പ്രദീപന്‍ മുല്ലനെഴിയാണ് വരന്‍.സിനിമ സീരിയല്‍ രംഗത്തെ ജോലിക്കിടയില്‍ പരിചയം പ്രണയമായി മാറുകയായിരുന്നു. വരുന്ന ഓണത്തോടനുബന്ധിച്ചായിരിക്കും വിവാഹം. മുല്ലനേഴി മഷ്ടെ വിയോഗം കാരണം വിവാഹ ചടങ്ങുകള്‍ ലളിതമാക്കാനാണ് ഉദ്ദേശിക്കുന്നത്.

സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുകയാണ് പ്രദീപന്‍. സൂഫി പറഞ്ഞ കഥ, പുലിജന്മം തുടങ്ങിയ ചിത്രങ്ങളില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നടി രമാദേവിയുടെ മകളായ കൃപ ചിന്താവിഷ്ടയായ ശ്യാമളയിലൂടെ ബാലതാരമായാണ്  സിനിമയില്‍ എത്തിയത്. ചിത്രത്തില്‍ കൃപ അവതരിപ്പിച്ച കഥാ‍പാത്രത്തിന്റെ അയ്യോ അച്ഛാ പോകല്ലേ എന്ന ഡയലോഗ് ഏറെ ശ്രദ്ധിക്കപ്പെട്ടു. ബാലതാരമായും തുടര്‍ന്ന് നായികയായും നിരവധി ചിത്രങ്ങളില്‍ കൃപ അഭിനയിച്ചിട്ടുണ്ട്

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

നടി ധന്യ മേരി വര്‍ഗ്ഗീസ് വിവാഹിതയായി

January 9th, 2012

dhanya-mary-varghese-marriage-epathram

തിരുവനന്തപുരം: പ്രമുഖ ചലച്ചിത്ര നടിയും മോഡലുമായ ധന്യ മേരി വര്‍ഗ്ഗീസ് വിവാഹിതയായി. നടനും നര്‍ത്തകനും ബിസിനസ്സു കാരനുമായ ജോണ്‍ ആണ് വരന്‍. തിരുവനന്തപുരം പാളയം എല്‍. എം. എസ്. പള്ളിയില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ ചടങ്ങില്‍ പങ്കെടുത്തിരുന്നത്. കൂത്താട്ടുകുളം ഇടയാര്‍ വര്‍ഗ്ഗീസിന്റേയും ഷീബയുടെയും മകളാണ് ധന്യ. തലപ്പാവ്, വൈരം, കേരള കഫേ തുടങ്ങിയ സിനിമകളില്‍ ധന്യ മേരി വര്‍ഗ്ഗീസ് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കണ്ണിമറ്റം ജേക്കബ് സാംസണിന്റേയും ലളിതയുടെയും മകനായ ജോണ്‍ കെട്ടിട നിര്‍മ്മാണ കമ്പനി നടത്തുകയാണ്. അമൃത ചാലനിലെ സൂപ്പര്‍ ഡാന്‍സര്‍ പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട ജോണ്‍ ടൂര്‍ണ്ണമെന്റ് എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സംവൃതാ സുനില്‍ വിവാഹിതയാകുന്നു

January 7th, 2012

samvritha-sunil-epathram

യുവ നടികളില്‍ ശ്രദ്ധേയായ സംവൃതാ സുനില്‍ വിവാഹിതയാകുന്നു. കാലിഫോര്‍ണിയയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന കോഴിക്കോട്‌ സ്വദേശി അഖില്‍ ആണ്‌ വരന്‍. ദുബായില്‍ ഏഷ്യാനെറ്റ്‌ ഫിലിം അവാര്‍ഡ്‌ ഷോയ്‌ക്കെത്തിയപ്പോഴാണ്‌ സംവൃത മാധ്യമങ്ങളോട്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. ‘വിവാഹം ഉടനുണ്ടാകും മെന്നും എന്നാല്‍ തീയതി നിശ്‌ചയിച്ചിട്ടില്ലെന്നും സംവൃത പറഞ്ഞു. വിവാഹശേഷം അഭിനയം തുടരണമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും, ഭര്‍ത്താവിന്റെ പിന്തുണയുണ്ടെങ്കില്‍ അഭിനയരംഗത്തു തുടരുമെന്നും സംവൃത കൂട്ടിച്ചേര്‍ത്തും.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

35 of 49« First...1020...343536...40...Last »

« Previous Page« Previous « വെള്ളരി പ്രാവിന്‍റെ ചങ്ങാതിയായ പാട്ടുകാരന്‍
Next »Next Page » നടി ധന്യ മേരി വര്‍ഗ്ഗീസ് വിവാഹിതയായി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine