രതിനിര്‍വ്വേദം റിലീസിംഗ് നീട്ടി

June 2nd, 2011

rathi-nirvedham-swetha-epathram
ചലച്ചിത്ര പ്രേമികള്‍ ഏറെ പ്രതീക്ഷ യോടെ കാത്തിരിക്കുന്ന രതിനിര്‍വ്വേദ ത്തിന്‍റെ റിലീസിംഗ് ജൂണ്‍ 10 ലേക്കു മാറ്റി.

ജൂണ്‍ 3 ന് ചിത്രം റിലീസ് ചെയ്യും എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. മലയാള ത്തിലെ എക്കാല ത്തെയും ഹിറ്റ്‌ ചിത്ര ങ്ങളില്‍ ഒന്നായ ‘രതിനിര്‍വ്വേദം’ എന്ന ചിത്ര ത്തിന്‍റെ റീമേക്ക് കേരള ത്തിലെ അറുപതോളം തീയേറ്ററു കളിലാണ് പ്രദര്‍ശന ത്തിന് എത്തുക. പ്രശസ്ത സംവിധായകന്‍ ഭരതന്‍ 1978 ല്‍ സംവിധാനം ചെയ്ത രതിനിര്‍വ്വേദ ത്തിന് പുതിയ രൂപവും ഭാവവും നല്‍കുന്നത് ടി. കെ. രാജീവ് കുമാര്‍.

swetha-menon-rathi-nirvedham-epathram

അന്ന് ജയഭാരതി അവതരിപ്പിച്ച് യുവ മനസ്സു കളെ കോരിത്തരിപ്പിച്ച രതി ചേച്ചി യുടെ റോളില്‍ ഇന്ന്‍ ശ്വേത മേനോന്‍ എത്തുമ്പോള്‍ കൃഷണ ചന്ദ്രന്‍ അവതരിപ്പിച്ച നായകനായ പപ്പു എന്ന കഥാപാത്രം ഇന്ന് ചെയ്യുന്നത് ശ്രീജിത്ത്.

poster-rathi-nirvedham-epathram

നീലത്താമര ക്ക് ശേഷം രേവതി കലാമന്ദിറിന്‍റെ ബാനറില്‍ മേനകാ സുരേഷ്‌ കുമാര്‍ നിര്‍മ്മിക്കുന്ന രതിനിര്‍വ്വേദ വും ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം പിടിക്കും എന്നാണു പ്രതീക്ഷ.

- pma

വായിക്കുക: ,

1 അഭിപ്രായം »

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

May 22nd, 2011

salim-kumar-kavya-madhavan-epathram

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ‘ആദാമിന്റെ മകന്‍ അബു’ എന്ന ചിത്രത്തിലെ അബുവിനെ അവതരിപ്പിച്ച സലിം കുമാറിനെ മികച്ച നടനായും ഗദ്ദാമയിലെ അഭിനയത്തിന് കാവ്യ മാധവനെ നടിയായും തിരഞ്ഞെടുത്തു. ‘ആദാമിന്റെ മകന്‍ അബു’ വിന് കഴിഞ്ഞ ആഴ്ച ദേശിയ അവാര്‍ഡ്‌ ലഭിച്ചിരുന്നു. ഗ്രീക്ക് മിത്തോളജിയെ ആസ്ദപമാക്കി ഒരുക്കിയ ‘ഇലക്ട്ര’യിലൂടെ ശ്യാമ പ്രസാദ് മികച്ച സംവിധായകനായി.

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ‘മകര മഞ്ഞ്’ ആണ് മികച്ച രണ്ടാമത്തെ കഥാചിത്രം. ‘ടി. ഡി. ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് VI ബി’ യിലെ അഭിനയത്തിന് ബിജു മേനോന്‍ മികച്ച രണ്ടാമത്തെ നടനായും സത്യന്‍ അന്തിക്കാടിന്റെ ‘കഥ തുടരുന്നു’ എന്ന സിനിമയിലെ വേഷത്തിലൂടെ മംമ്ത മോഹന്‍ദാസ് മികച്ച രണ്ടാമത്തെ നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

രഞ്ജിത് സംവിധാനം ചെയ്ത ‘പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് ‘ ആണ് ജനപ്രിയ ചിത്രം. ‘യുഗപുരുഷ’ നിലെ തലൈവാസല്‍ വിജയ്, ‘ചിത്രസൂത്രം’ ഒരുക്കിയ വിപിന്‍ വിജയ്, ‘ആത്മകഥ’ സംവിധാനം ചെയ്ത പ്രേംലാല്‍ എന്നിവര്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. ബുദ്ധദേവ് ദാസ് ഗുപ്ത അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ : താരങ്ങള്‍ ഭൂമിയില്‍

May 1st, 2011

rima-kallingal-epathram

എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനായി മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്‍ നടത്തിയ നിരാഹാര സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മലയാള സിനിമാ താരങ്ങളും പ്രവര്‍ത്തകരും രംഗത്തെത്തിയത് കൌതുകകരമായി.

അടുത്ത കാലത്ത്‌ കേരളം കണ്ട ഏറ്റവും കടുത്ത പാരിസ്ഥിതിക സാമൂഹ്യ ദുരന്തത്തിന് എതിരെ പ്രതികരിക്കാന്‍ ഏറ്റവും ശക്തമായ മാധ്യമമായ സിനിമാ ലോകം തയ്യാറാവാഞ്ഞതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

സംഗീത സംവിധായകന്‍ ബിജിപാല്‍ സംവിധായകന്‍ ആഷിഖ്‌ അബുവിന് അയച്ച ഒരു എസ്. എം. എസ്. സന്ദേശത്തോടെ ആണ് സംഭവങ്ങളുടെ തുടക്കം.  നമുക്കും മുഖ്യമന്ത്രിയുടെ നിരാഹാരത്തില്‍ പങ്കെടുത്താലോ എന്ന ഈ സന്ദേശം പെട്ടെന്നാണ് ഫോര്‍വേഡ് ചെയ്യപ്പെട്ട് സിനിമാക്കാരുടെ മുഴുവനും മൊബൈല്‍ ഫോണുകളില്‍ തെളിഞ്ഞത്.

സിനിമാ നടി റീമ കല്ലിങ്കല്‍ ആണ് ആദ്യം മറൈന്‍ ഡ്രൈവില്‍ എത്തി സിനിമാക്കാരുടെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ഐക്യദാര്‍ഢ്യം ഉറപ്പാക്കിയത്.  ഒരു ദിവസം നിരാഹാരം ഇരിക്കുക എന്ന ചെറിയ കാര്യമെങ്കിലും ചെയ്യണം എന്ന് ആഷിഖ്‌ ഭായ്‌ വിളിച്ചു പറഞ്ഞപ്പോള്‍ തനിക്ക് തോന്നി എന്ന് റീമ പറഞ്ഞു.

ഫെഫ്ക യുടെ നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന്‌ നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പലരും തങ്ങളുടേതായ നിലയില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണ് ചെയ്തത്. സംവിധായകരായ ലാല്‍ ജോസ്‌, ബി. ഉണ്ണികൃഷ്ണന്‍, അമല്‍ നീരദ്‌, കമല്‍, അന്‍വര്‍ റഷീദ്‌ എന്നിവരും അഭിനേതാക്കളായ കാവ്യാ മാധവന്‍, ഭാവന, അര്‍ച്ചന കവി, ആസിഫ്‌ അലി എന്നിവരുമൊക്കെ ആഷിഖ്‌ അബു പറഞ്ഞതനുസരിച്ച് നിരാഹാര സമരത്തില്‍ പങ്കു ചേര്‍ന്നു. പെട്ടെന്നുള്ള പരിപാടി ആയതിനാല്‍ പലര്‍ക്കും സംഭവ സ്ഥലത്ത് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. എന്നാലും തങ്ങളുടെ ജോലി സ്ഥലത്തും ഷൂട്ടിംഗ് ലൊക്കേഷനുകളിലും പ്രവര്‍ത്തന നിരതരായി തന്നെ പലരും നിരാഹാരത്തില്‍ പങ്കെടുത്തു.

മോഹന്‍ലാല്‍ തന്റെ ബ്ലോഗിലെ ഏറ്റവും പുതിയ പോസ്റ്റില്‍ എന്‍ഡോസള്‍ഫാന്‍ വിഷയത്തെ കുറിച്ച് പ്രതിപാദിച്ചത് ഈ പ്രശ്നത്തില്‍ കൂടുതല്‍ ജന ശ്രദ്ധ ആകര്‍ഷിക്കുവാന്‍ സഹായകരമായി.

സുരേഷ് ഗോപി മുഖ്യമന്ത്രി യുടെ സമര പന്തലില്‍ എത്തി അദ്ദേഹത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

നടി ശ്വേതയുടെ പരാതിയില്‍ മുസ്ലി പവര്‍ ഉടമ അറസ്റ്റില്‍

April 28th, 2011

shweta-menon-in-musli-power-advertisement

കൊച്ചി: അനുമതി ഇല്ലാതെ ശ്വേതാ മേനോന്റെ ചിത്രം പരസ്യത്തിനായി ഉപയോഗി ച്ചതിനെതിരെ നല്‍കിയ പരാതിയില്‍ മുസ്‌ലി പവര്‍ എക്സ്ട്രായുടെ നിര്‍മ്മാതാവ് കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് എം. ഡി. കെ. സി. എബ്രഹാമിനെ സെന്‍‌ട്രല്‍ പോലീസ് അറസ്റ്റു ചെയ്തു. കയം എന്ന സിനിമയുടെ പോസ്റ്ററില്‍ ശ്വേതാ മേനൊന്റെ ചിത്രത്തിനരികെ ഉത്തേജക മരുന്നെന്ന് പറയപ്പെടുന്ന മുസ്‌ലി പവറിന്റെ പരസ്യം നല്‍കിയതാണ് വിവാദമായത്. ഇതിനെ ചോദ്യം ചെയ്ത് നടി ശ്വേതാ മേനോന്‍ അഡ്വ. സി. പി. ഉദയഭാനു മുഖാന്തിരം സി. ജെ. എം. കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു കെ. സി. എബ്രഹാമിനെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. തന്റെ അനുമതിയി ഇല്ലെന്നു മാത്രമല്ല പ്രസ്തുത പരസ്യം തെറ്റിദ്ധാരണാ ജനകമാണെന്നും, സ്തീകളെ മോശമായി ചിത്രീകരിക്കുന്നു എന്നും ശ്വേത നേരത്തെ പറഞ്ഞിരുന്നു.

kayam-shwetha-menon-epathram

നടന്‍ ബാലയും ശ്വേത മേനോനും ആയിരുന്നു നായികാ നായകന്മാരായി “കയ“ ത്തില്‍ അഭിനയിച്ചിരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

കാവ്യക്ക് പരീക്ഷക്കാലം

April 25th, 2011

kavya-madhavan-vote-epathram

ആലുവ: നടി കാവ്യാ മാധവന് ഇത് പരീക്ഷയുടെ കാലം. സിനിമാ രംഗത്ത് സജീവമായതിനെ തുടര്‍ന്ന് ഇടയ്ക്ക് നിലച്ചു പോയ പഠനമാണ് കാവ്യ ഓപ്പണ്‍ സ്കൂള്‍ വഴി പൂത്തിയാക്കുവാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം എടത്തല അല്‍ അമീന്‍ സ്കൂളിലാണ് കാവ്യ നാഷണല്‍ ഇസ്ന്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിന്റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. പിതാവ് മാധവനൊപ്പമാണ് കാവ്യ പരീക്ഷയെഴുതുവാന്‍ എത്തിയത്. ഉച്ചക്ക് രണ്ടരയോടെയായിരുന്നു പരീക്ഷ.

പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ സിനിമയില്‍ ബാലതാരമായി തുടക്കം കുറിച്ച കാവ്യ ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായി മാറിയത്. തുടര്‍ന്ന് സിനിമയുടെ തിരക്കുകള്‍. വിവാഹ ശേഷം സിനിമ നിര്‍ത്തിയെങ്കിലും ഭര്‍ത്താവ് നിഷാലുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചു. തുടര്‍ന്ന് വീണ്ടും സിനിമയില്‍ സജീവമായ കാവ്യ അഭിനയിച്ച ക്രിസ്ത്യന്‍ ബ്രദേഴ്സും, ചൈനാ ടൌണും തീയേറ്ററുകളില്‍ ഹിറ്റായി ക്കൊണ്ടിരിക്കുകയാണ്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

41 of 49« First...1020...404142...Last »

« Previous Page« Previous « ഏഷ്യാവിഷന്‍ പുരസ്കാരം ടി. എന്‍. ഗോപകുമാറിന്
Next »Next Page » പൃഥ്വിരാജ് വിവാഹിതനായി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine