എലിസബത്ത് ടെയ്‌ലര്‍ അന്തരിച്ചു

March 24th, 2011

elizabeth_taylor-epathram

ലോസ് ഏഞ്ചല്സ്: ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന വിഖ്യാത ഹോളിവുഡ് നടി എലിസബത്ത് ടെയ്‌ലര്‍ (79) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരു മാസമായി ആശുപത്രിയില്‍ ആയിരുന്നു. 

1958 മുതല്‍ 61 വരെ തുടര്‍ച്ചയായി നാലു വര്‍ഷം ഓസ്‌കാര്‍ നാമ നിര്‍ദേശം ലഭിച്ച ടെയ്‌ലര്‍ക്ക്  ബട്ടര്‍ഫീല്‍ഡ് എയ്റ്റ്, ഹൂ ഈസ് അഫ്രെയ്ഡ് ഓഫ് വിര്‍ജീനിയ വൂള്‍ഫ് എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് ഓസ്‌കാര്‍ ജേതാവാക്കിയത്.

1932 ഫെബ്രുവരി 27-ന് ഫ്രാന്‍സിസ് ലെന്‍ ടെയ്‌ലറുടെയും സാറാ സോതേണ്‍ എന്ന നടിയുടെയും മകളായി പിറന്ന ടെയ്‌ലര്‍ ‘ദെയര്‍സ് വണ്‍ ബോണ്‍ എവ്‌രി മിനിറ്റ്’ എന്ന സിനിമയിലൂടെ ബാല താരമായി സിനിമയിലെത്തി. 1994-ല്‍ അഭിനയിച്ച ‘ദ ഫ്‌ളിന്‍റ്‌ സ്റ്റോണ്‍സ്’ ആണ് അവസാന ചിത്രം. നടന്‍ റിച്ചാര്‍ഡ് ബര്‍ട്ടനോടൊപ്പമുള്ള അവരുടെ ചിത്രങ്ങളെല്ലാം വന്‍ ജനപ്രീതി നേടിയവയായിരുന്നു. 1963 ല്‍ ക്ലിയോപാട്ര എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. എക്കാലത്തേയും ഏറ്റവും വലിയ മുതല്‍ മുടക്കുള്ള ചിത്രങ്ങളില്‍ ഒന്നായിരുന്നു ക്ലിയോപാട്ര.

12 സിനിമകളില്‍ ഒന്നിച്ചഭിനയിച്ച ബര്‍ട്ടനെ എലിസബത്ത്‌ വിവാഹം ചെയ്തു. ഇത് അവരുടെ അഞ്ചാമത്തെ വിവാഹമായിരുന്നു. 8 വിവാഹങ്ങളില്‍ ആയി ടെയ്‌ലര്‍ക്ക് 4 മക്കളും 10 പേരക്കുട്ടികളും ഉണ്ട്. മരണ സമയത്ത് ഇവര്‍ എല്ലാം അടുത്ത്‌ ഉണ്ടായിരുന്നു.

രോഗ പീഡകള്‍ എന്നും ടെയ്‌ലറുടെ കൂടെ ഉണ്ടായിരുന്നു. പുറം വേദന മുതല്‍ ബ്രെയിന്‍ ട്യുമര്‍ വരെ അവരെ ബാധിച്ചിരുന്നു. സാമൂഹിക പ്രവര്‍ത്തക എന്ന നിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് ടെയ്‌ലര്‍ കാഴ്ച വെച്ചത്. എയ്ഡ്‌സ് ബാധിതനായി മരിച്ച സഹ പ്രവര്‍ത്തകന്‍ റോക്ക് ഹഡ്‌സന്റെ സ്മരണയില്‍ എയ്ഡ്‌സ് രോഗികള്‍ക്കായി 1991-ല്‍ അവര്‍ എലിസബത്ത് ടെയ്‌ലര്‍ എയ്ഡ്‌സ് ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടന തുടങ്ങി. എച്ച്. ഐ. വി. / എയ്ഡ്‌സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമായ അമേരിക്കന്‍ ഫൗണ്ടേഷന്‍ ഫോര്‍ എയ്ഡ്‌സ് റിസര്‍ച്ചിന്റെ സ്ഥാപനത്തിന് സഹായിച്ചു. മൈക്കല്‍ ജാക്‌സണുമായി അടുത്ത ബന്ധമുണ്ടായിരുന്ന ടെയ്‌ലര്‍, ജാക്‌സന്റെ ശവ സംസ്‌കാര ച്ചടങ്ങാണ് ഒടുവില്‍ പങ്കെടുത്ത പൊതു പരിപാടികളിലൊന്ന്. ഇരുപതാം നൂറ്റാണ്ടിലെ മികച്ച സിനിമാ താരമായി പരിഗണിക്കപ്പെടുന്ന ടെയ്‌ലറെ ഹോളിവുഡിന്റെ സൗന്ദര്യമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജ്യോതിര്‍മയി വിവാഹ മോചനത്തിന് ഒരുങ്ങുന്നു

March 23rd, 2011

jyothirmayi-epathram

എറണാകുളം : പ്രശസ്ത നടി ജ്യോതിര്‍മയി വിവാഹ മോചനത്തിനു ഒരുങ്ങുന്നു. ഭര്‍ത്താവ് നിഷാന്തുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തുവാനായി ഇരുവരും സംയുക്തമായി എറണാകുളം കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി. അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് കുറച്ചു കാലമായി ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. പത്തു വര്‍ഷത്തെ പ്രണയ ത്തിനൊടുവില്‍ 2004-ല്‍ ആയിരുന്നു ജ്യോതിര്‍മയി യുടേയും നിഷാന്തിന്റേയും വിവാഹം. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ നിഷാന്ത് അമ്പലപ്പുഴ ശങ്കര നാരായണ പണിക്കരുടെ മകനാണ്. പരേതനായ ജനാര്‍ദ്ദന ഉണ്ണിയുടേയും സരസ്വതി ഉണ്ണിയുടേയും മകളാണ് ജ്യോതിര്‍മയി. വിവാഹ ശേഷവും സിനിമയില്‍ സജീവമായിരുന്നു ജ്യോതിര്‍മയി.

ഒരേ സമയം ഗ്ലാമര്‍ വേഷങ്ങളിലും അഭിനയ സാധ്യതയുള്ള വേഷങ്ങളിലും തിളങ്ങിയ ജ്യോതിര്‍മയി ലാല്‍ജോസ് സംവിധാനം ചെയ്ത മീശ മാധവന്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഈ ചിത്രത്തില്‍ ജ്യോതിര്‍മയി ചെയ്ത “ചിങ്ങമാസം വന്നു ചേര്‍ന്നാല്‍” എന്ന ഐറ്റം ഡാന്‍സ് ഹിറ്റായിരുന്നു. തുടര്‍ന്ന് തമിഴ് സിനിമയിലും ജ്യോതിര്‍മയി ഏറെ ശ്രദ്ധിക്കപ്പെട്ടു. അന്യര്‍, ശേഷം, എന്റെ വീട് അപ്പൂന്റേം, കല്യാണ രാമന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത ജ്യോതിര്‍മയി സാഗര്‍ ഏലിയാസ് ജാക്കി, നാന്‍ അവന്‍ അല്ലൈ തുടങ്ങിയ ചിത്രങ്ങളില്‍ നിര്‍ലോഭം ഗ്ലാമര്‍ പ്രദര്‍ശനവും നടത്തി.

മീശ മാധവനിലെ നായികയായിരുന്ന കാവ്യാ മാധവനും കഴിഞ്ഞ വര്‍ഷം വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചിരുന്നു.

-

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

ഷക്കീല കോടതിയില്‍ ഹാജരായി

March 20th, 2011

shakeela-epathram

തിരുനെല്‍‌വേലി : അശ്ലീല രംഗങ്ങളില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ട് മുന്‍ തെന്നിന്ത്യന്‍ മാദക നടി ഷക്കീല കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായി. ഷക്കീല നായികയായി അഭിനയിച്ച കിന്നാരത്തുമ്പികള്‍ എന്ന ചിത്രം മെഗാ ഹിറ്റായിരുന്നു. ചുരുങ്ങിയ മുതല്‍ മുടക്കില്‍ തീര്‍ത്ത ചിത്രം കോടികള്‍ ലാഭമുണ്ടാക്കി. തുടര്‍ന്ന് ഇറങ്ങിയ ഷക്കീല ചിത്രങ്ങള്‍ മലയാള സിനിമയില്‍ വീണ്ടും നീല തരംഗത്തിനു തുടക്കമിട്ടു. ഈ സമയത്ത്  ഷക്കീല മലയാളത്തില്‍ അഭിനയിച്ച “നാലാം സിംഹം” എന്ന ചിത്രം പിന്നീട്  “ഇളമൈ കൊണ്ടാട്ടം” എന്ന പേരില്‍ തമിഴിലേക്ക് മൊഴി മാറ്റി. ഈ ചിത്രം പാളയം കോട്ടയിലെ ഒരു തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ച ചില അശ്ലീല ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു എന്നതിന്റെ പേരില്‍ 2003-ല്‍ പോലീസ് കേസെടുത്തു. ഷക്കീല, ദിനേഷ്, തീയേറ്റര്‍ ഉടമ തുടങ്ങി ഒമ്പതോളം പേര്‍ക്കെതിരെയായിരുന്നു കേസ്.

താന്‍ മലയാള സിനിമയില്‍ ആണ് അഭിനയിച്ചതെന്നും തമിഴിലേക്ക് ഡബ് ചെയ്തതപ്പോള്‍ അതില്‍ പിന്നീട് അശ്ലീല രംഗങ്ങള്‍ ചേര്‍ക്കുക യായിരുന്നു എന്നും ഷക്കീല കോടതിയില്‍ ബോധിപ്പിച്ചു. തിരുനെല്‍വേലി യില്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി യിലായിരുന്നു കേസ്. രാവിലെ കോടതിയില്‍ എത്തിയിരുന്നെങ്കിലും കേസ് വൈകീട്ടായിരുന്നു വിചാരണക്കെടുത്തത്. ഷക്കീല വരുന്നതായി അറിഞ്ഞ് ധാരാളം ആളുകള്‍ കോടതി പരിസരത്ത് തിങ്ങിക്കൂടിയിരുന്നു. കേസ് അടുത്ത മാസത്തേക്ക് നീട്ടി വച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹേമമാലിനി രാജ്യസഭയിലേക്ക്

March 5th, 2011

hemamalini-epathram

തിരുവനന്തപുരം: ബോളിവുഡിലെ ഡ്രീം ഗേളും, ബി. ജെ. പി. യുടെ പ്രമുഖ നേതാവുമായ ഹേമ മാലിനിയെ കര്‍ണ്ണാടകത്തില്‍ നിന്നും രാജ്യ സഭയിലേക്ക് തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും പ്രമുഖ കന്നഡ സാഹിത്യ കാരനുമായ മ‌രുല സിദ്ധപ്പയ്ക്കെതിരെ 94 നെതിരെ 106 വോട്ടുകള്‍ നേടിയാണ് അവര്‍ വിജയിച്ചത്. 2012 വരെ ആണ് രാജ്യ സഭയിലെ കാലാവധി. ബി. ജെ. പി. യുടെ ദേശീയ വൈസ് പ്രസിഡണ്ട് കൂടിയായ ഹേമമാലിനി മുന്‍‌പ് 2003 മുതല്‍ 2009 വരെ ബി. ജെ. പി. യുടെ രാജ്യ സഭാംഗമായി ഇരുന്നിട്ടുണ്ട്. രാജ്യ സഭാംഗമായ എം. രാജശേഖര മൂര്‍ത്തി അന്തരിച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സനൂഷ ദിലീപിന്‍റെ നായികയാവുന്നു

March 4th, 2011

actress-sanusha-epathram

ബ്ലെസ്സി യുടെ മമ്മുട്ടി സിനിമ യായ കാഴ്ച യിലൂടെ യും ജോഷിയുടെ മോഹന്‍ലാല്‍ ചിത്രമായ മാമ്പഴ ക്കാല ത്തിലൂടെയും ശ്രദ്ധേയയായ ബാലതാരം സനൂഷ, ദിലീപിന്‍റെ നായിക യായി മലയാളത്തില്‍ അരങ്ങേറുന്നു. ചിത്രം : മിസ്റ്റര്‍ മരുമകന്‍. സംവിധാനം സന്ധ്യാമോഹന്‍

കെ. കെ. രാജീവ് കുമാറിന്‍റെ ‘ഓര്‍മ്മ’ അടക്കം നിരവധി സീരിയലു കളിലൂടെ ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട നടിയായി സനുഷ മാറി ക്കഴിഞ്ഞിരുന്നു. പിന്നീട് നാളൈ നമതൈ, റേനിഗുണ്ട എന്നീ തമിഴ് സിനിമ കളില്‍ നായികാ വേഷം ചെയ്തു.

മിസ്റ്റര്‍ മരുമകനില്‍ ദിലീപിന്‍റെ ഭാര്യാ വേഷമാണ്‌ സനൂഷയ്‌ക്ക്. തമിഴ്‌ നടന്‍ ഭാഗ്യരാജാണ്‌ ദിലീപിന്‍റെ അമ്മായി അച്‌ഛനായി എത്തുന്നത്. മാര്‍ച്ച് രണ്ടാം വാര ത്തില്‍ എറണാകുളത്ത് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും. വര്‍ണ്ണ ചിത്രയുടെ ബാനറില്‍ സുബൈറും നെല്‍സണ്‍ ഈപ്പനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉദയ്‌കൃഷ്‌ണ – സിബി കെ. തോമസ് ടീം തിരക്കഥ തയ്യാറാക്കുന്നു.

- pma

വായിക്കുക: ,

1 അഭിപ്രായം »

43 of 49« First...1020...424344...Last »

« Previous Page« Previous « ജെ. സി. ഡാനിയല്‍ പുരസ്‌കാരം നവോദയ അപ്പച്ചന്‌
Next »Next Page » ഹേമമാലിനി രാജ്യസഭയിലേക്ക് »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine