ഹേമമാലിനി രാജ്യസഭയിലേക്ക്

March 5th, 2011

hemamalini-epathram

തിരുവനന്തപുരം: ബോളിവുഡിലെ ഡ്രീം ഗേളും, ബി. ജെ. പി. യുടെ പ്രമുഖ നേതാവുമായ ഹേമ മാലിനിയെ കര്‍ണ്ണാടകത്തില്‍ നിന്നും രാജ്യ സഭയിലേക്ക് തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും പ്രമുഖ കന്നഡ സാഹിത്യ കാരനുമായ മ‌രുല സിദ്ധപ്പയ്ക്കെതിരെ 94 നെതിരെ 106 വോട്ടുകള്‍ നേടിയാണ് അവര്‍ വിജയിച്ചത്. 2012 വരെ ആണ് രാജ്യ സഭയിലെ കാലാവധി. ബി. ജെ. പി. യുടെ ദേശീയ വൈസ് പ്രസിഡണ്ട് കൂടിയായ ഹേമമാലിനി മുന്‍‌പ് 2003 മുതല്‍ 2009 വരെ ബി. ജെ. പി. യുടെ രാജ്യ സഭാംഗമായി ഇരുന്നിട്ടുണ്ട്. രാജ്യ സഭാംഗമായ എം. രാജശേഖര മൂര്‍ത്തി അന്തരിച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സനൂഷ ദിലീപിന്‍റെ നായികയാവുന്നു

March 4th, 2011

actress-sanusha-epathram

ബ്ലെസ്സി യുടെ മമ്മുട്ടി സിനിമ യായ കാഴ്ച യിലൂടെ യും ജോഷിയുടെ മോഹന്‍ലാല്‍ ചിത്രമായ മാമ്പഴ ക്കാല ത്തിലൂടെയും ശ്രദ്ധേയയായ ബാലതാരം സനൂഷ, ദിലീപിന്‍റെ നായിക യായി മലയാളത്തില്‍ അരങ്ങേറുന്നു. ചിത്രം : മിസ്റ്റര്‍ മരുമകന്‍. സംവിധാനം സന്ധ്യാമോഹന്‍

കെ. കെ. രാജീവ് കുമാറിന്‍റെ ‘ഓര്‍മ്മ’ അടക്കം നിരവധി സീരിയലു കളിലൂടെ ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട നടിയായി സനുഷ മാറി ക്കഴിഞ്ഞിരുന്നു. പിന്നീട് നാളൈ നമതൈ, റേനിഗുണ്ട എന്നീ തമിഴ് സിനിമ കളില്‍ നായികാ വേഷം ചെയ്തു.

മിസ്റ്റര്‍ മരുമകനില്‍ ദിലീപിന്‍റെ ഭാര്യാ വേഷമാണ്‌ സനൂഷയ്‌ക്ക്. തമിഴ്‌ നടന്‍ ഭാഗ്യരാജാണ്‌ ദിലീപിന്‍റെ അമ്മായി അച്‌ഛനായി എത്തുന്നത്. മാര്‍ച്ച് രണ്ടാം വാര ത്തില്‍ എറണാകുളത്ത് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും. വര്‍ണ്ണ ചിത്രയുടെ ബാനറില്‍ സുബൈറും നെല്‍സണ്‍ ഈപ്പനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉദയ്‌കൃഷ്‌ണ – സിബി കെ. തോമസ് ടീം തിരക്കഥ തയ്യാറാക്കുന്നു.

- pma

വായിക്കുക: ,

1 അഭിപ്രായം »

അനു വിവാഹിതയായി

December 11th, 2010

anu-sasi-wedding-epathram

ബാംഗ്ലൂര്‍: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഐ. വി. ശശി യുടെയും നടി സീമ യുടെയും മകള്‍ അനു ശശി യും തിരുവല്ല തലവടി താഴചേരില്‍  മുരളീധരന്‍ നായരു ടെ മകന്‍  മിലന്‍ നായരും  വിവാഹിതരായി.  ബാംഗ്ലൂരിലെ സോമേശ്വര ക്ഷേത്രത്തില്‍ ആയിരുന്നു താലികെട്ട്.

anu-sasi-wedding-reception-epathram

തുടര്‍ന്നു നടന്ന സല്‍ക്കാരത്തില്‍ ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, ലിസി പ്രിയദര്‍ശന്‍, മഞ്ജു വാര്യര്‍, ഗണേശ്, സുജിത, രഘു, സിനിമാ നിര്‍മാതാക്കളായ പി. വി.  ഗംഗാധരന്‍, ലിബര്‍ട്ടി ബഷീര്‍, രാധാകൃഷ്ണന്‍ വണ്ടോത്ര, സീഷെല്‍സ് മൂവീസ് മധുസൂദനന്‍,  ഇംപ്രഷന്‍സ് ഇന്‍റര്‍നാഷണല്‍ ഉണ്ണി നായര്‍, സംവിധായകന്‍ ശശി മോഹന്‍, തിരക്കഥാകൃത്ത് ടി. ദാമോദരന്‍,  ജോയ് ആലുക്കാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഇന്റര്‍ നെറ്റിലെ സോഷ്യല്‍ നെറ്റ് വര്‍ക്കായ ഫേസ് ബുക്കു വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ഓസ്ട്രേലിയയിലെ കോമണ്‍ വെല്‍ത്ത് ബാങ്കില്‍ ഉദ്യോഗസ്ഥനാണ് മിലന്‍.

നേരത്തെ പ്രശസ്ത നടി ജയഭാരതിയുടെ അനന്തിരവനും നടനുമായ മുന്നയുമായി അനുവിന്റെ വിവാഹ നിശ്ചയം ആര്‍ഭാടപൂര്‍വ്വം നടത്തിയിരുന്നു. എന്നാല്‍ പിന്നീട് വിവാഹത്തില്‍ നിന്നും മുന്ന പിന്മാറുകയും ബെറ്റി മേരി എന്നൊരു യുവതിയെ മുന്ന വിവാഹം കഴിക്കുകയും ചെയ്തു.

പി. എം. അബ്ദുള്‍ റഹിമാന്‍, എസ്. കുമാര്‍

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഉത്തേജക മരുന്നിന്‍റെ പരസ്യം: ശ്വേതാ മേനോന്‍ കോടതിയിലേക്ക്‌

December 8th, 2010

swetha-menon-kayam-epathram

കൊച്ചി : താന്‍ നായിക യായി അഭിനയിച്ച ‘കയം’ എന്ന സിനിമ യിലെ  തന്‍റെ ചിത്രം   മുസ്ലീ പവര്‍ എക്‌സ്ട്ര യുടെ പരസ്യത്തില്‍ ഉപയോഗിച്ചതിന് എതിരെ നടി ശ്വേതാ മേനോന്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കി. ലൈംഗിക ശക്തി വര്‍ദ്ധിപ്പിക്കും എന്ന് അവകാശപ്പെടുന്ന മരുന്നാണ് മുസ്ലി പവര്‍ എക്സ്ട്ര.
 
 
റിലീസിംഗിന് തയ്യാറായ കയം  എന്ന സിനിമ, സംവിധാനം ചെയ്തിരിക്കുന്നത് അനില്‍. നിര്‍മ്മാണം അനില സുഭാഷ്.  ശ്വേതയുടെ ചിത്ര ത്തിനോടൊപ്പം, ‘സന്തോഷകരമായ കുടുംബ ജീവിതത്തിന് മുസ്ലീപവര്‍ എക്‌സ്ട്ര’ എന്ന കാപ്ഷനോടു കൂടിയാണ് പരസ്യം വന്നത്. 
 
 

kayam-poster-epathram

ശ്വേതയുടെ ചിത്രമുള്ള കയം എന്ന സിനിമയുടെ പോസ്റ്റര്‍

തിരുവനന്ത പുരത്ത്, സെക്രട്ടറി യേറ്റിന് മുന്നില്‍ ഉയര്‍ത്തി യിരിക്കുന്ന കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡി ലാണ് ശ്വേതാ മേനോന്‍റെ ചിത്ര ത്തിനൊപ്പം മുസ്ലി പവര്‍ എക്സ്ട്ര യുടെ പരസ്യവും നല്‍‌കി യിരിക്കുന്നത്.  മുണ്ടും ബ്ലൌസും മാത്രം ധരിച്ച് ഇരിക്കുന്ന ശ്വേതാ മേനോന്‍റെ അരികില്‍, ലൈംഗിക ഉത്തേജന മരുന്ന്‍ എന്ന് അവകാശ പ്പെടുന്ന മുസ്ലീ പവറിന്‍റെ  ചിത്രവും നല്‍‌കി യിരിക്കുകയാണ്.  ‘സിനിമയിലെ  പ്രമേയ ത്തിന് യോജിക്കുന്ന തരത്തിലുള്ള വസ്ത്ര ധാരണമാണ് നടത്തിയത്.

നല്ലൊരു ചിത്രത്തിന്‍റെ ഭാഗങ്ങള്‍ ചീപ്പ് പബ്ലിസിറ്റിക്ക് ഉപയോഗി ച്ചിരിക്കുക യാണ്.’ ശ്വേത പറയുന്നു. ഇക്കാര്യം സംവിധായകന്‍ അനിലി നെ അറിയിച്ചിരുന്നു. ഇതിനെ ക്കുറിച്ച് അന്വേഷിച്ച് പറയാം എന്നാണ് സംവിധായകന്‍ പറഞ്ഞത്. എന്നാല്‍ പ്രൊഡ്യൂസറുടെ അനുവാദം ഇല്ലാതെ ഇങ്ങനെ ചെയ്യില്ല എന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. അവരുടെ അറിവോടു കൂടി തന്നെയാണ് ഇതു നടന്നിരിക്കുന്നത്. തന്‍റെ ചിത്രം ഇത്തരമൊരു ചീപ്പ് പബ്ലിസിറ്റി യ്ക്ക് ഉപയോഗിച്ച തിനെതിരെ ശക്തമായി പ്രതികരിക്കും എന്നും ശ്വേത കൂട്ടിച്ചേര്‍ത്തു. 
 

swetha-menon-kayam-poster-epathram

മരുന്നിന്‍റെ പരസ്യം ചേര്‍ത്ത കയം സിനിമയുടെ പോസ്റ്റര്‍

‘ജീവിതം ആസ്വാദ്യമാക്കാന്‍ മുസ്‌ലി പവര്‍ എക്‌സ്‌ട്ര ഉപയോഗിക്കൂ’ എന്നാണ്‌ പരസ്യ ത്തിലെ മറ്റൊരു വാചകം. ഇങ്ങിനെ ഒരു പരസ്യം വന്നത് തന്നെ അശ്ലീല ക്കാരിയാക്കുന്നതിന് തുല്യമാണ് എന്നും സ്‌ത്രീ എന്ന നിലയിലും കലാകാരി എന്ന നിലയിലും തന്നെ അപമാനിക്കുന്ന നടപടി യാണ്‌ ഇതെന്നും ശ്വേത ആരോപിക്കുന്നു. ഇതേ കുറിച്ചു പൊലീസിലും പരാതി നല്‍‌കി.

വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതിനൊപ്പം താര സംഘടന യായ അമ്മ യിലും ശ്വേതാ മേനോന്‍ പരാതി നല്‍‌കിയിട്ടുണ്ട്. സമ്മതം കൂടാതെയാണ് തന്‍റെ ചിത്ര ത്തിനൊപ്പം മരുന്നിന്‍റെ പരസ്യം ചേര്‍ത്തത് എന്ന് അവര്‍ പരാതിയില്‍ പറയുന്നു.

- pma

വായിക്കുക: , ,

1 അഭിപ്രായം »

പത്മപ്രിയക്ക് അവാര്‍ഡ്‌ ലഭിക്കാത്തതില്‍ രോഷം

October 26th, 2010

actress-padmapriya-epathram

കഴിഞ്ഞ വര്‍ഷത്തെ മികച്ച  നടിയ്‌ക്കുള്ള അവാര്‍ഡ്‌ തനിക്കല്ലാതെ മറ്റാര്‍ക്കു ലഭിച്ചാലും പത്മപ്രിയയ്‌ക്കു കോപം…! 2009 ലെ മികച്ച നടിക്കുള്ള സംസ്‌ഥാന അവാര്‍ഡ്‌ ‘പാലേരി മാണിക്യ’ ത്തിലെ അഭിനയത്തിന്‌ ശ്വേതാ മേനോനാണ്‌ നല്‍കിയത്‌. അവാര്‍ഡ്‌ പ്രഖ്യാപിക്കുന്നതിന്‌ മുമ്പ്‌ വരെ കൂടുതല്‍ സാധ്യത പഴശ്ശിരാജ യില്‍ നീലിയെ അവതരിപ്പിച്ച പത്മപ്രിയ യ്‌ക്കായിരുന്നു. എന്നാല്‍ അവാര്‍ഡു വന്നപ്പോള്‍ മികച്ച നടി ശ്വേത മേനോന്‍. പത്മപ്രിയ രണ്ടാമത്തെ നടിയും.
 
 
എന്നാല്‍ ദേശീയ അവാര്‍ഡ്‌ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിയാവാന്‍ അനന്യ ചാറ്റര്‍ജി ക്കൊപ്പം അവസാന ഘട്ടം വരെ പോരാടിയത്‌ പത്മപ്രിയ യുടെ നീലി യായിരുന്നു. ശ്വേത മേനോന്‍ ചിത്രത്തിലേ ഉണ്ടായിരുന്നില്ല. മികച്ച നടിക്കുള്ള അവാര്‍ഡ്‌ പത്മപ്രിയ യ്‌ക്ക് നല്‍കാത്ത തിനു കാരണമായി ജൂറി പറഞ്ഞത്‌ പത്മപ്രിയ യുടെ കഥാപാത്ര ത്തിന്‌ സ്വന്തം ശബ്‌ദമല്ല എന്നതായിരുന്നു. അതുകൊണ്ട്‌ നടിക്ക്‌ ജൂറിയുടെ പ്രത്യക അവാര്‍ഡ്‌ നല്‍കുകയും ചെയ്‌തു. സംസ്‌ഥാന അവാര്‍ഡ്‌ ലഭിച്ച ശ്വേത മേനോന്‍ സ്വന്തം ശബ്‌ദമായിരുന്നില്ല നല്‍കിയത്‌. ഇക്കാരണം കൊണ്ട്‌ തന്നെ സംസ്‌ഥാന അവാര്‍ഡിനുള്ള അര്‍ഹത തനിക്കാണെന്ന്‌ പത്മപ്രിയ പറഞ്ഞിരുന്നു.

ശ്വേത മേനോന്‌ സംസ്‌ഥാന അവാര്‍ഡ്‌ നല്‍കിയതില്‍ അവാര്‍ഡു ജൂറിയോടുള്ള വിയോജിപ്പ്‌ പത്മപ്രിയ അന്നേ തുറന്നടിച്ചിരുന്നു. ശ്വേതാ മേനോന്‌  അവാര്‍ഡ്‌  ലഭിച്ചതിന്‍റെ  കലി അടങ്ങും മുന്‍പ്‌ മറ്റൊരു അവാര്‍ഡ്‌ നിര്‍ണ്ണയമാണ്‌  പത്മപ്രിയയെ വീണ്ടും ചൊടിപ്പിച്ചിരിക്കുന്നത്‌.
 
മികച്ച നടിക്കുള്ള ഏഷ്യാ വിഷന്‍ അവാര്‍ഡ്‌ ‘പാട്ടിന്‍റെ  പാലാഴി’ യിലെ അഭിനയത്തിന്‌ നടി മീരാ ജാസ്‌മിന്‌ നല്‍കിയതാണ്‌ പത്മപ്രിയയെ കോപിഷ്ടയാക്കിയത്‌. ‘പഴശ്ശിരാജ’ യിലെയും ‘കുട്ടിസ്രാങ്കി’ ലെയും തന്‍റെ  അഭിനയത്തിന്‍റെ ഏഴയലത്ത്‌ പോലും ‘പാട്ടിന്‍റെ  പാലാഴി’ യിലെ മീരയുടെ  പ്രകടനം വരില്ലെന്നാണ്‌ പത്മപ്രിയ യുടെ വിലയിരുത്തല്‍. തനിക്കു അര്‍ഹിച്ച അംഗീകാരം ലഭിക്കാത്തതില്‍ ഈ മറുനാടന്‍ നായിക ദു:ഖിതയുമാണ്‌. എന്നാല്‍ അവാര്‍ഡുകള്‍ക്ക്‌ വേണ്ടിയല്ല താന്‍ അഭിനയിക്കുന്നതെന്നും വിവിധ ഭാഷകളില്‍ ധാരാളം നല്ല വേഷങ്ങള്‍ ചെയ്‌തിട്ടുണ്ടെന്നും  പറഞ്ഞാണ്‌ പത്മപ്രിയ ഇപ്പോള്‍ സ്വയം  സമാധാനിക്കുന്നത്‌

- pma

വായിക്കുക: ,

1 അഭിപ്രായം »

44 of 49« First...1020...434445...Last »

« Previous Page« Previous « ‘പാരിജാതം’ നായിക രസ്ന പിതാവിനെതിരെ കോടതിയില്‍
Next »Next Page » നടി നമിതയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine