നയന്‍താര – പ്രഭുദേവ വിവാഹത്തിന് എതിരെ റംലത്ത്

October 7th, 2010

 

nayan-thara-epathram

ചെന്നൈ: പ്രശസ്ത നടനും നൃത്ത സംവിധായകനു മായ പ്രഭുദേവയും  ചലച്ചിത്ര താരം നയന്‍താരയും തമ്മിലുള്ള വിവാഹം മുടക്കാന്‍ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് പ്രഭുദേവ യുടെ ഭാര്യ റംലത്ത് വീണ്ടും ചെന്നൈയിലെ കുടുംബ കോടതിയിലെത്തി.
 
തന്നെ ഉപേക്ഷിക്കരുത് എന്ന് പ്രഭുദേവ യോട് നിര്‍ദ്ദേശിക്കണം എന്നാവശ്യപ്പെട്ട്, തിങ്കളാഴ്ച റംലത്ത് കുടുംബ കോടതിയില്‍ ഹര്‍ജി നല്കിയിരുന്നു.  പ്രഭുദേവയും നയന്‍താര യുമായുള്ള വിവാഹം ഡിസംബറില്‍ നടത്താന്‍ ഉറപ്പിച്ചിരിക്കുക യാണെന്നും താന്‍ നല്കിയ പരാതിയില്‍ നടപടിയാകും വരെ ഇവരുടെ വിവാഹം നടക്കാ തിരിക്കാന്‍ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഇന്നലെ വീണ്ടും റംലത്ത് കോടതിയെ സമീപിച്ചത്‌. 
 

Villu-film-shoot-epathram

വില്ല് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പ്രഭുദേവ

പ്രഭുദേവ സംവിധാനം ചെയ്ത ‘വില്ല്’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ യാണ് ഇരുവരും പ്രണയ ബദ്ധരായത്. നയന്‍താര യുമായുള്ള പ്രണയം തുടങ്ങിയ ശേഷം പ്രഭുദേവ കുടുംബ കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ല.  ഇവരുടെ ബന്ധത്തെ ക്കുറിച്ച് ചിലര്‍ തന്നോട് നേരത്തേ പറഞ്ഞിരുന്നു എന്നും അടുത്തിടെ മാധ്യമ ങ്ങള്‍ക്ക് നല്‍കിയ അഭിമുഖ ത്തിലാണ് പ്രഭുദേവ നയന്‍താര യുമായുള്ള പ്രണയത്തെ ക്കുറിച്ചും വിവാഹ തീരുമാനത്തെ ക്കുറിച്ചും തുറന്നു പറഞ്ഞത് എന്നും റംലത്ത് ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
 

prabhu deva-ramlath-epathram

പ്രഭുദേവയും ഭാര്യ റംലത്തും

നയന്‍‌താരയെ പ്രഭുദേവ വിവാഹം കഴിച്ചാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഇതിനിടെ റംലത്ത് ആത്മഹത്യാ ഭീഷണിയും മുഴക്കി.  നയന്‍താര യുമായുള്ള വിവാഹ ബന്ധത്തിന് സമ്മതം നല്കുക യാണെങ്കില്‍ ചെന്നൈ യിലെ അണ്ണാനഗറില്‍ വീടും മൂന്നു കോടി രൂപയും നല്കാമെന്ന് പ്രഭുദേവ റംലത്തിന് വാഗ്ദാനം ചെയ്തതായും ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ട്.
 
 
ഇതിനിടെ റം‌ലത്തിനു പിന്തുണ യുമായി തമിഴ്നാട്ടിലെ സ്ത്രീ സംഘടനകള്‍ രംഗത്തെത്തി. ഝാന്‍സി റാണി വനിതാ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിവിധ സംഘടനകള്‍ നയന്‍താരക്ക് എതിരെ പ്രകടനം നടത്തുകയും അവരുടെ ഫോട്ടോകള്‍ കത്തിക്കുകയും ചെയ്തു. ഇതോടെ നയന്‍‌താര കനത്ത സുരക്ഷാ സന്നാഹ ങ്ങളോടെ യാണ് തമിഴ്നാട്ടിലൂടെ സഞ്ചരിക്കുന്നത്.

 actress-nayanthara-epathramഡയാന കുര്യന്‍ എന്നാണ് നയന്‍താര യുടെ ശരിയായ പേര്.  സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത  ‘മനസ്സിനക്കരെ’ എന്ന  സിനിമയില്‍ അഭിനയിച്ച്  നയന്‍‌താര എന്ന പേരില്‍ പിന്നീട്‌ ഇവര്‍ പ്രശസ്തയായി മാറി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലയാളത്തില്‍ നിന്നും അനന്യ യും ബോളിവുഡിലേക്ക്

October 5th, 2010

actress-ananya-epathram‘ശിക്കാര്‍’ എന്ന മോഹന്‍ലാല്‍ സിനിമ യില്‍ ശ്രദ്ധേയമായ വേഷം അഭിനയിച്ച അനന്യ ഇനി ഹിന്ദിയിലും ഒരു കൈ നോക്കുന്നു. രാംഗോപാല്‍ വര്‍മ യുടെ അസോസിയേറ്റ് ആയിരുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി യായ അജിത്, കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന ഹിന്ദി സിനിമ യിലാണ് അനന്യ അഭിനയിക്കുന്നത്. അതോടൊപ്പം തമിഴിലും ചിത്രീകരണം ഉണ്ടായിരിക്കും.   രണ്ടു ഭാഷകളിലും അനന്യ തന്നെ ആയിരിക്കും നായിക. അക്ഷയ് ഖന്ന യോ മാധവനോ ആയിരിക്കും ഹിന്ദിയില്‍ നായക വേഷം ചെയ്യുക. തമിഴില്‍ വിജയ് ആയിരിക്കും നായകന്‍. ഏഷ്യാനെറ്റിലെ  ഐഡിയ സ്റ്റാര്‍ സിംഗ റിലെ റണ്ണര്‍അപ്പായ പ്രീതി വാര്യര്‍ ആണ് സഹനടി.

actress-ananya-to-bollywood-epathram

‘നാടോടികള്‍’ എന്ന തമിഴ് സിനിമ യിലൂടെ മികച്ചനടി യാണ് താന്‍ എന്ന് അനന്യ തെളിയിച്ചു കഴിഞ്ഞിരുന്നു. ശിക്കാറിന്‍റെ ക്ലൈമാക്‌സില്‍  സാഹസികത നിറഞ്ഞ സംഘട്ടന രംഗത്തില്‍ ഡ്യൂപ്പില്ലാതെ അഭിനയിച്ച് കൈയ്യടി നേടിയ അനന്യ, ഏറ്റവും പുതിയ ചിത്രമായ ‘ഇതു നമ്മുടെ കഥ’ യിലും നായിക യാണ്.

actress-ananya-epathram

കൂടാതെ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം തമിഴില്‍ റിമേക്ക് ചെയ്യുന്ന സീഡന്‍ എന്ന പ്രിഥ്വിരാജ് സിനിമയിലും നായിക അനന്യ തന്നെ.

- pma

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

സീത വിവാഹിതയായി

September 25th, 2010

actress-seetha-epathram
ചെന്നൈ ; പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ താരം സീത വീണ്ടും വിവാഹിതയായി. തമിഴ്‌ ടെലിവിഷന്‍ താരവും സുഹൃത്തുമായ സതീഷ്‌ ആണ് വരന്‍. 1985 ല്‍ ആണ്‍പാവം എന്ന തമിഴ്‌ ചിത്രത്തിലൂടെ സിനിമാ രംഗത്ത് പ്രവേശിച്ച സീത, കൂടണയും കാറ്റ് എന്ന ഐ. വി. ശശി ചിത്രത്തിലൂടെ റഹ്മാന്‍റെ നായികയായി മലയാളത്തിലും എത്തിയിരുന്നു. നിരവധി തമിഴ്‌ – തെലുങ്ക് ചിത്രങ്ങളില്‍ നായികയുമായി. പ്രശസ്ത തമിഴ്‌ നടന്‍ പാര്‍ത്ഥിപനുമായി സീത വിവാഹിത യാവുകയും കുടുംബിനിയായി കഴിയുക യുമായിരുന്നു. ഈ ബന്ധത്തില്‍ അവര്‍ക്ക്, അഭിനയ, കീര്‍ത്തന, രാധാകൃഷ്ണന്‍ എന്നീ മക്കളുമുണ്ട്. ഈ അടുത്ത കാലത്ത് പാര്‍ത്ഥിപനില്‍ നിന്നും വിവാഹ മോചനം നേടി വീണ്ടും അഭിനയ രംഗത്ത് സജീവമായി. മലയാളത്തില്‍ തന്മാത്ര, വിനോദയാത്ര, നോട്ട്ബുക്ക് എന്നീ സിനിമ കളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

seetha-vinodayatra-epathram

വിനോദയാത്ര യില്‍ സീത

തമിഴ്‌ സീരിയലുകളായ വേലന്‍, പെണ്‍ എന്നിവയിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക്‌ ഇഷ്ട താരമായി മാറിയ സീത, പുതിയ ഭര്‍ത്താവായ സതീഷിനോടൊപ്പം മിനി സ്ക്രീനില്‍ സജീവമായി നില്‍ക്കും എന്നറിയുന്നു.

- pma

വായിക്കുക: , , ,

1 അഭിപ്രായം »

ദേശീയ പുരസ്കാര നിര്‍ണ്ണയം നിരാശാജനകം : ശ്വേതാ മേനോന്‍

September 17th, 2010

shwetha-menon-epathram

ദുബായ്‌ : സംസ്ഥാന പുരസ്കാരം ലഭിച്ച സിനിമകള്‍ ദേശീയ പുരസ്കാര നിര്‍ണ്ണയത്തില്‍ പോലും എത്തിയില്ല എന്നത് പുരസ്കാര നിര്‍ണ്ണയത്തിലെ അപാകത വ്യക്തമാക്കുന്നു എന്ന് മികച്ച നടിക്കുള്ള ഈ വര്‍ഷത്തെ സംസ്ഥാന പുരസ്കാരം ലഭിച്ച നടി ശ്വേതാ മേനോന്‍ പറഞ്ഞു. ഫെക്ക (Federation of Kerala Colleges Alumni – FEKCA) യുടെ ഓണം പെരുന്നാള്‍ ആഘോഷങ്ങളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ ദുബായില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ വിശിഷ്ട അതിഥിയായി എത്തിയതായിരുന്നു ശ്വേത.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ആരെയും സന്തോഷിപ്പിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ട ശ്വേത അത് വിഡ്ഢികളുടെ പുരസ്കാരമാണ് എന്നും കൂട്ടിച്ചേര്‍ത്തു.

മലയാള സിനിമയില്‍ നിന്നും നല്ല ചിത്രങ്ങള്‍ ഒന്നും തന്നെ മലയാള ചിത്രങ്ങള്‍ തെരഞ്ഞെടുത്ത് ദേശീയ ജൂറിയുടെ പരിഗണനയ്ക്കായി അയക്കേണ്ട സമിതി അയച്ചില്ല എന്നാണ് താന്‍ അറിഞ്ഞത്. ചിലരുടെയൊക്കെ പുറം ചൊറിയാത്തത് കൊണ്ടാവും ഇത്. സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ ചിത്രങ്ങള്‍ ദേശീയ പുരസ്കാരങ്ങള്‍ക്ക് നേരിട്ട് പരിഗണനയ്ക്കായി അയക്കണം എന്നാണ് തന്റെ അഭിപ്രായം. ചിത്രങ്ങള്‍ മികച്ചതായത് കൊണ്ടാണല്ലോ അവ സംസ്ഥാന പുരസ്കാര നിര്‍ണ്ണയ സമിതി തെരഞ്ഞെടുത്തത്. ആ നിലയ്ക്ക് ഈ ചിത്രങ്ങള്‍ നേരിട്ട് ദേശീയ പുരസ്കാരത്തിന് പരിഗണിക്ക പ്പെടേണ്ടതാണ് എന്നും ശ്വേത പറഞ്ഞു.

മമ്മുട്ടിയായാലും അമിതാഭ് ബച്ചന്‍ ആയാലും മികച്ച നടന്മാര്‍ തന്നെ. ഇതില്‍ ഏതെങ്കിലും ഒരാളെ മികച്ച നടനായി തെരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടാണ്. അതിനാല്‍ ഏറ്റവും നല്ല നടന്‍ എന്നതിന് പകരം ഏറ്റവും നല്ല മൂന്ന് നടന്മാര്‍ എന്ന് പറഞ്ഞ് മൂന്ന് പേര്‍ക്കെങ്കിലും പുരസ്കാരം നല്‍കണം എന്നും താന്‍ കരുതുന്നു എന്നും ശ്വേതാ മേനോന്‍ വ്യക്തമാക്കി.

സംസ്ഥാന പുരസ്കാരം തനിക്ക്‌ ലഭിച്ചതില്‍ താന്‍ ഏറെ സന്തോഷവതിയാണ് എന്നും ശ്വേത അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

ശാന്താ ദേവിക്ക്‌ കലാ സ്നേഹികളുടെ സഹായ ഹസ്തം

August 30th, 2010

shanthadevi-01-epathram

കോഴിക്കോട്‌ : ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് അവശ നിലയിലായ നടി കോഴിക്കോട്‌ ശാന്താ ദേവിക്ക് കലാ സ്നേഹികളുടെ സഹായ ഹസ്തം. e പത്രം കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്ന് ഒട്ടേറെ പേര്‍ സഹായ വാഗ്ദാനവുമായി e പത്രത്തെ ബന്ധപ്പെട്ടു. e പത്രത്തെ പ്രതിനിധാനം ചെയ്ത് പ്രവാസി മലയാളി പഠന കേന്ദ്രം ഡയറക്ടര്‍ എം. എ. ജോണ്സന്‍, പ്രശസ്ത കവി പി. കെ. ഗോപി എന്നിവര്‍ ശാന്താ ദേവിയെ വൃദ്ധ സദനത്തില്‍ സന്ദര്‍ശിക്കുകയും സുഖ വിവരങ്ങള്‍ തിരക്കുകയും ചെയ്തു.

വിദഗ്ദ്ധ ചികില്‍സ ലഭിച്ചതിനെ തുടര്‍ന്ന് ഇവര്‍ ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ തനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ ലഭിക്കുന്ന ചെറിയ വേഷങ്ങള്‍ നഷ്ടമാകും എന്ന ഭയത്താല്‍ ഇവര്‍ വീട്ടില്‍ തന്നെയാണ് താമസിച്ചിരുന്നത്. സാമ്പത്തികമായി ഏറെ പരാധീനത അനുഭവിക്കുന്ന ഇവര്‍ മകന്റെ മരണവും അനാഥത്വവും മൂലം കഴിഞ്ഞ കുറച്ചു കാലമായി ഏറെ ദുരിതത്തിലാണ് കഴിയുന്നത്. കൂടെ താമസിച്ചിരുന്ന മകനും കുടുംബവും ജോലി സംബന്ധമായി തിരുവനന്തപുരത്തേയ്ക്ക് താമസം മാറിയതോടെ ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ തനിച്ചായി. പ്രമേഹവും മറ്റ് രോഗങ്ങളും കലശലായതോടെ അവശ നിലയിലായ ഇവരെ ഇത്രയും നാള്‍ അയല്‍ക്കാരാണ് സഹായിച്ചു പോന്നത്.

കോഴിക്കോട്ടെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഡോക്ടര്‍ പി. ബി. സലിം ഐ. എ. എസ്, എം. എല്‍. എ. പ്രദീപ്‌ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ ഇവര്‍ക്ക്‌ താമസിക്കാന്‍ ഒരു വീട് നിര്‍മ്മിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഇവരെ കോഴിക്കോട്‌ വെള്ളിമാട്കുന്നിലെ സര്‍ക്കാര്‍ വക വൃദ്ധ സദനത്തിലേയ്ക്ക്‌ മാറ്റി പാര്‍പ്പിച്ചു. ഇവിടെ തനിക്ക് നേരത്തിന് ഭക്ഷണവും മറ്റ് സൌകര്യങ്ങളും ലഭിക്കുന്നുണ്ട് എന്ന് ശാന്താ ദേവി e പത്രത്തിനെ ടെലിഫോണ്‍ വഴി അറിയിച്ചു. അസുഖത്തിന് ചികില്‍സ തുടരുന്നുണ്ട്. കോഴിക്കോട്‌ മിംസ് ആശുപത്രിയില്‍ നിന്നും മരുന്നുകള്‍ സൌജന്യമായി തന്നെ തനിക്ക്‌ തരുന്നുണ്ട് എന്നും ഇവര്‍ അറിയിച്ചു. ഇന്നലെ കലക്ടര്‍ വൃദ്ധ സദനത്തില്‍ തന്നെ സന്ദര്‍ശിച്ചു. തന്നെ പരിചരിക്കാന്‍ ഒരു സ്ത്രീയെ ഏര്‍പ്പാടാക്കി തരികയും ചെയ്തു.

തന്റെ കഷ്ടപ്പാടില്‍ തന്നെ സഹായിക്കാന്‍ മനസ്സ് കാണിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കും. ഒരു കലാകാരിയോടു സമൂഹം ഇങ്ങനെ സ്നേഹം കാണിക്കുന്നതില്‍ തനിക്ക്‌ ഏറെ സന്തോഷമുണ്ട്. ആരോഗ്യം അനുവദിക്കുകയാണെങ്കില്‍ ഇനിയും സിനിമയില്‍ അഭിനയിക്കണം എന്നാണ് ആഗ്രഹം എന്നും അവര്‍ വ്യക്തമാക്കുന്നു.

e പത്രം കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്ന് സഹായ വാഗ്ദാനവുമായി e പത്രത്തെ ബന്ധപ്പെട്ടവരില്‍ കലാകാരന്മാരുടെ ഒരു കൂട്ടായ്മയുമുണ്ട്. കുവൈറ്റിലെ കടമ്പക്കൂട്ടം എന്ന നാടക സൌഹൃദ സംഘത്തിന്റെ പ്രവര്‍ത്തകരായ പുഷ്പലാല്‍, രാജഗോപാല്‍, അബ്ദു, ഹരി മേനോന്‍, സന്ദീപ്‌, സന്തോഷ്‌, ഷോമ, അരവിന്ദന്‍ എന്നിവര്‍ ഒരു വലിയ തുക തന്നെ ശാന്താ ദേവിക്ക്‌ നല്‍കാനായി സംഭരിച്ചതായി അറിയിച്ചിട്ടുണ്ട്. അവധിക്ക് നാട്ടില്‍ പോയ ഒട്ടേറെ സുഹൃത്തുക്കള്‍ മടങ്ങി വരുന്നതോടെ ഇനിയും കൂടുതല്‍ പേര്‍ ഈ ഉദ്യമത്തില്‍ സഹകരിക്കും എന്നും ഇവര്‍ വ്യക്തമാക്കി.

അബുദാബി, ദുബായ്, ബഹറിന്‍, സൗദി അറേബ്യ, കാനഡ, അമേരിക്ക, ഇംഗ്ലണ്ട്, സുഡാന്‍, എന്നിങ്ങനെ ലോകമെമ്പാടു നിന്നും സഹായ വാഗ്ദാനങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്.

ശാന്താ ദേവിയുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ താഴെ കൊടുക്കുന്നു. എല്ലാ സഹായങ്ങളും നേരിട്ട് ഈ അക്കൌണ്ടിലേക്ക് അയക്കാവുന്നതാണ്.

Santhadevi,
Account number : 57005664567
State Bank Of Travancore,
Vattakkinar, Meenchanda,
Calicut

കൂടുതല്‍ വിവരങ്ങള്‍ക്ക് +971555814388 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

45 of 49« First...1020...444546...Last »

« Previous Page« Previous « സമാധാനത്തിന്‍റെ സന്ദേശവുമായി വിജീഷ്‌ മണിയുടെ ഭൂലോക രക്ഷകന്‍
Next »Next Page » ചലച്ചിത്ര നിര്‍മ്മാതാവ് എസ്. പാവമണി അന്തരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine