ഷൂട്ടിങ്ങിനിടെ ശ്വേതാ മേനോനു പരിക്ക്

May 21st, 2010

swetha-menonനടി ശ്വേതാ മേനോനു ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. വി. എം. വിനു സംവിധാനം ചെയ്യുന്ന “പെണ്‍ പട്ടണം” എന്ന ചിത്രത്തില്‍ സംഘട്ടന രംഗം ചിത്രീകരി ക്കുന്നതിനിടയിലാണ് കൊടുവാള്‍ കൊണ്ട് വെട്ടേറ്റത്. പരിക്കേറ്റ നടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയയായ നടിക്ക് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശി ച്ചിരിക്കയാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

നടി ഖുശ്ബു ഡി. എം. കെ. യില്‍ ചേര്‍ന്നു

May 15th, 2010

khushbooപ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര താരം ഖുശ്ബു ഡി. എം. കെ. യില്‍ ചേര്‍ന്നു. കരുണാനിധി യുള്‍പ്പെടെ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ വച്ചാണ് പ്രഖ്യാപനം ഉണ്ടായത്. അടുത്ത കാലത്തായി ഖുശ്ബുവിന്റെ രാഷ്ടീയ പ്രവേശം സംബന്ധിച്ച് വാര്‍ത്തകള്‍ സജീവമായിരുന്നു. താനും കുടുംബവും ഇന്ദിരാ ഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും ഇപ്പോള്‍ സോണിയാ ഗാന്ധിയുടേയും ആരാധകര്‍ ആണെന്നു ഖുശ്ബു പറഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ കോണ്‍ഗ്രസ്സില്‍ ചേരും എന്നായിരുന്നു അഭ്യൂഹങ്ങള്‍ നില നിന്നിരുന്നത്.

താര രാഷ്ടീയത്തിനു സാധ്യതകള്‍ ധാരാളം ഉള്ള തമിഴ് നാട്ടില്‍ ഖുശ്ബുവിന്റെ രാഷ്ടീയ പ്രവേശനവും കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കും എന്നു തന്നെ ആണ് രാഷ്ടീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പഴശ്ശി രാജ എന്തിന് നിര്‍മ്മിച്ചു?

November 7th, 2009

gokulam-gopalanബ്രിട്ടീഷുകാര്‍ക്ക് എതിരെ കേരളത്തില്‍ ആദ്യമായി പട പുറപ്പാട് നടത്തിയ പഴശ്ശി രാജക്ക് പലപ്പോഴും ചരിത്രത്തില്‍ വേണ്ടത്ര പ്രാധാന്യം ലഭിച്ചിട്ടില്ല എന്നും, ഇപ്പോഴത്തെ തലമുറക്ക് ഈ ധീര സമര നായകനെ പരിചയ പ്പെടുത്തുവാനും ആണ് താന്‍ “പഴശ്ശി രാജ” നിര്‍മ്മിച്ചത് എന്ന് പഴശ്ശി രാജയുടെ നിര്‍മ്മാതാവായ ഗോകുലം ഗോപാലന്‍ പറഞ്ഞു. അമ്മ ( AMMA – Annual Malayalam Movie Awards ) പുരസ്ക്കാരം വാങ്ങുവാനായി ഷാര്‍ജയില്‍ എത്തിയ വേളയില്‍ e പത്രത്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരി ക്കുകയായിരുന്നു അദ്ദേഹം. മികച്ച സിനിമയ്ക്കുള്ള പുരസ്ക്കാരം ഉള്‍പ്പെടെ 9 പുരസ്ക്കാരങ്ങളാണ് പഴശ്ശി രാജയ്ക്ക് 2009ലെ അമ്മ പുരസ്ക്കാരങ്ങളില്‍ ലഭിച്ചത്. മികച്ച സിനിമ, സംവിധായകന്‍ (ഹരിഹരന്‍), തിരക്കഥ (എം.ടി. വാസുദേവന്‍ നായര്‍), സംഗീതം (ഇളയ രാജ), ഗായിക (കെ. എസ്. ചിത്ര), ശബ്ദ മിശ്രണം (റെസൂല്‍ പൂക്കുട്ടി), മികച്ച നടി (കനിഹ), മികച്ച സഹ നടന്‍ (മനോജ് കെ. ജയന്‍), മികച്ച സഹ നടി (പദ്മ പ്രിയ) എന്നീ പുരസ്ക്കാരങ്ങളാണ് ഇത്തവണ പഴശ്ശി രാജയ്ക്ക് ലഭിച്ചത്.
 

pazhassi-raja

 
സാമൂഹിക പ്രതിബദ്ധതയുള്ള സിനിമയാണ് പഴശ്ശി രാജ. താന്‍ സിനിമ നിര്‍മ്മിക്കുന്നത് സാമൂഹിക പ്രതിബദ്ധതയ്ക്ക് വേണ്ടിയാണ്. പഴശ്ശി രാജ ഒരു പാട് ഘടകങ്ങള്‍ ഒത്തു ചേര്‍ന്നപ്പോള്‍ സംഭവിച്ച ഒരു കലാ സൃഷ്ടിയാണ്. ഇന്ത്യന്‍ സിനിമയിലെ ഒട്ടേറെ മഹാ പ്രതിഭകള്‍ ഒത്തു ചേര്‍ന്നപ്പോള്‍ മലയാള സിനിമയ്ക്ക് ലഭിച്ച ഒരു അസുലഭ ചരിത്ര മുഹൂര്‍ത്തമാണ് പഴശ്ശി രാജ. സംവിധായകന്‍ ഹരിഹരന്‍, കഥ എഴുതിയ എം. ടി. വാസുദേവന്‍ നായര്‍, നായകന്‍ മമ്മുട്ടി, മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത ശരത് കുമാര്‍, തിലകന്‍, കനിഹ, പദ്മ പ്രിയ, മനോജ് കെ ജയന്‍, സുമന്‍, ശബ്ദ മിശ്രണം ചെയ്ത റസൂല്‍ പൂക്കുട്ടി, സംഗീതം നല്‍കിയ ഇളയ രാജ, ഗാനങ്ങള്‍ രചിച്ച ഒ. എന്‍. വി. കുറുപ്പ്, ഗിരീഷ് പുത്തഞ്ചേരി, കനേഷ് പൂനൂര്‍, ഗാനങ്ങള്‍ ആലപിച്ച കെ. എസ്. ചിത്ര എന്നിങ്ങനെ ഇത്രയും അധികം പ്രതിഭാ ധനരായ കലാകാര ന്മാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും വൈഭവം ഒരുമിച്ചു ചേര്‍ന്നതു കൊണ്ടാണ് ഇങ്ങനെ ഒരു സിനിമ ജന്മം കൊണ്ടത്. ഇത്തരം ഒരു ചരിത്ര സംരംഭത്തിന് ചുക്കാന്‍ പിടിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് ചാരിതാര്‍ത്ഥ്യമുണ്ട് എന്ന് പ്രമുഖ വ്യവസായി കൂടിയായ നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍ പറഞ്ഞു.
 

pazhassi-raja-team

 
പഴശ്ശി രാജയുടെ സാമ്പത്തിക വിജയം തന്റെ ലക്ഷ്യമായിരുന്നില്ല. സാമ്പത്തിക വിജയത്തിനായി സിനിമ എടുക്കുന്നതിനോട് തനിക്ക് യോജിപ്പില്ല. പണം ഉണ്ടാക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. താന്‍ ഒരു വ്യവസായിയാണ്. തനിക്ക് അനേകം വ്യവസായ സംരംഭങ്ങളും ഉണ്ട്. എന്നാല്‍ സിനിമ ധന സമ്പാദന ത്തിനുള്ള ഒരു വ്യവസായം ആയിട്ടല്ല താന്‍ കാണുന്നത്. ജനങ്ങളോട് ഇത്രയധികം സംവദിക്കുവാന്‍ കഴിവുള്ള മാധ്യമമായ സിനിമ, സമൂഹ നന്മയ്ക്കായ് ഉപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ഉപാധിയാണ്. പണമുണ്ടാക്കാന്‍ വേണ്ടി സിനിമ എടുക്കണമെങ്കില്‍ അത് തനിക്ക് നേരത്തേ ആകാമായിരുന്നു. അതു ചെയ്യാതെ, പഴശ്ശി രാജ പോലുള്ള ഒരു സൃഷ്ടിയുടെ പിറവിക്കായി താന്‍ ഇത്രയും കാലം കാത്തിരുന്നത് അതു കൊണ്ടാണ്. അടുത്ത സിനിമയെ കുറിച്ച് താന്‍ പദ്ധതിയൊന്നും ഇട്ടിട്ടില്ല. എന്നാല്‍ ഇനിയൊരു സിനിമ എടുത്താല്‍ അത് ചരിത്ര സിനിമ തന്നെ ആയിരിക്കണം എന്നില്ല. എന്നാല്‍ അതും സാമൂഹിക പ്രതിബദ്ധത യുള്ള വിഷയം കൈകാര്യം ചെയ്യുന്നതു തന്നെ ആയിരിക്കും എന്ന്‍ അദ്ദേഹം അറിയിച്ചു.
 


Gokulam Gopalan speaks about the making of Pazhassi Raja


 
 

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

കാജലിന് സേവന പുരസ്കാരം

December 5th, 2008

അഭിനേത്രി കാജലിന് സാമൂഹിക സേവനത്തിനുള്ള കര്‍മ വീര്‍ പുരസ്കാരം. വിധവകളുടെ കുട്ടികളുടെ ജീവിത സുരക്ഷ ഉറപ്പു വരുത്തുന്ന ചില പദ്ധതികള്‍ നടപ്പില്‍ വരുത്തുന്ന പരിപാടികളില്‍ വ്യാപൃതയാണ് കാജല്‍ ഇപ്പോള്‍. ഈ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ആസ്ഥാനമായുള്ള ലൂബാ ട്രസ്‌റ്റിന്റെ അംബാസിഡറാണ് കാജല്‍. പുരസ്കാര ലബ്ദിയില്‍ ഇവര്‍ ഏറെ സന്തുഷ്ടയാണ്. ജീവിതത്തിന്റെ എല്ലാ തുറയില്‍ നിന്നും ഉള്ളവര്‍ക്കും സാമൂഹിക പ്രതിബദ്ധത അനിവാര്യമാണ് എന്ന് താന്‍ വിശ്വസിക്കുന്നതിനാല്‍ ഈ അവാര്‍ഡിനെ വലിയ അംഗീകാരമായി കാ‍ണുന്നു എന്ന് കാജല്‍ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഭാമ വളരെ സീരിയസ്സാണ്

December 1st, 2008

മലയാള നടിമാരില്‍ ഒരാള്‍ കൂടി സെലക്ടീവായേ അഭിനയിക്കൂ എന്ന് വ്യക്ത മാക്കിയിരിക്കുന്നു. യുവ പ്രേക്ഷകരുടെ മനം കവര്‍ന്ന ഗ്രാമ്യ സുന്ദരി ഭാമയാണ് ഈ തീരുമാന മെടുത്തിരിക്കുന്നത്. ഒരു പക്ഷേ കുറഞ്ഞ ചിത്രങ്ങളിലെ അനുഭവം കൊണ്ടു തന്നെ ഭാമ ഇത്രയും ഗൌരവമായി ചിന്തിക്കുമെന്ന് ആരും കരുതിയി ട്ടുണ്ടാവില്ല. നായക നേതൃത്വമുള്ള സിനിമകളില്‍ അഭിനയി ക്കാനില്ലെന്ന് ഉറപ്പിച്ചു പറയുകയാണ് ഭാമ.

താന്‍ സെലക്ടീവാകുകയാണ്, നായകന്റെ നിഴലാവാന്‍ മാത്രം സിനിമയില്‍ നില നില്‍ക്കാ‍ന്‍ താല്പര്യമില്ല എന്നെല്ലാം പറഞ്ഞ ഭാമ ഗ്ലാമര്‍ വേഷങ്ങളോടുള്ള കടുത്ത എതിര്‍പ്പ് മൂലം തമിഴില്‍ നിന്നുള്ള നിരവധി ഓഫറുകള്‍ ഉപേക്ഷിക്കാനും തയ്യാറായി. മുക്തക്ക് പ്രേക്ഷക മനസ്സില്‍ ഇടം നേടി ക്കൊടുത്ത താമര ഭരണി സിനിമ സംവിധാനം ചെയ്ത ഹരിയുടെ ഓഫര്‍ “തുറന്നു കാട്ടണം“ എന്ന ആവശ്യം കേട്ട പാടേ നിരസിച്ചിരിക്കയാണ് ഭാമ.

നിവേദ്യത്തിലൂടെ മലയാളിക്ക് സ്വന്തമായ ഭാമ ഇതിനകം വിരലിലെ ണ്ണാവുന്നത്ര സിനിമകളേ ചെയ്തിട്ടുള്ളൂ. സൈക്കിള്‍, വണ്‌വേ ടിക്കറ്റ്, സ്വപ്നങ്ങളില്‍ ഹെയ്സല്‍ മേരി, ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ തിരഞ്ഞെടു ത്തിരിക്കുന്ന കണ്ണീരിനും മധുരം എന്ന ചിത്രം ഭാമയുടെ തീരുമാനങ്ങളെ ശരി വെക്കുന്നുണ്ട്. രഘുനാഥ് പലേരി വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായക വേഷമണിയുന്ന ഈ ചിത്രം കമേഴ്സ്യല്‍ ചേരുവകള്‍ കുറവുള്ളൊരു സിനിമയാണ്. ഇതിലെ സുഭദ്ര എന്ന കഥാപാത്രം താന്‍ ഇത്രയും നാള്‍ കാത്തിരുന്നു കിട്ടിയതാ ണെന്നാണ് ഭാമയുടെ വിശേഷണം.

ഇങ്ങനെ യൊക്കെയായ സ്ഥിതിക്ക് യുവ പ്രേക്ഷകര്‍ ഭാമയെ ഉടന്‍ തന്നെ അമ്മ വേഷത്തില്‍ കാണാന്‍ തയ്യാറാവേ ണ്ടിയിരിക്കുന്നു എന്ന് വേണം അനുമാനിക്കാന്‍. ഭാമക്കും വേണ്ടേ ഒരു സീരിയസ്…

ബിനീഷ് തവനൂര്‍

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

48 of 48« First...1020...464748

« Previous Page « മാധുരി സര്‍ദാരിക്ക് ഹരം
Next » കാജലിന് സേവന പുരസ്കാരം »ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine