അഭിനയം മത വിശ്വാസത്തെ ബാധിച്ചു : സൈറാ വസീം

June 30th, 2019

actress-zaira-wasim-ePathram
കശ്മീര്‍ : സിനിമാ അഭിനയം നിര്‍ത്തുന്നു എന്നു പ്രഖ്യാ പിച്ച ദംഗല്‍ നായിക യും ദേശീയ പുര സ്കാര ജേതാവു മായ സൈറാ വസീം സാമൂഹിക മാധ്യമ ങ്ങളില്‍ താര മായി മാറി.

മത പര മായ കാരണങ്ങള്‍ കൊണ്ടാണ് സിനിമ യില്‍ നിന്നും മാറു ന്നത് എന്ന് സൈറാ വസീം തന്റെ ഫേയ്സ് ബുക്ക് പോസ്റ്റി ല്‍ വിശദ മായി തന്നെ പ്രതി പാദി ക്കുന്നു.

വെള്ളി ത്തിര യിലെ ജീവിതം തന്റെ മതവിശ്വാസത്തെ ബാധി ക്കുന്നു എന്ന തിനാല്‍ അഞ്ചു വര്‍ഷം നീണ്ട തന്റെ കരിയര്‍ അവ സാനി പ്പിക്കുന്നു എന്നാണ് അവര്‍ കുറി ച്ചിട്ടത്.

‘അഞ്ചു വർഷം മുമ്പ് ഞാൻ ഒരു തീരു മാനം എടുത്തു, അത് എൻെറ ജീവിത ത്തെ എന്നെന്നേക്കു മായി മാറ്റി മറിച്ചു. ബോളി വുഡില്‍ കാലു കുത്തിയ പ്പോള്‍ അത് എനിക്ക് പ്രശസ്തി നേടി ത്തന്നു. ഇന്ന് ഞാൻ അഞ്ചു വർഷം പൂർ ത്തിയാ ക്കുമ്പോൾ, ഈ വ്യക്തിത്വ ത്തിൽ ഞാൻ യഥാർത്ഥ ത്തിൽ സന്തുഷ്ട യല്ല എന്ന് ഏറ്റു പറ യാൻ ആഗ്രഹിക്കുന്നു, അതായത് എന്റെ ജോലി, വളരെ ക്കാല മായി ഞാൻ മറ്റൊരാള്‍ ആകാൻ പാടു പെടുക യാണെന്ന് തോന്നുന്നു…’

ദംഗല്‍ (2016) എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹ താര ത്തിനും സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ (2017) എന്ന ചിത്ര ത്തിന് മികച്ച നടിക്കുമുള്ള ദേശീയ പുര സ്‌കാ രം കരസ്ഥ മാക്കിയ ഈ നടി ‘സ്‌കൈ ഈസ് പിങ്ക് ‘ എന്ന സിനിമ യിലാണ് അവസാനം വേഷം ഇട്ടത്. ഈ വർഷം ഒക്ടോബറില്‍ സിനിമ റിലീസ് ചെയ്യാന്‍ ഇരിക്കെ യാണ് അഭിനയ ജീവിതം അവ സാനി പ്പിക്കു വാന്‍ സൈറ തീരു മാനി ക്കുന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മമ്മൂട്ടിയുടെ ‘പുതിയ നിയമം’ ബോളിവുഡിലേക്ക്

April 1st, 2019

mammukka-epathram

എ.കെ സാജൻ സംവിധാനനം ചെയ്ത് നയന്‍ താരയും മമ്മൂട്ടിയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രമായ ‘പുതിയ നിയമം’ ബോളിവുഡിലേക്ക്. 2016ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വാസുകിയെന്ന ശക്തയായ സ്ത്രീകഥാപാത്രമായി നയന്‍താരയും ഭര്‍ത്താവ് ലൂയിസ് പോത്തനായി മമ്മൂട്ടിയും മത്സരിച്ചഭിനയിച്ചിരുന്നു. കാലിക പ്രസക്തിയുളള വിഷയത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമ ഇപ്പോള്‍ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുകയാണ്.

നസറുദ്ദീൻ ഷായെ നായകനാക്കി ഒരുക്കിയ ‘എ വെനസ്ഡേ’ എന്ന ത്രില്ലര്‍ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള നീരജ് പാണ്ഡേയാണ് ചിത്രം റീമേക്ക് ചെയ്യുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ‘പ്ലാന്‍ സി സ്റ്റുഡിയോസാ’ണ് ചിത്രം നിര്‍മ്മിക്കുന്നത്.

- അവ്നി

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ദിലീപും അനു സിത്താര യും വിവാഹ വേഷ ത്തിൽ : ഫോട്ടോ വൈറല്‍

March 12th, 2019

actor-dileep-anu-sithara-in-shubha-rathri-ePathram
കൊച്ചി : ദിലീപും അനു സിത്താരയും വിവാഹ വേഷ ത്തിൽ നിൽക്കുന്ന ഈ ചിത്രം സോഷ്യല്‍ മീഡിയ യില്‍ വൈറല്‍ ആയി ക്കഴിഞ്ഞു.

വ്യാസൻ കെ. പി. സംവിധാനം ചെയ്യുന്ന ‘ശുഭ രാത്രി’ യുടെ ചിത്രീ കരണം പുരോ ഗമി ക്കുന്ന തിനിട യിൽ അണി യറ പ്രവർത്തകർ ഫേയ്സ് ബുക്കില്‍ ഇട്ടിരുന്ന ചിത്ര ങ്ങള്‍ നടന്‍ ദിലീപ് തന്റെ പേജി ലേക്ക് പങ്കു വച്ച തോടെ ആരാ ധകര്‍ ലൈക്കും കമന്റു കളുമായി എത്തു കയും ചിത്രങ്ങള്‍ പെട്ടെന്നു വൈറല്‍ ആവുകയും ചെയ്തു.

viral-photo-of-shubharathri-movie-dileep-anu-sithara-ePathram

ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി വ്യാസൻ കെ. പി. രചനയും സംവിധാനവും നിർവ്വ ഹി ക്കുന്ന ചിത്ര ത്തിൽ ദമ്പതി കളായി ട്ടാണ് ദിലീപും അനു സിത്താരയും അഭി നയി ക്കുന്നത്.

നെടുമുടി വേണു, സിദ്ധീഖ്, സായ് കുമാർ, സുരാജ് വെഞ്ഞാ റമൂട്, ഇന്ദ്രൻസ്, നാദിർഷ, ഹരീഷ് പേരടി, മണി കണ്ഠൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ചേർത്തല ജയൻ, ആശാ ശരത്, കെ. പി. എ. സി, ലളിത, ശാന്തി കൃഷ്ണ, തെസ്നി ഖാൻ, ഷീലു ഏബ്രഹാം തുടങ്ങി യവരും താര നിരയില്‍ ഉണ്ട്.

-Image Credit : FB Page ShubhaRathri 

 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മണിയന്‍ പിള്ള രാജു വിനു പ്രണയ ലേഖനം അയച്ചു : ഷക്കീല

March 5th, 2019

shakeela-epathram
ചെന്നൈ : നടനും നിര്‍മ്മാതാവു മായ മണിയന്‍ പിള്ള രാജു വിനോട് പ്രണയം ഉണ്ടാ യിരുന്നു എന്നും ഇഷ്ടം കൂടി വന്നപ്പോള്‍ രാജു വിന് പ്രണയ ലേഖനം അയച്ചു കൊടു ത്തിരുന്നു എന്നും നടി ഷക്കീല. ഓണ്‍ ലൈന്‍ ഗോസ്സിപ്പ് കോള ങ്ങളി ലാണ് ഇപ്പോള്‍ ഈ പ്രണയ വാര്‍ത്ത പ്രചരിക്കുന്നത്.

മണിയന്‍ പിള്ള രാജു 2007 ല്‍ നിര്‍മ്മിച്ച ‘ഛോട്ടാ മുംബൈ’ എന്ന സിനിമ യുടെ സെറ്റില്‍ വെച്ചാ യിരുന്നു വണ്‍വേ പ്രണയം നാമ്പിട്ടത് എന്ന് ഷക്കീല പറയുന്നു.

‘സിനിമ യുടെ ചിത്രീ കരണം നടക്കുമ്പോള്‍ എന്റെ അമ്മ രോഗ ബാധിത യായി ശസ്ത്ര ക്രിയ വേണ്ടി വന്നു. ചികില്‍സ ക്കായി ഒരു പാട് പണം വേണ്ടി വന്നിരുന്നു. ഞാന്‍ ഉടനെ നിര്‍മ്മാതാവ് മണിയന്‍ പിള്ള രാജു വിനെ കണ്ടു കാര്യം പറഞ്ഞു. ഞാന്‍ അഭി നയി ക്കേണ്ട തായ രംഗ ങ്ങളുടെ ചിത്രീ കര ണം പൂര്‍ത്തി യാക്കു ന്നതിനു മുന്‍പേ അദ്ദേഹം എനിക്കുള്ള പ്രതി ഫലം മുന്‍ കൂറാ യി നല്‍കി. വലി യൊരു സഹായം തന്നെ ആയി രുന്നു എനിക്കത്. അതോടെ അദ്ദേഹ ത്തിനോട് വല്ലാ ത്തൊരു ഇഷ്ടം തോന്നി തുടങ്ങി. ഞാന്‍ എന്റെ ഇഷ്ടം തുറന്നു പറഞ്ഞ് ഒരു പ്രണയ ലേഖനം എഴുതുക യും ചെയ്തു. എന്നാല്‍, ഇന്നു വരെ അതിനോട് അദ്ദേഹം പ്രതി കരി ച്ചിട്ടില്ല’ ഷക്കീല പറഞ്ഞു.

ഷക്കീല അയച്ച പ്രണയ ലേഖനത്തെ ക്കുറിച്ച് മണിയന്‍ പിള്ള രാജു വിന്റെ മറുപടി. ‘ഷൂട്ടിംഗ് നടക്കുമ്പോള്‍ അമ്മ യുടെ ചികില്‍സ ക്കു വേണ്ടി പണം നല്‍കിയ കാര്യം സത്യ മാണ്. എന്നാല്‍, അവര്‍ക്ക്എന്നോട് പ്രണയം ഉണ്ടാ യിരുന്നോ എന്നൊന്നും അറിയില്ല. അവര്‍ സ്വന്തം വാഹന ത്തില്‍ ഷൂട്ടിങ്ങിന് വരും. കഴി ഞ്ഞാല്‍ അതു പോലെ മടങ്ങി പ്പോവുകയും ചെയ്യും. അതാ യിരുന്നു പതിവ്. അവര്‍ പറഞ്ഞതു പോലെ എനിക്കൊരു പ്രണയ ലേഖനം കിട്ടി യിട്ടൊന്നു മില്ല’ മണിയന്‍ പിളള രാജു പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘തുറമുഖ’ത്തിൽ നിവിന്‍ പോളിയുടെ അമ്മയായി പൂര്‍ണ്ണിമ

March 4th, 2019

poornima-epathram

കൊച്ചി: ഇന്ദ്രജിത്തുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്ന പൂര്‍ണിമ ഫാഷന്‍ ഡിസൈനിംഗ് മേഖലയിൽ ഏറെ തിളങ്ങിയ ആളാണ്. പ്രാണ എന്ന തന്‍റെ ഫാഷൻ ബ്രാൻഡ് തന്നെ പൂര്‍ണിമ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമയിലേക്ക് പൂര്‍ണിമ തിരിച്ചെത്തിയിരിക്കുകയാണെന്നാണ് പുതിയ വിശേഷം. ആഷിക് അബുവിന്റെ സംവിധാനത്തിലെത്തുന്ന വൈറസിൽ അഭിനയിക്കുന്നുണ്ടെന്ന വാര്‍ത്ത വന്നതിന് പിന്നാലെ മറ്റൊരു ചിത്രത്തിൽ കൂടി താരം കരാറായിരിക്കുകയാണ്.

അന്നയും റസൂലും, ഞാൻ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകൻ രാജീവ് രവി സംവിധാനം ചെയ്യുന്ന സിനിമയായ തുറമുഖത്തിലാണ് പൂര്‍ണിമ വീണ്ടും അഭിനയിക്കുന്നത്. നിവിന്‍ പോളി നായകനായെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നത് വൈറലായിരുന്നു.

തുറമുഖത്തില്‍ നിവിന്‍ പോളിയുടെ അമ്മയുടെ വേഷത്തിലാണ് താരം അഭിനയിക്കുന്നതെന്നാണ് സൂചന. വൈറസിലും തുറമുഖത്തിലും ഭര്‍ത്താവും നടനുമായ ഇന്ദ്രജിത്ത് ഉണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

6 of 50« First...567...1020...Last »

« Previous Page« Previous « സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു ; ജയസൂര്യയും സൗബിനും മികച്ച നടന്മാര്‍, നിമിഷ നടി
Next »Next Page » മണിയന്‍ പിള്ള രാജു വിനു പ്രണയ ലേഖനം അയച്ചു : ഷക്കീല »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine