മാണിക്യാ മണി കാന്തി പുവ്വേ… മാണിക്യ മലര്‍ തെലുഗു ഡബ്ബിംഗ് തരംഗമാവുന്നു

February 2nd, 2019

priya-warrier-omar-lulu-oru-adar-love-ePathram
ഒരു അഡാറ് ലവ് എന്ന ചിത്ര ത്തിലെ പ്രിയ വാര്യ രുടെ കണ്ണിറുക്കലും തുടര്‍ വിവാദവും ലോക മലയാളി കള്‍ക്ക് മറക്കുവാന്‍ കഴിയില്ല. ഇപ്പോള്‍ തെലുങ്കില്‍ മൊഴി മാറ്റം ചെയ്ത് ”ലവേഴ്സ് ഡേയ്സ്” എന്ന പേരിൽ റിലീസിനു ഒരുങ്ങുന്ന സിനിമ യിലെ മാണിക്യാ മണി കാന്തി പുവ്വേ…’ എന്ന ഗാനം സോഷ്യല്‍ മീഡിയ യില്‍ തരംഗം ആവുന്നു.

തെലുങ്ക് ”ലവേഴ്സ് ഡേയ്സ്” ഗാന ത്തിന്റെ ലോഞ്ച് നിർവ്വ ഹിച്ചത് സൂപ്പർ താരം അല്ലു അർജ്ജുനന്‍. വിനീത് ശ്രീനിവാസന്‍ പാടിയ ‘മാണിക്യ മല രായ പൂവി’ തെലു ങ്കില്‍ പാടി യത് അനുദീപ്. വരികള്‍ കുറിച്ചിരിക്കു ന്നത് ചന്ദ്ര ബോസ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അമ്മ യില്‍ നിന്നും നാല് നടിമാര്‍ രാജി വെച്ചു

June 27th, 2018

bhavana-epathram

കൊച്ചി : ഭാവന അടക്കം പ്രമുഖരായ നാല് നടി മാര്‍ ‘അമ്മ’ യില്‍ നിന്നും രാജി വച്ചു. രമ്യ നമ്പീശന്‍, റിമാ കല്ലിങ്കല്‍, ഗീതു മോഹന്‍ ദാസ് എന്നി വരാ ണ് ഭാവന യോടൊപ്പം  അമ്മ യില്‍ നിന്നും രാജി വെച്ചവർ.

സിനിമ യിലെ വനിതാ കൂട്ടായ്മ യായ ഡബ്ല്യു. സി. സി. യുടെ ഫേയ്സ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറി പ്പി ലാണ് രാജി തീരു മാനം അറി യിച്ചത്.

actrss-bhavana-resigned-amma-fb-post-women-in-cinema-collective-ePathram

”അമ്മ എന്ന സംഘടന യിൽ നിന്ന് ഞാൻ രാജി വെക്കുക യാണ്. എനിക്ക് നേരെ നടന്ന ആക്രമണ ത്തിൽ കുറ്റാ രോ പിതനായ നടനെ അമ്മ യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല ഈ തീരുമാനം” എന്നു തുടങ്ങുന്ന ഭാവന യുടെ ഫേയ്സ് ബുക്ക് പോസ്റ്റിന്റെ തുടര്‍ച്ച യായി ”അവൾ ക്കൊപ്പം ഞങ്ങളും രാജി വെക്കുന്നു” എന്ന തല ക്കെ ട്ടോടെ മറ്റു നടി മാരും തങ്ങളുടെ കുറിപ്പുകള്‍ ചേര്‍ത്തി ട്ടുണ്ട്.

എന്നാല്‍ ഈ കൂട്ടായ്മയുടെ ട്വിറ്റര്‍ പേജില്‍ ഇത്തരം കാര്യ ങ്ങള്‍ പ്രത്യക്ഷ പ്പെ ട്ടിട്ടില്ല എന്നതും ശ്രദ്ധേയ മാണ്.

നടൻ ദിലീപിനെ അമ്മ യിൽ അംഗത്വം നൽകി തിരിച്ച് എടു ത്ത താണ് നടി മാരെ പ്രകോപി ച്ചത്. ഇപ്പോഴ ത്തെ സാഹ ചര്യ ങ്ങളോ ടുള്ള അങ്ങേ യറ്റം നിരുത്തര വാദ പര മായ നില പാടില്‍ പ്രതിഷേധിച്ചാണ് രാജി എന്നും  ഫേയ്സ് ബുക്ക്  കുറിപ്പിൽ ഉണ്ട്.

 

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

സോനം കപൂർ-ആനന്ദ് അഹൂജ വിവാഹം മെയ് എട്ടിന്

May 3rd, 2018

sonam_epathram

മുംബൈ : ബോളിവുഡ് താര സുന്ദരി സോനം കപൂറും മുംബൈ ആസ്ഥാനമായ ബിസിനസ്സുകാരൻ ആനന്ദ് അഹൂജയും തമ്മിലുള്ള വിവാഹം മെയ് എട്ടിന്. വിവാഹ ചടങ്ങുകൾ മുംബൈയിൽ വെച്ചായിരിക്കുമെന്ന് ഇവരുടെ കുടുംബാംഗങ്ങൾ സംയുക്ത പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ബോളിവുഡ് താരം അനിൽ കപൂറിന്റെയും സുനിതയുടെയും മകളാണ് 32 കാരിയായ സോനം. സോനം അഭിനയിച്ച ഹിറ്റ് ചിത്രങ്ങളിലെ പാട്ടുകൾക്ക് വധു സംഗീത-നൃത്ത പരിപാടികൾക്കിടെ ചുവടുവെക്കും. ഇതിന്റെ ഒരുക്കങ്ങൾ അനിൽ കപൂറിന്റെ വസതിയിൽ നടക്കുകയാണ്. ഭാനെ എന്ന ബ്രാൻഡിൽ മുംബൈ ആസ്ഥാനമായി വസ്ത്ര നിർമ്മാണ്ണം നടത്തുകയാണ് ആനന്ദ് അഹൂജ.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബീച്ചില്‍ ബിക്കിനി യല്ലാതെ സാരി ഉടുക്കണോ : രാധിക ആപ്തേ

March 13th, 2018

actress-radhika-apte-controversy-talk-to-media-ePathram
തന്റെ കഥാ പാത്ര ങ്ങളെ തെര ഞ്ഞെ ടുക്കുന്ന തില്‍ പുതുമ യും വൈവിധ്യവും കാണിക്കുന്ന രാധിക ആപ്‌തെ എന്ന അഭി നേത്രി യുടെ പുതിയ ഇന്‍സ്റ്റ ഗ്രാം പോസ്റ്റ് വിവാദ മാ യി മാറിയി രി ക്കുക യാണ്.

#holiDay #timeoff #goa #sea #sunset #friends @marc_t_richardson #afteraswim

A post shared by Radhika (@radhikaofficial) on

ബീച്ചില്‍ ബിക്കിനി യും ധരിച്ച് ഭര്‍ത്താവിനൊ ടൊപ്പം ഇരി ക്കുന്ന ഫോട്ടോ യാണ് രാധിക ഇന്‍സ്റ്റ ഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ബിക്കിനി ചിത്രം ഇന്ത്യന്‍ സംസ്‌കാര ത്തിന് കളങ്ക മായി എന്ന് പറഞ്ഞവരോട് ‘ബീച്ചില്‍ ബിക്കിനി യല്ലാതെ സാരി ഉടുക്കണോ’ എന്നാണ് ഈ ബിക്കിനി ചിത്ര ത്തിന്റെ പേരില്‍ അവരെ ആര്‍ഷ ഭാരത സംസ്‌കാരം പഠിപ്പി ക്കുവാന്‍ എത്തി യവ രോട് രാധിക ആപ്തെ യുടെ മറുചോദ്യം.

ഏറെ ചര്‍ച്ചാ വിഷയ മായ ചിത്രങ്ങളില്‍ അഭി നയി ച്ചതി ലൂടെ പ്രേക്ഷക ശ്രദ്ധയും മാധ്യമ ശ്രദ്ധയും നേടിയ ഇവർ അഭി നയിച്ച ‘പാര്‍ച്ച്ഡ്‌’ എന്ന സിനിമ യിലെ വിവാദ രംഗ ത്തെയും അതിലെ നഗ്ന ദൃശ്യങ്ങളെ യും കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്ത കനോട് രൂക്ഷ മായ ഭാഷ യില്‍ പ്രതികരി ച്ചതി ലൂടെ രാധിക ആപ്തെ സാമൂഹ്യ മാധ്യമ ങ്ങളിലും ഏറെ ചര്‍ച്ച ചെയ്യ പ്പെട്ടി രുന്നു.

സെലിബ്രിറ്റികളുടെ ചലനങ്ങള്‍ ഉറ്റു നോക്കി അവരുടെ സ്വകാര്യത കളിലേക്കു സമ്മതം കൂടാതെ കടന്നു ചെന്നി രുന്ന ‘പാപ്പ രാസ്സി’ കളെ ഇപ്പോള്‍ അധികമായി കാണു ന്നില്ല. എന്നാൽ ട്രോളര്‍മാര്‍ സോഷ്യല്‍ മീഡിയ യിലൂ ടെ പാപ്പ രാസ്സി കള്‍ ക്കു പകരം ആ കൃത്യം ഏറ്റെ ടുത്തു നടത്തു കയാണ്. അത് കൊണ്ട് തന്നെ ഈ ബിക്കിനി ചിത്രത്തെ കുറിച്ച് ട്രോളുകൾ ഉണ്ടാക്കിയ ട്രോളർ മാരെയും പരിഹസി ക്കുവാൻ രാധിക മറന്നില്ല.

*  ആദ്യം സ്വന്തം നഗ്നത കാണുക എന്നിട്ട് സംസാരിക്കാം : രാധിക ആപ്തെ

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സംസ്ഥാന ചലച്ചിത്ര അവാർഡു കൾ പ്രഖ്യാപിച്ചു

March 8th, 2018

kerala-state-film-award-2017-indrans-parvathi-ePathram
തിരുവനന്തപുരം : 2017 ലെ സംസ്ഥാന ചലച്ചിത്ര പുര സ്കാര ങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടന്‍ ഇന്ദ്രന്‍സ് – ചിത്രം : ആളൊരുക്കം. മികച്ച നടി പാര്‍ വ്വതി ചിത്രം ടേക്ക് ഓഫ്. മികച്ച സംവി ധായ കൻ ലിജോ ജോസ് പെല്ലിശ്ശേരി. ചിത്രം : ഇൗ. മ. യൗ.  മികച്ച സിനിമ യായി രാഹുൽ ജി. നായർ സംവിധാനം ചെയ്ത ‘ഒറ്റ മുറി വെളിച്ചം’ തെരഞ്ഞെടുത്തു.

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രി എ. കെ. ബാലന്‍ അവാര്‍ഡു വിവരങ്ങള്‍ പ്രഖ്യാ പിച്ചു.

മറ്റു പുരസ്കാരങ്ങള്‍ : മികച്ച സ്വഭാവ നടൻ അലൻ സിയർ (തൊണ്ടി മുതലും ദൃക്സാക്ഷിയും), മികച്ച സ്വഭാവ നടി പോളി വൽസൻ (ഈ. മ. യൗ, ഒറ്റ മുറി), മികച്ച നവാ ഗത സംവിധായകൻ : മഹേഷ് നാരായണൻ (ടേക് ഒാഫ്).

ഗാന രചയിതാവ്: പ്രഭാ വർമ്മ (ചിത്രം : ക്ലിന്റ് ‘ഒാള ത്തിൽ മേളത്താൽ…’), സംഗീത സംവിധായകൻ : എം. കെ. അർജ്ജുനൻ (ചിത്രം : ഭയാനകം). പശ്ചാ ത്തല സംഗീതം : ഗോപി സുന്ദർ (ടേക് ഒാഫ്).

പിന്നണി ഗായകൻ ഷഹബാസ് അമൻ (മായാനദി യിലെ ‘മിഴിയിൽ നിന്നും…’), ഗായിക സിത്താര കൃഷ്ണ കുമാർ (വിമാനം എന്ന സിനിമ യിലെ ‘വാനം അക ലുന്നുവോ’).

മികച്ച കുട്ടി കളുടെ ചിത്രം : സ്വനം (സംവിധാനം: ദിപേഷ് ടി.) ബാല താരങ്ങള്‍ : മാസ്റ്റർ അഭിനന്ദ് (സ്വനം), ബേബി നക്ഷത്ര (രക്ഷാധികാരി ബൈജു ഒപ്പ്).

മികച്ച കഥാ കൃത്ത് എം. എ. നിഷാദ് (കിണർ), തിരക്കഥ : എസ്. ഹരീഷ് – സഞ്ജു സുരേന്ദ്രൻ (ഏദൻ), സജീവ് പാളൂർ (തൊണ്ടി മുതലും ദൃക്സാക്ഷി യും). ക്യാമറ മാൻ മനേഷ് മാധവൻ (ഏദൻ), ചിത്ര സംയോ ജകൻ : അപ്പു ഭട്ടതിരി (ഒറ്റ മുറി വെളിച്ചം, വീരം), കലാ സംവി ധായകൻ: സന്തോഷ് രാമൻ (ടേക്ക് ഓഫ്).

മല്‍സര ത്തിന്നു വന്നിട്ടുള്ള 110 ചിത്ര ങ്ങളിൽ 58 എണ്ണം പുതുമുഖ സംവിധായകരുടേതാണ്. മൊത്തം പ്രഖ്യാ പിച്ച 37 അവാര്‍ഡു കളില്‍ 28 പേരും യുവ നിര യിലുള്ള വരാണ് എന്നതാണ് ഈ വർഷ ത്തെ സംസ്ഥാന പുര സ്‌കാര ങ്ങളുടെ സവിശേഷത.

  • Image Credit : Mathrubhumi

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

7 of 49« First...678...1020...Last »

« Previous Page« Previous « ഷക്കീല യുടെ ജീവിതം സിനിമ യാകുന്നു
Next »Next Page » ബീച്ചില്‍ ബിക്കിനി യല്ലാതെ സാരി ഉടുക്കണോ : രാധിക ആപ്തേ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine