മാലെക്കും കോള്‍മാനും അഭിനേതാക്കള്‍, ഗ്രീന്‍ ബുക്ക് മികച്ച ചിത്രം ; ഓസ്കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

February 26th, 2019

oscar-epathram

ലോസ് ആഞ്ജലീസ് : വംശവെറിക്കാരുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു ഇറ്റാലിയന്‍ ബൗണ്‍സറെ വാടകയ്ക്ക് എടുത്ത് ദീര്‍ഘയാത്ര ചെയ്യുന്ന ആഫ്രിക്കന്‍ വംശജനായ പിയാനിസ്റ്റിന്റെ കഥ പറഞ്ഞ ഗ്രീന്‍ബുക്കിനാണ് മികച്ച ചിത്രത്തിനുള്ള ഇത്തവണത്തെ ഓസ്കര്‍. മികച്ച ചിത്രം, മികച്ച സഹനടന്‍, ഒറിജിനല്‍ സ്ക്രീന്‍പ്ലേ എന്നിങ്ങനെ മൂന്ന് അവാര്‍ഡുകള്‍ ചിത്രം സ്വന്തമാക്കി.

ബൊഹീമിയന്‍ റാപ്സോഡി എന്ന ചിത്രത്തില്‍ ഫ്രെഡി മെര്‍ക്കുറി എന്ന ക്യൂന്‍ റോക്ക് ബാന്‍ഡിലെ ഗായകന്റെ വേഷം അനശ്വരമാക്കിയ റാമി മാലെക്കാണ് മികച്ച നടന്‍. 1700 ല്‍ ബ്രിട്ടീഷ് രാജ്ഞിയായിരുന്ന ക്യൂന്‍ ആനിനെ അവതരിപ്പിച്ച ഒലിവിയ കോള്‍മാന്‍ ദി ഫേവറിറ്റ് എന്ന ചിത്രത്തിലൂടെ മികച്ച നടിയായി.

മെക്‌സിക്കോയിലെ സംഘര്‍ഷഭരിതമായ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നാല് മക്കള്‍ക്കുവേണ്ടി കഷ്ടപ്പെടുന്ന ക്ലിയോ എന്ന ആയയുടെ കഥ പറഞ്ഞ റോമ സംവിധാനം ചെയ്ത അല്‍ഫോണ്‍സോ ക്യുറോണാണ് മികച്ച സംവിധായകന്‍.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മാണിക്യാ മണി കാന്തി പുവ്വേ… മാണിക്യ മലര്‍ തെലുഗു ഡബ്ബിംഗ് തരംഗമാവുന്നു

February 2nd, 2019

priya-warrier-omar-lulu-oru-adar-love-ePathram
ഒരു അഡാറ് ലവ് എന്ന ചിത്ര ത്തിലെ പ്രിയ വാര്യ രുടെ കണ്ണിറുക്കലും തുടര്‍ വിവാദവും ലോക മലയാളി കള്‍ക്ക് മറക്കുവാന്‍ കഴിയില്ല. ഇപ്പോള്‍ തെലുങ്കില്‍ മൊഴി മാറ്റം ചെയ്ത് ”ലവേഴ്സ് ഡേയ്സ്” എന്ന പേരിൽ റിലീസിനു ഒരുങ്ങുന്ന സിനിമ യിലെ മാണിക്യാ മണി കാന്തി പുവ്വേ…’ എന്ന ഗാനം സോഷ്യല്‍ മീഡിയ യില്‍ തരംഗം ആവുന്നു.

തെലുങ്ക് ”ലവേഴ്സ് ഡേയ്സ്” ഗാന ത്തിന്റെ ലോഞ്ച് നിർവ്വ ഹിച്ചത് സൂപ്പർ താരം അല്ലു അർജ്ജുനന്‍. വിനീത് ശ്രീനിവാസന്‍ പാടിയ ‘മാണിക്യ മല രായ പൂവി’ തെലു ങ്കില്‍ പാടി യത് അനുദീപ്. വരികള്‍ കുറിച്ചിരിക്കു ന്നത് ചന്ദ്ര ബോസ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അമ്മ യില്‍ നിന്നും നാല് നടിമാര്‍ രാജി വെച്ചു

June 27th, 2018

bhavana-epathram

കൊച്ചി : ഭാവന അടക്കം പ്രമുഖരായ നാല് നടി മാര്‍ ‘അമ്മ’ യില്‍ നിന്നും രാജി വച്ചു. രമ്യ നമ്പീശന്‍, റിമാ കല്ലിങ്കല്‍, ഗീതു മോഹന്‍ ദാസ് എന്നി വരാ ണ് ഭാവന യോടൊപ്പം  അമ്മ യില്‍ നിന്നും രാജി വെച്ചവർ.

സിനിമ യിലെ വനിതാ കൂട്ടായ്മ യായ ഡബ്ല്യു. സി. സി. യുടെ ഫേയ്സ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറി പ്പി ലാണ് രാജി തീരു മാനം അറി യിച്ചത്.

actrss-bhavana-resigned-amma-fb-post-women-in-cinema-collective-ePathram

”അമ്മ എന്ന സംഘടന യിൽ നിന്ന് ഞാൻ രാജി വെക്കുക യാണ്. എനിക്ക് നേരെ നടന്ന ആക്രമണ ത്തിൽ കുറ്റാ രോ പിതനായ നടനെ അമ്മ യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല ഈ തീരുമാനം” എന്നു തുടങ്ങുന്ന ഭാവന യുടെ ഫേയ്സ് ബുക്ക് പോസ്റ്റിന്റെ തുടര്‍ച്ച യായി ”അവൾ ക്കൊപ്പം ഞങ്ങളും രാജി വെക്കുന്നു” എന്ന തല ക്കെ ട്ടോടെ മറ്റു നടി മാരും തങ്ങളുടെ കുറിപ്പുകള്‍ ചേര്‍ത്തി ട്ടുണ്ട്.

എന്നാല്‍ ഈ കൂട്ടായ്മയുടെ ട്വിറ്റര്‍ പേജില്‍ ഇത്തരം കാര്യ ങ്ങള്‍ പ്രത്യക്ഷ പ്പെ ട്ടിട്ടില്ല എന്നതും ശ്രദ്ധേയ മാണ്.

നടൻ ദിലീപിനെ അമ്മ യിൽ അംഗത്വം നൽകി തിരിച്ച് എടു ത്ത താണ് നടി മാരെ പ്രകോപി ച്ചത്. ഇപ്പോഴ ത്തെ സാഹ ചര്യ ങ്ങളോ ടുള്ള അങ്ങേ യറ്റം നിരുത്തര വാദ പര മായ നില പാടില്‍ പ്രതിഷേധിച്ചാണ് രാജി എന്നും  ഫേയ്സ് ബുക്ക്  കുറിപ്പിൽ ഉണ്ട്.

 

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

സോനം കപൂർ-ആനന്ദ് അഹൂജ വിവാഹം മെയ് എട്ടിന്

May 3rd, 2018

sonam_epathram

മുംബൈ : ബോളിവുഡ് താര സുന്ദരി സോനം കപൂറും മുംബൈ ആസ്ഥാനമായ ബിസിനസ്സുകാരൻ ആനന്ദ് അഹൂജയും തമ്മിലുള്ള വിവാഹം മെയ് എട്ടിന്. വിവാഹ ചടങ്ങുകൾ മുംബൈയിൽ വെച്ചായിരിക്കുമെന്ന് ഇവരുടെ കുടുംബാംഗങ്ങൾ സംയുക്ത പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ബോളിവുഡ് താരം അനിൽ കപൂറിന്റെയും സുനിതയുടെയും മകളാണ് 32 കാരിയായ സോനം. സോനം അഭിനയിച്ച ഹിറ്റ് ചിത്രങ്ങളിലെ പാട്ടുകൾക്ക് വധു സംഗീത-നൃത്ത പരിപാടികൾക്കിടെ ചുവടുവെക്കും. ഇതിന്റെ ഒരുക്കങ്ങൾ അനിൽ കപൂറിന്റെ വസതിയിൽ നടക്കുകയാണ്. ഭാനെ എന്ന ബ്രാൻഡിൽ മുംബൈ ആസ്ഥാനമായി വസ്ത്ര നിർമ്മാണ്ണം നടത്തുകയാണ് ആനന്ദ് അഹൂജ.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബീച്ചില്‍ ബിക്കിനി യല്ലാതെ സാരി ഉടുക്കണോ : രാധിക ആപ്തേ

March 13th, 2018

actress-radhika-apte-controversy-talk-to-media-ePathram
തന്റെ കഥാ പാത്ര ങ്ങളെ തെര ഞ്ഞെ ടുക്കുന്ന തില്‍ പുതുമ യും വൈവിധ്യവും കാണിക്കുന്ന രാധിക ആപ്‌തെ എന്ന അഭി നേത്രി യുടെ പുതിയ ഇന്‍സ്റ്റ ഗ്രാം പോസ്റ്റ് വിവാദ മാ യി മാറിയി രി ക്കുക യാണ്.

#holiDay #timeoff #goa #sea #sunset #friends @marc_t_richardson #afteraswim

A post shared by Radhika (@radhikaofficial) on

ബീച്ചില്‍ ബിക്കിനി യും ധരിച്ച് ഭര്‍ത്താവിനൊ ടൊപ്പം ഇരി ക്കുന്ന ഫോട്ടോ യാണ് രാധിക ഇന്‍സ്റ്റ ഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ബിക്കിനി ചിത്രം ഇന്ത്യന്‍ സംസ്‌കാര ത്തിന് കളങ്ക മായി എന്ന് പറഞ്ഞവരോട് ‘ബീച്ചില്‍ ബിക്കിനി യല്ലാതെ സാരി ഉടുക്കണോ’ എന്നാണ് ഈ ബിക്കിനി ചിത്ര ത്തിന്റെ പേരില്‍ അവരെ ആര്‍ഷ ഭാരത സംസ്‌കാരം പഠിപ്പി ക്കുവാന്‍ എത്തി യവ രോട് രാധിക ആപ്തെ യുടെ മറുചോദ്യം.

ഏറെ ചര്‍ച്ചാ വിഷയ മായ ചിത്രങ്ങളില്‍ അഭി നയി ച്ചതി ലൂടെ പ്രേക്ഷക ശ്രദ്ധയും മാധ്യമ ശ്രദ്ധയും നേടിയ ഇവർ അഭി നയിച്ച ‘പാര്‍ച്ച്ഡ്‌’ എന്ന സിനിമ യിലെ വിവാദ രംഗ ത്തെയും അതിലെ നഗ്ന ദൃശ്യങ്ങളെ യും കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്ത കനോട് രൂക്ഷ മായ ഭാഷ യില്‍ പ്രതികരി ച്ചതി ലൂടെ രാധിക ആപ്തെ സാമൂഹ്യ മാധ്യമ ങ്ങളിലും ഏറെ ചര്‍ച്ച ചെയ്യ പ്പെട്ടി രുന്നു.

സെലിബ്രിറ്റികളുടെ ചലനങ്ങള്‍ ഉറ്റു നോക്കി അവരുടെ സ്വകാര്യത കളിലേക്കു സമ്മതം കൂടാതെ കടന്നു ചെന്നി രുന്ന ‘പാപ്പ രാസ്സി’ കളെ ഇപ്പോള്‍ അധികമായി കാണു ന്നില്ല. എന്നാൽ ട്രോളര്‍മാര്‍ സോഷ്യല്‍ മീഡിയ യിലൂ ടെ പാപ്പ രാസ്സി കള്‍ ക്കു പകരം ആ കൃത്യം ഏറ്റെ ടുത്തു നടത്തു കയാണ്. അത് കൊണ്ട് തന്നെ ഈ ബിക്കിനി ചിത്രത്തെ കുറിച്ച് ട്രോളുകൾ ഉണ്ടാക്കിയ ട്രോളർ മാരെയും പരിഹസി ക്കുവാൻ രാധിക മറന്നില്ല.

*  ആദ്യം സ്വന്തം നഗ്നത കാണുക എന്നിട്ട് സംസാരിക്കാം : രാധിക ആപ്തെ

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

8 of 50« First...789...2030...Last »

« Previous Page« Previous « സംസ്ഥാന ചലച്ചിത്ര അവാർഡു കൾ പ്രഖ്യാപിച്ചു
Next »Next Page » ടി. ആര്‍. ശേഖര്‍ അന്തരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine