തൃശ്ശൂര്‍ : പ്രമുഖ ചലച്ചിത്ര താരം ഭാവന യുടെ വിവാഹം ജനുവരി 22 ന് തൃശ്ശൂര്‍ ജവഹര്‍ ലാല്‍ നെഹ്‌റു കണ്‍വെന്‍ ഷന്‍ സെന്റ റില്‍ വെച്ചു നടക്കും. കന്നട നിര്‍മ്മാതാവും ഭാവന യുടെ സുഹൃത്തു മായ നവീന്‍ ആണ് വരന്‍.
വിവാഹ ചടങ്ങില്‍ അടുത്ത ബന്ധു ക്കളും സുഹൃത്തു ക്കളും പങ്കെ ടുക്കും. തുടര്‍ന്ന് സിനിമാ രംഗത്തെ സുഹൃ ത്തു ക്കള്‍ക്കു വേണ്ടി യുള്ള സല്‍ക്കാരം തൃശ്ശൂര്‍ ലുലു കണ്‍ വെന്‍ ഷന്‍ സെന്റ റില്‍ വെച്ചും നടക്കും.
ആറു വര്‍ഷ ങ്ങളായി നവീനും ഭാവനയും അടുത്ത സുഹൃത്തുക്കളാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസ ത്തിലാ യിരുന്നു വിവാഹ നിശ്ചയം.
ന്യൂദല്‍ഹി : ബോളി വുഡ് ചിത്രമായ പത്മാ വതി പ്രദര്‍ശിപ്പി ക്കുവാന്‍ സുപ്രീം കോടതി അനുമതി നല്‍കി.
ഹരിയാണ, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ നാലു സംസ്ഥാന ങ്ങള്‍ ഏര്‍പ്പെടുത്തിയ വില ക്കാണ് സുപ്രീം കോടതി നീക്കിയത്. വിലക്ക് നീക്കണം എന്ന് ആവശ്യപ്പെട്ട് ചിത്ര ത്തിന്റെ നിർമ്മാതാക്ക ളാണ് സുപ്രീം കോടതി യെ സമീപിച്ചത്.
സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയ ചിത്രം, ക്രമ സമാധാന പ്രശ്‌നം പറഞ്ഞു കൊണ്ട് വില ക്കുവാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ല എന്നും ചിത്രം ഇനിയും വിലക്കുന്നത് ഭരണ ഘടന അവ കാശ ങ്ങളുടെ ലംഘനം ആണെന്നും കോടതി ചൂണ്ടിക്കാട്ടി.
അഭിനേത്രി യായും ഗായിക യായും അവ താരക യായും സിനിമാ – ടെലിവിഷന്‍ പ്രേക്ഷകരെ കയ്യിലെടുത്ത നസ്രിയ വീണ്ടും അഭിനയ രംഗ ത്തേക്ക് തിരിച്ചു വരുന്നു എന്നു റിപ്പോര്‍ട്ട്.
ദേശീയ പുരസ്കാര ജേതാവും പ്രമുഖ സംവി ധായി കയു മായ അഞ്ജലി മേനോന്റെ പുതിയ ചിത്രത്തി ലൂടെ യാണ് നസ്രിയ യുടെ തിരിച്ചു വരവ്.
തിരിച്ചു വരവിന്റെ വിശേഷ ങ്ങളു മായി നസ്രിയ തന്റെ ഫേയ്സ് ബുക്ക് പേജില്പോസ്റ്റ് ചെയ്ത ഈ സ്റ്റാറ്റ സ്സിനു വൈവിധ്യ മാര്‍ന്ന നിര വധി പ്രതി കരണ ങ്ങളാണ് കിട്ടി യിരി ക്കുന്നത്.
ബാല നടി യായി മലയാള ത്തില്‍ അരങ്ങേറ്റം കുറിക്കു കയും പിന്നീട് നായിക യായി മലയാള ത്തിലും തമിഴി ലും തിളങ്ങിയ നസ്രിയ, ഫഹദ് ഫാസിലു മായുള്ള വിവാഹശേഷം സിനിമ യില്‍ നിന്നും വിട്ടു നിന്നു.
ഫഹദ് ഫാസില്‍ – നസ്രിയ താര ജോഡികള്‍ ആദ്യ മായി ഒന്നിച്ച ബാംഗ്ലൂര്‍ ഡെയ്സിന്റെ സംവി ധായിക അഞ്ജലി മേനോന്റെചിത്ര ത്തിലൂ ടെ യാണ് നസ്രിയ യുടെ തിരിച്ചു വരവ് എന്നുള്ളത് ഈ താര ങ്ങളുടെ ആരാധക രേയും ആവേശം കൊള്ളി ച്ചിരി ക്കുകയാണ്.
ലിറ്റില്‍ ഫിലിംസ് ഇന്ത്യയും രജപുത്ര വിഷ്വല്‍ മീഡിയ യും സംയുക്തമായി നിര്‍മ്മിക്കുന്ന സിനിമ യുടെ ചിത്രീ കരണം നവംബര്‍ ആദ്യ വാരം തുടങ്ങും.
തെന്നിന്ത്യന്‍ നടി ലക്ഷ്മി റായ് ഗ്ലാമര്‍ വേഷ ത്തില്‍ എത്തുന്ന ‘ജൂലി -2’ എന്ന സിനിമ യുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. നേരത്തെ ഇറങ്ങിയ ടീസറിന് സമാന മായി തികച്ചും ഹോട്ട് ലുക്കില്‍ തന്നെ യാണ് ലക്ഷ്മി റായ് ഇതിലും പ്രത്യക്ഷ പ്പെടുന്നത്. നേഹ ധൂപിയ അഭി നയിച്ച ‘ജൂലി’ എന്ന സിനിമ യുടെ രണ്ടാം ഭാഗ മാണ് ‘ജൂലി -2’
ലക്ഷ്മി റായ്എന്ന പേരിൽ മമ്മൂട്ടി, മോഹൻ ലാൽ എന്നീ താര ങ്ങളുടെ നായിക യായി മലയാള ത്തിൽ അഭി നയി ച്ചിരുന്ന നടി യുടെ പേര് ബോളി വുഡിൽ എത്തിയ പ്പോൾ ‘റായ് ലക്ഷ്മി’എന്നായതും വാർത്ത കളിൽ ഇടം പിടിച്ചിട്ടുണ്ട്.
ബോളിവുഡിലെ നായിക യാകാന്‍ ഒരു നാട്ടിന്‍ പുറത്ത് നിന്നും എത്തിയ പെണ്‍ കുട്ടിക്കു നേരിടേണ്ടി വരുന്ന അനു ഭവ ങ്ങളെ ചിത്രീ കരി ക്കുന്ന താണ് ഈ സിനിമ. കഥ, തിരക്കഥ, സംവിധാനം : ദീപക് ശിവ്ദാസ്നി.
എന്നാൽ ‘ജൂലി -2’ ഇപ്പോൾ മാധ്യമ ശ്രദ്ധ നേടി യിരി ക്കുന്നത് മറ്റൊരു കാര്യ ത്തിലാണ്. സെന്‍സര്‍ ബോര്‍ഡി ന്റെ മുന്‍ ചെയര്‍ മാന്‍ പഹ്‌ലജ് നിഹലാനി ഈ ചിത്ര ത്തിലൂടെ വിത രണ രംഗ ത്തേക്ക് എത്തുന്നു. സെന്‍സര്‍ ബോര്‍ഡ് ചെയര്‍ മാന്‍ പദവിയിൽ നിന്നും കഴിഞ്ഞ മാസം നീക്കം ചെയ്യപ്പെട്ട പഹ്‌ലജ് നിഹലാനി ഈ സിനിമ യുടെ വിതരണ ക്കാരൻ ആയി വന്ന പ്പോൾ സിനിമാ ലോകം ഞെട്ടി.
തന്റെ മുന്നിലേക്ക് എത്തിയ സിനിമ കളില്‍ അശ്ലീല രംഗങ്ങളും സംഭാഷ ണങ്ങളും എന്നു പറഞ്ഞു കൊണ്ട് സെന്‍സര്‍ ബോര്‍ഡ് ചെയര്‍ മാന്‍ ആയി രിക്കു മ്പോള്‍ ഉഡ്താ പഞ്ചാബ്, ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ തുടങ്ങി നിര വധി ചിത്ര ങ്ങൾക്ക് കത്രിക വെച്ച പഹ് ലജ് നിഹലാനി വിതരണം ചെയ്യുന്ന ആദ്യ ചിത്രം ഇറോട്ടിക് വിഭാഗ ത്തില്‍ നിന്നുള്ള താണ് എന്ന താണ് ഏറെ വൈചിത്ര്യം.
ആലുവ : കാവ്യയും മീനക്ഷിയും ദിലീപിനെ ആലുവ സബ് ജയിലിലെത്തി സന്ദര്‍ശിച്ചു. 20 മിനിറ്റോളം നീണ്ടു നില്‍ക്കുന്നതായിരുന്നു കൂടിക്കാഴ്ച. അറസ്റ്റിലായതിനു ശേഷം ഇതാദ്യമായാണ് കാവ്യയും മീനാക്ഷിയും ദിലീപിനെ കാണുന്നത്.
ദിലീപിനെ കാണാന്‍ നാദിര്‍ഷയും ജയിലിലെത്തിയിരുന്നു. ഇവരാരും തന്നെ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. പിതാവിന്റെ ശ്രാദ്ധ ദിനത്തില്‍ ബലി കര്‍മ്മങ്ങള്‍ ചെയ്യാന്‍ 4 മണിക്കൂര്‍ നേരത്തേക്ക് വീട്ടില്‍ പോകാന്‍ ദിലീപിന് കോടതി ഇന്ന് അനുവാദം നല്‍കിയിരുന്നു. അതിനു തുടര്‍ച്ചയായാണ് ഈ കൂടിക്കാഴ്ച.