റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം പത്മാവത് ഫേസ്ബുക്ക് ലൈവിൽ

January 25th, 2018

deepika-bhansali‌_pathram

മുംബൈ : റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം പത്മാവത് ഫേസ്ബുക്ക ലൈവിലും. ചിത്രത്തിന്റെ തീയേറ്റർ ദൃശ്യങ്ങളാണ് ഇപ്പോൾ ഫേസ്ബുക്ക് ലൈവിലൂടെ പുറത്തേക്ക് വരുന്നത്. ഏകദേശം പതിനായിരത്തിലധികം പേരാണ് ഇതുവരെ ഫേസ്ബുക്ക ലൈവിലൂടെ ചിത്രം കണ്ടത്.

നിരവധി പ്രതിഷേധങ്ങൾക്ക് ശേഷം തീയേറ്ററിൽ എത്തിയ ചിത്രമാണ് സഞ്ജയ് ലീലാ ബൻസാലി സംവിധാനം ചെയ്ത പത്മാവത്. രജപുത്ര റാണിയായ പത്മാവതിയുടെ കഥ പറയുന്ന ചിത്രത്തിൽ റാണിയായി ദീപിക പദുക്കോൺ വേഷമിടുന്നു. ദീപികയെ കൂടാതെ രൺവീർ സിംഗ്, ഷാഹിദ് കപൂർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

- അവ്നി

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വിലക്ക് നീക്കി : ‘പത്മാവതി’ ജനു വരി 25 ന് പുറത്തിറങ്ങും

January 18th, 2018

deepika-bhansali‌_pathram
ന്യൂദല്‍ഹി : ബോളി വുഡ് ചിത്രമായ പത്മാ വതി പ്രദര്‍ശിപ്പി ക്കുവാന്‍ സുപ്രീം കോടതി അനുമതി നല്‍കി.

ഹരിയാണ, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ നാലു സംസ്ഥാന ങ്ങള്‍ ഏര്‍പ്പെടുത്തിയ വില ക്കാണ് സുപ്രീം കോടതി നീക്കിയത്. വിലക്ക് നീക്കണം എന്ന് ആവശ്യപ്പെട്ട് ചിത്ര ത്തിന്റെ നിർമ്മാതാക്ക ളാണ് സുപ്രീം കോടതി യെ സമീപിച്ചത്.

സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയ ചിത്രം, ക്രമ സമാധാന പ്രശ്‌നം പറഞ്ഞു കൊണ്ട് വില ക്കുവാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ല എന്നും ചിത്രം ഇനിയും വിലക്കുന്നത് ഭരണ ഘടന അവ കാശ ങ്ങളുടെ ലംഘനം ആണെന്നും കോടതി ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പത്മാവതിയുടെ റിലീസ് മാറ്റിവെച്ചു

November 19th, 2017

deepika-bhansali‌_pathram

വിവാദങ്ങൾ അടങ്ങാത്ത സാഹചര്യത്തിൽ ബോളിവുഡ് ചിത്രമായ പത്മാവതിയുടെ റിലീസ് തീയ്യതി മാറ്റിവെച്ചു. ഡിസംബർ ഒന്നിന് റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പുതിയ തീയ്യതി പിന്നീട് അറിയിക്കും. സഞ്ജയ് ലീലാ ബൻസാലി സംവിധാനം ചെയ്ത ചിത്രത്തിൽ ദീപിക പദുക്കോൺ, ഷാഹിദ് കപൂർ, രൺവീർ സിങ്ങ് തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.

നേരത്തെ അറിയിച്ച റിലീസ് തീയ്യതിക്ക് പത്തു ദിവസം ബാക്കി നിൽക്കുമ്പോഴും ചിത്രത്തിന് കേന്ദ്ര സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് റിലീസ് തീയ്യതി മാറ്റിവെക്കാൻ തീരുമാനിച്ചതെന്ന് സംവിധായകൻ അറിയിച്ചു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദീപികയും മലയാളത്തിലേക്ക്

August 5th, 2016

deepika-padukone-epathram

കത്രീനയ്ക്കും ഹുമാ ഖുറൈഷിക്കും പുറകെ ഇനി ദീപിക പദുക്കോണും മലയാള സിനിമയിലേക്ക്. കഴിഞ്ഞ ദിവസം കൊച്ചിയിൽ ഒരു പരസ്യ കമ്പനിയുടെ പരിപാടിയിൽ പങ്കെടുക്കവെ പത്രക്കാരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ഹിന്ദിയിലെ തിരക്കേടിയ നടിയായ ദീപിക തന്റെ മനസ്സ് തുറന്നത്. കഥാപാത്രവും തിരക്കഥയും മികച്ചതാണെങ്കിൽ പ്രതിഫലം നോക്കാതെ മലയാളത്തിൽ അഭിനയിക്കാൻ താൻ ഒരുക്കമാണ്. താൻ സ്ഥിരമായി മലയാളം ചിത്രങ്ങൾ കാണാറുണ്ട്. താൻ ബാഗ്ലൂർ ഡെയ്സ് കണ്ട കാര്യവും നടി വെളിപ്പെടുത്തുകയുണ്ടായി. മറ്റ് ഹിന്ദി നടികളെ അഭിനയിപ്പിക്കാൻ മലയാള സിനിമയ്ക്ക് ആയെങ്കിൽ എന്തു കൊണ്ട് തനിക്കും ഇതായിക്കൂടാ എന്നായിരുന്നു താരത്തിന്റെ ചോദ്യം. ബൽ റാം വേഴ്സസ് താരാദാസ് എന്ന മമ്മുട്ടി ചിത്രത്തിലൂടെ കത്രീന കയ്ഫും മറ്റൊരു മമ്മുട്ടി ചിത്രമായ വറ്റിലൂടെ ഹുമാ ഖുറൈഷിയും മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« ഗായികയും സംഗീത സംവിധായിക യുമായ ഷാൻ ജോൺസൻ മരിച്ച നില യിൽ
മനുമന്തയ്ക്കായി മോഹൻലാലിന്റെ മാരത്തോൺ ഡബ്ബിംഗ് »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine