മൂന്ന് ഭാഷകളിൽ ഒരേ സമയം റിലീസാകുന്ന വിസ്മയം എന്ന സിനിമയുടെ തെലുങ്ക് ഡബ്ബിംഗിനായി മോഹൻലാൽ 70 മണിക്കൂർ ചിലവഴിച്ച് മറ്റൊരു വിസ്മയമായി. മോഹൻ ലാലിന്റെ അഭിനയ ജീവിതത്തിൽ ഇതാദ്യമായാണ് മൂന്ന് ഭാഷകളിൽ ഇറങ്ങുന്ന ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്. തനി നാടൻ തെലുങ്ക് ഭാഷ തന്നെ സംസാരിക്കണം എന്ന് സിനിമയുടെ സംവിധായകനായ ചന്ദ്രശേഖർ യെല്ലേറ്റിക്ക് നിർബന്ധമായിരുന്നു. ഇതേ തുടർന്നാണ് ഇത്തരമൊരു മാരത്തോൺ ഡബ്ബിംഗിന് സൂപ്പർ താരം ഒരുങ്ങിയത്.
കാൽ നൂറ്റാണ്ടിന് ശേഷം ആദ്യമായാണ് ഒരു തെലുങ്ക് ചിത്രത്തിൽ മോഹൻലാൽ വേഷമിടുന്നത്. ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തും.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: mohanlal